പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്

20:27, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkmmhssedarikode (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


"എടരിക്കോട് പഞ്ചായത്ത്"ൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എടരിക്കോട് പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ. എടരിക്കോട് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തിൽ കഴിഞ്ഞ പത്ത് വർഷമായി 90 ശതമാനത്തിനുമുകളിലാണ് എന്ന് മാത്രമല്ല ഹയർ സെക്കൻണ്ടറി വിഭാഗത്തിൽ 100 ശതമാനം കൈവരിക്കുന്ന സംസ്ഥാനത്തെ അപൂർവ്വം വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകൾ രചിച്ചതുകൊണ്ടു തന്നെ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. പാഠ്യപാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ വിജയങ്ങളാണ് ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലമായി ഇതിനെ മാറ്റിയത്.

പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്
വിലാസം
എടരിക്കോട്

പി.കെ.എം.എം.എച്.എസ്.എസ്.എടരിക്കോട്
,
എടരിക്കോട് പി.ഒ.
,
676501
,
മലപ്പുറം ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ0483 2648526
ഇമെയിൽpkmmhss.ekd@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19075 (സമേതം)
എച്ച് എസ് എസ് കോഡ്11062
യുഡൈസ് കോഡ്32051300608
വിക്കിഡാറ്റQ64564046
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടരിക്കോട്,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ3024
പെൺകുട്ടികൾ2767
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ.മുഹമ്മദ് ഷാഫി
പ്രധാന അദ്ധ്യാപികഗൗരി.എം.ജി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ഖാദർ.പി
എം.പി.ടി.എ. പ്രസിഡണ്ട്നിഷാദ് ബാൻ
അവസാനം തിരുത്തിയത്
01-02-2022Pkmmhssedarikode
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


PKMMHSS Edarikode

ഒരു എഴുത്ത് പള്ളിക്കൂടമായി തുടങ്ങുകയും പിന്നീട് സ്കൂളായി മാറുകയുമാണുണ്ടായത്. 1979ലാണ് വിദ്യാലയം സ്ഥാപിച്ചത്. അബ്ദുറഹിമാൻ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1979-ൽ ഇതൊരു സ്കൂളായി. . 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 കെട്ടിടങ്ങളിലായി 135 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് 7 ലാബും ഹയർസെക്കണ്ടറിക്ക് 1 ലാബുമാണുള്ളത്.8 ലാബുകളിലുമായി ഏകദേശം നൂറ്റി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ വിദ്യാലയത്തിൽ 138 സ്മാർട് ക്ലാസ് റൂമുകൾ ഉണ്ട്. വിപുലവും എല്ലാ സൗകര്യങ്ങളുമുള്ളതുമായ സയൻസ് ലാബുകൾ ഇവിടുത്തെ പ്രത്യേകതയാണ്. കുട്ടികളുടെ കഴിവ് പരിപോഷിപ്പിക്കുന്നതിന് PKMM Academy പ്രവർത്തിക്കുന്നു.സ്കൂളിന് സ്വന്തമായി ഒരു ആംബുലൻസ് ഉണ്ട് കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

*‍. സ്കൗട്ട് & ഗൈഡ്സ്
*‍. ലിറ്റിൽ കൈറ്റ്സ്
*‍. സ്റ്റുഡന്റ് പോലീസ്
*‍. ജൂനിയർ റെഡ് ക്രോസ്
*‍. പരിസ്ഥിതി ക്ലബ്ബ്
*‍.ഉറുദു ക്ലബ്
*‍.എസ്.പി.ജി
*‍. ട്രാഫിക് ക്ലബ്ബ്
*‍. വിദ്യാരംഗം
*‍. Result Improve Committee
*‍. അച്ചടക്ക കമ്മിറ്റി
*‍. സഹപാഠിക്കൊരു കൈതാങ്ങ്
*‍. ഹരിത സേന ക്ലബ്ബ്
*‍. ഊർജ്ജ ക്ലബ്ബ്
*‍.സ്കൂൾ തെരഞ്ഞെടുപ്പ്

പ്രധാന അധ്യാപകർ

1979 - 1990 അമരിയിൽ അബ്ദുറഹിമാൻ
1990 - 1995 ടി.എം.മുഹമ്മദ് മാസ്ററർ
1995 - 2010 പി.വിലാസിനി
2010-2011 ഫ്രാൻസിസ് സെബാസ്റ്റ്യൻ
2011-2016 കുഞ്ഞിമുഹമ്മദ്.കെ
2016-2017 കുര്യാക്കോസ്. ഇ.കെ
2017-2020 ഖദീജാബി. എസ്
2020 മുഹമ്മദ് പി
2020-2021 അബ്ദുൽ അസീസ്. കെ
2021 ഗൗരി. എം.ജി
  • 2020-21 വർഷം 2024 SSLC വിദ്യാർത്ഥികളിൽ 2023 പേർ ഹയർയോഗ്യത നേടി
  • അറുനൂറിൽപ്പരം കുട്ടികൾ പേർക്ക് മുഴുവൻ വിഷയങ്ങളിലും A+ നേടി. ജില്ലയിൽ ഏറ്റവും കൂടുതൽ നേടിയ സ്ക്കൂൾ ആയി മാറി.
  • 615 പേർക്ക് മുഴുവൻ വിഷയങ്ങളിലും A+ നേടി. ഇത് കേരള വിദ്യാഭ്യാസ ചരിത്രത്തിലെ റെക്കാർഡാണ്

മാനേജ്‍മെന്റ് : എടരിക്കോടിനടുത്തുള്ള പൂഴീക്കൽ കുടുബത്തിനാണ് ഈ സ്കൂളിന്റെ മാനേജ്മെന്റ്. പി. ബഷീറാണ് ഇപ്പോഴത്തെ മാനേജർ. അദ്ദേഹത്തിന്റെ ഭവനം മമ്മാലിപ്പടിയാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനദ്ധ്യാപകർ : അമരി അബ്ദുറഹിമാൻ, ടി.എം.മുഹമ്മദ്, പി.വിലാസിനി,കുഞ്ഞിമുഹമ്മദ്.കെ, ഫ്രാൻസിസ്, ഇ.കെ.കുര്യാകോസ്, ഖദീജാബി. എസ്, മുഹമ്മത്. പി, അബ്ദുൽ അസീസ്. കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അബ്ദുൽ ഹക്കീം - മാസ്റ്റർ ട്രെയ്‌നർ KITE
  2. ഡോ.മുഹമ്മദ് സലീം - Principal, Farook Training College
  3. നാസർ എടരിക്കോട്


വഴികാട്ടി

{{#Multimaps: 11°0'6.77"N, 75°59'1.75"E|zoom=18 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17 ന് തൊട്ട് കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോട്ടക്കൽ ആയുർവേദ കോളേജിന് പിൻ വശത്തായി
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
  • കോഴിക്കോട് സർവ്വകലാശാലക്ക് 18 കി.മി. ദൂരം

|} |}


Phone for Contact: 0483 2648526 9447189845 HM: 8891102385

SITC:  9496874368 (MOHAMED ANWAR MUTHIRAKLAYIL)