എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വിദ്യാരംഗം‌ കലാസാഹിത്യവേദി

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്.വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിയാണ് വിദ്യാരംഗം പ്രവർത്തിക്കുന്നത്. ജൂൺ - 19 വായനദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രഭാഷകനും അഭിനേതാവുമായ ശ്രീ നന്ദകിഷോർ ഉദ്ഘാടനം ചെയ്തു. ബഹു. വാർഡ് മെമ്പർ ആശംസകളർപ്പിച്ചു. 6ബിയിലെ നന്ദനയുടെ മുത്തച്ഛൻ ശ്രീ കൃഷ്ണൻ അവർകൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി.വിദ്യാർത്ഥികൾ തയ്യാറാക്കിയ കയ്യെഴുത്തു മാസിക പ്രകാശനം ചെയ്തു കൊണ്ടും പുല്ലാങ്കുഴൽ വായിച്ചും വിദ്യാരംഗം‌ കലാസാഹിത്യവേദിയുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.

ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23

വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളേയും ഉൾക്കൊള്ളിച്ച് അവരുടെ സർഗശേഷി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ നടത്തുന്നു. ജൂൺ 19 ന് വായനദിനം സമുചിതമായി ആചരിച്ചു. ഇതിന്റെ ഭാഗമായി പ്രശ്നോത്തരി, പ്രസംഗം, ലേഖന മത്സരങ്ങൾ എന്നിവ നടത്തി. വായനവാരവും മാസാചരണവുമുണ്ടായി. വായനവാരത്തിന്റെ ഭാഗമായി തൃശ്ശൂർ വെസ്റ്റ് ഉപജില്ലാ പ്രസംഗ മത്സരത്തിൽ ഹയർസെക്കന്ററിയിലെ സുവർണജോഷി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

സർഗ്ഗോത്സവം

സർഗ്ഗോത്സവം എന്ന പേരിൽ ഉപജില്ലാ മത്സരങ്ങൾക്ക് വിദ്യാലയം വേദിയായി. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷ പദം അലങ്കരിച്ച ഈ സമ്മേളനം പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആനി ജോസ് ഉദ്ഘാടനം ചെയ്തു. തൃശൂർ വെസ്റ്റ് ഉപജില്ലാ ഓഫീസർ പി കെ ബിജു സ്വാഗതം പറഞ്ഞു. തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ജിമ്മി ചൂണ്ടൽ മുഖ്യാതിഥിയായിരുന്നു. അഭിനേതാവും പുസ്തക രചയിതാവും സിനി ആർട്ടിസ്റ്റുമായ ബാലചന്ദ്രൻ പറങ്ങോടത്ത് വിശിഷ്ടാതിഥിയായിരുന്നു. സർ ഗോത്സവത്തിന്റെ ഭാഗമായി നടന്ന മത്സരങ്ങളിൽ യു പി വിഭാഗം കവിതാരചനയിൽ ഗൗരിനന്ദന എസ് ഒന്നാം സ്ഥാനവും കാവ്യാലാപനത്തിൽ നിരഞ്ജിനി കൃഷ്ണ രണ്ടാം സ്ഥാനവും പുസ്തകാസ്വാദനത്തിൽ അനുഗ്രഹ ജോഷി രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ കഥാരചനയിൽ രണ്ടാം സ്ഥാനം നേടിയ ചിന്മയി എസ് ജയൻ ജില്ലാതല മത്സരത്തിൽ പങ്കെടുത്ത്. സംസ്ഥാന തലത്തേക്ക് അർഹത നേടി.

അക്ഷരമുറ്റം

ഹയർസെക്കന്ററി വിഭാഗത്തിൽ അക്ഷരമുറ്റം കഥാരചനയിൽ സബ് ജില്ലാ തലത്തിലും ജില്ലാതലത്തിലും ആർദ്ര വി ജയരാജ് ഒന്നാം സ്ഥാനം നേടി. അക്ഷരമുറ്റം പ്രശ്നോത്തരിയിൽ യുപി, ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾ പങ്കെടുത്തു.

മലയാള മഹോത്സവം

ശ്രീരാമകൃഷണ ഗുരുകുലം വിദ്യാമന്ദിർ, ശ്രീശാരദ ഹയർ സെക്കന്ററി സ്കൂളുകളിലായി മലയാളം ഹയർസെക്കന്ററി സമിതി, തൃശൂരിന്റെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി മലയാള മഹോത്സവം നടത്തി. ഈ ദ്വിദിന ക്യാമ്പിൽ ഇവിടെ നിന്ന് മുപ്പതോളം കുട്ടികൾ പങ്കെടുത്തു. കുട്ടികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനുതകുന്ന തരത്തിലുള്ള പരിപാടികളായിരുന്നു ഇതിൽ ആസൂത്രണം ചെയ്തത്.

ക്ലബ്ബ് പ്രവർത്തനങ്ങൾ 2023-24

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണം ദിനാചരണങ്ങൾ തുടങ്ങി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി ജൂൺ 19 വായനാദിനം ശ്രീ ശശികളരിയേൽ ഉദ്ഘാടനം ചെയ്തു. ബഷീർ ദിനം രാമായണമാസാചരണം തുടങ്ങിയ ദിനങ്ങളിൽ പ്രശ്നോത്തരി മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ബി ആർ സി തല നിർദ്ദേശം അനുസരിച്ച് 40 വിദ്യാർഥികൾ ഉൾപ്പെടുന്ന ക്ലബ്ബ് രൂപപ്പെടുത്തുകയും ചുദ കിഡ് എന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിച്ച് ഫിലിം ഫെസ്റ്റിവൽ നടത്തുകയുണ്ടായി. ഏഴു വിദ്യാർഥിനികൾ അഭിനയ രചനാ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അർഹത നേടി. കുമാരി ആദിലക്ഷ്മി (9 B) യെ ഉപജില്ലാ മത്സരത്തിൽതെരഞ്ഞെടുക്കുകയും ജില്ലാതലത്തിൽ പങ്കെടുക്കുകയും ചെയ്തു. കേരളപ്പിറവി ദിനത്തിൽ പ്രസംഗം. കവിതാലാപനം. ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു..കേരളവുമായി ബന്ധപ്പെട്ട പ്രശ്നോത്തരി നടത്തി വിജയികൾക്ക് സമ്മാനം നൽകി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷവും സ്കൂൾതല സർഗോത്സവം സംഘടിപ്പിച്ചു. വിജയികളായവരെ ഉപജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. യുപി വിഭാഗം കഥാരചനയിൽ ആരുഷി അജയ് രണ്ടാം സ്ഥാനവും എച്ച് എസ് വിഭാഗം അഭിനയത്തിൽ ഒമ്പതാം തരത്തിലെ അനന്യ കെ ഒന്നാം സ്ഥാനവും എച്ച് എസ് വിഭാഗം കാവ്യാലാപനത്തിൽ നിരഞ്ജനി കൃഷ്ണ ഒന്നാം സ്ഥാനവും കരസ്ഥമാക്കി ജില്ലാതല മത്സരത്തിന് അർഹത നേടി. ശ്രീ ശാരദാദേവിയുടെ ജീവചരിത്ര രചനാ മത്സരത്തിൽ വിജയികളായവർക്ക് സമ്മാനം നൽകി