ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
തിരുവന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കിഴക്കൻ മലയോര മേഖലയായ പൊന്മുടിയുടെ താഴ്വാരത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് വിതുര ഗവണ്മെന്റ് & വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ. ഹൈസ്കൂൾ, ഹയർ സെക്കന്ററി , വി എച്ച് എസ് ഇ വിഭാഗങ്ങളിലായി രണ്ടായിരത്തേളം വിദ്യാർത്ഥികൾ പഠിക്കുന്നു. പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ മികവുറ്റ വിദ്യാലയം. സ്കൂൾ കലോത്സവം, ശാസ്ത്രോത്സവം , കായികോത്സവങ്ങളിൽ വിദ്യാഭ്യാസ ഉപജില്ലാ ചാമ്പ്യൻഷിപ്പ് തുടർച്ചയായി നിലനിർത്തുന്ന വിദ്യാലയമാണ് വിതുര എച്ച് എസ് എസ്. സംസ്ഥാനത്തെ തന്നെ ഏറ്റവും നല്ല എസ്സ് പി സി യുണിറ്റ് വിതുര സ്കുളിൽ പ്രവർത്തിക്കുന്നു.
ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര | |
---|---|
വിലാസം | |
വിതുര വിതുര P O , വിതുര പി.ഒ. , 695551 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1956 |
വിവരങ്ങൾ | |
ഫോൺ | 0472 2856202 |
ഇമെയിൽ | gvhssvithura@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42059 (സമേതം) |
എച്ച് എസ് എസ് കോഡ് | 01145 |
വി എച്ച് എസ് എസ് കോഡ് | 901002 |
യുഡൈസ് കോഡ് | 32140800108 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | വിതുര പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 476 |
പെൺകുട്ടികൾ | 485 |
ആകെ വിദ്യാർത്ഥികൾ | 961 |
അദ്ധ്യാപകർ | 40 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 226 |
പെൺകുട്ടികൾ | 216 |
അദ്ധ്യാപകർ | 25 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 98 |
പെൺകുട്ടികൾ | 87 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷാജി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | മജ്ജുഷ |
വൈസ് പ്രിൻസിപ്പൽ | സിന്ധു ദേവി T S |
പ്രധാന അദ്ധ്യാപിക | സിന്ധു ദേവി T S |
പി.ടി.എ. പ്രസിഡണ്ട് | രവിബാല൯. |
എം.പി.ടി.എ. പ്രസിഡണ്ട് | വീണ |
അവസാനം തിരുത്തിയത് | |
15-07-2024 | Adithyak1997 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മലയോര ഗ്രാമമായ വിതുരയിലെ പൂർവകാല ഗുരുക്കന്മാരിൽ പ്രഥമഗണനീയനായ ശ്രീ കാളിപ്പിള്ള ആശാൻ തന്റെ കുടുംബവസ്തുവിൽ 1902 ആരംഭിച്ച പ്രാഥമിക വിദ്യാലയം 1941-ൽ മിഡിൽ സ്കൂൾ ആയി ഉയർന്നു. തുടർവായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളും വി എച്ച് എസ്സ് എസ്സിന് 10 ക്ലാസ് മുറികളും ഉണ്ട്.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. തുടർന്ന് വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാർത്ഥികളുടെ കഴിവുകളും പരിപോഷിപ്പിക്കുന്നതിനും സാമൂഹിക സാസ്കാരികമേഖലകളിൽ പ്രാവീണ്യം കൈവരിക്കുന്നതിനും സ്കൂളിൽ നിരവതി പാഠ്യേതര പ്രവർത്തനങ്ങൾ നടന്നുവരുന്നു.
വിദ്യാരംഗം കലാസാഹിത്യ വേദി വിതുര
സ്കൂളിലെമികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളുംhttps://www.facebook.com/gvhssvithura ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മാനേജ്മെന്റ്
കേരള സംസ്ഥാന സർക്കാർ സ്ഥാപനം
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1.ടി.ബി.തോമസ് (പ്രഥമ പ്രധാനാധ്യാപകൻ)
2. ബി.രഘുനാഥൻ : 1989-1990
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് പത്മനാഭൻ നായർ, മുൻ ചീഫ് സെക്രട്ടറി ശ്രീ ബാബു ജേക്കബ് ഐ.എ.എസ്. വിശിഷ്ട സേവനത്തിനു രാഷ്ട്രപതിയുടെ സേനാമെഡൽ നേടിയ ലഫ്.കേണൽ കെ.കെ. അനിൽകുമാർ, യൂ.എൻ. ഡെപ്യൂട്ടേഷനിൽ യൂറോപ്പിൽ പ്രവർത്തിക്കുന്ന ഡി.വൈ.എസ് .പി.യായ വി.ബി.രമേശ് കുമാർ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ എഞ്ചിനീയറായി പ്രവർത്തിക്കുന്ന എൻ.പി.രമേശൻ തുടങ്ങിയവർ സ്കൂളിലെ പ്രഗത്ഭമതികളായ പൂർവ്വവിദ്യാർഥികളിൽ ചിലരാണ്.
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം-പൊന്മുടി സംസ്ഥാനപാതയിൽ , തിരുവനന്തപുരത്ത് നിന്നും 36 കി മീ. ദൂരത്തിൽ വിതുര എന്ന സ്ഥലത്ത്, വിതുര കലുങ്ക് - വിതുര ആശുപത്രി റോഡിൽ സ്ഥിതി ചെയ്യുന്നു.
- ബസ്സ് സ്റ്റേഷൻ -വിതുര ( 1Km)
- റയിൽവേ സ്റ്റേഷൻ - തിരുവനന്തപുരം (36Km),തെന്മല (52km)
- വിമാനത്താവളം-തിരുവനന്തപുരം (38Km)
- തുറമുഖം - വിഴിഞ്ഞം (45Km)
{{#multimaps:8.67171, 77.08432 | zoom=18}}