പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ 2018-2019

Schoolwiki സംരംഭത്തിൽ നിന്ന്

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ 2018-2019

സ്കൗട്ട് & ഗൈഡ്സ്

ജീവിത മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി ഗൈഡ് യു​​ണിറ്റ് പ്രവർത്തിച്ചു വരുന്നു. സഹഭാവവും സഹാനുഭൂതിയും സ്നേഹവും പുതുതലമുറയിലെ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഷർമിള ജോബറ്റ് ടീച്ചർ ഗൈഡ് ക്യാപ്റ്റൻ ആയി പ്രവർത്തിച്ചു വരുന്നു.

എൻ.സി.സി

വിദ്യാർത്ഥികളിൽ അച്ചടക്കം, ഐക്യത, നേതൃത്വപാടവം, രാജ്യസ്നേഹം, എന്നിവ വളർത്തുന്നതിനായി നാവിക സേനയുടെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു. 8-ാം ക്ളാസിൽ തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് 2 വർഷത്തെ പരിശീലനം നൽകുന്നു. ആൺ കുട്ടികളും പെൺ കുട്ടികളുമായി 100 കേഡറ്റുകൾ ഇതിൽ അംഗങ്ങളാണ്. ലോക പരിസ്ഥിതി ദിനം, യോഗ ദിനം, സ്വാതന്ത്രദിനം, റിപ്പബ്ളിക് ദിനം, തുടങ്ങിയവയ്ക്കെല്ലാം എൻ.സി.സി.കാഡറ്റുകൾ നേതൃത്വം നൽകുന്നു. ശ്രീ.സാം ജോയ് സാർ ഇതിനു നേതൃത്വം നൽകുന്നു.

ജൂനിയർ റെഡ്ക്രോസ്

60 കുട്ടികൾ അംഗങ്ങളായുള്ള ജൂനിയർ റെഡ്ക്രോസിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചു വരുന്നു. കുട്ടികളെ സേവന പ്രവർത്തനങ്ങളിൽ തല്പരരാക്കാനും ആരോഗ്യപരിപാലനത്തിനും അന്താരാഷ്ട്രസൗഹൃദം സമ്പുഷ്ടമാക്കാനും ജെ.ആർ.സി. പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. ഇതിന്റെ കൺവീനർ ആയി ശ്രീമതി. മഞ്ചു ടീച്ചർ പ്രവർത്തിച്ചു വരുന്നു.

ലിറ്റിൽ കൈറ്റ്സ് 2018-19

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും ഹൈടെക് സ്ക്കൂൾ പദ്ധതിയുടെയും ഭാഗമായി കുട്ടികളിൽ ICTപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ആരംഭിച്ച കുട്ടികളുടെ ഐ.ടി.കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്.ഇതിൽ 28 കുട്ടികൾ അംഗങ്ങളാണ്. എല്ലാ ബുധനാഴ്ചയും 3.30-4.30 വരെ ക്ലാസുകൾ നടന്നു വരുന്നു. ശ്രീമതി.ഷീനാഹെലൻ, ശ്രീമതി. ബിനിത ജോർജ്ജ് എന്നിവർ കൈറ്റ് മിസ്ട്രസ്മാരായി പ്രവർത്തിച്ചുവരുന്നു.

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ 2018-2019/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019 ]

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾക്ക് ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് തുടക്കം കുറിച്ചു. 8-ാം ക്ളാസിലെ നിതിൻ എസ്.എസ്. വിദ്യാരംഗം സംസ്ഥാനതല ചിത്രരചന ശില്പശാലയിൽ പങ്കെടുത്തു. വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങൾ നിലാവ് എന്ന പേരിൽ ഒരു കൈയ്യെഴുത്തു പ്രതി പ്രസിദ്ധീകരിച്ചു.

ലൈബ്രറി

വായനാവാരത്തോടനുബന്ധിച്ച് ലൈബ്രറി നവീകരിച്ചു.ലൈബ്രറിപുസ്തകം എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു. ജന്മദിനത്തിനൊരു പുസ്തകം പദ്ധതി നടപ്പിലാക്കി‍.

മലയാളത്തിളക്കം

പഠനത്തിൽ പിന്നാക്കാവസ്ഥയിലായിരുന്ന 6 7 8 9 10 ക്ലാസുകളിലെ കുട്ടികൾ എഴുത്തിലും വായനയിലും വളരെ മെച്ചപ്പെട്ടു. കുട്ടി എഴുത്ത്, ടീച്ചർ എഴുത്ത്, പൊരുത്തപ്പെടുന്ന തിരുത്തെഴുത്ത് ഇതിലൂടെ തെറ്റു കൂടാതെ എഴുതാൻ പരിശീലിച്ചു. മലയാളത്തിളക്കം പഠനത്തിലൂടെ അക്ഷരജ്ഞാനം മെച്ചപ്പെട്ടു.

upright

നവപ്രഭ

9 ക്ളാസ്സുകളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായുള്ള നവപ്രഭ പദ്ധതിയിൽ 20 കുട്ടികളാണുള്ളത്. പ്രീ ടെസ്റ്റ് നടത്തി തെരഞ്ഞടുക്കുന്ന കുട്ടികൾക്ക് പ്രത്യേകം തയ്യാറാക്കിയ ടൈംടേബിൾ പ്രകാരം മലയാളം,ഇംഗ്ളീഷ് കണക്ക് ,സയൻസ് വിഷയങ്ങളിൽ ക്ളാസ്സുകൾ എടുക്കുകയുണ്ടായി. കുട്ടികൾക്ക് ലഘുഭക്ഷണവും നൽകുകയുണ്ടായി. പോസ്റ്റ് ടെസ്റ്റ് നടത്തി കുട്ടികളുടെ നിലവാരം ഉയർന്നതായി കാണാൻ കഴിഞ്ഞു.

ശ്രദ്ധ

5-10 വരെയുള്ള ക്ളാസ്സുകളിലെ പിന്നോക്കം ന്ൽക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തുന്നതാണ് ശ്രദ്ധ പ്രോഗ്രാം. രാവിലെ 9 മുതൽ 10 വരെ യുള്ള സമയത്ത് ക്രമമായ പഠനപ്രവർത്തനങ്ങൾ നടത്തി.ഐ.സി.ടി. യുടെ സാധ്യത പ്രയോജനപ്പെടുത്തിയത് ക്ളാസ്സുകൾ മെച്ചപ്പെടുത്താൻ കഴിഞ്ഞു.

സുരീലി ഹിന്ദി

6-ാം ക്ലാസിലെ കുട്ടികൾക്കായി നടപ്പിലാക്കിയ സുരീലി ഹിന്ദി ആധുനിക സൗകര്യങ്ങളോടെ പരിശീലിപ്പിച്ചു. ദ്വിദിന പദ്ധതിയായി നടത്തപ്പെട്ടു.

മികവ് പ്രവർത്തനങ്ങൾ 2018-19

പഠനോത്സവം

കുട്ടികളുടെ പഠനപ്രവർത്തനങ്ങളുടെ മികവ് പ്രവർത്തനങ്ങൾ രക്ഷകർത്താക്കളുടെ സാന്നിദ്ധ്യത്തിൽ പ്രത്യേക ഉത്സവമായി ആഘോഷിച്ചു.

padanol

ഇവരും നമ്മളോടൊപ്പം

സ്കൂളിൽ 5-12 വരെ ക്ലാസുകളിലായി 39 പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ പഠിക്കുന്നുണ്ട്. പ്രവർത്തനങ്ങൾ

ഗ്യഹാധിഷ്ഠിത വിദ്യാഭ്യാസം

സ്കൂളിൽ വരാൻ കഴിയാത്ത 3 കുട്ടികളുടെ വീട്ടിൽ പോയി ബുധനാഴ്ച പഠിപ്പിക്കുന്നു. തൊഴിലധിഷ്ഠിത പരിശീലനം നൽകുന്നു. ലോകഭിന്ന ശേഷിദിനം സമുചിതമായി ആഘോഷിച്ചു. അന്നേദിവസം അസംബ്ളി ഭിന്നശേഷി കുട്ടികൾ നടത്തി. എക്സിബിഷൻ സംഘടിപ്പിച്ചു.

ലഹരി വിരുദ്ധ ക്ലബ്ബ്

ലഹരിയുടെ ദൂഷ്യവശങ്ങൾ കുട്ടികളെ ബോധ്യപ്രെടുത്താനായി എക്സൈസ് വകുപ്പുമായി ചേർന്ന് സെമിനാറുകൾ, ബോധവൽക്കരണ ക്ലാസ്, ലഹരി മരുന്നു വില്പന എക്സൈസ് വകുപ്പിനെ അറിയിക്കൽ, കൗൺസിലിംഗ്, ബോധവൽക്കരണ നാടകം, തുടങ്ങി വിവിധ പരിപാടികൾ ക്ലബ്ബിന്റെ നേത്രത്വത്തിൽ നടത്തി.

ഹെൽത്ത് ക്ലബ്ബ്

കുട്ടികൾക്ക് എല്ലാവർഷവും മെടിക്കൽ ചെക്കപ്പ്, കണ്ണിന്റെ പരിശോധന, ദന്തപരിശോധന, എന്നിവ നടത്തി ആവശ്യമെങ്കിൽ തുടർ ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നു. ആഴ്ചയിൽ ഒരു ദിവസം അയൺ ഗുളിക നൽകുന്നു. റൂബല്ല, മീസൽസ്, വാക്സിനേഷൻ, മന്ത് ഗുളിക എന്നിവ മെഡിക്കൽ ഓഫീസറുടെ നേത്രത്വത്തിൽ നൽകി. പനി ബോധവൽക്കര​ ക്ലാസ് സംഘടിപ്പിച്ചു.

ജൈവ വൈവിധ്യ പാർക്ക്

അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രവർത്തനമായ ജൈവ വൈവിധ്യ പാർക്കിന്റെ നിർമ്മാ​ണം അദ്ധ്യയന വർഷാരംഭം തന്നെ ആരംഭിച്ചു. പൂന്തോട്ട നിർമ്മാ​ണം, ഔഷധത്തോട്ടം, പച്ചക്കറി ത്തോട്ടം, ബോർഡ് സ്ഥാപിക്കൽ, ഔഷധ ചെടികൾക്ക് പേരിടൽ തുടങ്ങി വിവിധ പരിപാടികൾ നടപ്പിലാക്കി.

upright

യോഗ, കരാട്ടേ പരിശീലനം

ജില്ലാ പ‍‌‌‌ഞ്ചായത്തിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് ആഴ്ചയിൽ 2 ദിവസം നൽകി വരുന്നു. 33 കുട്ടികൾ രക്ഷാപദ്ധതിയുടെ ഭാഗമായി കരാട്ടെ പരിശീലിക്കുന്നു. ആഴ്ചയിൽ 2 ദിവസം യോഗ മാസ്റ്ററുടെ നേതൃത്വത്തിൽ 30-ാളം കുട്ടികൾ യോഗ പരിശീലനം നേടുന്നു.

സ്പോട്സ് ക്ലബ്ബ്

കായികരംഗത്ത് മികച്ച പരിശീലനം നമ്മുടെ സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്. ക്രിക്കറ്റ്, ഫുട്ബാൾ, എന്നിവയിൽ പ്രത്യേക പരിശീലനം നൽകി വരുന്നു. റോളർ സ്കേറ്റിംഗിലും പരിശീലനം നൽകുന്നു. സ്പോട്സ് ഡേ വിവിധ കായിക ഡിസ് പ്ലേ അവതരണത്തിലൂടെ ഗംഭീര ആഘോഷമാക്കി മാറ്റി .

ഗാന്ധിജയന്തി ആഘോഷം

ഗാന്ധി ജയന്തിയോടനുബന്ധിച്ച് സർവ്വമത പ്രാർത്ഥന സംഘടിപ്പിച്ചു. 101 മെഴുകുതിരികൾ കത്തിച്ചു. ഗാന്ധി ക്വിസ്, പ്രസംഗം, തുടങ്ങി വിവിധ മത്സരങ്ങൾ നടത്തി.

i

സ്വാതന്ത്രദിനാഘോഷം

ഈ വർഷത്തെ സ്വാതന്ത്രദിനം ഗംഭീരമായി ആഘോഷിച്ചു. എൻ.സി.സി. ഗൈഡ്സ്, ജുനിയർ റെഡ് ക്രോസ്, എന്നിവയുടെ പരേഡും നാസിക് ട്രൂപ്പിന്റെ ബാന്റ് മേളവും ഉണ്ടായിരുന്നു. വിശിഷ്ടാതിധികളുടെ സ്വാതന്ത്ര ദിന സന്ദേശവും കുട്ടികളുടെ കലാരിപാടികളും ഈ ദിനത്തിന്റെ ഒാർമ്മകൾ പുതുക്കി.

ദുരിതാശ്വാസപ്രവർത്തനങ്ങൾ

പ്രളയത്തിലും പേമാരിയിലും മുങ്ങിയ കേരളത്തിന് കൈത്താങ്ങായി നമ്മുടെ സ്കൂളും. എല്ലാ കുട്ടികളും ദുരിതാശ്വാസപ്രവർത്തനങ്ങൾ പങ്കാളികളായി. സ്കൂളായി ശേഖരിച്ച ഭക്ഷണ സാധനങ്ങളും, വസ്ത്രങ്ങളും, പഠനോപകരണങ്ങളും എല്ലാം കരകുളം പഞ്ചായത്തിലും, നെടുമങ്ങാട് എ,ഇ.ഒ യിലും എത്തിച്ചു. നെടുമങ്ങാട് എ,ഇ.ഒ യുടെ നേതൃത്വത്തിൽ നടത്തിയ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ നമ്മുടെ സ്കുളിലെ സ്റ്റാഫും പങ്കെടുത്തു.

നിറവ്

സ്കൂളിലെ നിർദ്ധനരായ 130 കുട്ടികൾക്ക് പ്രഭാത ഭക്ഷണവും ട്യൂഷനും പഠനോപകരണങ്ങളും സൗജന്യമായി നൽകി വരുന്ന പദ്ധതിയാണ് നിറവ് . ഇതിനാവശ്യമായ സഹായം സ്റ്റാഫും സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവക യും നൽകുന്നു.

പഠനവിനോദയാത്ര

ഈ വർഷം ചെറുതും വലുതും ആയ ടൂറുകൾ സംഘടിപ്പിച്ചു. ഊട്ടി, ഡ്രീംവേൾഡ്, മലമ്പുഴ, ദീർഘ വിനോദ യാത്രയും. പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, പ്ലാനിറ്റോറിയം, കോവളം, വിഴിഞ്ഞം, തുടങ്ങിയ സ്ഥലങ്ങളും സന്ദർശിച്ചു.

ശുചിത്വമിഷൻ

മാലിന്യ നിർമ്മാർജ്ജനം ഒരു സംസ്കാരമായി വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് കൊണ്ട് ഗ്രീൻ പ്രോട്ടോകോൾ നമ്മുടെ സ്കൂളിലും നടപ്പിലാക്കി. കാമ്പസിൽ പ്ലാസ്റ്റിക് നിരോധിച്ചു. ജൈവമാലിന്യം അജൈവമാലിന്യം എന്ന് വേർതിരിച്ച് സംസ്കരിക്കുന്നതിനുള്ള ക്രമീകരണം ചെയ്തു.

കൗൺസിലിംഗ്

പരിസ്ഥിതി ക്ലബ്ബ്

ജൂൺ 5 ലോകപരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. സ്കുൾ പരിസരത്ത് വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. പോസ്റ്റർ രചന, പരിസ്ഥിതി ക്വിസ്,ചിത്രരചന, എന്നിവ സംഘടിപ്പിച്ചു. പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.

അദ്ധ്യാപക ദിനം

കേരളപ്പിറവി

സ്കൂൾ വാർഷികാഘോഷം

ഈ വർഷത്തെ സ്കൂൾ വാർഷികാഘോഷം 2019 ഫെബ്രൂവരി 15-ാം തീയതി നടത്തപ്പെട്ടു. ബഹു.എം.എൽ.എ.സി.ദിവാകരൻ ഉത്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് സ്വാഗതം ആശ്സിച്ചു.വിശിഷ്ടാതിധികളായി സ്കൂൾ മാനേജർ ശ്രീ. സത്യജോസ്, ലോക്കൽ മാനേജർ റവ.വൈ. ബാലരാജ്, വാർഡ് മെമ്പർ ശ്രീമതി. ഗിൽഡാബായി. തുടങ്ങിയവർ സന്നിഹിതരായിരുന്നു.

തുടർന്നുള്ള ദൃശ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക