ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ജൂനിയർ റെഡ് ക്രോസ്
GHSS ഇരിമ്പിളിയം സ്കൂളിൽ 2013 മുതൽ JRC പ്രവർത്തിച്ചുവരുന്നു.
പ്രവേശനോത്സവത്തിന് മുന്നോടിയായി സ്കൂളും പരിസരവും ശുചീകരിച്ചു.

2023-24 ലെ പ്രവർത്തനങ്ങൾ

പ്രവേശനോട്ടസവത്തിലും JRC കേഡറ്റുകൾ വളണ്ടിയർമാരായി പ്രവർത്തിച്ചു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ടു. ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ റാലി, ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തി. സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാന മത്സരം നടത്തി. വിജയികൾ സബ്ജില്ലാ ജില്ലാ മത്സരങ്ങളിലും പങ്കെടുത്തു. JRC കേഡറ്റ് പി ഇ ടി പ്രവീൺ മാസ്റ്ററുടെ നേതൃത്വത്തിൽ മാസ്സ് ഡ്രിൽ നടത്തി.
- ജീൻ ഹെൻറി ഡ്യൂറന്റ് അനുസ്മരണ ക്വിസ് മത്സരം നടത്തി.
- സെപ്റ്റംബർ 11ന് ജെ ർ സി കേഡറ്റുകൾ വാക്‌സിനേഷൻ അവേർനെസ്സ് പ്രോഗ്രാം J H I ശ്രീ രാജേഷിന്റെ (PHC ഇരിമ്പിളിയം )തിന്റ നേതൃത്വത്തിൽ നടന്നു.
- A ലെവൽ 2023 ബാച്ചിന്റെ സ്കെർഫിങ് സെറിമണി സെപ്റ്റംബർ 13ന് ഭംഗിയായി നടന്നു.പി ടി എ പ്രസിഡന്റ് ഉദ്ഘടനം ചെയ്തു.
- സെപ്തംബർ 26 "പെൻ ബോക്സ് ചലഞ്ജ് " എഴുതി തീർന്ന സമ്പാദ്യം ശുചിത്വ പരിപാടിക്ക് തുടക്കം കുറിച്ചു.
സ്വാതന്ത്രത്തിന്റെ അമൃത് മഹോത്സാവ റാലിയിൽ പങ്കെടുത്തു.
2025-26 ലെ പ്രവർത്തനങ്ങൾ
സ്കാർഫിങ് സെറിമണി
വലിയകുന്ന് :
ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ജെ. ആർ. സി കാഡറ്റ കൾക്കുള്ള സ്കാർഫിങ് സെറിമണി പി ടി എ പ്രസിഡന്റ് വി. ടി. അമീർ ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് കെ. ജീജ അദ്ധ്യക്ഷത വഹിച്ചു. കെ. രാജൻ, സുബൈദ ഇസുദ്ദീൻ,വി. സജിത, കെ. വി. നിഷ,സംഗീത എന്നിവർ പങ്കെടുത്തു. ജെ ആർ സി കൗൺസിലർ കെ. വസന്ത സ്വാഗതവും പി. റസിയ നന്ദിയും പറഞ്ഞു.
ലോക ഭിന്നശേഷി ദിനം
ഇരിമ്പിളിയം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലെ JRC കേഡറ്റുകൾ ഭിന്നശേഷി ദിനത്തിൽ പ്രതീക്ഷാ ബഡ്സ് സ്ക്കൂൾ സന്ദർശിച്ചു.രാവിലെ 10.30 ന് JRC കൗൺസിലർ വസന്ത ടീച്ചർ, സീനിയർ അധ്യാപിക സുബൈദ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സ്ക്കൂളിലെ JRC A level' കേഡറ്റുകൾ പ്രതീക്ഷാ ബഡ്സ് സ്ക്കൂളിലെത്തി. എട്ടാം ക്ലാസിൽ പഠിക്കുന്ന സ്വാലിഹ്, അനഘ എന്നീ കുട്ടികൾ ഉൾപ്പടെ 19 ഭിന്നശേഷിക്കാരായ കുട്ടികൾ ഉണ്ടായിരുന്നു. പാട്ടും കളികളുമായി കുറേ നേരം അവരോടൊപ്പം ചെലവഴിച്ചു. മധുരവിതരണവും നടത്തി. ഫോട്ടോയും എടുത്തു. 12.30 ന് തിരികെ സ്ക്കൂളിലെത്തി. കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു.