ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ
വിലാസം
കടയ്ക്കാവൂർ

കടയ്ക്കാവൂർ പി.ഒ.
,
695306
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഫോൺ0470 2656808
ഇമെയിൽsspbhskadakavur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42019 (സമേതം)
എച്ച് എസ് എസ് കോഡ്01181
യുഡൈസ് കോഡ്32141200401
വിക്കിഡാറ്റQ64037209
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കടയ്ക്കാവൂർ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ882
പെൺകുട്ടികൾ726
ആകെ വിദ്യാർത്ഥികൾ1608
അദ്ധ്യാപകർ70
ഹയർസെക്കന്ററി
ആൺകുട്ടികൾ75
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ119
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദീപ ആർ ചന്ദ്രൻ
പ്രധാന അദ്ധ്യാപികശോഭ എസ് കെ
പി.ടി.എ. പ്രസിഡണ്ട്റസൂൽ ഷാൻ
എം.പി.ടി.എ. പ്രസിഡണ്ട്ഡാലി
അവസാനം തിരുത്തിയത്
03-02-2022Girinansi
ക്ലബ്ബുകൾ
പ്രോജക്ടുകൾ




തിരുവനന്തപുരം] ജില്ലയിൽ ആറ്റിങ്ങൽ ദേശത്തിന്റെ പടിഞ്ഞാറെ അതിർത്തി പങ്കിടുന്ന കടയ്ക്കാവൂർ, കടലും കായലും ചേർന്നു കിടക്കുന്ന നാട്. ഗ്രാമീണത കൈവിടാതെ ആധുനികതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കടയ്ക്കാവൂരിന് തിലകക്കുറിയായി നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ശ്രീ സേതു പാർവ്വതി ഭായ് ഹയർ സെക്കൻഡറി സ്കൂൾ. ഒരു നാടിന്റെ വികസനത്തിൽ ഏറ്റവും പ്രധാനമാണ് ആ പ്രദേശത്ത് സ്ഥാപിച്ച്‌ പരിപാലിക്കപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ. അത്തരത്തിൽ കടയ്ക്കാവൂരിന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു എസ് എസ് പി ബി എച്ച് എസ് എസ്. ആയിരക്കണക്കിന് കുട്ടികൾ അക്ഷരം മധുരം നുണഞ്ഞ ഈ വിദ്യാലയം ഉറവ വറ്റാത്ത അക്ഷയഖനിയായ ഇനിയുമേറെ പേർക്ക് അറിവിന്റെ അനന്തവിഹായസ്സിലേക്ക് ചിറകടിച്ചുയരുവാൻ ഇപ്പോഴും വിളക്കുമരം ആയി നില നിൽക്കുന്നു. എന്റെ ഗ്രാമത്തിലൂടെ....അധികവായനക്ക്

ചരിത്രം

വേണാടിന്റെ അധീനതയിൽ ആയിരുന്ന കടയ്ക്കാവൂർ ക്രമേണ ആറ്റിങ്ങൽ സ്വരൂപത്തിന്റെ ഭാഗമായി. ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുടെ ഏട് നോക്കിയാൽ ചരിത്രത്തിൽ കടയ്ക്കാവൂറിന് മഹനീയ സ്ഥാനം തന്നെ. 1920ൽ നാടിന്റെ നന്മയ്ക്കായി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിതമായി. അതിന്റെ അന്നത്തെ പേര് കാക്കോട്ടുവിള എന്നായിരുന്നു. പ്രദേശവാസികൾക്കും വിദൂരദേശക്കാർക്കും ഒരുപോലെ വിദ്യാഭ്യാസം സാധ്യമാക്കാൻ ഈ മുത്തശ്ശി വിദ്യാലയത്തിന് കഴിഞ്ഞു. നൂറ്റാണ്ടു പഴക്കമുള്ള ഈ സ്കൂൾ ക്രമേണ പ്രൈമറി, ഹൈസ്കൂൾ എന്നിങ്ങനെ അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അങ്ങനെ ശ്രീ സേതു പാർവതി ഭായി ഹൈസ്കൂൾ ആയി. ആധുനികതയുടെ തലയെടുപ്പുമായി ആറ്റിങ്ങൽ കടയ്ക്കാവൂർ റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ ഇന്ന് ഹയർസെക്കന്ററി വിഭാഗവും പ്രവർത്തിക്കുന്നു. അധിക വായനക്ക്

സാരഥികൾ

ഭരണചക്രം തിരിച്ചവർ

അധ്യാപകരും അനധ്യാപകരും

സ്കൂളിന് പ്രകാശമാകുന്ന വരെക്കുറിച്ച് അറിയുവാൻ വികസിപ്പിക്കുക എന്നത് ക്ലിക്ക് ചെയ്യുക.

ക്രമനമ്പർ പേര് വിഷയം
1 എസ് അമ്പിളി മലയാളം
2 എം മിനി മലയാളം
3 ദീപ വി മലയാളം
4 അജിത വി എൽ മലയാളം
5 സനൂജ ജി എൽ മലയാളം
6 ശ്രീദേവിഅമ്മ ഒ എസ് മലയാളം
7 ജയശങ്കർ ജി മലയാളം
8 ദീപ്തി വി ഇംഗ്ലീഷ്
9 ദിവ്യ എം ദാസ് ഇംഗ്ലീഷ്
10 പ്രബിത എസ് ഇംഗ്ലീഷ്
11 മിനി മോഹൻ ഇംഗ്ലീഷ്
12 വൈഷ്ണവി ഇംഗ്ലീഷ്
13 ഹരികുമാർ ആർ ഹിന്ദി
14 സജിത എസ് നായർ ഹിന്ദി
15 ലത കെ ബി ഹിന്ദി
16 റാണി സുജാതൻ സോഷ്യൽ സയൻസ്
17 നാൻസി ഗിരി സോഷ്യൽ സയൻസ്
18 മീന എസ് കുറുപ്പ് സോഷ്യൽ സയൻസ്
19 ദേവിപ്രിയ എം എസ് സോഷ്യൽ സയൻസ്
20 റസിയ ബീഗം സോഷ്യൽ സയൻസ്
21 ദേവി ദേവ് സോഷ്യൽ സയൻസ്
22 എസ് മനോജ് ഫിസിക്സ്
23 മനോജ് ഡി ബി ഫിസിക്സ്
24 സുരേഷ് വി കെമിസ്ട്രി
25 രാഖി എസ് കെമിസ്ട്രി
26 ജയശ്രീ എസ് എസ് കെമിസ്ട്രി
27 എൽ പി ശ്രീജ ബയോളജി
28 സാഹിതി എച്ച് ബയോളജി
29 ഷൈനി എ ബയോളജി
30 അനുജി എം ഗണിതം
31 കെ ആർ ജയകുമാർ ഗണിതം
32 സിസ്സി സുകുമാരൻ ഗണിതം
33 ജയലക്ഷ്മി കെ എസ് ഗണിതം
34 സുനിത എസ് ഗണിതം
35 നസിറാബീവി അറബിക്
36 സിജോവ്‌ സത്യൻ സംസ്‌കൃതം
36 അനുരാധ വി പ്രവൃത്തി  പരിചയം
37 ബിനോദ് മോഹൻദാസ് കായികവിദ്യാഭാസം
38 ബിബിൻ സി എൽ ചിത്രകല
39 സുരേഷ് കുമാർ ജി എസ് യു പി വിഭാഗം
40 രശ്മി ജി യു പി വിഭാഗം
41 ജിഷ ബി യു പി വിഭാഗം
41 എസ് കെ ലീന യു പി വിഭാഗം
42 സബീന കെ എം യു പി വിഭാഗം
43 അനുജി എ യു പി വിഭാഗം
44   പൂർണ്ണ എം പിള്ള യു പി വിഭാഗം
45 ശ്രീജി എസ് യു പി വിഭാഗം
46 മിനി എസ് യു പി വിഭാഗം
47 ദീപ രവീന്ദ്രൻ യു പി വിഭാഗം
48 ആശ റാണി റ്റി സി യു പി വിഭാഗം
49 ബിന്ദു ലക്ഷ്മി യു പി വിഭാഗം
50 ഇന്ദു ബി എസ് യു പി വിഭാഗം
51 ശ്രീല ആർ വി യു പി വിഭാഗം
52 രാഹുൽ എസ് യു പി വിഭാഗം
53 സീന യു പി വിഭാഗം
54 ഷാജഹാൻ എം യു പി വിഭാഗം
55 അശ്വതി എം എസ് യു പി വിഭാഗം
56 സൈദുനിസ്സ റ്റി യു പി വിഭാഗം
57 അമൽ കിച്ചു എസ് യു പി വിഭാഗം
58 ആശ യു പി വിഭാഗം
59 വീണ യു പി വിഭാഗം
60 സിന്ധു ആർ അനധ്യാപകർ
61 പ്രശാന്ത് ജി നായർ അനധ്യാപകർ
62 സിന്ധു എസ് അനധ്യാപകർ
63 വിനി എൽ ഗോപാൽ അനധ്യാപകർ
64 ശ്രീലാൽ എസ് അനധ്യാപകർ
65 വിഷ്ണു വി അനധ്യാപകർ
66 ഹരി വി എം അനധ്യാപകർ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ എട്ട് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനുംഅപ്പർ പ്രൈമറി വിഭാഗത്തിനുംഹയർ സെക്കന്ററിക്കുമായി 7കെട്ടിടങ്ങളിലായി 56ക്ലാസ്സ്‌ മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനുപുറമേ സ്കൂളിന്റെ മുന്നിലും പുറകിലുമായി ബാസ്കറ്റ് ബോൾ, വോളിബാൾ ക്വാർട്ടർ കുട്ടികൾക്ക് പരിശീലനത്തിനായി സജ്ജമാണ് സ്കൂളിൽ അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറിവരെ നാല് കമ്പ്യൂട്ടർ ലാബുകളുമുണ്ട്,അപ്പർ പ്രൈമറി ഹൈസ്ക്കൂളിനും, ഊർജ്ജതന്ത്രം, രസതന്ത്രം ,ജീവശാസ്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളും ക്രമീകരിച്ചിട്ടുണ്ട്. നാല് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്.ഇവയിൽ രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ് )സഹായത്തോടെ അപ്പർ പ്രൈമറി വിഭാഗത്തിലെ 4 ക്ലാസ്സ്‌ മുറി കളും ഹൈസ്കൂൾ 25 ക്ലാസ്സ്‌ മുറികളും,മാനേജ്മെന്റ്,പൂർവവിദ്യാർഥി കൂട്ടായിമയും ചേർന്ന് ഹയർ സെക്കന്ററി ക്ലാസുകൾ 2 ഹൈടെക്കായി മാറി, ഇതോടൊപ്പം മാനേജ്മെന്റ്ന്റെ അക്ഷീണമായ പ്രവർത്തന ഫലമായി ആധുനിക ഹൈ ടെക് ക്ലാസ്സ്‌ മുറികൾ 2008 മുതൽ സ്കൂളിൽ സജ്ജമാണ്. 2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് ഏഴ് ലാപ്‌ടോപ്പുകൾ കൂടി ലഭ്യമായി. 2017-ൽ മാനേജ്മെന്റ് സ്വന്തം നിലയിൽ 15 ലാപ്ടോപ് കുട്ടികളുടെ പഠനത്തിനായി സജ്ജമാക്കി .

സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണർ ഞങ്ങൾക്കുണ്ട്. ഈ ശുദ്ധമായ കുടിവെള്ള സ്രോതസ്സിനുവേണ്ടി സ്കൂളിനടുത്തുള്ള പാടത്ത് സ്വന്തമായി സ്ഥലം വാങ്ങിയാ ണ് കിണർ കുഴിച്ചിട്ടുള്ളത്.10000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്.കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്.സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുമുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി എല്ലാ എട്ട് മുതൽ പത്ത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്.ഹൈസ്കൂൾ വിഭാഗം ക്ലാസ്സ്‌ ആൺകുട്ടികൾക്കും പെണ്ണ് കുട്ടികൾക്കും പ്രത്യകം ക്ലാസ്സ്‌ മുറികൾ ആണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് സ്കൂൾ മാനേജ്മെന്റ് ന്റെ മേൽ നോട്ടത്തിൽ അധ്യാപകരുംടെ സഹകരണത്തോടെ സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്.കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. MLAയുടെ സഹായ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ആധുനികമായ പാചകപ്പുരയിലാണ് കുട്ടികൾക്കുള്ള ഭക്ഷണം വൃത്തിയായും,രുചികരമായും പാചകം ചെയുന്നത്. പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കേരളാ ഗവൺമെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം- ത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിനായി മാനേജ്മെന്റ്, പി ടി എ, അധ്യാപകൻ, അനധ്യാപകർ, പൂർവ വിദ്യാർത്ഥി കൂട്ടായ്മകൾ ചേർന്ന് സ്കൂളിന്റെ വികസനം സാധ്യമാക്കുന്നു'

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ‍‍ ഡോ.സുരാരാജ് മണി (സൈക്കോളജിസ്ററ്)
  • വിജി തമ്പി] (സിനിമാസംവിധായകൻ)
  • ബ്രഹ്മാനന്ദൻ] (സിനിമാ പിന്നണിഗായകൻ)
  • വക്കം പുരുഷോത്തമൻ] (മുൻ ലഫ്റ്റനന്റ് ഗവർണർ)
  • ആനത്തലവട്ടം ആനന്ദൻ] (​മുൻഎം.എൽ.എ)
  • ഡോ.പി.ചന്ദ്രമോഹൻ] (കണ്ണൂർ വി.സി)
  • അജിത് കുമാർ ഐ.എ.എസ്
  • വക്കം മോഹൻ] (സിനിമ സീരിയൽ നടൻ)

പുറംകണ്ണികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

നേ‍ർക്കാഴ്ച

കലോത്സവം 

മധുരവാണി'

ശിവഗിരി തീർത്ഥടന കലോത്സവം

ബഷീർ അനുസ്മരണം

സ്കൂൾ പാർലിമെന്റ് ഇലക്ഷൻ

ഡിജിറ്റൽ മാഗസിൻ പ്രകാശനം

വഴികാട്ടി

  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ/പാളയം ബസ്സ്റ്റാന്റിൽ നിന്നും റോഡ്‌ മാർഗം (50 കിലോമീറ്റർ)
  • ബസ് യാത്ര -- തമ്പാനൂർ ബസ് സ്റ്റേഷൻ - ആറ്റിങ്ങൽ - കടക്കാവൂർ (ആറ്റിങ്ങൽ ജങ്ഷനിൽ വഴി 8 കിലോമീറ്റർ)
  • കടക്കാവൂർ പോലീസ് സ്റ്റേഷൻ എതിർവശം

                               {{#multimaps:8.682800328981816, 76.77067622541024|zoom=8}}