വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട | |
---|---|
വിലാസം | |
വി പി എം എച്ച് എസ്സ് എസ്സ്, വെള്ളറട , വെള്ളറട പി.ഒ. , 695505 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 5 - 6 - 1950 |
വിവരങ്ങൾ | |
ഫോൺ | 0471 2242149 |
ഇമെയിൽ | vpmhshm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44016 (സമേതം) |
എച്ച് എസ് എസ് കോഡ് | 1178 |
യുഡൈസ് കോഡ് | 32140900707 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളറട പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 660 |
പെൺകുട്ടികൾ | 682 |
ആകെ വിദ്യാർത്ഥികൾ | 1342 |
അദ്ധ്യാപകർ | 62 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 94 |
പെൺകുട്ടികൾ | 135 |
ആകെ വിദ്യാർത്ഥികൾ | 229 |
അദ്ധ്യാപകർ | 62 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അപർണ കെ ശിവൻ |
പ്രധാന അദ്ധ്യാപകൻ | എസ് കെ റിച്ചാർഡ്സൺ |
പി.ടി.എ. പ്രസിഡണ്ട് | കോവില്ലൂർ രാധാകൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ചിത്രലേഖ ആർ |
അവസാനം തിരുത്തിയത് | |
13-03-2022 | 44016 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്ത് സഹ്യപർവ്വത സാനുവിൽ സ്ഥിതിചെയ്യുന്ന എയിഡഡ് വിദ്യാലയമാണ് വി.പി . എം..എച്ച്. എസ്. എസ്. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്വ വേലായുധപ്പണിക്കർമെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ ..
ചരിത്രം
വെള്ളറട കണ്ണംപുറത്തലവീട്ടിൽ ശ്രീ.കെ.വേലായുധപണിക്കരും ഭാര്യ രഘുവതിയും ചേർന്ന് 1950 ൽ സ്ഥാപിച്ച ഇംഗ്ളീഷ് മീഡിയം സ്കൂളാണിത്.കാർഷികവൃത്തിയിൽ നിന്നും മിച്ചം പിടിച്ച തുക എങ്ങനെ ജനക്ഷേമകരമായി ചെലവഴിക്കണമെന്ന് ഇതിന്റെ സ്ഥാപകൻ അഭ്യൂദയകാംക്ഷികളോട് അന്വേഷിച്ചപ്പോൾ കേരള കൗമുദി പത്രത്തിന്റെ സ്ഥാപകൻ ശ്രീ.കെ.സുകുമാരൻ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ നിർദ്ദേശിച്ചത്.കൂടുതൽ വായനക്ക്
മാനേജ്മെന്റ്
1974 ൽ സ്ഥാപക മാനേജരുടെ കാല ശേഷം അദ്ദേഹത്തിന്റെ 8 മക്കൾ ഉൾപ്പെടുന്ന ട്രസ്റ്റ് രൂപീകരിക്കുകയും 1983 ൽ സ്ഥാപക മാനേജരുടെ സ്മരണാർത്ഥം വേലായുധപ്പണിക്കർ മെമ്മോറിയൽ എന്ന് പുനർ നാമകരണം ചെയ്തു.തുടർന്ന് പ്രഥമ മാനേജരായ ശ്രീ.വേലായുധപ്പണിക്കരുടെ മൂത്ത പുത്രനായ ശ്രീ.കെ.വി.സുശീലൻ നിയമിതനാവുകയും അതിനു ശേഷം കെ.വി.സുശീലന്റെ അനുജന്മാരായ ശ്രീ.വി.പങ്കജാക്ഷൻ,ശ്രീ.കെ.വി.ഭദ്രൻ,ശ്രീ.രാജേന്ദ്രൻ എന്നിവരും മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.2010 മുതൽ കെ.വി.സുശീലന്റെ സീമന്ത പുത്രനായ കെ.എസ്.ബൈജു പണിക്കർ മാനേജരായി സേവനമനുഷ്ഠിച്ചു വരുന്നു.വെള്ളറട ഗ്രാമ പഞ്ചായത്തിലെ ഏക ഹയർസെക്കന്ററി സ്കൂളാണിത്.
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ആറ് ബ്ലോക്കുകളിലായി ഹൈസ്‌കൂൾ, യുപി , ഹയർസെക്കണ്ടറി കെട്ടിടങ്ങളുണ്ട്. വിശാലമായ ഒരു കളിസ്ഥലങ്ങളുമുണ്ട്. കുട്ടികളുടെ മാനസിക വികാസത്തിനായി കൗൺസലിംഗ് വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. വിദ്യാലയത്തിൽ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സ്റ്റാഫ്‌റൂം , ലൈബ്രറി , തുടങ്ങിയവ പ്രവർത്തിക്കുന്നു. 20 ക്ളാസ് മുറികൾ ഹൈടെക്കാണ്. പഠന പുരോഗതിക്കായി ക്വാളിറ്റി ഇംപ്രൂവ്മെന്റ് ക്ലാസുകൾ,അക്ഷദീപം തുടങ്ങിയവ ഉണ്ട്.പാഠപുസ്തകങ്ങൾ , നോട്ട്ബുക്കുകൾ , യൂണിഫോം മെറ്റീരിയൽ , ആരോഗ്യസംരക്ഷണത്തിനായുള്ള വസ്തുക്കൾ തുടങ്ങിയവയ്ക്കായി സ്റ്റോർ റൂം പ്രവർത്തിക്കുന്നുണ്ട്.ക്യാന്റീന് വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.കുട്ടികളുടെ യാത്രാ സൗകര്യാർത്ഥം എല്ലാ റൂട്ടിലേയ്ക്കും സ്കൂൾ ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ശൗചാലയങ്ങൾ,കുടിവെള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്
മുൻ സാരഥികൾ
1988-2001 | ചന്ദ്രകുമാരി അമ്മ |
2002-05 | സത്യദാസ് |
2006-10 | നാഗേശ്വരി അമ്മ |
2010-15 | ഉമാദേവി എസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ അയ്യപ്പൻ | |
തങ്കപ്പൻ | എസ്.ബി.റ്റി. ജനറൽ മാനേജർ |
S രാധാകൃഷ്ണൻ എസ് | പ്രസ് ക്ലബ് |
ശോഭന | |
ഡോ അഭിലാഷ് | ആനപ്പാറ ഹെൽത്തു സെന്റർ |
പ്രമോദ് |
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ
മികവ്
പൊതു പരീക്ഷയിൽ 17-18 അധ്യയനവർ,ഷം100% വിജയം.
തികഞ്ഞ അച്ചടക്കവും വിദ്യാർത്ഥി സൗഹൃദവുമായ അന്തരീക്ഷം.
തനതും സമഗ്രവുമായ ആസൂത്രണം.
കൃത്യമായ മൂല്യ നിർണായ രീതികളും മോണിറ്ററിങ് സംവിധാനവും.
ഡിജിറ്റൽ ക്ലാസ് മുറികൾ
ലൈബ്രറി
മാതാപിതാക്കളുടെ നിർദേശങ്ങൾക്ക് പ്രാധന്യം നൽകുന്നു.
കായിക രംഗത്തെ മികച്ച പ്രകടനം.
മികവോടെ പ്രവർത്തിക്കുന്ന എൻ.എസ്.എസ്,ഭാരത സ്കൗട്ട്സ്&ഗൈഡ്സ്,ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റുകൾ.
നേര്യ പാടവം,സംഘടന ബോധം,സർഗ്ഗ വാസന,തുടങ്ങിയവ പരിപോഷിപ്പിക്കാൻ ഹൗസ്സ് സിസ്റ്റം.
ദീർഘ വീക്ഷണവും കർമ്മ കുശലതയും മുഖ മുദ്രയാക്കിയ മാനേജ്‌മന്റ്
.
വിദ്യാർത്ഥികളുടെ മികവുകൾ പ്രകടമാക്കാൻ അവസരം ഒരുക്കുന്ന മേളകളും കലോത്സവങ്ങളും.
ഗ്രരാമങ്ങളുടെ ഉള്ളിലേക്കും കടന്നു ചെല്ലുന്ന സ്കൂൾ ബസ്സുകൾ.
പ്രകൃതിയുമായി ഇണങ്ങി വിശാലവും ഹരിതവുമായ കുന്നിൻ മുകളിൽ സ്ഥതി ചെയ്യുന്നു
വാർത്താ ജാലകം
size=4 align= center>
ഇന്റർനാഷണൽ യോഗ ഡേ
-
-
ഇന്റർനാഷണൽ യോഗ ഡേ
വെള്ളറട: വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട സ്കുളിലെ ഇന്റർനാഷണൽ യോഗ ഡേ ബഹു hm ന്റെ സാന്നിധ്യത്തിൽ ജൂൺ 1 നടന്നുvpmhss PT അദ്ധ്യാപകരായ denin ES Das ന്റെയും ജയചന്ദ്ര റോബിൻസന്റെയും നേതൃത്വത്തിൽ യോഗാഭ്യാസം സംഘടിപ്പിച്ചു . തദവസരത്തിൽ ബഹു HM യോഗ മനസിനും ശരീരത്തിനും ഏകാഗ്രതയും ആരോഗ്യവും പ്രദാനം ചെയ്യുമെന്ന് കുട്ടികളെ ഓർമ്മപ്പെടുത്തി
size=4 align= center>
സ്മാർട്ട് ക്ലാസ്സ് ഉദ്ഘാടനം
വെള്ളറട: വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട സ്കുളിലെ സ്മാർട്ട് ക്ലാസ്സ് ഉദ്ഘാടനം ജൂൺ 29 ന്പാറശാല MLA ശ്രീ CK ഹരീന്ദ്രൻ സ്മാർട്ട് ക്ലസ്സുകൾ ഉത്ഘാടനം ചെയ്തു മാനേജർ അധ്യക്ഷനായിരുന്നു.HM smt ജയലത ടീച്ചർ സ്വാഗതഭാഷണം നടത്തി. . ഉടൻ UP വിദ്യാർത്ഥികൾക്കും സ്മാർട്ട് ക്ലാസുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ MLA എന്നനിലയിൽ ചെയ്യുമെന്നും അദ്ദേഹം പറയുകയുണ്ടായി. ആശംസകളുമായി വിവിധ വാർഡ് മെമ്പർമാരായ ശ്രീ പ്രദീപ്,smt സുഷമ കുമാരി, ശ്രീ ശശി, PTA പ്രസിഡന്റ് ഷാഹിർ മാസ്റ്റർ, പ്രിൻസിപ്പൽ smt അപർണ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രേംചന്ദ്രൻ സാറിന്റെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു
size=4 align= center>നവകേരള സൃഷ്ടിക്ക് ഒരു കൈത്താങ്ങ്.
വെള്ളറട: വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട സ്കുളിലെ മാനേജർ അധ്യക്ഷനായചടങ്ങിൽ MLA ശ്രീ CK ഹരീന്ദ്രൻ ആദ്യ ലോട്ടറി വെള്ളറട SI ശ്രീ സതീഷ്‌കുമാർ സാറിന് നൽകി ഉത്‌ഘാടനം ചെയ്തു. ചടങ്ങിൽ കേരള സ്റ്റേറ്റ് ലോട്ടറി വെൽഫെയർ ഓഫീസർ ശ്രീ M Rajkapoor സാർ നിറ സാന്നിധ്യമായി. PTA എക്സികുട്ടീവ് ശ്രീ കോവില്ലൂർ രാധാകൃഷ്ണൻ ലോട്ടറി ടിക്കറ്റ് ഏറ്റുവാങ്ങി. ഒപ്പം വാർഡ് മെമ്പർ ശ്രീ ശശി പുതിയ കാന്റീനും ഉത്‌ഘാടനം ചെയ്തു.
size=4 align= center>
SWEET START
ദിനാചരണങ്ങൾ
ലോക പരിസ്ഥിതി ദിനം
018-19 അദ്ധ്യയന വർഷത്തിലെ പരിസ്ഥിതി ദിനം 05-06-2018 ചൊവ്വാഴ്ച സ്കൂളിൽ നടന്നു. വിശിഷ്ടാതിഥിയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റു് കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു കൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. S. പെയ് ന്റിങ്ങ് മത്സരം, ഉപന്യാസ മത്സരം എന്നിവ നടത്തി സമ്മാനങ്ങൾ നൽകി.
വായന ദിനാചരണം.
19-06-2018ന് വായനാശീലം വളർത്തുവാനും അതിനെ പരിപോഷിപ്പിക്കാനും ഓരോരുത്തരേയും ഓർമിപ്പിക്കുന്ന വായന ദിനാചരണം നടന്നു. കവി അനൂപ് തിരുപുറം വായനായടെ പ്രാധാന്യത്തെകുറിച്ച് പ്രഭാഷണം നടത്തി.
ചാന്ദ്രദിനാചരണം
July21 chandradhinam. Man first landed on moon in 1969.on July 21 we conduct a seminar, painting competition, quiz competition etc.. Anb exhibition was organised under the science club of the school. It was the occasion for students to know more about the space.
ചിങ്ങം ഒന്ന്-കർഷക ദിനം
മുതിർന്ന കർഷകനെ ആദരിക്കുന്നു. കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് ബോധവല്ക്കരണ ക്ളാസുകൾ സംഘടിപ്പിക്കുന്നു
കുട്ടികളുടെ രചന
- വികൃതി കുട്ടൻ ആന -ശിവനന്ദന.ബി.എൻ (ക്ലാസ്സ് : 9എ)
- മാറുന്ന സമൂഹം - അബിയ .ഡി.എസ് (ക്ലാസ്സ് : 9E)
- പ്രകൃതി- അബിയ .ഡി.എസ്(ക്ലാസ്സ് : 8ബി)
- സൗന്ദര്യം തേടി - അക്ഷയ.എസ്.എസ് (ക്ലാസ്സ് : 7എ)
- ഗുരുവന്ദനം- Asna (ക്ലാസ്സ് : 9എ)
- THE MUSIC MAN- aneesha a v (ക്ലാസ്സ് : 9E)
- പ്ലാസ്റ്റിക് എന്ന വിപത്ത്- ലിനിത . എസ് (ക്ലാസ്സ് : 8ബി)
- ZOO MANNERS- salman(ക്ലാസ്സ് :9എ)**വികൃതി കുട്ടൻ ആന -ശിവനന്ദന.ബി.എൻ (ക്ലാസ്സ് : 9എ)
- The Rain in the Drain - VISAKH V.Sഎസ് (ക്ലാസ്സ് : 9E)
- സ്വാതന്ത്ര്യപ്പൊലിമ -kanchana (ക്ലാസ്സ് : 9എ)
- ധീരതയുടെ പരിശ്രമം - janeesha (ക്ലാസ്സ് : 9E)
- പ്രകൃതി- അബിയ .ഡി.എസ്(ക്ലാസ്സ് : 8ബി)
എന്റെ ദേശം
പ്രാദേശിക നിഘണ്ടു
ഓർമ്മക്കൂട്
വി.പി . എം..എച്ച്. എസ്. എസ്. പൂർവ്വ വിദ്യാർത്ഥി സംഘടന(1997-98 ബാച്ച് )പ്രളയ ദുരിതാശ്വാസ സഹായമായി 50000/ നൽകി. സഹപാഠിയുടേ വിയോഗത്തെ തുടർന്ന് അനാഥയായ മകൾക്ക് 200000/-കൈമാറി
ചിത്രശാല
വഴികാട്ടി
{{#multimaps: 8.44094,77.19663}}
" | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* തിരുവനന്തപുരത്തു നിന്ന് 40കി.മി.അകലം
- തിരുവനന്തപുരം ,നെയ്പായാറ്റിന്കര ,ധനുവച്ചപുരം വഴിയും തിരുവനന്തപുരം ,നെയ്പായാറ്റിന്കര പാറശ്ശാല വഴിയും തിരുവനന്തപുരം,കാട്ടാക്കട,ഒറ്റശേഖരമംഗലം വഴിയും എത്തിച്ചേരാം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44016
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ