ജി.എച്ച്.എസ്. അയിലം/ജൂനിയർ റെഡ് ക്രോസ്
ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ പ്രവർത്തനം 2015-16 കാലയളവിൽ ഈ സ്കൂളിൽ ആരംഭിച്ചു.നിലവിൽ 5-മത്തെ ബാച്ചാണ് ഉളളത്.നിലവിൽ എ,ബി,സി ലെവലുകളിലായി 34 അംഗങ്ങളുണ്ട്.കുട്ടികൾ ഇതിൽ സജീവമായി പങ്കെടുക്കുകയും ആതുരസേവനരംഗത്തും സ്കൂൾ പരിസര ശുചീകരണ രംഗത്തും സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നു.സ്കൂളിന് സമീപമുളള വൃദ്ധസദനത്തിൽ മാസത്തിലൊരിക്കൽ സന്ദർശിക്കുകയും പൊതിച്ചോർ ഉൾപ്പെടെ സഹായങ്ങൾ ചെയ്തുകൊടുക്കുന്നുണ്ട്.സ്കൂളിലുളള നിരാലംബരായ കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്നു.എല്ലാ കുട്ടികളും കൃത്യമായി എ,ബി,സി ലെവൽ പരീക്ഷകൾ വിജയിക്കുകയും സെമിനാറിൽ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു.