വികൃതി കുട്ടൻ ആന -ശിവനന്ദന.ബി.എൻ (ക്ലാസ്സ് : 9എ)

             വികൃതി കുട്ടൻ ആന
     ഒരിക്കൽ ഒരിടത്ത് മഹാവികൃതിയായിരുന്ന അപ്പു എന്ന ഒരു ആന ഉണ്ടായിരുന്നു. ഘോരവനത്തിന്റെ മധ്യത്തിലായിരുന്നു അവന്റെ താമസം. എന്തു കാര്യത്തിനും അവൻ ശാഠ്യം പിടിക്കുമായിരുന്നു.
     ഒരിക്കൽ അവന് കുടക് മലയിലെ മുള‍ം കൂമ്പ്തിന്നാൻ ആഗ്രഹം. അവന് അടുത്തുളള അകംചുവന്ന പേരക്കയോ ചക്കപഴമോ പട്ടയോ ഒന്നും വേണ്ട കുടകു മലയിലെ മുളംകൂമ്പ് തന്നെ വേണം. അതു തിന്നാൻ വേണ്ടി അവൻ വ‍‍‍ാശിപിടിച്ചു. പിടിവാശികാരണം അവന്റെഅമ്മ കോരിചൊരിയുന്ന മഴയത്ത് അവനു വേണ്ടി മുളം കൂമ്പെടുക്കാൻ പോയി.
      കുറെനേരം കഴി‍‌‍ഞിട്ടും അമ്മയെ കാണാതെവന്നപ്പോൾ അവൻ പേടികൊണ്ട് അലറിവിളിച്ചു  കോരിച്ചൊരിയുന്ന മഴയത്ത് അവന്റെ കരച്ചിൽ കേൾക്കാൻ ആരും വന്നില്ല. പോയവഴിക്കെങ്ങാനും അമ്മയെ ആരെങ്കിലും കൊന്നാലൊ എന്ന് പേടിച്ച് അവൻ വീണ്ടും കരയാൻ തുടങ്ങി. 
      കുറുക്കൻമാരു‍ടെ ഓരിയിടലും സിംഹത്തിന്റെ ഗർജനവും കേട്ട് പേടിച്ച് അപ്പു കരഞ്ഞ് കരഞ്ഞ് ഉറങ്ങി.
      പിറ്റെന്ന് രാവിലെ അവൻ  കണ്ണുതുറന്നു നോക്കിയപ്പോൾ അവന്റെ അമ്മയെ കണ്ടു. അവൻ അമ്മയെ സന്തോഷത്തോടെ വാരിപുണർന്നു. ഇനിഒരിക്കലും വാശിപിടിക്കില്ല എന്ന് അമ്മയോട് അവൻ സത്യം ചെയ്തു. അവർ സന്തോ‍‍ഷത്തോടെ ജീവിച്ചു.
                                  ശിവനന്ദന.ബി.എൻ