എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ആർട്‌സ് ക്ലബ്ബ്

മറ്റേതു ക്ലബ്ബിനേക്കാളും ഒരുപടി മുന്നിൽ നിൽക്കുന്നതാണ് ആർട്‌സ് ക്ലബ്ബ്. കലോത്സവങ്ങളിൽ സമ്മാനം വാരിക്കൂട്ടുക എന്നതിലുപരി കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. ശ്രീമതി ജീജ ജി കൃഷ്ണനാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്. സംഗീതം, ചിത്രരചന, നൃത്തം എന്നിവയിലാണ് പ്രധാനമായും പരിശീലനം നൽകിവരുന്നത്. കലാരൂപങ്ങളെ കുറിച്ചുള്ള വിദഗ്ധ ക്ലാസ്സുകൾ നൽകിവരുന്നു.


ബാൻഡ് ട്രൂപ്പ്

  മികവിലേക്കെത്തുന്ന ഒരു ബാൻഡ് ട്രൂപ്പ് പരിശീലിക്കുന്നുണ്ടിവിടെ. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം,, വാർഷികോത്സവം എന്നിവയ്ക്ക് ഇവരുടെ സേവനം ലഭ്യമാണ്.

2023-24 അക്കാദമിക വ‍ർഷത്തിലെ പ്രവർത്തനങ്ങൾ

സ്കൂളിൽ യുവജനോത്സവത്തിൽ ആർട്ട് വിഭാഗത്തിൽ കുട്ടികൾ ഓരോ ഇനത്തിലും മികച്ച നിലവാരം കാഴ്ചവയ്ക്കുന്നു. വെസ്റ്റ് ഉപജില്ല

യുവജനോത്സവത്തിൽ യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ 147 കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്തു. അതിൽ 15 ഇനത്തിൽ ജില്ലാ കലോത്സവത്തിൽ മത്സരിക്കാൻ അവർക്ക് മത്സരിക്കാൻ അവസരം ഉണ്ടായി. തുടർന്ന് കൊല്ലത്ത് വച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ സംസ്കൃതം പദ്യം ചൊല്ലൽ ഹൈസ്കൂൾ വിഭാഗം എട്ട് ഡിയിലെ നിരഞ്ജനികൃഷ്ണ എം എന്ന വിദ്യാർത്ഥിനി എ ഗ്രേഡിന് അർഹയായി. ഹയർസെക്കൻഡറി വിഭാഗത്തിൽ ജനറൽ ഇനത്തിൽ സംസ്കൃതം കഥാരചനയിൽ ആർദ്ര വി ജയരാജ് എ ഗ്രേഡിന് അർഹയായി. ഇരിങ്ങാലക്കുടയിൽ വച്ച് നടന്ന ഓൾ കേരള ഡാൻസ് ഫെസ്റ്റിവലിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾ പങ്കെടുത്തു എ ഗ്രേഡ് നേടി. ചിത്രരചന മത്സരത്തിൽ ഒമ്പതാം ക്ലാസ്സിലെ സായ്‍ലക്ഷ്‍മി ഒന്നാം സ്ഥാനം നേടി.