എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര

14:15, 9 ഫെബ്രുവരി 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22076 (സംവാദം | സംഭാവനകൾ)


തൃശ്ശൂ൪ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ ശാരദ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. ഈ വിദ്യാലയം തൃശ്ശൂ൪ ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.സംസ്ക്രത ഭാഷയെ മുന് നിരയിലെക്കെതിക്കുന്ന പ്രമുഖ വിദ്യാലയമാണിത്

എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര
വിലാസം
പുറനാട്ടുകര

പുറനാട്ടുകര പി.ഒ,
തൃശ്ശൂർ
,
680551
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ04872309819
ഇമെയിൽsrisaradaghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22076 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുനന്ദ വി വി
പ്രധാന അദ്ധ്യാപകൻസുമ എൻ കെ
അവസാനം തിരുത്തിയത്
09-02-201822076
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1962 ൽ പെൺകുട്ടികൾക്കായി ഈ വിദ്യാലയം സ്ഥാപിതമായി. ശ്രീ ശാരദാ മഠത്തിന്റെ കീഴിലുള്ള സ്ഥാപനമാണീത്.1927ല് ശ്രീരാമകൃഷ്ണ പ്രസ്ഥാ നത്തിലെ സന്യാസിയായ പൂജനീയ ശ്രീമത് ത്യാഗീശാനന്ദ മഹാരാജിനാൽ സ്ഥാപിതമായ ഒരു സ്കൂളാണ് ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം. (സ്തീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും ലക്ഷ്യം വച്ചുകൊണ്ട പിന്നീട് ശ്രീ ശാരദാ മഠവും,വിദ്യാലയവും ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിിരത്തിൽ നിന്ന് വേർതിരിഞ്ഞു. പ്രവ്രാജിക മേധാപ്രാണാ മാതാജിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക. 1962 ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ശ്രീരാമകൃഷ്ണ ശാരദാ മിഷന്റെ അന്നത്തെ പ്രസിഡന്റായിരുന്ന പ്രവ്രാജിക ശ്രദ്ധാപ്രാണാ മാതാജിയായിരുന്നു ഹയർസെക്കന്ററി വിഭാഗത്തിന്റെ ഉദ്ഘാടന കർമം നിർവഹിച്ചത്.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും 1 കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും സയൻസ് ലാബുകളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പച്ചക്കറി തോട്ടം
  • സോപ്പുനിർമാണം
  • തനതു പ്രവർത്തനം

മാനേജ്‌മെന്റ്

ശ്രീരാമകൃഷ്ണ ശാരദാ മിഷൻ-കല്കട്ടയാണു ഈ വിദ്യാലയതിന്റെ ഭരണം നടത്തുന്നത്.പ്രവ്രാജിക തപപ്രാണാ മാതാജി മാനേജരായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി സുമ എൻ കെ യും , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി സുനന്ദ വി വി യും ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1962-1980 പ്രവ്രാജിക മേധാപ്രാണാ മാതാജി
1980-1991 ശ്രീമതി.ടി.വി.പദ്മാവതി വാരസ്യാർ
1991-1994 ശ്രീമതി.വി.ലക്ഷ്മികുട്ടി
1994-1995 ശ്രീമതി.എം.പി.അമ്മുകുട്ടി
1995-2001 ശ്രീമതി.സി.വിജയലക്ഷ്മി
2001-2002 ശ്രീമതി.ടി.രാധ
2002-2003 ശ്രീമതി.കെ.സുഭദ്ര
2003-2006 ശ്രീമതി.കെ.എ.ആനന്ദവല്ലി
2006-2013 ശ്രീമതി.വി.എസ്.കൃഷ്ണകുമാരി
2013-2016 സി ജയശ്രീ
2016-2017 പി പി പ്രേമ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീമതി.എ.ജെ.പുഷ്പം- ബഹു: എ.ഇ.ഒ-തൃശ്ശൂ൪ വെസ്റ്റ്ര് ശ്രീമതി.Dr.സി.ശാന്ത-കോളേജ് അധ്യാപിക,ആധ്യാത്മിക പ്രഭാഷക

പ്രമാണം:22076.gif

വഴികാട്ടി

{{#multimaps:10.55346559,76.15955472|zoom=15}}