എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് റാലി, പ്രശ്നോത്തരി മത്സരം, സ്കൂൾ പരിസരം വൃത്തിയാക്കൽ എന്നിവ നടത്തി. അടാട്ട് ഹെൽത് സെന്ററിലെ ഹെൽത് ഇൻസ്പെക്ടർമാരായ രതീഷ്, വിനോദ് എന്നിവർ ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. യു പി വിഭാഗത്തിലെ 342 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിലെ 72 കുട്ടികളും പങ്കെടുത്തു. ഉച്ചക്ക് 2:30 ന് അന്തിക്കാട് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ സജീവ് കെ എം ഹെസ്കൂൾ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ഓഗസ്റ്റ് 14 ന് സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ റാലി നടത്തി. ഒക്ടോബർ 6 ന് മുഖ്യമന്ത്രിയുടെ സന്ദേശം എല്ലാ കുട്ടികൾകൾക്കും കാണാനുള്ള സൗകര്യമൊരുക്കി. തുടർന്ന് അധ്യാപകർ ബി ആർ സി തലത്തിൽ നടന്ന പരിശീലനം ലഭിച്ചതിന്റെ ഭാഗമായി ലഹരിയുടെ ദൂഷ്യവശങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. എല്ലാ ക്ലാസ്സുകളിലും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തി.  ഇതോടൊപ്പം രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. സ്കൂൾ കോർഡിനേറ്റർ (യോദ്ധാവ്) പി എൻ ഉഷയുടെ നേതൃത്വത്തിലാണ് ക്ലാസ്സ് നടത്തിയത്. പ്രസ്തുത പരിപാടിയിൽ വാർഡ് മെമ്പർ കണ്ണൻ, സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണ മാതാജി, പി ടി എ പ്രസിഡന്റ് സുരേഷ് കുമാർ, പ്രിൻസിപ്പാൾ സുനന്ദ വി, പ്രധാനാധ്യാപിക സുമ എൻ കെ, സ്‌റ്റാഫ് സെക്രടറി പി വി രാജേശ്വരി എന്നിവർ പങ്കെടുത്തു.

മനുഷ്യ ശൃംഖല

ലഹരി വിരുദ്ധ ബോധവത്ക്കരണത്തോടനുബന്ധിച്ച് നവംബർ ഒന്ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിമുക്തി ക്ലബ്ബ്, നാർക്കോട്ടിക് ക്ലബ്ബ് , ജെ ആർസി, ഗൈഡ്‍സ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ 2:30ന് മനുഷ്യ ശൃംഖല രൂപീകരിച്ചു ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിലെ എല്ലാ വുദ്യാർത്ഥികളും പങ്കെടുക്കുകയുണ്ടായി. പി ടി എ പ്രസിഡന്റ് സുരേഷ് കുമാർ. പഞ്ചായത്ത് മെമ്പർ കണ്ണൻ മറ്റ് പി ടി എ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. സ്കൂളിന്റെ അടുത്ത പ്രദേശങ്ങളിലേക്ക്  ബോധവത്ക്കരണ റാലി നടത്തുകയും ചെയ്തു. അന്നേ ദിവസം അസംബ്ലിയിൽ പ്രധാനാധ്യാപിക സുമ എൻ കെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി വിരുദ്ധ കോർഡിനേറ്റർ പി എൻ ഉഷയുടെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി. വിമുക്തി ക്ലബ്ബംഗങ്ങൾ ഫ്ലാഷ് മോബ് നടത്തി.