ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/ആർട്‌സ് ക്ലബ്ബ്
ഒഡീസി നൃത്തരൂപം


ഇന്ത്യയിലെ എല്ലാ കലാരൂപങ്ങളെയും, പ്രത്യേകിച്ച് ശാസ്ത്രീയ കലാരൂപങ്ങളെ അതിന്റെ തനിമയോടെ കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്പൈക്ക് മക്കായ് വിഷൻ - 2030 എന്ന പേരിലുള്ള ഒരു പ്രോഗ്രാം ഇന്ന് നമ്മുടെ സ്കൂളിൽ നടന്നു. ഇന്ത്യയിലെ 8 പ്രധാന ക്ലാസിക്കൽ നൃത്തരൂപങ്ങളിൽ ഒന്നായ ഒഡീസി ആണ് ഇന്ന് സ്കൂളിൽ അവതരിപ്പിക്കാൻ അവസരം കിട്ടിയത്. ഒഡീസി നർത്തകി സസ്മിതാ പാണ്ട ശാസ്ത്രീയമായ രീതിയിൽ ഒഡിസി നൃത്തത്തെക്കുറിച്ച് കുട്ടികളുമായി സംവദിക്കുകയും ഒഡിസി നൃത്തം അവതരിപ്പിക്കുകയും ചെയ്തു. വളരെ നന്നായി ഈ കലാരൂപം കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിന് സസ്മിത പാണ്ടയ്ക്ക് സാധിച്ചു. പ്രിൻസിപ്പൽ ശ്രീ. എം ജെ ഷാജി, വൈസ് പ്രിൻസിപ്പൽ ശ്രീമതി. ഷീജ വി എസ്, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീമതി. മജ്ജുഷ എ ആർ, സ്റ്റാഫ് സെക്രട്ടറി ശ്രീ. എം എൻ ഷാഫി തുടങ്ങിയവർ പങ്കെടുത്തു. ഒരുമണിക്കൂർ നീണ്ടുനിന്ന ഈ പ്രോഗ്രാം വളരെ ആസ്വാദ്യകരമായിരുന്നു. കുട്ടികൾക്ക് നല്ലൊരു ദൃശ്യവിരുന്നായിരുന്നു ഈ പരിപാടി.