സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹയർസെക്കന്ററി വിഭാഗം

ജി എച്ച് എസ് എസ് ഇരിമ്പിളിയം 1974-ൽ സ്ഥാപിതമായത് വിദ്യാഭ്യാസ വകുപ്പാണ്. റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്‌കൂളിൽ 8 മുതൽ 12 വരെയുള്ള ഗ്രേഡുകൾ ഉൾപ്പെടുന്നു. സ്‌കൂൾ കോ-എജ്യുക്കേഷണൽ ആണ്, അതിന് ഒരു പ്രീ-പ്രൈമറി വിഭാഗം ഇല്ല. സ്കൂൾ പ്രകൃതിയിൽ ബാധകമല്ല കൂടാതെ സ്കൂൾ കെട്ടിടം ഒരു ഷിഫ്റ്റ് സ്കൂളായി ഉപയോഗിക്കുന്നില്ല. മലയാളമാണ് ഈ സ്കൂളിലെ പഠന മാധ്യമം. ഏത് കാലാവസ്ഥയിലും റോഡിലൂടെ ഈ വിദ്യാലയം സമീപിക്കാവുന്നതാണ്. ഈ സ്കൂൾ അക്കാദമിക് സെഷൻ ഏപ്രിലിൽ ആരംഭിക്കുന്നു. ഇവിടെ എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്, ലിറ്റിൽ കൈറ്റ്സ് എന്നീ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.

സ്നേഹവീട്  താക്കോൽ കൈമാറ്റം

 

സ്നേഹവീട്  താക്കോൽ കൈമാറ്റം

നേഷണൽ സർവീസ് സ്കീമിന്റെ ഭവനം പദ്ധതിയുടെ ഭാഗമായി ഇരിമ്പിളിയം ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് സഹപാഠിക്ക് നിർമ്മിച്ചു നല്കുന്ന വീടിന്റെ താക്കോൽ കൈമാറ്റം കായിക-വഖഫ് മന്ത്രി  വി അബ്ദുറഹിമാൻ നിർവഹിച്ചു.

വേളികുളം റൗളത്തുൽ ഉലൂം മദ്രസ പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി ഷഹനാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി സി എ നൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  പി എം ബാലചന്ദ്രൻ, ടി പി മെറീഷ്, പി മുഹമ്മദാലി,  സൈഫുന്നീസ, പി ടി എ പ്രസിഡന്റ് വി ടി അമീർ എന്നിവരും എൻ എസ് എസ്  റീജ്യണൽ കോഡിനേറ്റർ എസ് ശ്രീചിത്ത്, എൻ എസ് എസ്  ജില്ലാ കോഡിനേറ്റർ  പി ടി രാജ്‌മോഹൻ, എൻ എസ് എസ്  ക്ലസ്റ്റർ കോഡിനേറ്റർ എം വി ഷാഹിന, എം പി ടി എ പ്രസിഡന്റ് പ്രഷീല, എസ് എം സി ചെയർ പേഴ്സൺ നുസ്റത്ത് , വൈസ് പ്രിൻസിപ്പൽ കെ ജീജ, സ്റ്റാഫ് സെക്രട്ടറി കെ സജീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.  എസ് എസ് പ്രോഗ്രാം ഓഫീസർ കെ ഹാജറ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ജി എസ് ശ്രീലേഖ സ്വാഗതവും എൻ എസ് എസ് ലീഡർ പി എം അനിരുദ്ധ് നന്ദിയും പറഞ്ഞു.

വീട് നിർമ്മിക്കാനുള്ള സ്ഥലം സംഭാവനയായി നൽകിയ തുടിമ്മൽ സുലൈമാൻ ഹാജിക്ക് സ്കൂളിന്റെയും എൻ എസ് എസ് യൂണിറ്റിന്റെയും ഉപഹാരം മന്ത്രി സമ്മാനിച്ചു. വീട് നിർമ്മാണ പ്രവർത്തനത്തിൽ പങ്കെടുത്ത തൊഴിലാളികളെ പി ടി എ പ്രസിഡന്റ് വി ടി അമീർ ചടങ്ങിൽ ആദരിച്ചു.

ഇരിമ്പിളിയം ജി എച്ച് എസ് എസിലെ ഏറ്റവും അർഹതയുള്ള  കുട്ടിയുടെ കുടുംബത്തെ പി ടി എ യും അധ്യാപകരും ചേർന്ന് കണ്ടെത്തി ഒരു വർഷം കൊണ്ടാണ് വീട് നിർമ്മാണം പൂർത്തീകരിച്ചത്. സ്കൂളിലെ 8 ലും 11 ലും പഠിക്കുന്ന രണ്ട് കുട്ടികൾ ഉൾപ്പെട്ട കുടുംബത്തിനാണ് വീട് നിർമ്മിച്ചു നല്കുിയത്.

വീട് വിർമ്മാണത്തിനുള്ള വിഭവ-സാമ്പത്തിക സമാഹരണത്തിനായി സോപ്പ് നിർമ്മാണം, ഹാന്റ് വാഷ് നിർമ്മാണം, ഫിലിം ഫെസ്റ്റ്, ഭക്ഷ്യമേള, സ്ക്രാപ് ചലഞ്ച് തുടങ്ങിയ വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് എൻ എസ് എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ നടന്നത്. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി അധ്യാപകർ രക്ഷിതാക്കൾ, പൂർവ വിദ്യാർത്ഥികൾ, പൂർവ അധ്യാപകർ, നാട്ടുകാർ തുടങ്ങിയവർ നിർമ്മാണ വിഭവ-സാമ്പത്തിക സമാഹരണത്തിൽ മികച്ച പിന്തുണയാണ് എൻ എസ് എസ് പ്രവർത്തകർക്ക് നല്കിയത്. പി ടി എ പ്രസിഡന്റ് വി ടി അമീർ, എം പി ടി എ പ്രസിഡന്റ് പ്രഷീല, എസ് എം സി ചെയർ പേഴ്സൺ നുസ്റത്ത്,  പ്രിൻസിപ്പൽ ഡോ. ജി എസ് ശ്രീലേഖ, വൈസ് പ്രിൻസിപ്പൽ കെ ജീജ എന്നിവരുടെ നേതൃത്വത്തിൽ, വാർഡ് മെമ്പർ സൈഫുന്നീസ ചെയർ പേഴ്സണും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ ഹാജറ കൺവീനറും ആയി രൂപീകരിച്ച നിർമ്മാണ കമ്മറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്. ഒരു വർഷത്തെ പ്രവർത്തനത്തിലൂടെയാണ് വീട് നിർമ്മാണം പൂർത്തീകരിച്ചത്.

ഇരിമ്പിളിയം ജി എച്ച് എസ് എസിലെ എൻ എസ് എസ് യൂണിറ്റ് നിർമ്മിച്ചു നല്കുന്ന ആദ്യത്തെ വീടും എൻ എസ് എസ് വളാഞ്ചേരി ക്ലസ്റ്ററിലെ 8-ാമത്തെ വീടുമാണ് ഇത്.