എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ഗണിത ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

2025-26 അക്കാദമിക വർഷത്തിലെ ഗണിത ക്ലബ് ജൂലൈ 18 ന്  കൂടി . കുട്ടികൾക്ക് ഗണിതത്തിനോട് താൽപര്യം കൂട്ടാനുള്ള പ്രവർത്തനങ്ങൾ നൽകാൻ തീരുമാനിച്ചു. ഗണിതലാബ് എന്ന ആശയം കുട്ടികളിൽ വളരെ ആകാംക്ഷ ഉളവാക്കി. ഏകദേശം യുപി വിഭാഗത്തിൽ നിന്ന് 33 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് 40 കുട്ടികളും അധ്യാപകരും പങ്കെടുക്കുകയുണ്ടായി. ദിനാചരണങ്ങളെ കുറിച്ച് ക്ലബിൽ ചർച്ച ചെയ്തു. ക്ലാസുകളിൽ പൈ ദിനത്തിന്റം പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ തീരുമാനിച്ചു.

ഇന്റർനാഷണൽ പൈ ദിനം

പൈദിനം (ജൂലൈ 22 )നെ കുറിച്ച് അസംബ്ലിൽ അവനി കൃഷ്ണ, നിരഞ്ജന ശശിധരൻ എന്നിവർ സംസാരിക്കുകയും പ്രത്യേകതയെ കുറിച്ച് വ്യക്തമാക്കുകയും ചെയ്തു. പൈദിനത്തിനോടനുബന്ധിച്ച് കുട്ടികൾ എല്ലാവരും പൈയുടെ ബാഡ്ജ് ഉണ്ടാക്കി ധരിക്കുകയും ചെയ്തു. കൂടാതെ അനുബന്ധ പോസ്റ്ററുകളും നിർമ്മിച്ചു. പൈ , പൈയുടെ വില എന്നിവയെ കുറിച്ച് കുട്ടികൾക്ക് കൂടുതലായി അറിയാൻ ഈ ദിനം സഹായിച്ചു.