ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
22:14, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmshss42036 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/ചരിത്രം

എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ
വിലാസം
വട്ടപ്പാറ

വട്ടപ്പാറ പി.ഒ.
,
695028
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1962
വിവരങ്ങൾ
ഫോൺ0471585442
ഇമെയിൽlmshssvattappara@gmail.com
കോഡുകൾ
സ്കൂൾ കോഡ്42036 (സമേതം)
എച്ച് എസ് എസ് കോഡ്1080
യുഡൈസ് കോഡ്32140600906
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കരകുളം.
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ316
പെൺകുട്ടികൾ199
ആകെ വിദ്യാർത്ഥികൾ515
അദ്ധ്യാപകർ31
ഹയർസെക്കന്ററി
ആൺകുട്ടികൾ158
പെൺകുട്ടികൾ171
ആകെ വിദ്യാർത്ഥികൾ329
അദ്ധ്യാപകർ48
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രജീന ജെയിൻ എസ്
പ്രധാന അദ്ധ്യാപികഎസ് മിനി
പി.ടി.എ. പ്രസിഡണ്ട്ആർ. ജയദാസ്
എം.പി.ടി.എ. പ്രസിഡണ്ട്ദീപ യായിറോസ്
അവസാനം തിരുത്തിയത്
26-01-2022Lmshss42036
ക്ലബ്ബുകൾ
പ്രോജക്ടുകൾ





തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'എൽ.എം.എസ് ഹയർ സെക്കണ്ടറി"സ്കൂൾ വട്ടപ്പാറ ' എൽ.എം.എസ് .സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വട്ടപ്പാറ C.S.I. സഭയോടനുബന്ധിച്ച്, ക്രിസ്തീയ മിഷണറിമാരുടെ സംഘം 1930-ൽതുടക്കമിട്ട ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1930-ൽ വട്ടപ്പാറ L.M.S.V.M.C( London Mission Society Vernacular-Malayalam-"ഗ്രാമ്യഭാഷാസ്കൂൾ) എന്ന പ്രൈമറി വിദ്യാലയം പള്ളിയ്കുള്ളിലും പുറത്ത് നിർമ്മിച്ച ഷെഡ്ഡുകളിലുമായി പ്രവർത്തനമാരംഭിച്ചു. കുൂടുതലറിയാൻ ക്ളിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/സൗകര്യങ്ങൾകുടുതൽ അറിയാൻ ക്ളിക്ക് ചെയ്യുക‍‍‍‍

മാനേജ്മെന്റ്

         ദക്ഷിണ കേരള മഹായിടവകയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 53 എൽ..പി. വിദ്യാലയങ്ങളും 5  അപ്പർ പ്രൈമറി വിദ്യാലയങ്ങളും 6 ഹൈസ്കൂളുകളും  4 ഹയർ സെക്കന്ററി സ്കൂളുകളും 2സ്പെഷ്യൽസ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.Rt.Rev. ധർമ്മരാജ് റസാലം ബിഷപ്പ് ഡയറക്ടറായും ശ്രീ.സത്യജോസ് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആയി ശ്രീമതി. മിനി .എസ്, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ആയി ശ്രീ. ജസ്റ്റിൻ ജയകുമാർ എന്നിവർ പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മികവ് പഠന പ്രവർത്തനങ്ങൾ 2021-22

തിരികെ വിദ്യാലയത്തിലേക്ക്21

മികവ് പഠന പ്രവർത്തനങ്ങൾ 2019-20

ലഹരിമുക്ത നവ കേരളം

തിരുവനന്തപുരം ഡിവിഷൻ നെടുമങ്ങാട് ബഞ്ച് വിമുക്തി നാളത്തെ കേരളം ലഹരിമുക്ത നവ കേരളം എന്ന പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം എന്ന വിഷയത്തിൽ വനിത സിവിൽ എക്സൈസ് ഉദ്യോഗസ്ഥ ശ്രീമതി. സുമിത ബോധവൽക്കരണ ക്ലാസ് എടുത്തു. 150-ളം വിദ്യാർത്ഥികൾ പങ്കെടുത്തു.

ജൈവ വൈവിധ്യ പാർക്ക്

സ്കൂളിലും പരിസരത്തുമുള്ള ചെടികളുടെ പേരുകൾ കണ്ടുപിടിക്കുന്നതിനും പട്ടികപ്പെടുത്തുന്നതിനും അവയെ പരിപാലിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ പാർക്കിലൂടെ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു ഔഷധസസ്യത്തോട്ടവും ഉദ്യാനവും തയ്യാറാക്കി.

ഭക്ഷ്യമേള

നാടിന്റെ ഉയർച്ചക്കായ്.പ്രളട ദുരന്തത്തിൽ നിന്നു കരകയറാൻ.....ഒരു കൈത്താങ്ങായ് സ്കൂളിൽ ഭക്ഷ്യ വിപണന മേള സംഘടിപ്പിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും ഭക്ഷ്യമേളയിൽ പങ്കാളികളായി. മേളയിലൂടെ സമാഹരിച്ച തുക ഹെഡ്മിസ്ട്രസിനെ ഏല്പിച്ചു.

സ്കൂൾ പത്രം

ഈ വർഷവും നേർരേഖ എന്ന പേരിൽ ഒരു പത്രം പ്രസിദ്ധീകരിക്കാൻ സാധിച്ചു.

പൂർവ വിദ്യാർത്ഥി സംഗമം

ക്രിസ്മസ് ആഘോഷം

ഈ വർഷവും ക്രിസ്മസ് ആഘോഷങ്ങൾ ഗംഭീരമാക്കി. ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ കരോൾ ഗാനങ്ങൾ, ക്രിസ്മസ് ട്രീ, പുൽക്കൂട് , ക്രിസ്മസ് ഫാദർ എന്നിവയെല്ലാം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. എല്ലാ കുട്ടികൾക്കും ബിരിയാണിയും നൽകി.

മോട്ടിവേഷൻ ക്ലാസ്

പത്താം ക്ലാസിൽ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്സുകൾ നടത്തി.

പൈതൃക പ്രദർശനം

കേരളപ്പിറവി ദിനത്തിൽ സ്കൂളിൽ പൈതൃക പ്രദർശനം സംഘടിപ്പിച്ചു.

ക്ലബ്ബ് പ്രവർത്തനങ്ങൾ 2019-2020

എൻ.സി.സി

എൻ.സി.സി.യുടെ ഒരു നാവൽ വിംഗ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകി വരുന്നു. സ്വയം പര്യാപ്തത കൈവരിച്ച് രാജ്യസേവനത്തിലൂടെ ഉത്തമ പൗരന്മാരാക്കി മാറ്റുക എന്ന ലക്ഷ്യമാണ് സംഘടനക്കുളളത്. 2 വർഷമാണ് പരിശീലന കാലയളവ്. എസ് .വൈ.'സാം ജോയി സാർ എൻ.സി.സി. ക്യാപ്റ്രൻ ആയി സേവനം അനുഷ്ഠിക്കുന്നു.

ഗൈഡ്സ്

ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് ന്റെ ഒരു യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു. 10 വയസ്സ് പൂർത്തിയായ കുട്ടികളെ ഇതിൽ അംഗങ്ങളായി ചേർക്കുന്നു. നല്ല പ്രവർത്തികൾ ചെയ്യാൻ എപ്പോഴും തയ്യാറാണ് എന്ന ആപ്തവാക്യം സംഘടനാംഗങ്ങൾ പാലിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും, ശുചീകരണ പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കെടുക്കുന്നു. ഗൈഡസ് ക്യാപ്റ്റനായി ശ്രീമതി ഷർമിള ജോബറ്റ് ടീച്ചർ പ്രവർത്തിക്കുന്നു.

ജൂനിയർ റെഡ്ക്രോസ്

60 കുട്ടികൾ അംഗങ്ങളായുള്ള ജൂനിയർ റെഡ്ക്രോസിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചു വരുന്നു. കുട്ടികളെ സേവന പ്രവർത്തനങ്ങളിൽ തല്പരരാക്കാനും ആരോഗ്യപരിപാലനത്തിനും അന്താരാഷ്ട്രസൗഹൃദം സമ്പുഷ്ടമാക്കാനും ജെ.ആർ.സി. പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. ഇതിന്റെ കൺവീനർ ആയി ശ്രീമതി. മഞ്ചു ടീച്ചർ പ്രവർത്തിച്ചു വരുന്നു.

വിദ്യാരംഗം ക്ലബ്ബ്

ഈ വർഷത്തെ വിദ്യാരംഗം ക്ലബ് പ്രവർത്തനങ്ങൾ ജൂൺ 19-ാം തീയതി വായനാവാരത്തോടനുബന്ധിച്ച് ആരംഭിക്കുകയുണ്ടായി. സ്കൂളും പരിസരവും ക്ലാസ്സുമുറികളും ചാർട്ടുപേപ്പറിൽ എഴുതിയ -വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന വാക്യങ്ങൾ കൊണ്ട് അലങ്കരിച്ചും തോരണങ്ങൾ കെട്ടിയും ഭംഗിയാക്കുകയുണ്ടായി. വിദ്യാരംഗം സർഗോത്സവത്തിൽ പങ്കെടുത്ത നിതിൻ എസ് 9-ാം ക്ലാസ് പെയിന്റിംഗിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ലഹരി വിരുദ്ധ ക്ലബ്ബ്

ലഹരി ക്ലബ്ബിന്റെ നേതൃത്വത്തിൽ എക്സൈസ് വകുപ്പ് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

ഹെൽത്ത് ക്ലബ്ബ്

 വിദ്യാലയത്തിലെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഹെൽത്ത് ക്ലബ്ബ് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നു. കൃത്യമായി വൈദ്യ പരിശോധനകൾ നടത്തി ആരോഗ്യം സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നു. അയൺ ഗുളിക എല്ലാ ആഴ്ചയും നൽകുന്നു.

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ

ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ ജൂൺമാസം 21-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി. ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ലാസ്സിൽ നിന്ന് 30 കുട്ടികളെ തെരഞ്ഞെടുത്തു. എല്ലാ ബുധനാഴ്ചയും 3 മണിയ്ക് ക്ളാസ്സുകൾ മിസ്ട്രസ്സുമാരായ ഷീനാഹെലൻ, ജയകുമാരി ടീച്ചർമാർ എടുക്കുന്നു.

പ്രവർത്തി പരിചയ ക്ലബ്ബ്

 വിവിധ കൈത്തൊഴിലുകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. സബ്ജില്ല, ജില്ല മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ കുട്ടികൾ കരസ്ഥമാക്കി.

ഹിന്ദി ക്ലബ്ബ് - പ്രേംചന്ദ് ദിനാചരണം

സയൻസ് ക്ലബ്ബ്

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രമേള സംഘടിപ്പിച്ചു. സയൻസ് നാടകം സബ്ജില്ലയിൽ 2-ാം സ്ഥാലം കരസ്ഥമാക്കി. സി.വി.രാമൻ ഉപന്യാസ രചനാ മത്സരത്തിലും സ്കൂളിലെ കുട്ടികൾ പങ്കെടുത്തു.

സ്കൂൾ വാർഷിക ആഘോഷം

S.S.L.C. വിജയികൾ

നമുക്ക് താങ്ങായ് തണലായ്

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ 2018-2019

സ്കൂൾ പത്രം

    നേർ രേഖ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1962 -65 ശ്രീ. ഗിൽബർട്ട്തോമസ്
1965 -70 ശ്രീ. എ. ജോസഫ്
1970 -84 ശ്രീ. കെ. രാജയ്യൻ
1984 -85 ശ്രീമതി. എസ്. ആനന്ദവല്ലി
1985 -86 ശ്രീമതി. ലീലാറോസ്
1986 -89 ശ്രീ. കെ. രാജയ്യൻ
1989 -91 ശ്രീമതി. റേച്ചൽ ഫ്ളോറൻസ്
1991 -93 ശ്രീ. തോമസ് ഡാനിയേൽ
1993 - 96 ശ്രീമതി. ഡാനി കമലാവതി
1996 -98 ശ്രീ. കനകശിഖാമണി
1998 -99 ശ്രീമതി. എസ്. സാറാമ്മ
1999 -2000 ശ്രീമതി. എ. ലിസി
2000 -2007 ശ്രീമതി. ആർ‍. ഗ്രീൻമേബൽ
2007 -2013 ശ്രീമതി. വസന്തകുമാരി. കെ 2013-2016 ലിസി ജോർജ് 2016-2018 ശോഭ. ഡി. എസ്
മിനി. ടി.

അദ്ധ്യാപകർ

ഹയർ സെക്കണ്ടറി വിഭാഗം
1.ഡാർജിസ്.സി.ഡി, 2.ജോർജ് വർഗീസ്സ്, 3.ജോൺ.കെ.ചെറിയാൻ, 4.സലീം രാജ്.ആർ, 5.ബിജുലാൽ.എം.എ 6.മേരി ജോയ്സ് റാണി, 7.മേരി ജോൺ, 8.സുജ.റ്റി, 9.ലീന.എസ്.ആർ, 10.അനു തോമസ്, 11.സുജ ക്രിസ്റ്റി, 12.ഷെറിൻ ജോസ് ചീരോത്ത, 13.പ്രിജി.ഡി.എസ്, 14.രാജി വർഗീസ്സ്, 15.ശ്രീലേഖ , 16.സുഗുണ.ജി.എസ്.
ഹൈസ്കൂൾ വിഭാഗം<brസ്വർണ്ണലത ഫ്ളച്ചർ/>1.(സീനിയർ അസിസ്റ്റന്റ്), 2.സാംജോയി.എസ്.വൈ‍., 3.സുഭാഷിണി.എൻ , 4.പത്മ മേബൽ.എൽ , 5.ഷീലാനെൽ‍സൺ, 6.രമ.എസ്.റ്റി., 7.ഷൈനി ജേക്കബ്, 8.സി .എ .ബീന, 9.ബിനിത ജോർജ്, 10.സുഹിതകുമാരി.എം.കെ,11.സി.എൻ.അഖില ക്രിൻസി, 12.സുരജ.സി.ബി, 13.സുലഭ.എം,എസ്,14.സുനി.എസ്.എസ,15.ആർ .ബി .ഷീബ,16.വിനയ.എൽ.എഡ്വേഡ്,17.ഷീന ഹെലൻ.ടി.എൽ, 18. സരോജ കുമാരി.ഡി,19.ബീന.എൽ,20. ബ്രൂസ്.സി.കെ,
യു.പി വിഭാഗം
1.റോസ് ലറ്റ്ബായി.എൻ, 2.ഐറിൻ വാട്ട്സ്, 3.സുജ. എസ്, 4., 5.ലതാ.ഡി.സി, 6.ഷർമ്മിളാജോബറ്റ്.റ്റി.എ, 7.ലീലാസരോജം.ആർ 8.മാർഗരറ്റ്.ജി.സി, 9., 10.അജിതകുമാരി.ഡി.വി, 11.ഷീജാഅലക്സ്.ജെ.ആർ, 12.ജിജിമോൾ.എസ്.
സ്കൂൾ ഐറ്റി കോർഡിനേറ്റർ= ലിസിജോർജ്
email:padiyaralizy@ygmail.com

അനദ്ധ്യാപകർ


ഹയർ സെക്കണ്ടറി വിഭാഗം ലാബ്അസിസ്റ്റന്റുമാർ
1.സത്യദാസ്.ഇ, 2.ഷൈനി ഗ്രേസി, 3.ബാലരാജ്.ഇ
ഹൈസ്കൂൾ വിഭാഗം
1.കെ.ബ്രിജട്ഐഡ(ക്ലാർക്ക്), 2. യേശുദാസൻ.ഇ‍, 3. റോണി ജോൺ.വൈ, 4.ജസ്റ്റിൻ.ബി.സൈമൻ, 5.പ്രമോദ് സാം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വട്ടപ്പാറ രവി (എഴുത്തുകാരൻ)
  • അൽഫോൺസ (എഴുത്തു കാരി)

വഴികാട്ടി

  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 15 കി.മി. അകലം