നിർമ്മല ഹൈസ്കൂൾ കബനിഗിരി
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
വയനാട് ജില്ലയിൽ കർണ്ണാടക അതിർത്തിയോടു ചേർന്ന് കബനി നദീ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമവിദ്യാലയമാണ് കബനിഗിരി നിർമല ഹൈസ്ക്കൂൾ.
നിർമ്മല ഹൈസ്കൂൾ കബനിഗിരി | |
---|---|
വിലാസം | |
കബനിഗിരി കബനിഗിരി പി.ഒ. , 673579 , വയനാട് ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 04936 234514 |
ഇമെയിൽ | nirmalakab@gmail.com |
വെബ്‍സൈറ്റ് | https://ceadom.com/school/nirmala-hs-kabanigiri |
കോഡുകൾ | |
സ്കൂൾ കോഡ് | 15044 (സമേതം) |
യുഡൈസ് കോഡ് | 32030200315 |
വിക്കിഡാറ്റ | Q64522514 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | പനമരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മുള്ളൻകൊല്ലി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 295 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടോമി എൻ യു |
പി.ടി.എ. പ്രസിഡണ്ട് | ഷിനു കച്ചിറയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ വെളിയപ്പള്ളിൽ |
അവസാനം തിരുത്തിയത് | |
10-02-2022 | Nirmalakabanigiri |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
നേർകാഴ്ചകളിലൂടെ
ചരിത്രം
കബനീനദിയുടെ കുഞ്ഞോളങ്ങൾ തട്ടിയുണർത്തുന്ന കൊച്ചു ഗ്രാമം. കബനിഗിരി. കേരളത്തിന്റെ വടക്കുകിഴക്കൻ അതിർത്തിയായി കബനീനദി ചിലപ്പോഴൊക്കെ വേദനിപ്പിച്ചും ചിലപ്പോഴൊക്കെ ആക്രോശിച്ചും വെള്ളം തരാതെ കുറുമ്പുകാട്ടിയും പുൽപ്പള്ളി മേഖലയ്ക്ക് ഒരു പൊന്നരഞ്ഞാണമായി കാവേരിയിൽ ലയിക്കാൻ വെമ്പൽ കൊള്ളുന്നു. കൂടുതൽ വായിക്കുക
സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങൾ
പ്രകൃതിയുടെ വരദാനമായ കബനി നദിയുടെ തീരത്ത് പ്രശോഭിക്കുന്ന സരസ്വതീക്ഷേത്രമാണ് നിർമ്മല ഹൈസ്കൂൾ.കൂടുതൽ വായിക്കുക
പഠന പ്രവർത്തനങ്ങൾ
കൊടിയ വേനലിലും, കബനിയുടെ ഓളങ്ങൾ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ, സമൂഹത്തിന് നേർക്കാഴ്ചയായി കബനിഗിരി നിർമ്മല കാൽ നൂററാണ്ട് പിന്നിടുകയാണ്. മികച്ച മാർക്കുകാരനെ തയ്യാറാക്കുന്നതിലുപരി ,വിദ്യാർത്ഥികളുടെ സർതോമുഖമായ കഴിവുകളെ പ്രോൽസാഹിപ്പിക്കുന്ന നിർമ്മല ഹൈസ്കൂൾ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂൾ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച സാഹിത്യ പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടുണ്ട്.കൂടുതൽ വായിക്കുക.
എസ്.എസ്.എൽ.സി വിജയശതമാനം
ബിജു കുര്യൻ |
റെജി പി ആർ |
അനിൽ ജോൺ |
ഷിജി ജോർജ്ജ് |
റെഫീക്ക് റ്റി എം |
രാജേഷ് റ്റി ജോസഫ് |
രംല ടി എം |
ടോണിയൊ അബ്രഹാം |
കലാരാജ് പി.കെ |
സീന വർഗ്ഗീസ് |
ബിന്നി കെ ജെ |
മനു പി ടോംസ് |
ഷീജ പി റ്റി |
അനില പി ആർ |
ഹിമ ബാബു |
മിഥില മൈക്കിൾ |
അയോണ അനറ്റ് ജോർജ്ജ് |
ടീന ജെയിംസ് |
നീതു കെ മാത്യു |
അരുൺ കൃഷ്ണൻ |
ക്ലിന്റ് ജോളി |
ബിൻവി മോളി ടോം |
ശിശിര ബാബു |
രോഹിത് ആർ നായർ ,ടിന്റു ലൂക്ക, ആൽബിൻ സണ്ണി,ഡോണ ജെക്കബ്ബ് , ആര്യ കൃഷ്ണൻ, ജെബിൻ വർക്കി |
അബിൻ കെ സണ്ണി, ജിപ്സൺ ബേബി, ഡെന്നീസ് ജോർജ്ജ്, നൈജിൽ സഖറിയാസ്,ഷെബിൻ ജോൺ |
അമൃത പ്രകശ് |
ആഷ് ലി ജോർജ്,ബിബിൻ ജോസ് |
അനറ്റ്ട്രീസ ജോസഫ്,അനുമോൾ ബേബി |
രാഗി ബാബു |
അരുണിമ അലക്സ്,അഞ്ജന എം ഷാജി,ആതിര സജി,സാനിയ എം ബെന്നി,ജോസ്ന ടോമി,ലിറ്റിമോൾ ജോർജ് |
സാന്ദ്ര ജോസഫ്,അലീന പി.ടി |
ഹെലൻ സജി,റിയ ജിജിയച്ചൻ,സിൻവിൻ ടോം,ആൻ മരിയ,അനുപ്രിയ,അതുല്യ ദിവാകരൻ,ആഷ്ന മരിയ ജോൺസൺ,അലോഷി മൈക്കിൾ,അഖിൽ ദേവസ്യ,എഡ്വിൻ ഡൊമിനിക്ക് |
ഡോൺ ജോസ് മാത്യു ,അബിന വി എസ് , ആൻ മരിയ സോണറ്റ് , അലീന റോസ് റ്റി ജെന്റി , അഖില.റ്റി.ഐ , അമീറ്റ ജെയിംസ് |
1.ഐറിൻ ഡൊമിനിക് ജോസഫ്
2.അമൽ കെ ഫ്രാൻസിസ് 3.അമിത സുകുമാരൻ 4.അപർണ വിനോദ് 5.അരുണിമ എസ്.ജെ 6.അശ്വതി ഇവാചലിൻ 7.ഡെൽന ഫിലിപ് 8.ദിൽന ജെന്റി 9.ഗ്ലോഡിൻ മാനുവൽ 10.ഗോകുൽ സുനിൽ 11.ജിത്യ പി. രഞ്‌ജിത്ത് 12.മേഘ മരിയ ഇമ്മാനുവൽ 13.നന്ദന രാമകൃഷ്ണൻ 14.നേഹ മരിയ 15.നിയ റോസ് മാത്യു 16.സാന്ദ്ര അഗസ്റ്റിൻ 17.സാഞ്ചൽ സേവ്യർ 18.സോന ജോർജ്ജ് 19.റ്റിറ്റി മറീന ചാക്കോ 20.ടിയ ജോസ് |
എയ്ഞ്ചൽ,ജോമിറ്റ്,നവീൻ,രേണുക |
മേഘ മരിയ,സാനിയ പൗലോസ്,സാനിയ,കെസിയ,അജയ്,ആൽവിൻ,ഡെനിൽ |
ട്രീസ,അഗ്സ,അഞ്ജു,ലാനിയ |
നിർമ്മലയിലെത്തിയ അവാർഡുകൾ/ ബഹുമതികൾ
-
2006സംസ്ഥാന അദ്ധ്യാപക അവാർഡ് ശ്രീ.വി.എസ്.ചാക്കോ -
2008 നല്ല ഐ.ടി. വിദ്യാലയം വിദ്യാഭ്യാസമന്ത്രിയുടെ പുരസ്കാരം -
2009 നല്ല ഐ.ടി. വിദ്യാലയം -
2010 ജില്ലയിലെ ഏറ്റവും നല്ല S.I.T.C ശ്രീ.വി.മധു -
*2011-ൽ കോർപ്പറേറ്റിലെ നല്ല ഐ.ടി. വിദ്യാലയം -
2011-ൽ സംസ്ഥാന ഫിലിം ഫസ്റ്റിവൽ പുരസ്കാരം -
2015സംസ്ഥാന അദ്ധ്യാപക അവാർഡ് ശ്രീ.എ.സി. ഉണ്ണികൃഷ്ണൻ -
2018 പൂപ്പൊലി വേദിയിൽ നല്ല അദ്ധ്യാപകനുള്ള അവാർഡ് പി.വി.റോയ് -
2018 പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം വയനാട് ജില്ലയിൽ ഒന്നാം സ്ഥാനം
ഹരിതവിദ്യാലയം റിയാലിറ്റി ഷോ
ദൂരദർശൻ കേന്ദ്രം തിരുവനന്തപുരം നടത്തിയ വ്യത്യസ്തമായ ഒരു പരിപാടിയായിരുന്നു ഹരിത വിദ്യാലയം റിയാലിറ്റി ഷോ.കേരളത്തിലെ പ്രവർത്തനക്ഷമമായ വിദ്യാലയങ്ങളെ കണ്ടെത്തുക എന്നതായിരുന്നു ദൂരദർശൻ ഉദ്ദേശിച്ചത്.വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ ദൂരദർശന് അയച്ചുകൊടുത്തപ്പോൾ തന്നെ നിർമ്മലയെ റിയാലിറ്റി ഷോയ്ക്കായി തിരഞ്ഞെടുത്തു.പ്രാഥമികമായ വിലയിരുത്തൽ നടത്തി ഷൂട്ടിംഗ് നടത്തുന്നതിനായി ദൂരദർശൻ അധികൃതർ വിദ്യാലയത്തിലെത്തി ഒരുദിവസം ചിലവഴിച്ചു.പിന്നീട് ദൂരദർശൻ ഫ്ളോറിലേയ്ക്ക് ഞങ്ങളെ ക്ഷണിക്കുകയുണ്ടായി.അന്നത്തെ ഹെഡ്മാസ്റ്റർ വി. സി. മൈക്കിൾ,അദ്ധ്യാപകരായ ശ്രീ പി വി റോയ് ,വി.മധു,പി.ടി.എ.കമ്മിറ്റി മെമ്പർ ജെസി ഇവരും നീമ സക്കറിയാസ്, ആഷ്ലി ജോർജ്, വിപിൻ ,അനുമോൾ ബേബി,അമല എന്നീ ആറ് വിദ്യാർത്ഥികളും ദൂരദർശൻ ഫ്ലോറിൽ പരിപാടികൾ അവതരിപ്പിച്ചു.വയനാട്ടിൽ നിന്നും ആറു വിദ്യാലയങ്ങളാണ് റിയാലിറ്റി ഷോയിൽ പങ്കെടുത്തത് അന്ന് ഞങ്ങൾക്ക് കിട്ടിയ മാർക്ക് 92.പിന്നിട് 2018-ൽ റിയാലിറ്റി ഷോ രണ്ടാംഘട്ടത്തിൽ വീണ്ടും നിർമ്മലയെ റിയാലിറ്റി ഷോയിലേക്ക് ക്ഷണിച്ചു .3 അധ്യാപകരും ആറു കുട്ടികളും പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.
പാഠ്യേതര പ്രവർത്തനങ്ങൾ
ഐടി @ഗോത്ര ഗൃഹം
2015-ൽ വിദ്യാലയത്തിൽ നടത്തിയ നൂതനമായ ഒരു പരിപാടിയായിരുന്നു രക്ഷകർത്താക്കൾക്കുള്ള ഐ ടി ബോധവൽക്കരണ ക്ലാസ്. ഈ ക്ലാസ്സിൽ നിരവധി രക്ഷകർത്താക്കൾ പങ്കെടുത്തു.ക്ലാസിൽ വച്ച് സ്കൂളിലെ വിദ്യാർത്ഥികൾ മലയാളം ടൈപ്പിംഗ്,സ്കൈപ്പ്, ഇന്റർനെറ്റ്, മെയിൽ ഐഡി ഉണ്ടാക്കൽ തുടങ്ങി വിവിധങ്ങളായ ക്ലാസുകൾ നടത്തുകയുണ്ടായി.സ്കൂളിലെ തന്നെ കുട്ടികളാണ് രക്ഷകർത്താക്കളെ പഠിപ്പിച്ചത്.ഇത് ഒരു നൂതനമായ പരിപാടിയായി മാറി.അന്നത്തെ ക്ലാസ്സുകളിൽ പങ്കെടുത്ത രക്ഷകർത്താക്കളിൽ ചിലർ ഇന്ന് ഇസ്രായേലിലും. മറ്റുചില വിദേശരാജ്യങ്ങളിലും അന്ന് അവർ സ്കൂളിൽ പഠിച്ച ഐടി സങ്കേതങ്ങൾ ഉപയോഗിക്കുന്നു എന്നത് സന്തോഷകരമായ വസ്തുതയാണ്.സ്കൂളിന്റെ പരിസരത്തുള്ള കോളനികളിലെ കുട്ടികളുടെ രക്ഷകർത്താക്കൾ സ്വാഭാവികമായും ഈ ക്ലാസ്സുകളിൽ പങ്കെടുത്തില്ല .ഈ ഒരു വസ്തുതയാണ് ഐടി അറ്റ് ഗോത്ര ഗൃഹം എന്ന ഒരു നൂതന പരിപാടി നടത്തുവാൻ ഞങ്ങളെ പ്രേരിപ്പിച്ച ഘടകം.ബത്തേരിയിലെ ഒരു കമ്പ്യൂട്ടർ സ്ഥാപനം സംഭാവന നൽകിയ കമ്പ്യൂട്ടർ ഡിപ്പോ കാട്ടുനായ്ക്ക കോളനിയിൽ സ്ഥാപിച്ചു.കോളനിക്ക് സമീപത്തുള്ള ഞങ്ങളുടെ തന്നെ കുട്ടികൾ വൈകുന്നേരങ്ങളിൽ ഈ കോളനിയിൽ എത്തുകയും കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ കുട്ടികളെയും മുതിർന്നവരെയും പഠിപ്പിക്കുകയും ചെയ്തു.ഈ ക്ലാസ്സിൽ വെച്ച് ഓപ്പൺഓഫീസ് ,മലയാളം ടൈപ്പിംഗ് ,ഇമെയിൽ ,സ്കൈപ്പ് തുടങ്ങിയ സങ്കേതങ്ങൾ അവരെ പഠിപ്പിക്കുകയുണ്ടായി.ഈ പരിപാടിക്ക് വലിയ വാർത്താ പ്രാധാന്യമുണ്ടായി.ദേശീയ മാധ്യമങ്ങൾ അടക്കം പല പത്രങ്ങളിലും ഇതിനെ കുറിച്ചുള്ള വിശദമായ വാർത്ത വരുകയുണ്ടായി. വാർത്തകളിൽ നിർമ്മല എന്ന ഈ പേജിന്റെ താഴെ ഭാഗത്തെ തലക്കെട്ടിൽ ഈ പ്രനർത്തനത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ ചേർത്തിട്ടുണ്ട്. മറ്റൊരു ശ്രദ്ധേയമായ വസ്തുത ഈ ക്ലാസ്സുകളിൽ പങ്കെടുത്ത കോളനിയിലെ യുവാക്കൾ ഒരുപരിധിവരെ മദ്യത്തിൽ നിന്നും വിമുക്തരായി എന്നതാണ്.ഐടി അറ്റ് ഗോത്ര ഗൃഹം മെന്ന നൂതനമായ പരിപാടി ഉദ്ഘാടനം ചെയ്തത് വയനാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന തങ്കമണിടീച്ചറായിരുന്നു.വയനാട് ജില്ലാ ഐടി അറ്റ് സ്കൂൾ കോർഡിനേറ്റർ തോമസ് മാസ്റ്റർ പരിപാടിയിൽ സന്നിഹിതനായിരുന്നു
വിക്കി പ്രവർത്തനങ്ങൾ
വിക്കി രംഗത്ത് നിർമ്മല ഹൈസ്കൂൾ സമാനതയില്ലാത്ത നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് ആദ്യമായി നടന്ന പ്രവർത്തനം വിക്കിഗ്രന്ഥശാലയിൽ ഒരു ചെറുകഥ ഉൾപ്പെടുത്തുകയായിരുന്നു. വേങ്ങയിൽ കുഞ്ഞിരാമൻ നായർ രചിച്ച വാസനാവികൃതി എന്ന ചെറുകഥയാണ് ആദ്യമായി കുട്ടികൾ വിക്കിഗ്രന്ഥശാലയിൽ ഉൾപ്പെടുത്തിയത്. രണ്ടാമത്തെ പ്രവർത്തനം അപ്പു നെടുങ്ങാടിയുടെ കുന്ദലത വിക്കിഗ്രന്ഥശാലയിൽ ചേർക്കുക എന്നതായിരുന്നു. 25 കുട്ടികളാണ് പത്ത് ദിവസങ്ങൾ കൊണ്ട് കുന്ദലതയിലെ 20 അധ്യായങ്ങൾ ടൈപ്പ് ചെയ്തു ഗ്രന്ഥശാലയിൽ എത്തിച്ചത്. മൂന്നാമത്തെ പ്രവർത്തനം കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച മയൂരസന്ദേശം എന്ന കൃതി വിക്കിഗ്രന്ഥശാലയിൽ ചേർക്കുകയായിരുന്നു. ഈ മൂന്ന് പ്രവർത്തനങ്ങളുടെയും പ്രധാന്യം മാധ്യമങ്ങളിലൂടെ ലോകമറിഞ്ഞു. വാർത്തകളിൽ നിർമ്മല എന്ന ഈ പേജിന്റെ താഴെ ഭാഗത്തെ തലക്കെട്ടിൽ വിക്കി പ്രവർത്തനങ്ങളെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ ചേർത്തിട്ടുണ്ട്
സ്കൂൾ മാനേജ്‌മെന്റ്
മാനന്തവാടി കോർപ്പറേറ്റ് എജ്യുക്കേഷനൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
നിർമ്മലയുടെ സാരഥികൾ
-
കോർപ്പറേറ്റ് മാനേജർ- റവ ഫാദർ ജോൺ പൊൻപാറക്കൽ -
മാനേജർ-റവ ഫാദർ -
ഹെഡ്മാസ്റ്റർ-സാലി തോമസ്. -
പി.ടി.എ.പ്രസിഡന്റ്-ജോസഫ് കാരുവള്ളിത്തറ -
മദർ പി.ടി.എ.പ്രസിഡന്റ്-ലിസ്സിയാമ്മ
അദ്ധ്യാപകർ
പേര് | പദവി | ഫോൺനമ്പർ | ചിത്രം |
---|---|---|---|
ലൂസി ജോസഫ് | സീനിയർ അസിസ്റ്റന്റ് | 9526184186 | |
മാധവൻ.വി | എച്ച് എസ് ഏ ഫിസിക്കൽ സയൻസ് | 9446567236 | |
റോയ്.പി.വി. | എച്ച് എസ് ഏ മലയാളം | 9495143212 | |
ചെറിയാൻ.കെ.സി | എച്ച് എസ് എ സാമൂഹ്യം | 9946494151 | |
വർക്കി.എം.സി | എച്ച് എസ് എ.ഇംഗ്ലീഷ് | 984748684 | |
മേരി.കെ.ജെ | എച്ച് എസ് എ സാമൂഹ്യം | 9744020715 | |
ടോമി ഇലവുങ്കൽ | എച്ച് എസ് എ കണക്ക് | 9995777885 | |
ഷിനി | എച്ച് എസ് എ സാമൂഹ്യം | 9744020715 | |
രേഷ്മ ബേബി | എച്ച് എസ് എ കണക്ക് | 9645369614 | |
സിസ്റ്റർ.മോളി.പി.സി. | എച്ച് എസ് എ മലയാളം | 8606718961 | |
സിസ്റ്റർ.ജെസ്സി | എച്ച് എസ് എ ഹിന്ദി | 9605077641 | |
ജോയ്സൺ ജോൺ | Drawing | 9446429551 | |
ജിജി കെ | പി.ഇ.ടി | 9495721950 | |
തോമസ് സക്കറിയാസ് | ഓഫീസ് | 9048658085 | |
ബിനു വർഗീസ് | ഓഫീസ് | 9496713356 | |
ലിജു ജോസ് | ഓഫീസ് | 7511110116 |
സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ
-
റവ.ഫാ.വിൻസെന്റ് താമരശ്ശേരി(സ്ഥാപകമാനേജർ) -
റവ.ഫാ.ജെയിംസ് കുമ്പുക്കൽ -
റവ.ഫാ.ജോസഫ് മഞ്ചുവള്ളി -
റവ.ഫാ.കുരിയാക്കോസ് പറമ്പിൽ -
റവ.ഫാ.വർഗീസ് മുളകുടിയാങ്കൽ -
റവ.ഫാ.സബാസ്റ്റ്യൻ പാലക്കി -
റവ.ഫാ.ജോസ് തയ്യിൽ -
റവ.ഫാ.ജോസ് മൊളോപ്പറമ്പിൽ -
റവ.ഫാ.തോമസ്ചേറ്റാനിയിൽ
സ്കൂളിന്റെ സ്ഥാപക അംഗങ്ങൾ
-
ജോസഫ് നരിവേലിൽ -
ഏറാത്ത് മത്തായി -
നെല്ലക്കൽ തോമസ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
-
വി.എസ്.ചാക്കോ -
വി.സി.മൈക്കിൾ -
ആലീസ് -
അന്നക്കുട്ടി കെ എം -
സൂസമ്മ അബ്രഹാം -
Thressiamma -
പൗലോസ്.ഇ.കെ -
ടോമി എൻ.യു
മുൻ അദ്ധ്യാപകർ
-
കെ.എം.ജോസഫ് -
എം.എം,ടോമി -
പി.ജെ.ജോൺസൻ -
ജോസഫ് ഡോമിനിക് -
ഗ്രേസി മാത്യു -
എ.സി.ഉണ്ണികൃഷ്ണൻ -
കെ.ടി.മറിയം -
സി.ലില്ലിക്കുട്ടി -
എൻ.വി.തോമസ് -
ഒ.പി.ജോസ് -
അബ്രഹാം .എം.ജെ. -
അഗസ്റ്റിൻ.കെ.എ -
സെലിൻ അഗസ്റ്റിൻ -
ആലീസ്.കെ.പി. -
സോഫിയാമ്മ ജേക്കബ് -
മേരി,ഇ.എം
സ്കൂളിന്റെ മുൻ പി.ടി.എ.കമ്മറ്റി അംഗങ്ങൾ
-
സണ്ണപ്പഗൌഡർ -
പി.എ.പ്രകാശൻ -
സാലി കാഞ്ഞിരത്തിങ്കൽ -
ലൂസി ജോയി താന്നിക്കൽ -
ലൂസി മങ്ങാട്ടുകുന്നേൽ -
ത്രേസ്യാമ്മ കുഞ്ചറക്കാട്ട് -
മോളി ആക്കാന്തിരി -
സി.എം.ഫ്രാൻസിസ് -
അപ്പച്ചൻ.എൻ.വി. -
ജോസഫ് കണക്കഞ്ചേരി -
ആൻസി വയലിൽ -
മേഴ്സി നെല്ലിപ്പറമ്പിൽ
S.S.L.C.എൻഡോവ്മെൻറുകൾ/പ്രോൽസാഹനങ്ങൾ
1.പാറയ്ക്കൽ ചാക്കോ എൻഡോവ്മെൻറ്
പഠനത്തിൽ മികച്ച നേട്ടം കൈവരിക്കുന്ന വിദ്യാർത്ഥിക്ക്
2.ഷാജി.എം.ടി.എൻഡോവ്മെൻറ്
സാമ്പത്തികമായി പിന്നോക്കം, പഠനത്തിൽ മികച്ച നേട്ടം കൈവരിക്കുന്ന വിദ്യാർത്ഥിക്ക്
3.വി.എസ്.ചാക്കോ എൻഡോവ്മെൻറ്
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള വിദ്യാർത്ഥികൾക്ക്
4.എ.സി.ഉണ്ണികൃഷ്ണൻ എൻഡോവ്മെൻറ്
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള SC/ST വിദ്യാർത്ഥികൾക്ക്
5.റിജോ ജോസഫ് എൻഡോവ്മെൻറ്
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള വിദ്യാർത്ഥികൾക്ക്
പൂർവ്വ വിദ്യാർഥി സംഘടന
നമ്മുടെ ജീവിതത്തിലെ അപൂർവ്വമായ ഒരു കാലഘട്ടമാണ് വിദ്യാർഥി ജീവിതം.വളപ്പൊട്ടുകളും മയിൽ പീലിത്തുണ്ടുകളും പങ്കു വച്ച വിദ്യാർഥി ജീവിതം. ജീവിതത്തിലെ നിറമുള്ള ഓർമ്മകളാണത്.കൂട്ടം വിട്ട് പറന്നു പോയ പക്ഷികളുടെ ഒരുമിച്ചു ചേരൽ കടന്നുപോയ വസന്തത്തിന്റെ ഓർമ്മക്കുറിപ്പുകളാണ്.പുതിയ ദിക്കുകൾ തേടി പലവഴി പറന്നു പോയ പറവകൾ ഒരുമിച്ചു ചേരുന്ന സുന്ദര നിമിഷം.പങ്കുവയ്ക്കാൻ ,ഓർമിക്കാൻ ,എത്രയെത്ര നിമിഷങ്ങൾ..........
ഓർമ്മകൾ സജീവമാണ്.നിരന്തര സമ്പർക്കങ്ങളും, കണ്ടുമുട്ടലുകളും, ഓർമ്മപ്പെടുത്തലുകളും, അനുഭവങ്ങളെ മറവിയുടെ പൊടിപുരളാതെ എന്നും സൂക്ഷിക്കും എന്ന ലക്ഷ്യത്തോടെ.വരും തലമുറയ്ക്ക് മാതൃകയായി.....
കബനിഗിരി നിർമ്മല ഹൈസ്കൂളിൽ പൂർവ്വ വിദ്യാർഥി സംഘടന സജീവമായി പ്രവർത്തിക്കുന്നു
-
പ്രസിഡൻറ് : സുരേഷ് മാന്താനത്ത് -
സെക്രട്ടറി : വിക്രമൻ.എസ്.നായർ
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
-
ഡോ.രാജേഷ് പ്രശസ്ത ദന്തഡോക്ടർ -
പ്രൊഫ:ജിമി ജോൺ J.D.T.കോളേജ് കോഴിക്കോട് -
ദിൻകർ മോഹനപൈ കമ്പ്യൂട്ടർ വിദഗ്ധൻ -
മിഥില മൈക്കിൾ ഗായിക -
ബിനോയ് പൂവേലിയിൽ രുചി നിർണായകൻ -
ജോയ്സ് മാത്യു വാനഭൗതികശാസ്ത്രം -
ഹിമ ബാബു നൃത്തം -
റഷീദ്.ടി.എം. അഭിഭാഷകൻ -
വിനീഷ്.പി.എസ് ലളിത കല. -
വിജേഷ് ഗോപി പണിക്കർ അഭിനേതാവ് -
ബിവീഷ്.യു.സി. അദ്ധ്യാപനം -
ദീപേഷ്.പ്രശസ്ത കാറ്ററിംഗ് -
സുമി ജോൺ അസിസ്റ്റന്റ് പ്രൊഫസർ J.D.T.കോളേജ് കോഴിക്കോട് -
ടോണി.കെ തോമസ് മലേഷ്യയിലെ കോലാലംപൂർ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസർ -
വിനോദ് നെല്ലക്കൽ ശാലോം ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസർ, സോഫിയ ടൈംസ് മാസികയുടെ അസി. എഡിറ്റർ. -
മനു പി ടോംസ് എഡിറ്റർ, ഇന്റർനെറ്റ് ഇക്കോണമി, ഇക്കണോമിക് ടൈംസ് പ്രൈം.
വാർത്തകളിൽ നിർമ്മല
-
ജിമിയെക്കുറിച്ച് -
IT@ഗോത്രഗ്രഹം -
വിക്കി പ്രവർത്തനം -
വിക്കി പ്രവർത്തനം -
ലൈബ്രറി മാനേജ്‌മെന്റ് സിസ്റ്റം ഉദ്ഘാടനം -
ഹരിത വിദ്യാലയം
റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം -
മാതൃകാ പൂർവവിദ്യാർഥി സംഗമം -
മാതൃകാ പൂർവവിദ്യാർഥി സംഗമം -
IT ജില്ലാ മേളയിൽ ഒാവറോൾ -
IT ജില്ലാ മേളയിൽ ഒാവറോൾ -
ഡിജി ലോക്കർ ഉര്ഘാടനം -
പൂർവ്വ വിദ്യാർത്ഥി സംഗമം -
പൂർവ്വ വിദ്യാർത്ഥി സംഗമം
- മാതൃഭൂമി വാർത്തകൾ*
മയൂരസന്ദേശം വിക്കിഗ്രന്ഥശാലയിൽ ...... [1]
- മലനാട് വാർത്തകൾ *
1..ഹ്രസ്വചലചിത്ര നിർമ്മാണം
2.റാസ് പ്ബെറി പൈ
3.ഡിജുറ്റൽ ഇലക്ഷൻ
4.deligates from karnataka
വിദ്യാലയത്തിന്റെ മറ്റു കണ്ണികൾ
സ്കൂൾ വെബ് സൈറ്റ്
സ്കൂൾ ബ്ലോഗ്
ഹരിത വിദ്യാലയം റിയാലിറ്റി ഷോ
കത്തയക്കാം
ഞങ്ങളുടെ ഫെയ്സ് ബുക്ക് കുടുംബം
[2]
വഴികാട്ടി
- പുൽപ്പള്ളി നഗരത്തിൽ നിന്നും ഏകദേശം പത്ത് കിലോമീറ്റർ അകലെ കബനിനദിയോട് ചേർന്നു കിടക്കുന്ന മനോഹരമായ കബനിഗിരി എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്`.
{{#multimaps:11.85592,76.18012|zoom=13}}