ധീരതയുടെ പരിശ്രമം - janeesha (ക്ലാസ്സ് : 9E)

Schoolwiki സംരംഭത്തിൽ നിന്ന്

കഴിവിന്റെ നനവുകൾ

               ഒാ! എന്തിനാ ദൈവമേ നീ എന്നെ സ്യഷ്ടിച്ചത്. എല്ലാവരാലും ഞാൻ അപമാനിക്കപ്പെട്ടാനോ. മടുത്തു ജീവിതം ഒരു ശാപമായാണ് ഞാൻ ഇന്ന് കണക്കാക്കുന്നത്. എന്തിനാ എന്തിനാ ഞാൻ ജീവിക്കുന്നുത്. അർക്കും എന്നാൽ സന്തോഷം ഉണ്ടാവുന്നില്ല. ഇത്രയും നാളുകൾ ജീവിച്ചത് എന്തിനാണ് എന്ന ചോദ്യം എനിക്ക് ചൂറ്റും പാറിപറക്കുകയാണ്.
              എടാ, മണ്ടാ നീ ഇത്രയും കാലം ജീവിച്ചതും പഠിച്ചതും എന്താ ? ഒന്നും ഒന്നും രണ്ട് എന്നറിയാത നിയാണോ 10-ാം ക്ലാസ്സ് പരീക്ഷ എഴുത്താൻ പോക്കുന്നത്. നിയോക്കെ എന്തിനാടാ പഠിക്കുന്നത് വല്ല കൂലി പണിക്കും പോയിക്കുടെ വെറുതെ അച്ഛനെയും അമ്മയെയും  ബുദ്ധിമുട്ടിക്കാൻ. ഇന്നാ നിന്റെ പരീക്ഷപേപ്പർ എന്നത്തെയും പോലെ ഇന്നും നിനക്ക് മൊട്ടത്തന്നയാ! കഷ്ടം. എല്ലവർക്കും നല്ല മാർക്ക് എന്നാൽ എനിക്ക് മാത്രം എപ്പോഴും ഇങ്ങനെ തന്നയാണ്. ഹോ! ബെൽ അടിച്ചു . ദൂരിതം പിടിച്ച സ്ക്കുളിലെ ക്ലാസ്സും കഴിഞ്ഞു.  ഇനി അടുത്ത പൂരം വീട്ടിലാണ്. അവിടെ ഇനി എന്തോക്കയാണാവോ! എടാ മൊട്ടെ! എടാ മണ്ടാ! എന്താടാ ദാമു . എടാ നീ എന്തിനാടാ സ്ക്കുളിൽ വരുന്നത്  മൊട്ടവാങ്ങാനോ? കണക്കിന് തോറ്റവനെ! എല്ലാവരും വിളിയടാ അവനെ "കണക്കിന്ന് തോറ്റവനെ, കണക്കിന് തോറ്റവനെ ".......
                 ഇന്ന് എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത ദിവസമാണ്. ഇത്രയും ദിവസം വരെയും എന്റെ കുട്ടുകാർ എന്നെ കളിയാക്കിയിരുന്നല്ല. ഇന്ന് അതും സംഭവിച്ചു. എന്തോരു വ്യത്തിക്കെട്ട ദിവസമാണ്. വീട്ടിൽ എത്തിയ ശേഷം ഞാൻ അമ്മയെുടെ അടുത്ത് പേപ്പറുംകൊണ്ട് പോയി. അമ്മ- എന്താടാ നീ ഇങ്ങനെ ആയത്. പഠിത്തത്തിലോ കഴിവില്ല മറ്റു കഴിവുകളിലോ തൽപര്യവുമില്ല. അച്ഛനില്ലാത്ത നിന്നെ പല വീട്ടുകളിലും ജോലി  ചെയ്യിതാണ് പഠിപ്പിക്കുന്നത്. എന്റെ ആ കഷ്ടപ്പാട് എങ്കിലും നീ മനസ്സിലാക്കി നിനക്ക് പഠിച്ചുടെ. നിന്റെ നല്ല പഠിത്തതിനുവേണ്ടി വഴിപാടുകൾ നെർന്നത് മാത്രം മിച്ചം. പോ! എന്റെ കൺമുന്നിൽ നിന്ന് എങ്ങോടെങ്കിലും പോയ്കോ.
                      എല്ലാവരും പറയുന്നത് കേട്ടോ ഞാൻ ഒരു കഴിവില്ലാത്തവനാണ് എന്ന്. എന്നാൽ എന്റെ കഴിവ് എനിക്ക് മാത്രമേ അറിയു. ഈ സൈന്റിഭിക്ക് റൂമാണ് എന്റെ ജീവിതം എന്റെ മനസ്സ്. ഈ റോബോർട്ടാണ് എന്റെ സ്വപ്നം. നാളെ എക്സിബിഷനാണ്. ഈ റോബോയെ വച്ച് ഞാൻ ഒരു കലക്ക്കലക്കും.
                       ഇന്നാണ് എക്സിബിഷൻ നേരത്തെ സ്ക്കുളിൽ എത്തണം. ശാസ്ത്രമേഘലയിൽ ടോക്കൻ വാങ്ങി എന്റെ സ്വപ്നമായ റോബോയെ നിർത്തണം. അമ്മേ ഞാൻ പോക്കുന്നു. സ്ക്കുളുൽ എത്തി ടോക്കൻ എടുത്തു ഞാൻ എന്റെ റോബോയെ പ്രദർശിപ്പിച്ചു. എല്ലാവരും കണ്ടു അവസാനം ജഡ്ജസും വന്നു. എന്നോട് ഒരുപ്പാട് ചോദ്യങ്ങൾ ചോദിച്ചു. അവർ പോയി. ഫലം പറയാൻ ഉള്ള സമയമായ്. ഞാൻ വളരെയധികം അകാംക്ഷയിലാണ്. ഫലം പ്രഘാപ്പിച്ചു . പക്ഷേ ഞാൻ ഇന്നും തോറ്റു. എന്തിനാ ദൈവമേ!എന്റെ സ്വപ്നം നഷ്ടപ്പെട്ടു. ഞാൻ ഇനി ജീവിക്കുന്നതിൽ അർത്ഥമില്ല. എന്തിന് ഞാൻ മറ്റുള്ളവർക്ക് ഒരു കളിയാക്കൽ വസ്തുവായി . ഞാൻ പോക്കുന്നു.അങ്ങനെ ഞാൻ മലമുകളിൽ എത്തി. ദൈവമേ ഇന്ന് എന്റെ സ്വപ്നം നഷ്ടപ്പെട്ടു. ഇങ്ങനെ കഴിവിലാത്ത ഒരു കുട്ടിയെപോലും സ്യഷ്ടിക്കരുത്. എന്റെ ജീവിതം  അവസാനിക്കുന്നു. അയ്യോ അമ്മേ...................
                        ഈ കഥയിൽ സ്വന്തം കഴിവ് മനസ്സിലാക്കാൻ പറ്റാത്ത കുട്ടി. തന്റെ കഴിവിനെ ച്ചേർത്ത്നിർത്തി അവനെ പ്ര‌ോത്സഹിപ്പിക്കാൻ പോലുമാരുമില്ലായിരുന്നു. ഇതാണ് നമ്മുടെ സമൂഹം. അതുകൊണ്ട് ഇനി പല കുട്ടികളും ആത്മ്യഹത്തിക്ക് ഇരകളാക്കുന്നു. ഇത് തുടർന്ന് കൊണ്ട് പോയാൽ ഈ അവസ്ഥമാറുകയില്ല. ഇവിടെ കണ്ടതുപോലെ കഴിവറിയാതെ കഴിവിന്റെ നനവുകളിലേക്ക് പോയ കുട്ടിയെ. ഈ കുട്ടി കഴിവിന്റെ നനവുകളുടെ പ്രതികമാണ്.