പ്ലാസ്റ്റിക് എന്ന വിപത്ത്- ലിനിത . എസ് (ക്ലാസ്സ് : 8ബി)

Schoolwiki സംരംഭത്തിൽ നിന്ന്

ഭൂമിയെ കാർന്നുത്തിന്നും മനുഷ്യനെ കൊല്ലും
സർവ്വവും നശിപ്പിച്ചും പ്ലാസ്റ്റിക്ക്
മനുഷ്യനാൽ നശിപ്പിക്കാനാകാത്തതുമെ
ന്നാൽ മനുഷ്യനെ നശിപ്പിക്കാൻ കഴിയുന്നതും
ഈഹരിതാഭയം ഭൂമിയെയിന്ന്
നാശത്തിലാക്കുന്നതാണീ പ്ലാസ്റ്റിക്ക്
ഈ ലോക സാകരമെല്ലാം കടന്ന്
മഹാ വിപത്തായിമാറി പ്ലാസ്റ്റിക്
ജീവിതത്തോണി ഉലഞ്ഞുപോം
വേളയിൽ ഭീക്ഷണിയായി തീരുന്നതാണീ പ്ലാസ്റ്റി
ജീവിതമെന്നറിയാതെ പിറന്നു വീഴുന്ന
ശിശുക്കളെപ്പോലും നശിപ്പിക്കും പ്ലാസ്റ്റിക്
ഹേ മനുഷ്യ ഒന്നു ചിന്തിക്കു നീ
എന്തിനാണീ പ്ലാസ്റ്റിക്?
മനുഷ്യനാൽ നിർമ്മിതം മനുഷ്യനെകൊല്ലും
ഒരുനാൾ മനുഷരെല്ലാരും ചത്തൊടുങ്ങും
വരും തലമുറയ്ക്ക് സുഖമായി കഴിഞ്ഞാൽ
പ്ലാസ്റ്റിക് ഒഴിവാക്കു പ്രിയരേ,
താൻ കുഴിച്ച കുഴിഴിൽ താൻ തന്നെ വീഴും
മെന്ന തിരുമൊഴിയെന്നുമോർക്ക നിങ്ങൽ