സ്കൂൾ ഗാന്ധിദർശൻ
2025 ജൂലൈ അഞ്ചിന് ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ ഗവ. മോഡൽ വിഎച്ച്എസ്എസിൽ വെച്ച് നടന്ന ഗാന്ധിദർശൻ അധ്യാപകരുടെ അധ്യാപക പരിശീലനത്തിൽ സ്കൂളിൽ നിന്നും ഗാന്ധിദർശൻ കൺവീനർ ശ്രീ മണികണ്ഠനും ശ്രീമതി ഷിജി ടീച്ചറും പങ്കെടുത്തത്തോടെ ഈ വർഷത്തെ ഗാന്ധിദർശൻ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഗാന്ധിദർശൻ ക്ലബ്ബിൽ 50 ഓളം കുട്ടികളാണ് അംഗത്വമെടുത്തത്. ഗാന്ധി ദർശനത്തിന്റെ പൊതുവിജ്ഞാനം എന്ന പുസ്തകം കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ആഴ്ചയിൽ ഒരു ദിവസം ക്ലാസ്സെടുക്കുകയും ചെയ്യുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ലോഷൻ നിർമ്മാണ പരിശീലനം നൽകി .
ഗാന്ധിജയന്തി
ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനം വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാ ജി ആനന്ദ് ഉദ്ഘാടനം ചെയ്തു. അരുൺ സാർ സ്വാഗതം പറഞ്ഞു. കൺവീനർ മണികണ്ഠൻ നന്ദി രേഖപ്പെടുത്തി. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടു പരിപാടികൾക്ക് തുടക്കംകുറിച്ചു. ഒപ്പം ഹാരാർപ്പണവും ഉണ്ടായിരുന്നു. എസ് ആർ ജി കൺവീനർ ഗാന്ധി അനുസ്മരണ പ്രസംഗം നടത്തി. സ്കൂൾ പ്രധാനാധ്യാപിക ഷീജ ടീച്ചർ ഗാന്ധിജയന്തി സന്ദേശം നൽകി. പ്രതിജ്ഞ സ്കൂൾ ലീഡർ ചൊല്ലിക്കൊടുത്തു. ശേഷം സ്കൂൾ പരിസര ശുചീകരണവും നടത്തിയാണ് അന്നത്തെ പരിപാടി അവസാനിപ്പിച്ചത്. ഒക്ടോബർ മൂന്നിന് സ്കൂൾ ഗാന്ധി കലോത്സവവും സംഘടിപ്പിച്ചു