ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2024-25 അധ്യയന വർഷത്തെ ഗണിതക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വ്യത്യസ്തതയാർന്നതാക്കനാണ് ശ്രമിക്കുന്നത്... പല പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തുവരുന്നു. ഇതിന്റെ ആദ്യ പടി എന്ന നിലയ്ക്ക് കുട്ടികളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഗണിത ഉപകരണങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കാനുള്ള അറിവില്ലായ്മ. അതിനാൽ ആദ്യപ്രവർത്തനമായി അതിനു മുൻ‌തൂക്കം നൽകി നമ്മുടെ സ്കൂളിലെ മുൻ ഗണിതധ്യാപകനായ ശ്രീ. ഹേമചന്ദ്രൻ സാറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രായോഗിക ക്ലാസുകൾ നൽകി. കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

വരയും വർത്തമാനവുമായി പൊന്മുടി യു പി എസിൽ

2025-26 അധ്യയന വർഷത്തെ ഗണിത ക്ലബ്ബിലെ അംഗങ്ങളെ തിരഞ്ഞെടുത്തതിനുശേഷം ആദ്യ മീറ്റിംഗ് നടത്തിയിരുന്നു. അന്ന് ഈ വർഷത്തെ ആദ്യ പ്രവർത്തനമായി നടത്താൻ  തീരുമാനിച്ചതു തിരുവനന്തപുരം  പൊന്മുടി യു പി എസിലെ കുഞ്ഞു മക്കളോടൊത്തുള്ള ഒരു ദിനം ആയിരുന്നു. വരയും വർത്തമാനവും എന്ന് പേരിട്ട ഈ പരിപാടിയിൽ സ്കൂളിലെ ഗണിത ക്ലബ്ബിലെ തിരഞ്ഞെടുത്ത കുട്ടികളും അധ്യാപകരും ചേർന്ന് പൊന്മുടി യു പി എസ്സിലെ കുട്ടികൾക്കുള്ള പഠനോപകരണങ്ങളും മറ്റു സമ്മാനങ്ങളുമായാണ് അവിടെ എത്തിയത്. അവർക്കു ഗണിതത്തോടുള്ള പേടി കുറയ്ക്കാനായി ഗണിത കളികളും ഗണിതചിത്രങ്ങളും തയ്യാറാക്കിയിരുന്നു. എല്ലാകുട്ടികളും വളരെ താല്പര്യത്തോടെയും സന്തോഷത്തോടെയും കൂടിയാണ് പരിപാടിയിൽ പങ്കെടുത്തത്. ശേഷം ഗണിത മാതൃകകളുടെയും പോസ്റ്ററുകളുടെയും മറ്റും പ്രദർശനവും ഉണ്ടായിരുന്നു.