എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
==സ്വാതന്ത്ര ദിനം 75th  15.8.2022 -==
  രാവിലെ 9 മണിയോടെ NCC, SCOUT , GUIDE  ഇവരുടെ സാന്നിദ്ധ്യത്തിൽ പതാക ഹെഡ്മിസ്ട്രസ്സ്  മിനി ടീച്ചർ ഉയർത്തി . പതാകഗാനം സ്വരമധുരമായി ആലപിച്ചു...തുടർന്ന് വർണശബളമായ  ഘോഷയാത്രയോടുകൂടി    കുട്ടികളുടെ കലാപരിപാടികൾ ആരംഭിച്ചു.   കുട്ടികൾക്ക് പായസവും നൽകി. എല്ലാ അധ്യാപകരും ഹാജരായിരുന്നു...


==സ്വാതന്ത്ര ദിനം==
 ജൂൺ 5 പരിസ്ഥിതിദിനം - 7.6.2019 -ൽ സ്പെഷ്യൽ അസംബ്ലി കൂടി സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു. സ്കൂൾ പരിസരത്ത് വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു.

ലഹരി വിരുദ്ധദിനം

ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് സ്പെഷ്യൽ അസംബ്ളി ചേർന്ന് പ്രതിജ്ഞ ചൊല്ലി. എൻ.സി.സി. ഗൈഡ്സ്, റെഡ്ക്രോസ്, വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണ നോട്ടീസ് വട്ടപ്പാറ പ്രദേശത്ത് വിതരണം ചെയ്തു.

i

യോഗ ദിനം

യോഗ ദിനത്തോടനുബന്ധിച്ച് എൻ സി സി കെഡറ്റുകളുടെ നേതൃത്വത്തിൽ യോഗ നടന്നു. വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനുതകുന്ന യോഗയുടെ പ്രാധാന്യം കുഞ്ഞുങ്ങളിലെത്തിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് യോഗ ദിനം ആഘോഷിച്ചത്.

വായന ദിനം

ജൂൺ 19 പി എൻ പണിക്കരുടെ ചരമ ദിനം-വായന ദിനമായി ആചരിച്ചു. അന്നേ ദിവസം റാലി സംഘടിപ്പിച്ചു. ചാർട്ടുകളും പ്ലക്കാർഡുകളും കൊണ്ട് ആഡിറ്റോറിയം അലങ്കരിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ ആരംഭിച്ചു.

സ്വാതന്ത്രദിനാഘോഷം

സ്വാതന്ത്രദിനം ഗംഭീരമായി ആഘോഷിച്ചു. എൻ സി സി , ഗൈഡ്സ് , ജെ ആർ സി എന്നീ യൂണിറ്റുകൾ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ദേശഭക്തിയും ദേശസ്നേഹവും നിറഞ്ഞു നിൽക്കുന്ന ദേശഭക്തി ഗാനാലാപന മത്സരം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് മിനി ടീച്ചർ പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു. എല്ലാ കുട്ടികൾക്കും പായസം നൽകി.

കർഷക ദിനാചരണം

പൊന്നിൻ ചിങ്ങമാസത്തിന്റെ പിറവി ചിങ്ങം 1 കർഷക ദിനം മലയാള മണ്ണിന്റെ മണമറിയുന്ന കർഷകർക്ക് സന്തോഷം ......കർഷക ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട്, പഴയകാല ഓർമ്മകളി‍ൽ മുഴുകി ....നാടൻപാട്ടിന്റെ ദൃശ്യാവിഷ്കാരത്തിൽ.......കർഷക ദിനാചരണം ആഘോഷിച്ചു. കാർഷിക വിളകളുടെ പ്രദർശനവും വില്പനയും ദിനാചരണത്തെ ഗംഭീരമാക്കി.