ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പരിസ്ഥിതി ക്ലബ്ബ്

എൻ.ജി.സി

ജൂൺ 5 ലോക പരിസ്ഥിതി ദിനം 2023

2023 ജൂൺ 5 ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ

ഷമിനാസ എന്ന വിദ്യാർത്ഥിനി ചൊല്ലി കൊടുക്കുകയും മറ്റു കുട്ടികൾ ഏറ്റു ചെല്ലുകയും ചെയ്തു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് വിരുദ്ധ സന്ദേശ റാലി നടത്തി കുട്ടികൾ തയ്യാറാക്കിയ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ശ്രദ്ധേയമായി

പഞ്ചായത്ത് പ്രസിഡണ്ട് മാനുപ്പ മാസ്റ്റർ, വൈസ് പ്രസിഡണ്ട്, ഫസീല ടീച്ചർ , മെമ്പർമാർ ,പ്രിൻസിപ്പാൾ,HM ജീജ  ടീച്ചർ, മറ്റ് അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ വൃക്ഷത്തൈകൾ നടുന്നതിന് തുടക്കം കുറിച്ചു ഉച്ചയ്ക്കുശേഷം എസ് പി സി യുടെ മധുരവനം പദ്ധതിക്ക് തുടക്കം കുറിച്ചു സ്കൂൾ പരിസരത്തെ പുതിയ തൈകൾ കുഴിച്ചിടുകയും ചെയ്തു. അടുക്കളത്തോട്ടത്തിന് തുടക്കം കുറിച്ചു.

ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട്  കുട്ടികൾക്ക് പരിസ്ഥിതി ദിന ക്വിസ്സ് നടത്തി.

ഒന്നാം സ്ഥാനം ഒമ്പത് സി ക്ലാസിലെ അനന്തകൃഷ്ണൻ, രണ്ടാം സ്ഥാനം 10 എ ക്ലാസിലെ പാർത്ഥിവ് കെ.പി , മൂന്നാം സ്ഥാനം 9 ബി ക്ലാസിലെ എമിൽ ബി എസ് എന്നിവർ കരസ്ഥമാക്കി.

പരിസ്ഥിതി ദിന പോസ്റ്റർ രചനയിൽ ഒന്നാം സ്ഥാനം ഇഷാൻ എം എസ് 9E, രണ്ടാം സ്ഥാനം അഭിരാം 9 c,എമിൽ ബി എസ് 9 B, മൂന്നാം സ്ഥാനം ഷാഹിദ 9 c, നാലാം സ്ഥാനം ഫെബിൻ ഷാന കെപി 8D, ശ്രീരാജ് നാരായണൻ പി 8B, ആദിത്യൻ പി 8B, ഫാത്തിമ സിയാന 8D.

23.6.2023 വെള്ളി

എൻ ജി സി യുടെ ഈ വർഷത്തെ ആദ്യത്തെ മീറ്റിംഗ് വിളിച്ചു. എട്ടാം ക്ലാസിൽ പുതുതായി ചേർന്ന കുട്ടികൾ എൻ ജി സി ക്ലബ്ബിൽ അംഗത്വം നേടി.

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം

ലോക ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട്   എൻ ജി സി,   എസ് പി സി,   ജെ ആർ സി,   സംയുക്തമായി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം,  ലഹരി വിരുദ്ധ സന്ദേശ മാരത്തോൺ,  പ്രസംഗ മത്സരം  എന്നീ പരിപാടികൾ നടത്തി.

01.08.23 തിങ്കൾ

July 28 ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ചു പേപ്പർ ബാഗ് നിർമ്മാണ ശിൽപ്പശാല നടത്തി.  സ്കൂളിലെ ക്രാഫ്റ്റ് ടീച്ചറായ റഹീന ഷെരീഫിന്റെ നേതൃത്വത്തിലായിരുന്നു ശിപ്പശാല സംഘടിപ്പിച്ചത്.

പ്ലാസ്റ്റിക് മലിനീകരണത്തെ കുറിച്ചും,  ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനെ കുറിച്ചും കുട്ടികൾക്ക്  ഹെഡ് മിസ്ട്രസ് ജീജ ടീച്ചർ,  ഫസീല ടീച്ചർ  എന്നിവർ ക്ലാസ്സെടുത്തു.

03.08.23 വ്യാഴം

 
എൻ ജി  സി  യുടെ വിപുലമായ പ്രവർത്തനങ്ങൾ

എൻ. ജി. സി.  യുടെ ഈ വർഷത്തെ സ്കൂൾ തല ഉദ്ഘടനം നടന്നു.  പി. ടി.എ.  അംഗങ്ങൾ, ഹെഡ് മിസ്ട്രസ് ജീജ ടീച്ചർ,  പ്രിൻസിപ്പൽ,  മറ്റു അധ്യാപകർ, കുട്ടികൾ എന്നിവർ സന്നിഹിതരായ ചടങ്ങിൽ PSMO കോളേജിൽ ബോട്ടണി വിഭാഗം മുൻ പ്രൊഫസറായിരുന്ന DR. മുസ്തഫ ആനന്ദ് ഉദ്ഘടനം നിർവാഹിച്ചു. ഉദഘാടനാനന്തരം കുട്ടികൾക്ക് ബഡ്‌ഡിങ്, ഗ്രാഫ്റ്റിങ്, ലെയറിങ്  കൂൺ കൃഷി എന്നീ വിഷയങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു. കൂടാതെ ചടങ്ങിൽ ഔഷധച്ചെടികളുടെ പ്രദർശനം, ദശപുഷ്പങ്ങളുടെ പ്രദർശനം, പതിലയുടെ പ്രദർശനം എന്നിവ ഉണ്ടായിരുന്നു.