ഉള്ളടക്കത്തിലേക്ക് പോവുക

എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ജൂനിയർ റെഡ് ക്രോസ് സാരഥികൾ

കുട്ടികളിൽ കർത്തവ്യബോധവും സേവന സന്നദ്ധതയും വളർത്തിയെടുക്കുന്നതിന് വേണ്ടി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ജെ ആർ സിയുടെ 20 കേഡറ്റുകളുടെ യൂണിറ്റ് സ്കൂളിൽ ഈ വർഷം(2019 - 2020) മുതൽ ആരംഭിച്ചു. അടാട്ട് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ വിന്റ്സെന്റ് സർ കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും ജെ ആർ സിയുടെ കേഡറ്റുകൾ സന്നദ്ധ സേവനം നൽകി വരുന്നു. കാര്യക്ഷമതയുള്ള ജീവിതവും ലക്ഷ്യബോധവും കുട്ടികളിൽ ഉറപ്പുവരുത്തി വളരുവാൻ ജെ ആർ സി സഹായിക്കുന്നു. കൗൺസിലറായി അധ്യാപികമാരായ ടി പി മഞ്ജുള, സ്മിത ഒ എന്നിവർ പ്രവർത്തിച്ചു വരുന്നു.

വൃദ്ധ സദന സന്ദർശനം

ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾ ഫെബ്രുവരി 6 ന് അധ്യാപകരോടൊപ്പം അടാട്ട് മറിയം ത്രേസ്യ ഓൾഡ് ഏജ് ഹോം സന്ദർശിച്ചു. സേവനം, സൗഹൃദം, സാഹോദര്യം എന്ന ആപ്തവാക്യം മുൻ നിർത്തി പ്രവർത്തിക്കുന്ന ജെ ആർ സി കേഡറ്റുകൾക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു. കുട്ടികളുടെ പാട്ടും കളിചിരികളും അവിടത്തെ വൃദ്ധജനങ്ങൾക്കും സന്തോഷം പകരുന്നതായിരുന്നു.

റെഡ് ക്രോസ് പ്രവർത്തനങ്ങൾ 2022-23

വിദ്യാർത്ഥികളിൽ കരുണയും സേവന മനോഭാവവും വളർത്തുന്നതിനായുള്ള ജൂനിയർ റെസ്ക്രോസ്സ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ക്ലബ്ബിൽ ഇപ്പോൾ വിവിധ ക്ലാസ്സുകളിൽ നിന്നായി 67 അംഗങ്ങളാണുള്ളത്. കൗൺസിലറായി അധ്യാപികമാരായ ടി എം സന്ധ്യ, ആതിര സുരേന്ദ്രൻ എന്നിവർ പ്രവർത്തിച്ചു വരുന്നു. കാഡറ്റുകൾക്ക് തൊപ്പി വിതരണം ചെയ്തു കൊണ്ട് അടാട്ട് ഹെൽത്ത് ഇൻസ്പെക്ടർ വിന്റ്സെന്റ് ഉദ്ഘാടനം നിർവഹിച്ചു. നഴ്സിങ് സ്റ്റാഫ് അനൂജ, സൗമ്യ, പി ടി എ പ്രസിഡന്റ് പി സുരേഷ് കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. നിർധനരായ കുട്ടികൾക്ക് നൽകുന്ന ചികിത്സാ പദ്ധതിയായ സാന്ത്വനം പരിപാടിക്ക് തുടക്കം കുറിച്ചു.

സാന്ത്വനം

ജെ ആർ സി അംഗങ്ങൾ

ആതുര സേവനത്തിന്റെ മഹനീയത മനസ്സിലാക്കുന്നതിന് ഏറെ സഹായകരമായ പദ്ധതിയാണ് സാന്ത്വനം. എല്ലാ ആഴ്ചയിലും ഒരു തുക സമാഹരിക്കുകയും അത് അർഹതപ്പെട്ടവർക്ക് നൽകുന്നതിനായി ജെ ആർ സി കേഡറ്റ്സ് പ്രധാനാധ്യാപികയെ ഏൽപ്പിക്കുകയും ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളിൽ കരുണ, സ്നേഹം, ദയ എന്നിവ വളർത്താൻ സഹായകമാണ്.

പറവകൾക്കൊരു പാനപാത്രം

വേനൽക്കാലത്ത്  പക്ഷികൾക്ക് ഒരു കരുതലും കരുണയും എന്ന ലക്ഷ്യത്തോടെ സ്കൂൾ അങ്കണത്തിൽ പാനപാത്രങ്ങൾ സ്ഥാപിച്ചു. കേഡറ്റുകൾ ഇത് വീടുകളിലും ചെയ്യുന്നു.

ചിത്രശാല