എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സോഷ്യൽ സയൻസ് ക്ലബ്ബ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സോഷ്യൽ സയൻസ് ക്ലബ്ബ്
ക്ലൂബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രധാനപ്പെട്ട ദിനങ്ങളായ ഹിരോഷിമ-നാഗസാക്കി ദിനം, ഓസോൺ ദിനം ഐക്യരാഷ്ട്ര സഭാദിനം, എന്നീ ദിനങ്ങൾ ആചരിക്കുന്നു. ശാസ്ത്രമേളയുടെ ഭാഗമായി രണ്ടു വിദ്യാർത്ഥിനികൾ സബ്‌ജില്ലാ തലത്തിൽ സമ്മാനാർഹരായി ജില്ലാ തലത്തിൽ പങ്കെടുക്കാനുള്ള അർഹത നേടി. ഈ വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബ് ജൂൺ 18 ന് ആരംഭിച്ചു. 80 കുട്ടികളാണ് അംഗങ്ങളായുള്ളത്.ക്ലബ്ബ് കൺവീനർ - ശ്രീമതി. സുവർണ ടീച്ചർ, ലീഡർ - ആദിത്യ ദാസ്
സോഷ്യൽ സയൻസ് എക്സിബിഷനിലെ ചില ദൃശ്യങ്ങൾ.
2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം, ജനസംഖ്യാ ദിനം, ഹിരോഷിമ നാഗസാക്കി ദിനം, കിറ്റ് ഇന്ത്യ ദിനം, ഓസോൺ ദിനം, സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി എന്നിന സമുചിതമായി ആചരിച്ചു. ശാസ്ത്രമേളയുടെ ഭാഗമായി വിവിധ മത്സരങ്ങളിൽ വിദ്യാർത്ഥിനികളെ പങ്കെടുപ്പിച്ചു. ഒക്ടോബർ മാസത്തിൽ മേരിമാഠി മേരാ ദേശ്എന്നതിന്റെ ഭാഗമായി പ്രതിജ്ഞ ചൊല്ലി. സ്വാതന്ത്ര്യ സമര നേതാക്കളുടെ ജീവചരിത്രം അസംബ്ലിയിൽ അവതരിപ്പിച്ചു. പ്രസംഗ മത്സരം. ഉപന്യാസരചന, ചിത്രരചന സ്കൂൾ മാഗസിൻ തയ്യാറാക്കൽ എന്നിവ നടത്തി. സാമൂഹ്യശാസ്ത്ര പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനം കൊടുക്കുന്ന സ്റ്റെപ് പരീക്ഷയിൽ കുട്ടികളെ പങ്കെടുപ്പിച്ചു.
ഗാന്ധി ദർശൻ ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബിനൊപ്പം തന്നെ ഗാന്ധി ദർശൻ ക്ലബ്ബും നടത്തുന്നു.അർച്ചന പി ആണ് ക്ലബ്ബ് ലീഡർ. ഗാന്ധിജിയുടെ ആശയങ്ങൾ കുട്ടികളിലേക്കെത്തിക്കുന്നതിന് പ്രാധാന്യം നല്കുന്നു. അതിനു വേണ്ടി പ്രശ്നോത്തരി, ഉപന്യാസ രചന മത്സരങ്ങൾ നടത്തുന്നു