ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം

16:59, 10 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19066 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ  വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലെ തൂതയും നിളയും അതിരു തീർക്കുന്ന ഇരിമ്പിളിയം ഗ്രാമത്തിന്റെ സ്വന്തം സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‍കൂൾ ഇരിമ്പിളിയം.

ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം
വിലാസം
വലിയകുന്ന്

വലിയകുന്ന് പി.ഒ.
,
676552
,
മലപ്പുറം ജില്ല
സ്ഥാപിതം03 - 09 - 1974
വിവരങ്ങൾ
ഫോൺ0494 2620633
ഇമെയിൽirimbiliyamghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്19066 (സമേതം)
എച്ച് എസ് എസ് കോഡ്11152
യുഡൈസ് കോഡ്32050800314
വിക്കിഡാറ്റQ64565103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംഇരിമ്പിളിയംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ337
പെൺകുട്ടികൾ290
ആകെ വിദ്യാർത്ഥികൾ627
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. ശ്രീലേഖ. ജി. എസ്
പ്രധാന അദ്ധ്യാപികഗീതാ ദേവി. പി. എൻ
പി.ടി.എ. പ്രസിഡണ്ട്കെ. വിജയകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ബേബി
അവസാനം തിരുത്തിയത്
10-10-202319066
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വേഴാമ്പലിൻറെ പ്രരോദനങ്ങൾക്കൊടുവിൽ ഒരിറ്റു ദാഹജലം പോലെ, ഒരു പ്രദേശത്തിനു മുഴുവൻ പൂമഴയായി ഇരിമ്പിളിയം ഗവ.ഹൈസ്കൂൾ 1974-ൽ ഏകാധ്യാപക സേവനത്തോടെയാണ് ആരംഭിച്ചത്. തൂതയും നിളയും അതിരുതീർക്കുന്ന, കുന്നും, കുഴിയും വയലും ദുർഗമമായ നാട്ടുപാതകളും നിറഞ്ഞ ഒരു കുഗ്രാമത്തിൻറെ സ്വപ്നം പൂവണിയുകയായിരുന്നു 1974 സെപ്തംബർ 3 ന്. ആദ്യ രണ്ട് വർഷങ്ങളിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത് മദ്രസ്സ കെട്ടിടത്തിലായിരുന്നു. 1976-ൽ ആണ് സ്വന്തം കെട്ടിടത്തിലേക്ക്- ആറ് ക്ലാസുകളോട് കൂടിയ പ്രഥമ ബ്ലോക്കിലേക്ക് - സ്കൂൾ മാറ്റി സ്ഥാപിക്കുന്നത്. 1977 മാർച്ചിലെ ആദ്യ എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ അടുത്ത സ്കൂളിനെ ആശ്രയിക്കേണ്ടി വന്നു. 1978 മാർച്ചിലാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചത്. ത്രിതല പഞ്ചായത്തുകൾ, എസ്.എസ്.എ, എം.എൽ.എ-എം.പി ഫണ്ടുകൾ എന്നിവയുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമഫലമായാണ് മെച്ചപ്പെട്ട ഒരു വിദ്യാലയമായി മാറാൻ ഇരിമ്പിളിയം ഗവ. ഹൈസ്കൂളിന് കഴിഞ്ഞത്. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഒരു സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 35 ക്ലാസ് മുറികളാണ് നിലവിലുള്ളത്. വിശാലമായ കളി സ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കംപ്യൂട്ടർ ലാബുകളുണ്ട്. സ്മാർട്ട് ക്ലാസ് റൂം പൊതുവായി ഉപയോഗിക്കുന്നു. രണ്ട് ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യ വേദി
  • സ്കൗട്ട്-ഗൈഡ്
  • എസ്.പി .സി
  • പരിസ്ഥിതി ക്ലബ്ബ്
  • പ്രവൃത്തിപരിചയക്ലബ്ബ്
  • സ്പോർട്ട്സ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഭാഷാ ക്ലബ്ബുകൾ(ഹിന്ദി, ഇംഗ്ലീഷ്, മലയാളം,അറബി, ഉറുദു)
  • ഗണിത ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഐ .ടി ക്ലബ്
  • ലിറ്റിൽ കൈറ്റ്സ്

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 ടി.പി.മുഹമ്മദ് കുട്ടി 1974
2 പുരുഷോത്തമ പണിക്കർ
3 ശാന്തകുമാരി
4 രാഘവപിള്ള
5 മുരാരി

ചിത്തരഞ്ജൻ, ബാലകൃഷ്ണൻ, സുധാകരൻ, ശങ്കരനാരായണൻ ഭട്ടതിരിപ്പാട്, സുശീല ജോർജ്ജ്, കൃഷ്ണൻകുട്ടി.എൻ, തങ്കമണി, രാമചന്ദ്രൻ.എം, സുകുമാരൻ.ടി, സുലോചന.പി, ഉമാദേവി, വേലായുധൻ.പി.പി, അബ്ദു്ൾ കരീം, പരമേശ്വരൻ.വി.ആർ, അഹമ്മദ്.എം.കെ,വാസുദേവൻ നമ്പൂതിരി ,പി.വി .ആഹ്മെദ് ബഷീർ,വസന്ത.കെ ,വത്സല.കെ.ആർ ,കെ.ജി.രവി,പി.ശശീന്ദ്രൻ,

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചിത്രശാല

ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • NH 17 ൽ വളാഞ്ചേരി പട്ടണത്തിൽ നിന്നും പാലക്കാട് റോഡിൽ 3 കി. മീറ്റർ അകലെ വലിയകുന്ന് ജങ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഒരു കി.മീ ദൂരെ പഞ്ചായത്ത് ഓഫീസിന് പുറകിലായി സ്ഥിതി ചെയ്യുന്നു.
  • കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും 12 കി.മീ.
  • പട്ടാമ്പിയിൽ നിന്നും കൊപ്പം വഴി വളാഞ്ചേരി റോഡി ൽ18 കി.മീ സഞ്ചരിച്ചും വലിയകുന്നിൽ എത്താം.

{{#multimaps:10.872651,76.099856|zoom=18}}