വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ | |
---|---|
വിലാസം | |
വെങ്ങാനൂർ വി.പി.എസ്. ഹയർ സെക്കന്ററി സ്ക്കൂൾ ,വെങ്ങാനൂർ,വെങ്ങാനൂർ,695523 , വെങ്ങാനൂർ പി.ഒ. , 695523 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0471 2480231 |
ഇമെയിൽ | vpshssvgr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44046 (സമേതം) |
എച്ച് എസ് എസ് കോഡ് | 01063 |
യുഡൈസ് കോഡ് | 32140200510 |
വിക്കിഡാറ്റ | Q64036097 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ തിരുവനന്തപുരം |
വാർഡ് | 59 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1385 |
പെൺകുട്ടികൾ | 130 |
ആകെ വിദ്യാർത്ഥികൾ | 1515 |
അദ്ധ്യാപകർ | 52 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 518 |
പെൺകുട്ടികൾ | 56 |
ആകെ വിദ്യാർത്ഥികൾ | 574 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വിൻസന്റ് പി |
പ്രധാന അദ്ധ്യാപിക | ബിന്ദു എം ആർ |
പി.ടി.എ. പ്രസിഡണ്ട് | Jayakumar R |
എം.പി.ടി.എ. പ്രസിഡണ്ട് | Sini R Chandran |
അവസാനം തിരുത്തിയത് | |
13-03-2022 | Vpsbhssvenganoor |
ക്ലബ്ബുകൾ | |||
---|---|---|---|
പ്രോജക്ടുകൾ |
---|
കേരളത്തി൯െറ തലസ്ഥാനനഗരിയായ തിരുവനന്തപുരത്തിലെ ചരിത്രമുറങ്ങുന്നനാടാണ് വെങ്ങാനൂ൪.മഹാനായ അയ്യങ്കാളി എന്ന ദിവ്യപുരുഷന്റെ ജന്മം കൊണ്ട് പരിപാവനമായ നാട്ടിൽ ഒരു പൊൻ തൂവലായി ശോഭിക്കുകയാണ് വി പി എസ് ഹയർസെക്കന്ററി സ്കൂൾ എന്ന സരസ്വതീ ക്ഷേത്രം. തിരുവന്തപുരം ജില്ലയിൽ - നെയ്യാറ്റി൯കര താലൂക്കിൽ തിരുവന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള ഞങ്ങളുടെ സ്കൂൾ തിരുവനന്തപുരം ലോകസഭാമണ്ഡലത്തിലും കോവളം നിയമസഭാമണ്ഡലത്തിലുമായാണ് നിലകൊള്ളുന്നത്. നെയ്യാറ്റി൯കര വിദ്യാഭ്യാസജില്ലയിലെ ബാലരാമപുരപുരം സബ്ജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് സ്ഥാപനമായ ഈ സ്കൂൂളിന് നൂറുവ൪ഷത്തെ പഴക്കമുണ്ട്.1920ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. വെങ്ങാനൂ൪ എന്ന ഗ്രാമത്തിന്റെ സ൪വ്വതോന്മഖമായ പുരോഗതിക്ക് നിദാനമായ ഈ വിദ്യാലയം തിരുവനന്തപുരം പട്ടണത്തിൽ നിന്ന് ഏകദേശം 15 കി.മീ. തെക്കു പടിഞ്ഞാറുമാറി സ്ഥിതി ചെയ്യുന്നു.
ചരിത്രം
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്. യശ:ശരീരനായ ശ്രീ എൻ വിക്രമൻ പിള്ള 1920 -ൽ സ്ഥാപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1945 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു .പിൽക്കാലത്ത് വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ സംഭാവനകളാണ് . 1961-ൽ വിദ്യാർത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ബോയിസ് ഹൈസ്കൂൾ,ഗേൾസ് ഹൈസ്സ്കൂൾ എന്നിങ്ങനെ വിഭജിക്കപ്പെട്ടു.ദിവംഗതരായ എൻ.പത്മനാഭപിള്ളയും, എ.സരസ്വതി അമ്മയും ഇരു സ്കൂളുകളിലേയും മാനേജർമാരായിരുന്നു.1986 -ൽ സെപ്തംബറിൽ രണ്ടു സ്കൂളുകളും പ്രത്യേകം മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലായി. ഈ വിദ്യായലത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിയാക്കു വേണ്ടി 1986 മുതൽ അശ്രാന്തം പ്രയത്നിക്കുകയും 1998-ൽ ഒരു ഹയർ സെക്കന്റെറി സ്കളായി ഈ സ്ഥാപനത്തെ ഉയർത്തുകയും ചെയ്തത് മാനേജർ ഗോപകുമാ൪സാറാകുന്നു.
ഭൗതിക സൗകര്യങ്ങൾ
മൂന്നര ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയ൪സെക്കന്ററി ഹൈസ്ക്കൂൾ യു പി വിഭാഗം എന്നിവയിലായി 59ക്ലാസ് മുറികളുണ്ട്. മൂന്ന് നിലയുള്ള മികവുറ്റ ധാരാളം സജ്ജീകരണങ്ങളുള്ള വിപുലമായകെട്ടിടത്തിലാണ് എല്ലാ ക്ലാസ്സ്മുറികളും ഒതുങ്ങുന്നത്. 20 സ്മാർട്ട് റും ..ഉൾപ്പെട്ടിട്ടുണ്ട്. ഈ സ്കൂൾ ഇന്ന് മലങ്കര മാനേജ്മെന്റിന്റെ കീഴിലായതോടെ വിപുലീകൃതമായ സഞ്ജീകരണങ്ങളാണ് നേടിഎടുത്തത്.. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ ക്ലാസ്സു മുറികളും ഹൈടെക്കായി മാറിയിരിക്കുന്നു . ഒരു മിഡിൽ സ്കൂളായിട്ടു തുടങ്ങിയ ഈ വിദ്യാലയം ഇന്ന് നൂറിന്റെ നിറവിൽ എത്തി നിൽക്കുകയാണ്. അധികവായനയ്ക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
ഹൈടെക്ക് സ്കൂൾ
ഗവൺമെന്റിന്റെ ഹൈടെക്ക് സ്കൂൾ പദ്ധതിയിൽ വി.പി.എസ്.എച്ച്.എസ്.എസ് വെങ്ങാനൂർ സ്കൂളും ഹൈടെക്കിലേയ്ക്ക് മാറുകയുണ്ടായി. എല്ലാക്ലാസ്സ് റൂമുകളുംഹൈടെക്ക് തലത്തിലേക്ക് മാറ്റപ്പെട്ടു. എല്ലാ ക്ലാസ്സുകളിലും ഓരോ പ്രൊജക്ടർ, ഒരു ലാപ്ടോപ്പ്, ഒരു ഇന്റർനെറ്റ് കണക്ഷൻ എന്നിവ കൈറ്റ് ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പുസ്തകത്തിനു പുറമേ ദൃശ്യാവിഷ്കാരത്തിലൂടെയും സ്റ്റഡീമെറ്റിരിയൽസിലൂടെയും വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കി പഠിപ്പിക്കുവാനും ഇത് ഉപകാരപ്രദമാകുന്നു. എല്ലാ വിഷയങ്ങളുടെയും പാഠ്യ പഠനത്തിനു സഹായകമാകണ ഡിജിറ്റൽ ഉള്ളടക്കങ്ങൾ എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്ന സമഗ്ര മുതലുള്ള സംവിധാനങ്ങൾ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ സ്ക്കൂളിലേക്കും വ്യാപിച്ചു. അതിനനുസരിച്ചരിച്ചുള്ള അധ്യാപകപരിശീലനങ്ങൾ ഐടി@സ്കൂളുകൾ നമ്മൾ അധ്യാപകർക്ക് വിപുലമാക്കിത്തന്നതും ഈ പദ്ധതിയെ വിപുലമാക്കാൻ സഹായിച്ചു. ഞങ്ങളുടെ സ്കൂളും ഹൈടെക്കായി എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു..
അക്കാദമിക മാസ്റ്റർ പ്ലാൻ
വിവരസാങ്കേതികവിദ്യയുടെ വികാസം പൊതുവിദ്യാലയങ്ങളുടെ നിലവാരം അതിന്റെ പാരമ്യതയിലെത്തിക്കുവാ൯ സാധിച്ചു. കുുട്ടികളുടെ ശേഷികൾ വികസിപ്പിക്കുന്നതിനുംഅതുവഴി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഗവൺമെന്റ് മുന്നോട്ടുവച്ചിരിക്കുന്ന 'അക്കാദമികമാസ്ററ൪ പ്ലാന'നുസരിച്ചുള്ള പ്രവ൪ത്തനങ്ങൾ 'വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂരും' ആരംഭിച്ചുകഴിഞ്ഞു. വിഴിഞ്ഞം കൗൺസില൪ ശ്രീ റഷീദ് ഉദ്ഘാടനം നി൪വ്വഹിച്ച ഈ ക൪മ്മപദ്ധതിയുടെ പ്രവ൪ത്തനങ്ങൾ അനുസ്യൂതം തുടർന്നുവരുന്നു. നവകേരളമിഷന്റെ ഭാഗമായി, വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുവാനുതകുന്ന സമഗ്രവിദ്യാഭ്യാസ നവീകരണ പദ്ധതി കുട്ടികൾ കൈവരിക്കേണ്ട ശേഷികളും ധാരണകളും ഉറപ്പുവരുത്തുന്നു. 2020 സെപ്റ്റംബർ 9 ന് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ 34 വിദ്യാലയങ്ങളുടെ ഉദ്ഘാടനത്തിലൂടെ പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ എന്ന ലക്ഷ്യം സാക്ഷാൽക്കൃതമാക്കി. ഞങ്ങളുടെ സ്ക്കൂളും ഈ കർമ്മ പദ്ധതിയ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ അനുസ്യൂതം തുടർന്നു വരുന്നു.
പ്രധാനാധ്യാപകർ
പ്രധാനാധ്യാപകർ ഇതുവരെ |
---|
പ്രിൻസിപ്പൽ
പ്രിൻസിപ്പൽ - ഇതുവരെ |
---|
വി.പി.എസ്.എച്ച്.എസ്.എസ് വെങ്ങാനൂർ-ശതാബ്ദിയുടെ നിറവിൽ
ഒരുപ്രദേശത്തെയാകെ അറിവിന്റെയും നന്മയുടെയും പ്രഭയിലേയ്ക്കാനയിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നൂറാം പിറന്നാളാഘോഷങ്ങൾക്ക് തിരശ്ശീല വീണിരിക്കുകയാണ്. ഒരു നൂറ്റാണ്ടു മുമ്പ് വെങ്ങാനൂ൪ എന്ന പ്രകൃതിരമണീയമായ ഗ്രാമത്തിൽ തുടങ്ങിയ ഒരു പുണ്യക൪മ്മം ഇന്ന് പട൪ന്നുപന്തലിച്ച് പല തലമുറകൾക്ക് താങ്ങും തണലുമായി. ശതാബ്ദിയൂടെ നിറവിൽനില്ക്കുന്ന സ്ക്കൂളിന്റെ പുരോഗതിയിലേയ്ക്കുള്ള പ്രയാണത്തിൽഉത്തമരായ വ്യക്തിത്ത്വങ്ങൾ മാ൪ഗ്ഗദീപങ്ങളായി. അധിക വായനയ്ക്ക്[1]
മാനേജ്മെന്റ്
കഴിഞ്ഞ ഒരു നൂറ്റാണ്ടു മുമ്പ് ജന്മമമെടുത്ത ഈ സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേയ്ക്ക് പ്രയാണം ചെയ്യുന്നു. ഈ സരസ്വതീ ക്ഷേതത്തിന് ദീർഘദർശിയായ, പ്രതിഭാശാലിയായ ഒരു മഹാ മനുഷ്യന്റെ കഥ പറയാനുണ്ട്- ശ്രീ എൻ വിക്രമൻ പിള്ള എന്ന ദിവ്യപുരുഷന്റെ കഥ. കൊല്ലവർഷം 1095 ഇടവമാസം 5-ആം തിയതി ഈ വിദ്യാലയം സ്ഥാപിതമാകുമ്പോൾ ആ ദിവസം ചരിത്രത്തിന്റെ പൊൻതാളുകളിൽ എഴുതപ്പെടുകയായിരുന്നു. ഇന്ന് ഈ വിദ്യാലയക്ഷേത്രം വിദ്യാഭ്യാസ സാംസ്കാരിക ചൈതന്യത്തിന്റെ നിറകുടങ്ങളായ മലങ്കര കാത്തലിക് മാനേജ് മെന്റിന്റെ ഭദ്രമായ കൈകളിലാണ്. മലങ്കര സഭയുടെ പാറശ്ശാല രൂപത ബിഷപ്പ് അഭിവന്ദ്യ ഡോ.തോമസ് മാർ യൗസേബിയസ് തിരുമേനി മാനേജർ സ്ഥാനം ഏറ്റെടുത്തിരിക്കുന്നു. ശതാബ്ദിയുടെ നിറവിൽ ഇന്ന് നിൽക്കുമ്പോൾ ആൺകുട്ടികളോടൊപ്പം പെൺകുട്ടികളും ഈ സ്കൂളിൽ പ്രവേശനം നേടിക്കഴിഞ്ഞിരിക്കുന്നു എന്നത് എന്നും ഈ നാടിന് അഭിമാനിക്കാൻ വകയായിരിക്കുന്നു. വി പി എസ് ഹയർ സെക്കന്ററി സ്കൂൾ എന്ന് ഈ വിദ്യാലയത്തിന് പുനർനാമകരണം ചെയ്തിരിക്കുന്നു.
മു൯ സാരഥികൾ
കഴിഞ്ഞകാലത്തിലേയ്ക്കു തിരിഞ്ഞുനോക്കിയാൽ ഈ വിദ്യാലയത്തിനു അഭിമാനിക്കാനേ വകയുള്ളൂ. മാ൪ഗ്ഗനി൪ദ്ദേശം നൽകിയ മഹാനുഭാവന്മാ൪ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്ത സ്കൂളാണ് ഞങ്ങളുടേത്. ഇന്ന് നൂറിന്റെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയത്തിനഭിമാനിക്കാനേ വകയുള്ളൂ. ഈ വിദ്യാലയത്തിന്റ സാരഥികൾ പലരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്നു.കൂടുതൽ വായനയ്ക്ക്
ഇപ്പോഴത്തെ സാരഥികൾ
സ്കൂളിന്റെ തനതായപ്രവ൪ത്തനക്രമങ്ങൾക്ക് ഇപ്പോൾ പടനയിക്കുന്ന സാരഥികൾ ഈ വിദ്യാലയത്തിനെ ഗുണമേന്മ അതോടൊപ്പം ശരിയായ മൂല്യബോധം, അച്ചടക്കം എന്നിവ ഊട്ടിഉറപ്പിക്കാനും കഴിവുള്ളവ൪ തന്നെ എന്ന കാര്യത്തിൽ ത൪ക്കമില്ല.കുട്ടികളിൽലക്ഷ്യബോധം ഉണ൪ത്തുക, എൈക്യദാ൪ഢ്യത ഉണ൪ത്തുക മാനവികമായ ആശയങ്ങൾ, എന്നിവ കാത്തുസൂക്ഷിക്കുക അത് ഓരോ കുട്ടികളും കാത്തുസൂക്ഷിക്കേണ്ട മൂല്യബോധങ്ങളാണ് അത് അരക്കെട്ടുറപ്പിക്കാ൯ ഇപ്പോഴത്തെ സാരഥികൾക്ക് സാധിക്കും അധികവിവരങ്ങൾക്ക്
മികവുകൾ
കഴിഞ്ഞു പോയ അധ്യയന വർഷങ്ങളിൽ വിദ്യാലയ പ്രവർത്തനങ്ങളാൽ മികച്ച നേട്ടങ്ങൾ കൈവരിക്കുവാൻ ഞങ്ങളുടെ സ്കൂളിനു കഴിഞ്ഞു
2020-2021, 2021-22 എന്നീ അധ്യയന വ൪ഷങ്ങളിൽ എസ് എസ് എൽ സി ക്ക് 100 ശതമാനം വിജയം കരസ്ഥമാക്കി.
2021-22 ൽ അക്ഷരമുറ്റം സബ് ജില്ലാ തല മത്സരത്തിൽ യുപി വിഭാഗത്തിൽ നമ്മുടെ സ്കൂളിൽ 7A ക്ലാസ്സിലെ അക്ഷയ് എ നായർ വിജയിച്ചു. സുരീലി ഹിന്ദി ബി.ആർ സി തലത്തിൽ നടത്തിയ മത്സരത്തിൽ 50 ന് 45 മാർക്ക് വാങ്ങി 9 സിയിലെ അർജ്ജുൻ മൂന്നാം സ്ഥാനത്തിനർഹനായി.കൂടുതലറിയാ൯ഇവിടെ ക്ലിക്കുചെയ്യുക .
പഠനപരിപോഷണ പദ്ധതികൾ
നവപ്രഭ
മലയാളം,ഗണിതം,ശാസ്ത്രം എന്നീ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 45 മണിക്കൂർ ആണ് 'നവപ്രഭ'. ക്ലാസ്സിന്റെ ഉദ്ഘാടനം 2016 ഡിസംബർ 8-ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു. പി.റ്റി.എ പ്രസിഡന്റ് ശ്രീ ഉദയകുമാർ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി കലാദേവി പങ്കെടുത്തു.ദിവസവും ഒരു മണിക്കൂർ വീതമാണ് ക്ലാസ്സെടുക്കുന്നത്. ഒൻപതാം ക്ലാസ്സിൽ നിശ്ചിത ശേഷികൾ ആർജ്ജിക്കാതെ എത്തിപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നല്കി, ഗണിതം, ഭാഷ (മലയാളം), ശാസ്ത്രം എന്നിവയുടെ പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആർ.എം.എസ്.എ. കേരളത്തിൽ ആരംഭിച്ചിരിക്കുന്ന ഒരു പുതിയ പദ്ധതിയാണ് നവപ്രഭ.കൂടുതൽ വായനയ്ക്ക്
ഭിന്നശേഷിക്കാരായ കുട്ടികൾക്കാരായ കുുട്ടികൾക്കുള്ള പഠനപരിപോഷണം
ഭിന്നശേഷിയിലുള്ള കുട്ടികളെ ഉൾക്കൊള്ളാൻ കഴിയുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. അവരുടെ അവകാശങ്ങളെല്ലാം തന്നെ പ്രീ-സ്കൂൾ, പ്രൈമറി, സെക്കൻഡറി, തൃതീയ, തൊഴിൽ പഠന മേഖലകളിലെല്ലാം ഉൾക്കൊള്ളിക്കുന്നുണ്ട്. ഏതൊരു കുട്ടിയേയും പോലെ തുല്യ അവസരവും തുല്യ പങ്കാളിത്തവും ഉറപ്പു വരുത്തി ഭിന്നശേഷിക്കാരെ കൂടി ഉൾപെടുത്തി മുഖ്യധാരയിലെത്തിക്കുന്ന വിദ്യാഭ്യാസ നയങ്ങൾ ഒരു പരിധിവരെ പാലിക്കപ്പെടുന്നുണ്ട്. സമൂഹത്തിൽ അവർ നേരിടുന്ന പ്രശ്നങ്ങൾ അതിജീവിച്ച് സാധാരണനിലയിലേയ്ക്കെത്തിക്കുക സാമൂഹിക നീതി വകുപ്പിന്റെ ഉത്തമലക്ഷ്യങ്ങളിലൊന്നാണ്. ആ ലക്ഷ്യം മുൻ നിർത്തിയാണ് ഡിസംബർ 3 ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നതു തന്നെ. ഭിന്ന ശേഷിക്കാർക്കുള്ള സ്കോളർഷിപ്പു പദ്ധതികൾ ഒന്നു മുതലുള്ള എല്ലാ ക്ലാസ്സുകളിലും നടപ്പിലാക്കിയിട്ടുണ്ട്.കൂടുതൽ അറിയാൻ
മികവു പുലർത്തുന്ന ഉച്ചഭക്ഷണ പദ്ധതി
സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാകണമെന്നതാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. മികച്ച ഉച്ചഭക്ഷണ പദ്ധതിയും ആലക്ഷ്യത്തിലുൾപ്പെടുന്നു. ആലക്ഷ്യം സാർത്ഥകമാക്കിക്കൊണ്ട്, കാര്യക്ഷമമായ രീതിയിലാണ് ഞങ്ങളുടെ സ്കൂളിലെ ഉച്ചഭക്ഷണ വിതരണം. സ്കൂളിൽ നിന്നു തന്നെയുള്ള അടുക്കളത്തോട്ടം പ്രയോജനപ്പെടുത്തുന്നുണ്ട്. കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുന്ന പോഷക ഗുണങ്ങളടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തിയാണ് പാചകം. പാചകപ്പുര, പരിസരം, പാത്രങ്ങൾ എന്നിവയിലെല്ലാം ശുചിത്വം പാലിക്കുന്നുണ്ട്. ഉച്ച ഭക്ഷണ പദ്ധതി മോണിറ്റർ ചെയ്യുന്നതിനായി ഓട്ടോമേറ്റഡ് മോണിറ്ററി സിസ്റ്റം നടപ്പിലാക്കിയിട്ടുണ്ട്. അധികവിവരങ്ങൾക്ക്
കുട്ടികൾക്ക് ആത്മവിശ്വാസം പകർന്നുകൊണ്ട് - വീട് ഒരു വിദ്യാലയം പദ്ധതി
കൊവിഡ് കാലത്ത് വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങൾക്ക് ഓൺ ലൈൻ ക്ലാസ്സുകളോടൊപ്പം വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തുവാൻ പൊതു വിദ്യാഭ്യാസവകുപ്പ് ഒരുക്കുന്ന വീടൊരു വിദ്യാലയം പദ്ധതി ബി ആർ സി പരിശീലകരുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായ സഹകരണങ്ങളോടെ വിപി എസിലെ യു.പി വിഭാഗം കുഞ്ഞുങ്ങളിലൂടെ പ്രാവർത്തികമാക്കി. കുട്ടികൾക്ക് ആത്മവിശ്വാസം പകരാർ രക്ഷിതാക്കളെയും പങ്കാളിയാക്കുക അങ്ങനെ അവരുടെ പഠനേ നേട്ടമുറപ്പാക്കുക. എന്നതാണ് സമഗ്ര ശിക്ഷ കേരള ഈ പദ്ധതിക്ക് ലക്ഷ്യമിടുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂൾ കൗൺസിലിംഗ്
കുട്ടികൾ രാഷ്ട്രത്തിന്റെ സമ്പത്താണ്.നമ്മുടെ കുട്ടികൾ ഇന്ന് ധാരാളം പ്രശ്നങ്ങൾക്കു നടുവിലാണ് ജീവിക്കുന്നത്.കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ശാരീരികവും,മാനസികവും,സാമൂഹികപരമായ ഉന്നമനത്തിനും,അവർ നേരിടുന്ന പീഡനങ്ങളിൽ നിന്നും,ലൈംഗീക ചൂഷണങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പു വരുത്തുവാൻ വേണ്ടിയാണ് സ്കൂൾതലത്തിൽ കൗൺസിലിംഗ് സേവനം നല്കിവരുന്നത്.കൗൺസിലിംഗിന്റെ ഭാഗമായി ബോധവത്ക്കരണ ക്ളാസ്സുകളും നടത്താറുണ്ട്. കൗമാരപ്രായക്കാരായ കുട്ടികൾക്കുള്ള കൗൺസിലിങ് പദ്ധതി ഞങ്ങളുടെ സ്കൂളിൽ സുദീപ്തി ടീച്ചറിന്റെ നേതൃത്വത്തിലാണ് മുന്നോട്ടു പോകുന്നത്.
വഴികാട്ടി - ഞങ്ങളുടെ വിദ്യാലയത്തിലേയ്ക്ക്
- നെയ്യാറ്റിൻകരബസ് സ്റ്റേഷനിൽ നിന്നും പതിനഞ്ചു കിലോമീറ്റർ അകലെ ബാലരാമപുമം-വിഴിഞ്ഞം റോഡിൽ 'വി.പി.എസ്.ഹയ൪സെക്കന്ററി സ്ക്കൂൾ വെങ്ങാനൂ൪' സ്ഥിതിചെയ്യുന്നു.
- വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് മൂന്നു കിലോമീറ്റ൪ നീങ്ങി വെങ്ങാനൂ൪ ജംങ്ഷനിലായാണ് സ്കൂളിന്റെ സ്ഥാനം.
- തിരുവന്തപുരം ബസ് സ്റ്റേഷനിൽ നിന്ന് പതിനാല് കിലോമീറ്റർ അകലെയായിട്ടു കാണപ്പെടുന്നു.
- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 16 കിലോമീറ്റർ നീങ്ങി സ്ഥിതിചെയ്യുന്നു.
- കോവളം ബൈപാസ് റോഡു പോകുന്ന കല്ലുവെട്ടാംകുഴിയിൽ നിന്നും വടക്കുഭാഗത്തായി ഒന്നര കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നു.
- വിഴിഞ്ഞം കാട്ടാക്കട റോഡു പോകുന്ന മുള്ളുമുക്ക് എന്ന സ്ഥലത്തുനിന്നും 2 കിലോമീറ്റർ അകലെയാണ് സ്കൂളിന്റെ സ്ഥാനം.
{{#multimaps:8.39610,77.00320 | zoom=18 }}
- ↑ ആ൪ട്ടിമിസ്-2020(ശതാബ്ദിയുടെ നിറവിൽ-സ്കൂൾമാഗസി൯)
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44046
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ