പ്രകൃതി- അബിയ .ഡി.എസ്(ക്ലാസ്സ് : 8ബി)

Schoolwiki സംരംഭത്തിൽ നിന്ന്


സാക്ഷരരായുള്ളവ൪ നിരാക്ഷരാകുന്ന
കാലചക്രമേ നീയെങ്ങോട്ടു പായുന്നു
ആ൪ഷഭാരത സംസ്കാര ധ്വനികളെ
തച്ചുടച്ചെങ്ങോട്ടു പായുന്നു
പാപവങ്കിലമായൊരു ജീവിതസരണിയിൽ
നാമെല്ലാരും അ൪ത്ഥശൂന്യ൪
ഹരിത ഭൂമിത൯ ഹൃദയം പിള൪ക്കുന്ന
നവീന ഭുനിയമങ്ങളും
കാലങ്ങ‍‍ൾ മാറുന്നു, കോലങ്ങളാടുന്നു
സൂര്യതാപവും,ഭക്ഷ്യക്ഷാമവും നിറ‍ഞ്ഞിടുന്നു
ആഡംബര ജീവിത ഭൃമങ്ങൾ
വലിച്ചിഴയ്ക്കുന്നീ കാലത്തിങ്കൽ

                           മനുഷ്യബന്ധങ്ങൾ  തൻ  ചങ്ങല
പൊട്ടുന്ന നാദവും
പെറ്റമ്മത൯ ചൂടറിയാത്തവ൪
നാളുകളുന്തുന്ന കഥയീലോകവും

ഇടനെഞ്ചുപൊട്ടുന്ന അച്ഛനമ്മമാ൪
പെരുകുന്നീ സ്നേഹ സദനത്തിൽ
വാ൪ദ്ധക്യരെന്നും, ഉപയോഗശൂന്യ൪
വിളിപ്പേരവ൪ക്ക് ലഭിച്ചിടുന്നു

                           കണ്ണിന്റെ  കണ്ണായി വള൪ന്നവരിന്ന്
ശത്രുക്കളെന്ന് ധരിച്ചിടുന്നു
കാലത്തിന്റെ നിഗൂഡതയിൽ
നമ്മൾത൯ വേഷങ്ങളാടുന്നു
-ഗീതു