എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഗണിത ക്ലബ്ബ്

ഗണിത അഭിരുചി വളർത്താൻ ഗണിത ക്ലബ്ബ് സഹായിക്കുന്നു. 2017-18 അധ്യയന വർഷത്തിൽ ടാലന്റ് ടെസ്റ്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 5 മുതൽ 12 വരെയുള്ള ക്ലാസ്സുകൾക്ക് പരിശീലനം നൽകി, മാത്‌സ് ടാലന്റ് സെർച്ച് എക്സാമിനേഷനിൽ 180 കുട്ടികളെ പങ്കെടുപ്പിച്ചു. അതിൽ 9പേർ സംസ്ഥാന തലത്തിലേക്ക് അർഹത നേടി. മാസ്റ്റർ മാത്‌സ് ടെസ്റ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ പരീക്ഷയിൽ 50 പേർ പങ്കെടുക്കുകയും അതിൽ ഐശ്വര്യ കെ വി(8 സി), നന്ദന സി ടി (8 ഡി), റസിയ സിദ്ധാർത്ഥ സി എസ് (9 സി), സിജിന എം എസ് (10 എ), ഗാഥ വി ജി (10 ഡി) എന്നിവർ ജില്ലാ തലമത്സരത്തിലേക്ക് അർഹത നേടി. ആറാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് എസ് സി ആർ ടി നടത്തുന്ന ഗണിത ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ന്യൂമാത്‌സ് പരീക്ഷയിൽ മേഘ എം എം(6 എ) സംസ്ഥാന തലത്തേക്ക് അർഹത നേടി.
ഗണിത ശാസ്ത്ര മേള

2023-24 ലെ അക്കാദമിക പ്രവർത്തനങ്ങൾ

സ്കൂൾ ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ യുപി, എച്ച്എസ് വിഭാഗങ്ങളിലായി വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ഓണാഘോഷത്തോടനുബന്ധിച്ച് ഗണിത പൂക്കളം നിർമ്മിക്കുന്ന പ്രവർത്തനം നൽകി വിജയികളെ തിരഞ്ഞെടുത്തു. സ്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് നടത്തിയ ലോഗോ മത്സരത്തിൽ യുപി വിഭാഗം കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. ശാസ്ത്രമേളയോട് അനുബന്ധിച്ച് ക്വിസ് മത്സരം, നമ്പർ ചാർട്ട്, ജോമട്രിക്കൽ ചാർട്ട്, സ്റ്റിൽ മോഡൽ എന്നീ ഇനങ്ങളിൽ പങ്കെടുക്കുകയും വിവിധ ഗ്രേഡുകൾ ലഭിക്കുകയും ചെയ്തു.സബ്ജില്ലാതല മാത്സ് ടാലൻഡ് സെർച്ച് എക്സാമിനേഷനിൽ പത്താം ക്ലാസിലെ മാനസ ഷിജു പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.കേരള ഗണിതശാസ്ത്ര പരിഷത്ത് നടത്തുന്ന മാത്സ് ടാലന്റ് സെർച്ച് എക്സാമിനേഷൻ  യുപി,എച്ച്എസ് വിഭാഗങ്ങളിൽ നിന്ന് നൂറ്റിമുപ്പതോളം കുട്ടികൾ പങ്കെടുത്തു.പൈ ദിനം,ദേശീയ ഗണിതശാസ്ത്ര ദിനം ഇവയോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു .ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കുട്ടികൾ സഡാക്കോ പക്ഷിയെ നിർമ്മിക്കുകയും ക്ലാസ് മുറികൾ അലങ്കരിയ്ക്കുകയും ചെയ്തു. കൂടാതെ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണ നിർമ്മാണവും നടത്തി.