ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
|size=350px
|caption=
|ലോഗോ=42021 656.jpg
|logo_size=50px
}}
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി | |
---|---|
വിലാസം | |
അവനവഞ്ചേരി അവനവഞ്ചേരി പി.ഒ. , 695103 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 11 - 03 - 1925 |
വിവരങ്ങൾ | |
ഫോൺ | 04702 2632163 |
ഇമെയിൽ | ghsavanavanchery@gmail.com |
വെബ്‍സൈറ്റ് | ghsavanavanchery.web4all.in |
കോഡുകൾ | |
സ്കൂൾ കോഡ് | 42021 (സമേതം) |
യുഡൈസ് കോഡ് | 32140100310 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ആറ്റിങ്ങൽ മുനിസിപ്പാലിറ്റി |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 963 |
പെൺകുട്ടികൾ | 864 |
ആകെ വിദ്യാർത്ഥികൾ | 1827 |
അദ്ധ്യാപകർ | 61 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനില റാണി റ്റി റ്റി |
പി.ടി.എ. പ്രസിഡണ്ട് | മധുസൂദനൻ നായർ എൽ ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | മീനാക്ഷി കെ ജി |
അവസാനം തിരുത്തിയത് | |
11-01-2022 | Manojg |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയുടെ കീഴിലുളള ഏറ്റവും വലിയ ഹൈസ്കൂൾ ആണ് അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ. ഈ പ്രദേശത്തെ ഏക മിക്സഡ് സ്കൂളും ഇതാണ് .ഇപ്പോൾ 61 അദ്ധ്യാപകരും 5 അദ്ധ്യാപകെതര ജീവനക്കാരും ഇവിടെ സേവനമനഷ്ടിക്കുന്നു.1 മുതൽ 10 വരെ സ്ററാൻഡേർഡുകളിലായി ആകെ 48 ഡിവിഷനുകളാണ് ഉളളത്. ഇപ്പോൾ പ്രഥമാധ്യാപികയയായി ശ്രീമതി അനില റാണി സേവനമനഷ്ടിക്കുന്നു.ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് എങ്കിലും മുദാക്കൽ, കരവാരം,കിഴുവലം തുടങ്ങിയ സമീപ പഞ്ചായത്തുകളിലെ പാവപ്പെട്ട കുട്ടികളാണ് ഭൂരിഭാഗവും പഠിതാക്കൾ. കോളനി പ്രദേശങ്ങളിൽ നിന്നും വരുന്ന ഹരിജൻകുട്ടികൾ ആകെ വിദ്യാർത്ഥികളുടെ മൂന്നിൽ ഒന്ന് വരും
ചരിത്രം
അവനവഞ്ചേരി പ്രദേശത്തിന്റെ മാത്രമല്ല ,പൊതു വിദ്യാഭ്യാസ മേഖലയിലെ തന്നെ അഭിമാനസ്തംഭമായി നിലകൊള്ളുന്ന ഗവണ്മെന്റ് ഹൈസ്കൂൾ അവനവഞ്ചേരി എന്ന വിദ്യാലയമുത്തശ്ശി തന്റെ പ്രയാണമാരംഭിച്ചതു ഒരു പ്രൈമറി വിദ്യാലയമായാണ്. സ്ഥലത്തെ പുരാതന കുടുംബമായ കല്ലിങ്കൽ തറവാട്ടുവക 25 സെൻറ് സ്ഥലത്ത് ആരംഭിച്ച വിദ്യാലയം തന്റെ ജൈത്രയാത്ര ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. കൊല്ലവർഷം 1100 (AD 1925) സ്ഥാപിതമായ വിദ്യാലയ മുത്തശ്ശി ഇന്ന് നവതി പിന്നിട്ടിരിക്കുന്നു .അക്കാലത്തു തിരുവിതാംകൂറിലെ വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന "ശ്രീ രാമസ്വാമി അയ്യർ" അവനവഞ്ചേരി നിവാസിയായിരുന്നു . അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യം അവനവഞ്ചേരിയിൽ പ്രൈമറി സ്കൂൾ സ്ഥാപിക്കുന്നതിന് ഇടയാക്കി .അക്കാലത്ത് 8 അധ്യാപകരാണ് കുട്ടികൾക്ക് വിദ്യ പകർന്നു കൊടുക്കാനായി വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. ആദ്യത്തെ പ്രഥമാധ്യാപകൻ ആയി സേവനമനുഷ്ഠിക്കാൻ ഭാഗ്യം സിദ്ധിച്ചത് ശ്രീകൃഷ്ണ അയ്യർക്കായിരുന്നു .സ്കൂളിലെ ആദ്യ വിദ്യാർത്ഥി എന്ന ബഹുമതി അപ്പുക്കുട്ടൻ പിള്ളയ്ക്കാണ് . 41 വർഷം ഒന്നു മുതൽ അഞ്ചു വരെ ഉള്ള ഒരു പ്രൈമറി സ്കൂളായി നിലകൊണ്ട ഈ വിദ്യാലയം 1966 ജുൺ മാസം ആയപ്പോൾ അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു .ആദ്യവർഷം ആറാം ക്ലാസും തുടർന്നുള്ള വർഷം ഏഴാംക്ലാസും ആരംഭിച്ചു .18 വർഷങ്ങൾക്ക് ശേഷം അതായത് 1984 ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തപ്പോൾ അത് അക്ഷരാർത്ഥത്തിൽ ഈ പ്രദേശത്തിനാകെ അനുഗ്രഹവും, അഭിമാനകരവും, പ്രയോജനകരവുമായി മാറുകയായിരുന്നു .മൂന്നു നാലു കിലോമീറ്റർ നടന്നു ആറ്റിങ്ങൽ പ്രദശത്തെ സ്കൂളുകളിൽ പോയി വിദ്യ ആഭ്യസിച്ചിരുന്നതിൽ നിന്നും ഒരാശ്വാസം സ്ഥലവാസികൾക്കു അമൃതായി മാറി. കേരളപ്പിറവിക്ക് ശേഷം ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു .യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തപ്പോൾ നിലവിലുണ്ടായിരുന്ന താൽക്കാലിക കെട്ടിടം പൊളിച്ച് 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടം നിർമ്മിക്കുകയുണ്ടായി .സ്ഥലപരിമിതിമൂലം ആറ്റിങ്ങൽ കോളേജ് കെട്ടിടത്തിൽ വച്ച് ക്ലാസുകൾ നടത്തേണ്ടതായി വന്നിട്ടുണ്ട് .1966 കാലഘട്ടത്തിൽ ഇതു ഒരു ബേസിക് സ്കൂൾ ആയി പ്രവർത്തിച്ചിരുന്നു .ചർക്ക ഉപയോഗിച്ച് നൂൽ നൂൽക്കുന്ന രീതിയും കൈത്തറിയിൽ വസ്ത്ര നിർമ്മാണവും അഭ്യസിപ്പിച്ചിരുന്നു. ഇന്നും പ്രവർത്തിപരിചയത്തിൽ പലതരത്തിലുള്ള കൈത്തൊഴിലുകളിൽ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു (ചവിട്ടി നിർമ്മാണം ,ബുക്ക് ബൈൻഡിങ് ,ചോക്ക് നിർമ്മാണം, സോപ്പ് നിർമ്മാണം മുതലായവ). എല്ലാ സ്റ്റാൻഡേഡുകളിലും 4 ഡിവിഷൻ വീതമായിരുന്നു തുടക്കത്തിൽ .ഇന്ന് ഹൈസ്കൂളുകളിൽ ഓരോ സ്റ്റാൻഡേർഡും ഏഴും, യുപി ആറു വീതവും ആയി മാറിയിരിക്കുന്നു. 1 മുതൽ 10 വരെ ക്ലാസുകളിൽ ആയി ആകെ 1825 വിദ്യാർഥികളാണ് (963 ആൺകുട്ടികൾ 864പെൺകുട്ടികൾ) ഈ വിദ്യാലയത്തിൽ പഠിക്കുന്നത് .354 വിദ്യാർത്ഥികൾ പട്ടികജാതി വിഭാഗത്തിൽ പെടുന്നു .60അദ്ധ്യാപകരും 5 അധ്യാപകേതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു .സ്കൂളിനെ നയിക്കുന്നത് പ്രഥമാധ്യാപികയായ ശ്രീമതി അനില റാണി ടീച്ചറാണ്
കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം
-
ഞങ്ങളുടെ ഹെഡ്മിസ്ട്രസ് -ശ്രീമതി അനില റാണി റ്റി.റ്റി
അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന ഗവൺമെൻറ് എച്ച് എസ് അവനവഞ്ചേരി വിദ്യാലയത്തിന് ആകെ സ്ഥലഅളവ് ഒരു ഏക്കർ 30 സെൻറ് ആണ് . ഇതിൽ 90 സെന്റ് സ്ഥലം എച്ച് .എസ് ,യു .പി വിഭാഗത്തിലും 40 സെൻറ് സ്ഥലം എൽ .പി വിഭാഗത്തിലുമാണ് . റോഡിൻറെ ഒരു വശത്തായിഎച്ച് എസ്, യു .പി വിഭാഗം പ്രവർത്തിക്കുമ്പോൾ മറുവശത്ത് അല്പം ഉള്ളിലേക്കായി എൽ .പി വിഭാഗവും പ്രവർത്തിക്കുന്നു.എച്ച് എസ് യു പി വിഭാഗത്തിലെ പ്രധാന കവാടം കടന്നു ചെല്ലുമ്പോൾ തറയോട് പാകിയ അംഗണത്തിന്റെ ഒരു ഭാഗത്തായി വെർട്ടിക്കൽ ഗാർഡനും മറ്റൊരു ഭാഗത്ത് മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും കാണാം .വിശാലമായ സെമി പെർമനന്റ് സ്റ്റേജ് മുൻഭാഗത്ത് തന്നെ ദൃശ്യമാണ്.എതിർ വശങ്ങളിലായി ഇരുനിലകെട്ടിവും മൂന്നുനില കെട്ടിടവും കാണാം. ആകെ 40 മുറികൾ. താഴത്തെ നിലയിൽ ഓഫീസ് മുറികൾ, സ്റ്റാഫ് റൂമുകൾ, സ്കൂൾ സൊസൈറ്റി എന്നിവ പ്രവർത്തിക്കുന്നു. മൂന്നുനില കെട്ടിടത്തിൻെറ രണ്ടാം നിലയിൽ വിജ്ഞാനത്തിൻെറയും സർഗാത്മകതയുടെയും വാതായനങ്ങൾ മലർക്കെ തുറന്നിട്ട് അതിവിശാലമായലൈബ്രറി പ്രവർത്തിക്കുന്നു. പതിനായിരത്തിലധികം പുസ്തകങ്ങൾ കുട്ടികളുടെ തോഴരായി ഉണ്ട്. ഇ -റീഡിങ് സൗകര്യം ലൈബ്രറിയെ വേറിട്ടതാക്കുന്നു. ഇരു നില കെട്ടിടത്തിന് മുകളിലത്തെ നിലയിൽ വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ കുട്ടികൾക്ക് മുന്നിൽ തുറന്നിടുന്ന ഐ .ടി ലാബ് പ്രവർത്തിക്കുന്നു. മുപ്പതോളം കമ്പ്യൂട്ടറുകൾ. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം . എച്ച് എസ് വിഭാഗത്തിലെ ഹൈടെക് ക്ലാസ്സ് മുറികൾ കുട്ടികളുടെ പഠനം എളുപ്പവും രസകരവും അനുഭവേദ്യവുമാക്കുന്നു . എച്ച് എസ് വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക്കാണ് .ആധുനിക സൗകര്യങ്ങളോടുകൂടിയശാസ്ത്രലാബ് ശാസ്ത്ര പഠനം രസകരവും താല്പര്യജനകവുമാക്കുന്നു. കുട്ടികൾ കുട്ടിശാസ്ത്രജ്ഞന്മാർ ആയി മാറുന്ന കാഴ്ച. യു പി വിദ്യാർഥികൾക്കായി പ്രത്യേക ഐ. ടി ലാബ് സൗകര്യമുണ്ട്. ഈ ബഹുനിലക്കെട്ടിടങ്ങൾ കടന്ന് അല്പം മുന്നോട്ടായി വീണ്ടും മറ്റൊരു ഇരുനില കെട്ടിടം സ്ഥിതി ചെയ്യുന്നുണ്ട്. മുകളിലത്തെ നില വിശാലമായ ഹൈ ടെക് ഹാൾ ആണ് .ഇരുന്നൂറ്റിയമ്പതിലധികം പേർക്കിരിക്കാവുന്ന വിശാലമായ ഹാൾ. അല്പം മുന്നോട്ട് ആയി പഴമ നിലനിർത്തിയിരിക്കുന്ന ഓടിട്ട കെട്ടിടം കാണാം. പ്രവർത്തിപരിചയ ക്ലാസ്സുകൾ പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. വൃത്തിയും വെടിപ്പും സൗകര്യവുമുള്ള പാചകപ്പുരയും , ഡൈനിങ് ഹാളും കുട്ടികളുടെ ആരോഗ്യം ഉറപ്പുവരുത്തന്ന വിധം സജ്ജീകരിച്ചിരിക്കുന്നു. ബയോ ഗ്യാസ്, എൽപിജി എന്നിവ പ്രത്യേകമായി തന്നെയുണ്ട്. എസ് പി സി റൂം പ്രത്യേകമായി പ്രവർത്തിക്കുന്നു . കുട്ടികൾക്ക് പ്രഥമശുശ്രൂഷ സൗകര്യം ഉറപ്പുവരുത്തുന്നതിനുപകരിക്കുന്ന നേഴ്സ്റൂം സ്കൂളിൽ പ്രവർത്തിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം രണ്ടു വീതം ടോയ്‌ലറ്റ് ബ്ലോക്കുകൾ സജ്ജമാണ്. സ്കൂൾ സുരക്ഷ ഉറപ്പാക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു.കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായി കിണറും ഒപ്പം കുഴൽ കിണറും ഉണ്ട്. റോഡിന്റെ മറുവശത്തു അല്പം അകലെ ഉള്ളിലേക്കായാണ് എൽ പി വിഭാഗം പ്രവർത്തിക്കുന്നത് . എൽ പി വിഭാഗത്തിലേക്ക് കടന്നു ചെല്ലുമ്പോൾ കടമ്പു മരവും ഹോർട്ടി കൾച്ചർ തെറാപ്പി ഗാർഡനുമാണ് നമ്മെ വരവേൽക്കുന്നത് .ഒരു ഭാഗത്തായി കൊച്ചുകുട്ടികൾക്കായി വിഭാവനം ചെയ്തിരിക്കുന്ന പാർക്ക്. 4 കെട്ടിടങ്ങളിലായി 16 അടച്ചുറപ്പുള്ള മുറികൾ ,ഓഫീസ് ,ഐടി ലാബ് ,ലൈബ്രറി എന്നിവ എൽപിയിൽ സജീവമായി പ്രവർത്തിക്കുന്നു .സ്മാർട്ട് ക്ലാസ്സ്‌റൂം സാധ്യത എൽ പി യിലും പ്രയോജനപ്പെടുത്തിരിക്കുന്നു. പ്രീ പ്രൈമറി വിഭാഗവും അത്യാധുനികസൗകര്യങ്ങളോട് കൂടിയ ഹൈടെക് റൂമുകളാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒന്നുവീതം ടോയ് ലെറ്റ് ബ്ലോക്കുകൾ സജ്ജീകരിച്ചിരിക്കുന്നു .എൽപി കെട്ടിടത്തിന്റെ അങ്കണം തറയോട് പാകിയിരിക്കുന്നു. കുടിവെള്ള ലഭ്യതക്കായി കുഴൽ കിണർ ,കിണർ എന്നിവ എൽ പിയിലും ഉണ്ട് .കൊച്ചു കുട്ടികൾക്ക് സുഗമമായി പാഠ്യ പഠ്യേതര വിഷയങ്ങളിൽ ശ്രദ്ധ കൈവരിക്കാനുതകുന്ന സ്കൂൾ അന്തരീക്ഷമാണ് ഇവിടെ ഉള്ളത്.
മാനേജ്മെന്റ്
മുൻ സാരഥികളെകുറിച്ചറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
സ്കൂൾ പി ടി എ
കേരളത്തിലെ ഏറ്റവും മികച്ച പൊതു വിദ്യാലയം - അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് പുതിയ സാരഥ്യം. അഡ്വ.എൽ.ആർ.മധുസൂദനൻ നായർ പ്രസിഡന്റായും ശ്രീ.കെ.ശ്രീകുമാർ വൈസ് പ്രസിഡന്റായും പുതിയ അധ്യാപക രക്ഷാകർത്തൃ സമിതി നിലവിൽ വന്നു. ശ്രീ.കെ.ജെ.രവികുമാറിന്റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ കൈവരിച്ച നേട്ടങ്ങൾക്ക് തുടർച്ചയേകുവാൻ പുതിയ ടീമിനു കഴിയട്ടെ എന്നാശംസിക്കുന്നു. എസ്.എം.സി. ചെയർമാനായ ശ്രീ.കെ.ജെ.രവികുമാറിന്റെ പുതിയ നിയോഗം സ്കൂളിന് മുതൽക്കൂട്ടാണ്.
കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
ആകാശം - ഹ്രസ്വചലചിത്രത്തിൻ്റെ ആദ്യ പ്രദർശനം .
അവനവഞ്ചേരി ഗവ.ഹൈസ്കൂളിനു വേണ്ടി ഗ്രാസ്ഹോപ്പർ ക്രിയേഷൻസ് നിർമ്മിച്ച ആകാശം എന്ന ഹ്രസ്വചലചിത്രത്തിൻ്റെ ആദ്യ പ്രദർശനം നവംബർ 30 ന് രാവിലെ 9.00 മണിക്ക് ആറ്റിങ്ങൽ യമുന തിയേറ്ററിൽ നടക്കുന്നു. എല്ലാവരേയും സ്വാഗതം ചെയ്യുന്നു.
ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം'
അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ആദ്യ ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം'
ജനിതകം-ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം
അവനവഞ്ചേരി ഗവ.ഹൈസ്കൂൾ നിർമ്മിച്ച ജനിതകം എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ നടന്നു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ്, ആളൊരുക്കം എന്ന ചലച്ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ ശ്രീ.വി.സി.അഭിലാഷ്, പി.റ്റി.എ.പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ ശ്രീ.കെ.ജെ.രവികുമാർ, ശ്രീ.വിജയൻ പാലാഴി, ശ്രീ.ആറ്റിങ്ങൽ അയ്യപ്പൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ.മായ, ജനിതകത്തിന്റെ സംവിധായകനായ ശ്രീ.സുനിൽ കൊടുവഴന്നൂർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മാസ്റ്റർ ധനീഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
വീഡിയോ കാണാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/watch?v=arMs1Bm3QzY
- അവനവഞ്ചേരി ഗവ. ഹൈസ്കൂളിന്റെ കാർഷിക മികവിന് സംസ്ഥാന തല അംഗീകാരം
- നീന്തൽ സാക്ഷരത വിദ്യാലയം ആകാൻ അവനവഞ്ചേരി സ്കൂൾ
- പഠനോത്സവം @അവനവഞ്ചേരി
- ഡിജിറ്റൽ മാഗസിൻ പ്രകാശനം
- ഹലോ ഇംഗ്ലീഷ് തീയറ്റർ ക്യാമ്പ്
- യുറീക്കാവിജ്ഞാനോത്സവം
- പ്രൈമറി വിഭാഗവും ഹൈടെക്ക്,
- മൂന്നാം വട്ടവും സ്വർണമെഡൽ
- കൂട്ട മാഗസിൻ പ്രകാശനം
- ഓണത്തിന് ഒരു മുറം പച്ചക്കറി
- കുട്ടികർഷകർ
- പ്രളയദുരിതത്തിൽപ്പെട്ട ചങ്ങാതിക്കൊരു സ്നേഹപ്പൊതി
- വിശപ്പിനു വിട-പ്രതിമാസപൊതിച്ചോറുവിതരണപദ്ധതി
ഉപതാളുകൾ
കൃഷി | സമൂഹത്തിലേക്ക് | സർഗസൃഷ്ടികൾ | കലോത്സവകാഴ്ചകൾ | റേഡിയോ നന്മ | ചിത്രശാല | നല്ല ഭൂമി നല്ല നാളെ | പ്രത്യാശ | ടാലന്റ് ലാബ് |
പ്രശസ്തരായ പൂർവവിദ്യാർഥികൾ
ആറ്റിങ്ങൽ കൃഷ്ണപിള്ള .
അവനവഞ്ചേരിയിൽ ജനിച്ച അദ്ദേഹം തുറവൂർ മാധവപിള്ളയുടെ കീഴിൽ കച്ച കെട്ടി കഥകളി അഭ്യസിചു കത്തിവേഷം ,കറുത്തതാടി ,വട്ടമുടി എന്നി വേഷങ്ങളിലും അഷ്ടകലാശാ പ്രകടനത്തിലും പ്രശസ്‌തി നേടി .കൊട്ടാരം കഥകളി യോഗത്തിലെ പ്രധാന വേഷക്കാരനായിരുന്നു അദ്ദേഹം .കൊട്ടാരം കഥകളിയിൽ പങ്കെടുത്തു ശ്രീമൂലം തിരുനാൾ മഹാരാജാവിൽ നിന്നും പാട്ടും വളയും നേടിയിട്ടുണ്ട് അദ്ദേഹം .തന്റെ ജന്മസ്ഥലമായ അവനവഞ്ചേരിയിൽ ഒരുപാടു പേരെ അദ്ദേഹം കഥകളി അഭ്യസിപ്പിച്ചു .അദ്ദേഹത്തിന് സ്വന്തമായി ഒരു കളിയോഗവും ഉണ്ടായിരുന്നു .ശംഖു ചൂടവധം ,അയ്യപ്പൻ ചരിതം എന്നി ആട്ടക്കഥകൾ എഴുതിയിട്ടുണ്ട്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.693892,76.8358515 | zoom=12 }}