Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സ്കൂളിൽ ഏറ്റവും കൂടുതൽ കുട്ടികൾ അംഗങ്ങളായിട്ടുളള ക്ലബ്ബാണ് സയൻസ് ക്ലബ്ബ്.ഈ ക്ലബ്ബിലൂടെ പരീക്ഷണ നിരീക്ഷണങ്ങൾക്ക് പ്രാധാന്യമുളള പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകിവരുന്നുണ്ട്.യു.പി തലത്തിൽ ഏറ്റവും നല്ല സയൻസ് ലാബിനുളള അവാർഡ് സ്കൂളിന് ലഭിച്ചിട്ടുണ്ട്.സബ് ജില്ല,ജില്ല,സംസ്ഥാന തല ശാസ്ത്രമേളകൾക്ക് കുട്ടികളെ പങ്കെടുപ്പിക്കുകയും ധാരാളം സമ്മാനങ്ങൾ നേടിയെടുക്കാനും ഈ ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.

ശാസ്ത്രക്ലബ്ബ്-പ്രവർത്തനം



ദേശീയ ശാസ്ത്ര ദിനം-2022

ദേശീയ ശാസ്ത്ര ദിനാഘോഷം 2022
ദേശീയ ശാസ്ത്ര ദിനാഘോഷം 2022
ദേശീയ ശാസ്ത്ര ദിനാഘോഷം 2022
ദേശീയ ശാസ്ത്ര ദിനാഘോഷം 2022
ദേശീയ ശാസ്ത്ര ദിനാഘോഷം 2022
ദേശീയ ശാസ്ത്ര ദിനം ആഘോഷം 2022

2022-ലെ ദേശീയ ശാസ്ത്രദിനം,ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുളള വിവിധ പരിപാടികളാൽ സമുചിതമായി ആഘോഷിച്ചു.ശാസ്ത്ര പരീക്ഷണങ്ങൾ,പ്രശ്നോത്തരി,എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ്,ശാസ്ത്രലേഖനം,ശാസ്ത്ര ഗ്രന്ഥാസ്വാദനക്കുറിപ്പ്,പ്രോജക്ട് എന്നിവ ഉൾപ്പെടുത്തി ശാസ്ത്രോത്സവമായി ദേശീയ ശാസ്ത്രദിനം ആഘോഷിച്ചു.