ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. അയിലം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
2021 ലോക പരിസ്ഥിതി ദിനാഘോഷം

സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്ബ്.കുട്ടികളിൽ വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചീകരണം വളർത്തുന്നതിനാണ് ഈ ക്ലബ്ബ് പ്രാധാന്യം നൽകുന്നത്.ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ഉൾപ്പെടെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ ദിനാചാരണങ്ങളിലും കുട്ടികൾക്കായി പരിസ്ഥിതി ക്ലബ്ബ് വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യാറുണ്ട്.സ്കൂൾപരിസരം കൂടാതെ സ്കൂളിനടുത്തുളള ഹോമിയോ ഹോസ്പിറ്റൽ ഉൾപ്പെടെയുളള പൊതുസ്ഥലങ്ങൾ ശുചീകരിക്കുന്നത് ഉൾപ്പെടെയുളള പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്താറുണ്ട്.