ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. അയിലം/പരിസ്ഥിതി ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിനാഘോഷം

2025-ലെ പരിസ്ഥിതി ദിനാഘോഷം പൂർവാധികം ഭംഗിയായി സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് പ്രത്യേകം അസംബ്ളി കൂടുകയും അസംബ്ളിയിൽ പരിസ്ഥിതി ദിനാഘോഷ സന്ദേശം വായിക്കുകയും കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പ്രസംഗങ്ങൾ,കവിത എന്നിവ കുട്ടികൾ അവതരിപ്പിച്ചു.പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് ക്വിസ് മത്സരം,പോസ്റ്റർ രചന മത്സരം എന്നിവ നടത്തി .

പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരത്ത് വൃക്ഷതൈകൾ നട്ടു.പ്രസ്തുത ചടങ്ങിൽ പി.ടി.എ പ്രസിഡന്റ്,സ്കൂൾ ഹെഡ്‍മാസ്റ്റർ എന്നിവർ പങ്കെടുത്തു.