എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ഗണിത ക്ലബ്ബ്/2024-25
| Home | 2025-26 |
അക്കാദമിക പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ ഗണിത പൂക്കളം, ജ്യോമടിക്കൽ ചാർട്ട് എന്നിവ തയ്യാറാക്കുന്നു. സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ യുപി വിഭാഗം നമ്പർ ചാർട്ടിൽ നിരഞ്ജന ശശിധരൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ വർക്കിംഗ് മോഡലിൽ കാർത്തിക മുരളീധരൻ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ജില്ലയിൽ എ ഗ്രേഡ് നേടുകയും ചെയ്തു. ടാലന്റ് സെർച്ച് എക്സാമിനേഷനിൽ ഗാഥ സി വി ഒന്നാം സമ്മാനാർഹയായി ജില്ലാ തലത്തിൽ പങ്കെടുത്തു. പ്രശ്നോത്തരി മത്സരത്തിൽ അക്ഷിത ബാലകൃഷ്ണൻ മേനോൻ നാലാം സ്ഥാനത്തിനർഹയായി. 2025 ജനുവരിയിൽ നടന്ന എംടിഎസ്ഇ പരീക്ഷയിൽ അടുത്ത തലത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ :
തീർത്ഥ വി ആർ (ക്ലാസ്സ് 5 )
ലിയ ഷാജു (ക്ലാസ്സ് 7)
അവനി കൃഷ്ണ (ക്ലാസ്സ് 7)
ധനുശ്രീ നമ്പൂതിരി (ക്ലാസ്സ് 8)
നിത്യ പ്രസാദ് (ക്ലാസ്സ് 8)