ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/സ്കൗട്ട്&ഗൈഡ്സ്
ജി. എച്. എസ്. എസ്. ഇരിമ്പിളിയം സ്കൂളിൽ സ്കൗട്ട്&ഗൈഡ്സ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് ഉദ്ഘാടനം
വലിയകുന്ന്: ഇരിമ്പിളിയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി ആരംഭിക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ ഉദ്ഘാടനം ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷഹനാസ് പി.ടി നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് വി.ടി. അമീർ അധ്യക്ഷത വഹിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ് തിരൂർ ജില്ലാ അസോസിയേഷൻ സെക്രട്ടറി അമീൻ പി.ജെ മുഖ്യാതിഥിയായി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. സി. എ നൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഹെഡ്മിസ്ട്രസ്കെ. ജീജ റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് മെമ്പർ കദീജ, കെ.രാജൻ, ഫാത്തിമ സുഹ്‌റ.പി,സുബൈദാ ഇസ്സുദ്ദീൻ,ഷഹീറ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ഡോക്ടർ ശ്രീലേഖ ജി. എസ് സ്വാഗതവും കെ. ബിബു നന്ദിയും പറഞ്ഞു.

2025 ജൂൺ2ന് സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് സ്കൗട്ട്&ഗൈഡ്GHSSഇരിമ്പിളിയം യൂണിറ്റിന്റെ നേതൃത്വത്തിൽ മെയ്30ന് സ്കൂൾ പരിസരവും ക്ലാസ്റൂമുകളും വൃത്തിയാക്കി.സ്കൗട്ട്&ഗൈഡ് അംഗങ്ങളെല്ലാം രാവിലെ10മണി മുതൽ ഉച്ചക്ക്1മണി വരെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.
=== ജൂൺ 5ന് സ്കൗട്ട് &ഗൈഡ് ===

ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച്
2025ജൂൺ 5ന് 'സ്കൗട്ട് &ഗൈഡ് 'ന്റ നേതൃത്വത്തിൽ

സ്കൂളിൽ "നാളെക്കൊരുതണൽ "ഫലവൃക്ഷതൈനടൽ
പദ്ധതി , "പ്ലാസ്റ്റിക് വിരുദ്ധ കാമ്പസ് "തുടങ്ങിയ പരിപാടികൾ
സംഘടിപ്പിച്ചു .പ്രധാനാധ്യാപിക ജീജ ടീച്ചർ ഫലവൃക്ഷതൈ നട്ട്
ഉദ്ഘാടനം ചെയ്തു .സ്കൂൾ കാമ്പസിന്റെ വിവിധ
ഭാഗങ്ങളിൽ പലതരത്തിലുള്ള ഫലവൃക്ഷതൈകളും ചെടികളും
വച്ചുപിടിപ്പിച്ചു .സ്കൂൾ കാമ്പസിന്റെ പലഭാഗങ്ങളിലായി
ഉണ്ടായിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ,പ്ലാസ്റ്റിക് കവറുകൾ,
പേനകൾ,തുടങ്ങിയവ ശേഖരിച്ച് ഹരിതകർമസേനക്ക്
കൈമാറി.ഗൈഡ് ക്യാപ്റ്റൻ ഷെഹീറ ,സ്കൗട്ട് മാസ്റ്റർ ബിബു ,
എന്നിവർ പരിപാടികൾക് നേതൃത്വം നൽകി.എല്ലാ സ്കൗട്ട് &
ഗൈഡ് അംഗങ്ങളും പരിപാടികളിൽ സജീവമായി പങ്കെടുത്തു.
ദ്വിതീയ സോപാൻ പരിശീലന ക്ലാസ്സ്
ഇരിമ്പിളിയം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ സ്കൗട്ട് & ഗൈഡ് വിദ്യാർത്ഥികൾക്കായി ദ്വിതീയ സോപാൻ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ക്ലാസുകൾ
പ്രധാനധ്യാപിക ജീജ ടീച്ചർ ഉദ്ഘാടനം ചെയ്തു.

സ്കൗട്ട് മാസ്റ്റർ ബിബു. കെ ഗൈഡ് ക്യാപ്റ്റൻ ഷഹീറ. എൻ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
