ജി.എച്ച്.എസ്. അയിലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. അയിലം | |
---|---|
| |
വിലാസം | |
അയിലം ഗവ.ഹൈസ്കൂൾ, അയിലം , 695103 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | ജൂൺ - 1905 |
വിവരങ്ങൾ | |
ഫോൺ | 04702639369 |
ഇമെയിൽ | govthsayilam@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42085 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിജയകുമാരൻ നമ്പൂതിരി. ഇ |
അവസാനം തിരുത്തിയത് | |
30-12-2021 | Manojg |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കൊല്ലവർഷം 1080(എ.ഡി.1905) ചിങ്ങം 1 ന് കുടിപ്പള്ളിക്കൂടമായാണ് ഈ സ്കൂളിന്റെ ആരംഭം. അയിലം പാറയം വീട്ടിൽ ഗോവിന്ദപ്പിള്ള ആയിരുന്നു ആദ്യത്തെ എഴുത്താശാൻ. 1916-ൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ഗ്രാന്റ്സ്കൂളായി അംഗീകാരം നൽകി. അതോടെ അന്നത്തെ ഫോർത്ത്ഫോറം (ഇന്നത്തെ നാലാം ക്ലാസു )വരെ പഠിക്കാൻ അവസരം ഉണ്ടായി. അന്ന് ഈ സ്കൂളിന്റെ ചുമതല ശ്രീ രാമൻ പിള്ളക്കായിരുന്നു. അദ്ദേഹം കുടുംബസ്വത്തിൽ നിന്നും സ്കൂളിന്റെ വികസനത്തിനായി ഭൂമി വെറുതെ നൽകുകയായിരുന്നു. അതിനുശേഷം അപ്പുറത്തു വീട്ടിൽ കുട്ടൻ പിള്ളക്കായിരുന്നു ചുമതല. കേരളരൂപീകരണത്തിനു ശേഷം ഈ സ്കൂൾ LP സ്കൂളായി അറിയപ്പെട്ടു. 01-051962-ൽ അന്നത്തെ B.D.O ആയിരുന്ന ശ്രീ.എം.ജോർജ്അവർകൾ സ്കൂളിന് പുതിയ കെട്ടിട ശിലാസ്ഥാപനം നിർവഹിച്ചു. തുടർന്ന് 1984-ൽ U.P സ്കൂളായി അപ്ഗ്രേഡ് ചെയ്തു.ശ്രീ.ഇടക്കോട് കുഞ്ഞുകൃഷ്ണപിള്ള, ശ്രീ.അവനവൻചേരി ഗോവിന്ദപിള്ള, ശ്രീ തോട്ടത്തിൽ കൃഷ്ണൻ തുടങ്ങിയവർ ആദ്യകാല അധ്യാപകരാണ്. ആദ്യ വിദ്യാർത്ഥി മേലതിൽ വീട്ടിൽ കുഞ്ഞൻ ആയിരുന്നു.
2001 - ലെ EAS പദ്ധതിപ്രകാരം ചിറയിൻകീഴ് ബ്ലോക്കിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് ആദ്യ കോൺക്രീറ്റ് കെട്ടിടത്തിന് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ.എസ്.ലെനിൻ ശിലാസ്ഥാപനവും 14-6-2002 - ൽ അന്നത്തെ ഗ്രാമവികസനവകുപ്പ് മന്ത്രി ശ്രീ .സി.എഫ്.തോമസ് ഉൽഘാടനവും നിർവഹിച്ചു. തുടർന്ന് 2002 - ൽ ബഹു.എം.പി ശ്രീ.വർക്കല രാധാകൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് കെട്ടിടവും 2004 - 2005- ൽ SSA ഫണ്ടുപയോഗിച്ച് കെട്ടിടങ്ങളുടെ കൂട്ടിച്ചേർക്കലുകളും തുടർന്ന് ബഹു.എം.പി Dr.സമ്പത്ത് അവർകളുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് 2010 - ൽ പുതിയ കെട്ടിടവും നിർമ്മിച്ചു. തുടർന്ന്2007 - 2008 വർഷത്തിൽ SSA സംസ്ഥാനതലത്തിൽ മികച്ച മാതൃകാവിദ്യാലയമായിപ്രഖ്യാപിക്കുകയും സ്കൂൾ മികവുകളെ സംസ്ഥാന മികവുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സ്കൂൾ മികവുകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി 2009 - ൽ അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന മധു സാറിന് മികച്ച അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാർഡും ഗുരുശ്രേഷ്ഠ പുരസ്കാരവും ലഭിക്കുകയുണ്ടായി. നാട്ടുകാരുടെ ശ്രമഫലമായി 2010 - ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി സർക്കാരിനെ സമീപിക്കുകയും 2011-12 അധ്യയന വർഷത്തിൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. നിലവിൽ ഹൈസ്കൂൾ വിഭാഗം വരെ പ്രവർത്തിക്കുന്നു
2014-15 -ലെ ആദ്യ SSLC ബാച്ചിൽ 51 കുട്ടികളും 2015-16 ലെ SSLC ബാച്ചിൽ 54 കുട്ടികളും പരീക്ഷ എഴുതി.ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ അനിൽ സാറിന്റെ നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ 22 ഓളം പേർ പ്രവർത്തിക്കുന്നു. 471 കുട്ടികൾ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഭൂമിയുടെ വിസ്തീർണ്ണം : 50 സെന്റ്
സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം : 2
ആകെ ക്ലാസ്സുമുറികളുടെ എണ്ണം : 13
ലൈബ്രറി ഹാൾ : 1
സയൻസ് ലാബ് : 1
കമ്പ്യൂട്ടർ ലാബ് : 1
സ്മാർട്ട് ക്ലാസ് റൂം : 1
പാഠ്യേതര പ്രവർത്തനങ്ങൾ
•സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
•ജൂനിയർ റെഡ് ക്രോസ്
2015-16 അധ്യയന വർഷത്തിൽ ആരംഭിച്ചു. ഉൽഘാടനത്തോടനുബന്ധിച്ച് സമീപത്തുള്ള അംഗൻവാടിക്ക് ഫസ്റ്റ് എയ്ഡ് ബോക്സും അനുബന്ധസാധനങ്ങളും നൽകി. ആദ്യബാച്ചിലെ എല്ലാ കുട്ടികളും A ലെവൽ പരീക്ഷ പാസായി. ഇപ്പോൾ 35 കുട്ടികൾ അടങ്ങുന്ന ഒറ്റയൂണിറ്റായി പ്രവർത്തിച്ചുവരുന്നു. ശുചീകരണപ്രവർത്തനങ്ങളിലും സമഗ്രമേഖലകളിലും JRC ദൈനംദിന പരിപാടികൾ സംഘടിപ്പിക്കുന്നു. 20-1-2017 ന് ചെറുവള്ളിമുക്കിലെ അംബേദ്കർ മെമ്മോറിയൽ റിഹാബിലിറ്റേഷൻ സെന്റർ സന്ദർശനവും സഹായപ്രവർത്തനങ്ങളും നടത്തി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
മലയാളം ഭാഷാ ക്ലബ്ബ്
സ്കൂൾതല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനോൽസവം,രചനാമൽസരങ്ങൾ,സാഹിത്യക്യാമ്പ്,നാടൻപാട്ട് കളരി,കൈയ്യെഴുത്ത് മാസിക തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
ഇംഗ്ലീഷ് ഭാഷാ ക്ലബ്ബ്
കുട്ടികളിൽ ഇംഗ്ലീഷ് പഠനം സ്വാഭാവികതയോടു കൂടി നടത്തുന്നതിനും മെച്ചപ്പെട്ട നിലവാരത്തിലെത്തിക്കുന്നതിനും “ഹലോ ഇംഗ്ലീഷ് ” പ്രവർത്തനം ആരംഭിച്ചു.
ഹായ് സ്കൂൾ കുട്ടിക്കൂട്ടം
എട്ട്,ഒൻപത് ക്ലാസ്സുകളിൽ പഠിക്കുന്ന 123 കുട്ടികളിൽ നിന്നും 20 പേരെ തെരഞ്ഞെടുത്തു.
ഹായ് സ്കൂൾ കുട്ടിക്കൂട്ടം
IT@SCHOOL ന്റെ പദ്ധതിയായ ഹായ് സ്കൂൾ കുട്ടിക്കൂട്ടം പരിപാടിക്ക് തുടക്കം കുറിച്ചു. 10/03/2017 ന് രാവിലെ 10.15 ന് PTA പ്രസിഡന്റ് ശ്രീ.ശ്രീകുമാര് ഉല്ഘാടനം ചെയ്തു.
മികവുകൾ
•2007 - 2008 വർഷത്തിൽ SSA സംസ്ഥാനതലത്തിൽ മികച്ച മാതൃകാ വിദ്യാലയമായി പ്രഖ്യാപിച്ചു.
•2009 - ൽ അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന മധു സാറിന് മികച്ച അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാർഡും ഗുരുശ്രേഷ്ഠ പുരസ്കാരവും ലഭിച്ചു.
•2009-10 വർഷത്തിൽ ഹരിത വിദ്യാലയം അവാർഡ് ലഭിച്ചു.
•2010-11 വർഷത്തിൽ നാഷണൽ ഗ്രീൻ കോർപ്സ് അവാർഡ് ലഭിച്ചു.
•2015 -16 ലെ SSLC പരീക്ഷയിൽ ആറ്റിങ്ങൽ ഉപജില്ലയിൽ 100% വിജയം നേടിയ ഏകവിദ്യാലയം
•2015 -16 ലെ SSLC പരീക്ഷയിൽ 100% വിജയം നേടിയ വിദ്യാലയത്തിനുള്ള വിദ്യാഭ്യാസ അവാർഡും ക്യാഷ് അവാർഡും ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ചു.
•ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ മാതൃകാപരമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഹൈസ്കൂൾ വിഭാഗത്തിൽ, 2016-17 ലെ മികച്ച ഹെഡ്മാസ്റ്റർക്കുള്ള 'അടുപ്പം പദ്ധതി' അവാർഡ് ബഹു.വിദ്യാഭ്യാസ വകുപ്പു മന്ത്രിയിൽ നിന്നും അനിൽ സാറിനു ലഭിക്കുകയുണ്ടായി.
•2016-17 ലെ, ഹൈസ്കൂൾ വിഭാഗത്തിൽ മികച്ച പൊതുവിദ്യാലയത്തിനുള്ള സ.കെ.എസ്.അനിൽ കുമാർ മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫി (KSTA, ആറ്റിങ്ങൽ) ലഭിച്ചു.
അയിലത്തിന്റെ നിറക്കൂട്ട്
2015 -16 ലെ SSLC പരീക്ഷയിൽ ആറ്റിങ്ങൽ ഉപജില്ലയിൽ 100% വിജയം. വിജയികളെ നിറക്കൂട്ട് ഒരുക്കി അനുമോദിച്ചു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
2004- 11 - ശ്രീ.മധു.ജി
2011 - 12 - ശ്രീമതി.സദ്മം.എസ്
2012 - 13 - ശ്രീമതി.ജമീല
2012 - 13 - ശ്രീമതി.രമ
2013 - 14 - ശ്രീമതി.ഓമന
2014- 15 - ശ്രീ .അച്യുതൻ
2015 - ശ്രീമതി.റീത്താറാണി
2015- 17 - ശ്രീ.റ്റി.അനിൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
•പ്രൊഫസർ.ബാലകൃഷ്ണൻ നായർ
•ഡോ.ഗോപാലകൃഷ്ണൻ
•ശ്രീ.കരുണാകരൻ നായർ
•ശ്രീ.ഇന്ദ്രാത്മജൻ
•ശ്രീ.ജോയി
•ശ്രീ.വിജയൻ
•അഡ്വ.ശ്രീ.മോഹൻദാസ്
•അഡ്വ.ശ്രീ.മോഹനചന്ദ്രൻ
•പ്രൊഫസർ.അയിലം ഉണ്ണികൃഷ്ണൻ
വഴികാട്ടി
{{#multimaps: 8.716154, 76.863667|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ആറ്റിങ്ങൽ അയിലം ബസിൽ കയറി അയിലം ജംഗ്ഷനിൽ ഇറങ്ങിയാൽ സ്കൂളിലേക്ക് 50 മീറ്റർ നടന്നെത്താം. |