എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അപ്പർ പ്രൈമറി വിഭാഗം

പുതിയ കെട്ടിടം

യു പി വിഭാഗത്തിൽ 11 ഡിവിഷനുകളിലായി 313 കുട്ടികൾ പഠിക്കുന്നു. ഭൂരിഭാഗം വിദ്യാർത്ഥികളും സംസ്കൃതമാണ് ഒന്നാം ഭാഷയായി തിരഞ്ഞെടുത്തിരിക്കുന്നത്. 13 അദ്ധ്യാപകർ UP വിഭാഗത്തിൽ ഉണ്ട്. പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകുന്നു(ശ്രദ്ധ). ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി ഹലോ ഇംഗ്ലീഷ് കാര്യക്ഷമമായി നടക്കുന്നു. മലയാളത്തിളക്കം പദ്ധതിയിലൂടെ കുട്ടികളിൽ മലയാളഭാഷ എഴുതാനും വായിക്കാനുമുള്ള കഴിവും താല്പര്യവും വർദ്ധിപ്പിക്കാൻ സാധിച്ചു.ഹിന്ദി ഭാഷയോടുള്ള വിരക്തി മാറ്റാൻ സുരീലി ഹിന്ദി എന്ന പദ്ധതിയും സഹായിച്ചു.

അപ്പർ പ്രൈമറി അധ്യാപകർ

ക്രമ

നമ്പർ

പേര് തസ്തിക
1 ശൈലജ എൻ യുപിഎസ് എ
2 ആതിര സുരേന്ദ്രൻ ജൂനിയർ ഹിന്ദി
3 സ്മിത ഒ ജൂനിയർ ഹിന്ദി
4 സൗമ്യ എം യുപിഎസ് എ
5 ലേഖ എം എസ് യുപിഎസ് എ
6 നിമിത സി ആർ യുപിഎസ് എ
7 ജിൽസി എ യുപിഎസ് എ
8 ഹേമ പി എസ് യുപിഎസ് എ
9 ജിനി ടി വി യുപിഎസ് എ
10 സുമ എം വി ജൂനിയർ സംസ്കൃതം
11 ജയ ടി പി യുപിഎസ് എ
12 കവിത രാധാകൃഷ്ണൻ യുപിഎസ് എ
13 ധന്യ ഐ വി യുപിഎസ് എ

പഠനോത്സവം

ഫെബ്രുവരി 8ാംതിയ്യതി ശ്രീ ശാരദാ പ്രസാദം ഹാളിൽ വെച്ച് പഠനോത്സവം നടത്തുകയുണ്ടായി. പൊതു വീദ്യാഭ്യാസ വകുപ്പിന്റെ ഒരു സംരഭമാണിത്. പഠനം ഒരു ഉത്സവമാക്കി മാറ്റുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. വിലയിരുത്തലോ മത്സരമോ കൂടാതെ പാഠ്യവിഷയങ്ങൾ കളിചിരിയിലൂടെ മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കാൻ എല്ലാ കുട്ടികൾക്കും അവസരം നൽകുക എന്നതാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. ഇത് കുട്ടികളിലെ സഭാകമ്പം ഇല്ലാതാക്കാനും സഹായിച്ചു.


യുഎസ്എസ് ജേതാക്കൾ

2022-23

2021-22

2020-21

2019-20

2018-19

2017-18

2016-17

2015-16