ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

എൻ.ജി.സി

ജൂൺ 5 ലോക പരിസ്ഥിതി ദിനം 2023

2023 ജൂൺ 5 ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ

ഷമിനാസ എന്ന വിദ്യാർത്ഥിനി ചൊല്ലി കൊടുക്കുകയും മറ്റു കുട്ടികൾ ഏറ്റു ചെല്ലുകയും ചെയ്തു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് വിരുദ്ധ സന്ദേശ റാലി നടത്തി കുട്ടികൾ തയ്യാറാക്കിയ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ശ്രദ്ധേയമായി

പഞ്ചായത്ത് പ്രസിഡണ്ട് മാനുപ്പ മാസ്റ്റർ, വൈസ് പ്രസിഡണ്ട്, ഫസീല ടീച്ചർ , മെമ്പർമാർ ,പ്രിൻസിപ്പാൾ,HM ജീജ  ടീച്ചർ, മറ്റ് അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ വൃക്ഷത്തൈകൾ നടുന്നതിന് തുടക്കം കുറിച്ചു ഉച്ചയ്ക്കുശേഷം എസ് പി സി യുടെ മധുരവനം പദ്ധതിക്ക് തുടക്കം കുറിച്ചു സ്കൂൾ പരിസരത്തെ പുതിയ തൈകൾ കുഴിച്ചിടുകയും ചെയ്തു. അടുക്കളത്തോട്ടത്തിന് തുടക്കം കുറിച്ചു.

ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട്  കുട്ടികൾക്ക് പരിസ്ഥിതി ദിന ക്വിസ്സ് നടത്തി.

ഒന്നാം സ്ഥാനം ഒമ്പത് സി ക്ലാസിലെ അനന്തകൃഷ്ണൻ, രണ്ടാം സ്ഥാനം 10 എ ക്ലാസിലെ പാർത്ഥിവ് കെ.പി , മൂന്നാം സ്ഥാനം 9 ബി ക്ലാസിലെ എമിൽ ബി എസ് എന്നിവർ കരസ്ഥമാക്കി.

പരിസ്ഥിതി ദിന പോസ്റ്റർ രചനയിൽ ഒന്നാം സ്ഥാനം ഇഷാൻ എം എസ് 9E, രണ്ടാം സ്ഥാനം അഭിരാം 9 c,എമിൽ ബി എസ് 9 B, മൂന്നാം സ്ഥാനം ഷാഹിദ 9 c, നാലാം സ്ഥാനം ഫെബിൻ ഷാന കെപി 8D, ശ്രീരാജ് നാരായണൻ പി 8B, ആദിത്യൻ പി 8B, ഫാത്തിമ സിയാന 8

ടീൻസ് ക്ലബ്

2024-25 അധ്യനവര്ഷത്തിലെ ടീൻസ് ക്ലബ് ഉത്ഗാടനം ബഹുമാനപെട്ട ഹെഡ്മിസ്ട്രസ് ജീജ ടീച്ചർ നിർവഹിച്ചു.സീനിയർ അധ്യാപകരായ രാജൻമാസ്റ്റർ ,ഗിരീഷ് മാസ്റ്റർ , ബിബു മാസ്റ്റർ എന്നിവർ സംസാരിച്ചു . ഇരിമ്പിളിയം സ്കൂളിലെ പൂർവ അധ്യാപികയായ ഫാത്തിമ സുഹറ ടീച്ചർ കുട്ടികൾക്കുള്ള ബോധവൽകരണ ക്ലാസ് നൽകി . ടീൻസ് ക്ലബ് കോഡിനേറ്റർ സൗമ്യ .സി ഈ യോഗത്തിനു നന്ദി അറിയിച്ചു .