സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
08:49, 18 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മല്ലപ്പള്ളി ഉപജില്ലയിലെ ചെങ്ങരൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർ സെക്കന്ററി സ്കൂൾ.

സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ
വിലാസം
ചെങ്ങരൂർ

STBCHSS CHENGAROOR
,
chengaroor പി.ഒ.
,
689594
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1953
വിവരങ്ങൾ
ഫോൺ0469 2688236
ഇമെയിൽstbchss@gmail.com
കോഡുകൾ
സ്കൂൾ കോഡ്37009 (സമേതം)
യുഡൈസ് കോഡ്32120700102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ754
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ റീമ സി ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്അഡ്വ. സാം പട്ടേരിൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. രമ കുറുപ്പ്
അവസാനം തിരുത്തിയത്
18-01-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

"Not our merits but on his Grace "
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലുക്കിൽ കല്ലുപ്പാറ പഞ്ചായത്തിൽ ചെങ്ങരൂർ എന്ന മനോഹര ഗ്രാമത്തിന്റെ തിലകക്കുറിയായി കൈമലക്കുന്നിൻ മുകളിൽ സൂര്യസ്തംഭം ആയി ശോഭിക്കുന്ന സെന്റ് തെരേസാസ് എന്ന സരസ്വതി ക്ഷേത്രത്തിന്റെ ചരിത്ര താളുകളിലേക്ക് ഒരു എത്തിനോട്ടം....

കേരള സഭാചരിത്രത്തിലെ പൊൻതാരവും മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പുണ്യപിതാവും പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പ്പിയും മലങ്കരയിലെ പ്രഥമ സന്യാസി സന്യാസിനി സമൂഹ സ്ഥാപകനുo വിശുദ്ധിയുടെ നിറകുടവുമായ ആർച്ചബിഷപ്പ് മാർ ഇവാനിയോസ് പിതാവിന്റെ ദർശനങ്ങൾ മാനവരാശിക്ക് മാർഗദർശനം ആണ് . സൂര്യ തേജസ്വി ആയ പിതാവിന്റെ അസ്തമിക്കാത്ത പ്രഭ അനേക ഹൃദയങ്ങളിൽ ജ്വലിച്ചു നിൽക്കുന്നു. ബഥനി സന്യാസിനി സമൂഹത്തിന്റെ ശില്പ്പിയായ വന്ദ്യ പിതാവിന്റെ മാധ്യസ്ഥം നമ്മുടെ സ്ക്കൂളിന് ഉണ്ടാകുവാൻ പ്രാർത്ഥിക്കാം. കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക


Staff 2019-20



ഭൗതികസൗകര്യങ്ങൾ

ത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ ചെങ്ങരൂർ ഗ്രാമത്തിൽ വിളങ്ങി നിൽക്കുന്ന സെന്റ് തെരേസാസ് ബി.സി.എച്ച്‌.എസ്‌.എസ്‌.ചെങ്ങരൂർ,നമ്മുടെ നാടിന് നന്മയുടെ പടവുകൾ സമ്മാനിക്കുന്നു.സ്ത്രീ വിദ്യാഭ്യാസം മുൻനിർത്തി ആരംഭിച്ച ഈ കലാലയം കലാകായിക രംഗങ്ങളിൽ പത്തനംതിട്ട ജില്ലയിൽ തന്നെ തിളങ്ങിനിൽക്കുന്നു.

ലാബ്,ലൈബ്രറി,മനോഹരമായ ഓഡിറ്റോറിയം,സൊസൈറ്റി,ഹൈടെക് ക്ലാസ്സ്‌മുറികൾ, ശുചിമുറി,സ്കൂൾ മൈതാനം, സ്കൂൾ ബസ് ഇവ സ്കൂളിന് മുതൽകൂട്ടാണ്.മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 15ക്ലാസ് മുറികളുമുണ്ട്. ഹൈ സ്കൂളിലെ എല്ലാ ക്ലാസ്സ്‌ മുറികളും hi-tech ആണ്.

4 സ്കൂൾ ബസ് വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി ദിവസേന സർവീസ് നടത്തിവരുന്നു. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കാനായി വിശാലമായ ഊണു മുറി ഉണ്ട്. ശുദ്ധ ജലം ലഭിക്കുന്നതിനായി സ്കൂൾ അങ്കണത്തിൽ കിണറുകൾ ഉണ്ട്. അവ വൃത്തിയായി പരിപാലിക്കുന്നു. കൂടാതെ ഒരു മഴ വെള്ള സംഭരണിയും ഉണ്ട്. ഹൈസ്കൂൾ,യുപി കുട്ടികൾക്കായി 49 ശുചിമുറികൾ ഉണ്ട്. ഇവ വെടിപ്പായി സൂക്ഷിക്കുന്നു. കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഹൈടെക്  സ്കൂൾ പദ്ധതിയുടെ  പൂർത്തീകരണ  പ്രഖ്യാപനം

പൊതുവിദ്യാഭാസ സംരക്ഷണയാഞനത്തിന്റെ  ഭാഗമായി നടപ്പിലാക്കിയ ഹൈടെക്  സ്കൂൾ പദ്ധതിയുടെ  പൂർത്തീകരണ പ്രഖ്യാപന ചടങ്ങ് 2020 ഒക്ടോബർ 12 തിങ്കളാഴ്ച പകൽ 11 മണിക്ക് ബഹു. കേരള മുഖ്യ മന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. അതിനെ തുടർന്ന് സ്കൂൾതല ഹൈടെക് പദ്ധതി പൂർത്തീകരണ പ്രഖ്യാപന ചടങ്ങ് നടത്തി. രക്ഷകർത്തൃ പ്രതിനിധികൾ, അധ്യാപകർ, അനധ്യാപകർ പങ്കെടുത്തു.PTAപ്രസിഡന്റ്‌ ശ്രീ. റെജി കുമാർ സ്കൂൾതല പദ്ധതി പൂർത്തീകരണ പ്രഖ്യാപനം നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ ഹെഡ്മിസ്ട്രെസ് Sr. ലീമ റോസ് SIC സ്വാഗതം ചെയ്തു. യോഗത്തിലുടനീളം കോവിഡ്- 19 പ്രോട്ടോകോൾ പാലിക്കുകയുണ്ടായി.

സ്കൂൾതല ഹൈടെക് പദ്ധതി പൂർത്തീകരണ പ്രഖ്യാപന ചടങ്ങ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂളിൽ നടത്തപ്പെടുന്ന എല്ലാ  കലാ കായിക പ്രവർത്തനങ്ങളും യൂടൂബിൽ പങ്ക് വയ്ക്കുന്നുണ്ട്.

അവയുടെ ലിങ്ക്:

School official youtube channel link: https://youtube.com/channel/UCibHWxMTI5MqGGCC3nsBjYQ

School digital magazine link: https://online.fliphtml5.com/ngccs/vtde/

ലിറ്റിൽ കൈറ്റ്സ്

  • 2017 ഓഗസ്റ്റിൽ ഐ ടി @ സ്കൂൾ പ്രൊജക്റ്റ്‌, കേരള വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒരു കമ്പനി ആയി മാറി. അന്ന് മുതൽ കൈറ്റ് (Kite-Kerala Infrastructure and Technology for Education ) എന്ന പേരിൽ അറിയപ്പെടുന്നു.കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്.
  • ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, ഗ്രാഫിക്സ്, റോബോട്ടിക്സ്, മൊബൈൽ ആപ്പ് നിർമ്മാണം, വെബ്ടിവി, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷ, ഇന്റർനെറ്റു് തുടങ്ങിയ മേഖലകളിലാണ് പരിശീലനം പത്താം ക്ലാസിൽ അസൈൻമെന്റ് സമർപ്പിക്കുന്നതോടെ അവരുടെ പ്രവർത്തനങ്ങൾ അവസാനിക്കുന്നു. ഒരു സ്കൂളിൽ കുുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നിലവിൽ സ്കൂളിൽ പത്താം ക്ലാസ്സിൽ 36 കുട്ടികളും ഒൻപതാം ക്ലാസ്സിൽ 41 കുട്ടികളും ലിറ്റിൽ കൈറ്റസിൽ അംഗങ്ങളാണ്.
  • ഞങ്ങളുടെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൗട്ട് & ഗൈഡ്സ്

ദേശസ്നേഹവും, സാഹോദര്യവും, സേവനസന്നദ്ധതയും വളർത്തിയെടുക്കുവാൻ സഹായകരമാകുന്ന രീതിയിൽ കുട്ടികൾക്കായി ഗൈഡിംഗിന്റെ ഒരു ശാഖ സി.ഫിലോ എസ് ഐ സിയുടെ നേത്രത്വത്തിൽ ഇവിടെ പ്രവർത്തിക്കുന്നു. ആധുനിക യുവതലമുറയിൽ സർഗ്ഗാത്മകതയും, മൂല്യബോധനവുമൊക്കെ മൂല്യച്ചുതി സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ വിദ്യാർത്ഥികളെ കർമ്മോത്സുകരാകുന്നതിനും, ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളെ വിജയകരമായി പൂർത്തീകരിക്കുന്നതിന് അവരെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ബേഡൻ പവ്വൽ ആരംഭിച്ച പ്രസ്ഥാനമാണ് ഗൈഡിംങ്ങ്. കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ജൂനിയർ‍‍‍ റെഡ് ക്രോസ്

നു‍‍ഷ്യജീവിതവും ആരോഗ്യവും സംരക്ഷിക്കുന്നതിനുള്ള സ്വമേധയായ ഒരു മനുഷ്യാവകാശ സംഘടനയാണ് ജൂണിയർ റെഡ് ക്രോസ്.. അന്തര്ദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങള് സാക്ഷാത്കരിക്കുന്നതിനും യുവതലമുറയില് സേവനസന്നദ്ധത , സ്വഭാവ രൂപവത്കരണം, ദയ, സ്നേഹം, ആതുരശുശ്രൂഷ, വിദ്യാഭ്യാസപ്രചാരണം എന്നീഉത്കൃഷ്ടാദര്ശങ്ങള് രൂഢമൂലമാക്കുന്നതിനും വേണ്ടി രൂപീകരിച്ചഒരുസംഘടനയാണ്ജൂനിയര്റെഡ്ക്രോസ് 50 വിദ്യാർഥിനികൾക്ക് നേത്യത്വം നൽകിക്കൊണ്ട്, ഹൈസ്കൂൾ കൗൺസിലറായി ശ്രീമതി ജയ വർഗീസും, യു പി കൗൺസിലറായി ബിന്ദുമോൾ വർഗീസും സേവനം അനുഷ്ഠഠിക്കുന്നു. കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ക്ലബുകളുടെ പ്രവർത്തനങ്ങൾ

ചെങ്ങരൂർ ഗ്രാമത്തിൻ്റെ തിലക ക്കുറിയായി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ കലാകായിക രംഗങ്ങളിൽ എന്നും ശോഭയോടെ തിളങ്ങിനിൽക്കുന്നു. വിജ്ഞാനത്തിന്റെയും അറിവിന്റെയും മേഖലകളിലേക്ക് പറന്നുയരാൻ സ്കൂളിലെ വിവിധ ക്ലബ്ബുകൾ സഹായകമാകുന്നു. അറിവിനെ പ്രായോഗികതലത്തിൽ ഉയർത്തുവാൻ വിദ്യാർത്ഥികളുടെ ചിന്താശക്തിയും ഇച്ഛാശക്തിയും മുഖ്യപങ്ക് വഹിക്കുന്നു. ക്ലാസ്സ് മുറികളുടെ നാല് ചുവരുകൾക്കിടയിൽ മാത്രം ഒതുക്കാതെ അറിവിന്റെ ചക്രവാളം തേടി പറക്കുവാൻ സ്വതന്ത്രചിന്തയോടെ മുന്നേറുവാൻ ക്ലബ്ബുകളുടെ പ്രവർത്തനം അത്യന്താപേക്ഷിതമാണ്. ഭാഷ ഭാഷേതര ക്രമത്തിൽ വിവിധ ക്ലബ്ബുകൾ അറിവിന്റെ അന്വേഷണ ചാതുരിയോടെ നേട്ടങ്ങളുടെ പൊൻ വെള്ളി തിളക്കങ്ങളോടെ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. സയൻസ് ക്ലബ്, മാത്‍സ് ക്ലബ്‌, പരിസ്ഥിതി ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യവേദി, ലിറ്റിൽ കൈറ്റ്സ് ക്ലബ്, ഹിന്ദി ക്ലബ്, സ്പോർട്സ് ക്ലബ്,ലഹരി വിരുദ്ധ ക്ലബ്ബ്,ലിറ്റററി ക്ലബ്, കാർഷിക ക്ലബ്ബ്, എന്നിവ സജീവമായി പ്രവർത്തിക്കുന്നു.

https://youtu.be/O3erSAzJ-O4 ( National Reading Day)

https://youtu.be/q-pKxErEF0s

https://youtu.be/lFZFodsGGAY

https://youtu.be/3yVrVYL3HF0

https://youtu.be/O8QG72vXU88,

https://youtu.be/TDYuIwmVBIg

https://youtu.be/ahtyzOOeal0 (International Yoga Day Celeberation)

കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക .

സ്കൂൾ അസംബ്ലി

നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥിനികൾ ഈശ്വര ചിന്തയിലും ധാർമ്മികതയിലും അച്ചടക്കത്തിലും വളർന്നു വരുവാൻ ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ പകർന്നു നൽകുന്ന സ്കൂൾ അസംബ്ലി വിദ്യാലയ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലായി ആഴ്ചതോറും നടത്തപ്പെടുന്നു. സ്കൂൾ അസംബ്ലി യിൽ  ക്ലാസ്സ്‌ ടീച്ചറുടെ പ്രചോദനാത്മകമായ സന്ദേശം ഉൾപ്പെടുത്തി കൊണ്ട് കുട്ടികളുടെ നൈസർഗീക വാസനകളുടെ പരിപോഷണ വേദിയായി  സ്കൂൾ അസംബ്ലി ക്രമീകരിക്കുന്നു. കുട്ടികളുടെ പഠന നിലവാരം വിലയിരുത്തുവാനും പ്രോത്സഹനങ്ങളും നിർദ്ദേശങ്ങളും നൽകുവാനും ഈ സന്ദർഭം വിനിയോഗിക്കുന്നു. ആഴ്ച തോറും നടത്തുന്ന അസംബ്ലി കൂടാതെ ചില പ്രത്യേക ദിനങ്ങളുടെ പ്രാധാന്യം അനുസരിച്ചും അസംബ്ലി ക്രമീകരിക്കുന്നു. വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികളെ അഭിനന്ദിക്കുന്നതിനും സ്കൂൾ അസംബ്ലി യിൽ പ്രത്യേകം ശ്രദ്ധിക്കുന്നു.

സ്കൂൾ കലോത്സവം

കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാവാസനകളെ പരിപോഷിക്കുന്നതിനും വളർത്തുന്നതിനും കുട്ടികൾക്ക് അവസരം നൽകുന്നതിനായി ഓരോ ക്ലാസ്സിനെയും ഓരോ ഗ്രൂപ്പായി പരിഗണിച് സ്കൂൾ കലോത്സവം നടത്തി വരുന്നു. ഏറെ പ്രചോദനാത്മകവും പ്രതീക്ഷ നിർഭരവുമാണ് കലോത്സവം. മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന കുട്ടികളെ സബ്ജില്ലാ കലോത്സവത്തിനായി ഒരുക്കുന്നു.  കലോത്സവ വേദികളിലെല്ലാം കുട്ടികൾ മികച്ച പ്രകടനങ്ങൾ കാഴ്ച വച്ച് സ്കൂളിന് അഭിമാനമുണ്ടാക്കുന്നു . ജില്ലാ  കലോത്സവത്തിനും സംസ്ഥാന കലോത്സവ വേദികളിലും കുട്ടികൾ പ്രകടനം നടത്താറുണ്ട്.അതിനു വേണ്ടുന്ന സഹായങ്ങളെല്ലാം സ്കൂളിന്റെ ഭാഗത്തു നിന്ന് നടത്താറുണ്ട്

ഫുഡ്‌ ഫെസ്റ്റ്

ല്ലാ വർഷവും  തെരേസിയൻ ദിവസമായ ഒക്ടോബർ ഒന്നിനോട് അനുബന്ധിച്ചു സ്കൂളിൽ ഒരു ഫുഡ്‌ ഫെസ്റ്റ് നടത്താറുണ്ട്.കുട്ടികൾ അവരുടെ വീടികളിൽ നിന്ന് കൊതിയുറുന്ന വിഭവങ്ങൾ ഉണ്ടാക്കി സ്കൂളിൽ കൊണ്ടുവന്നു വിതരണം ചെയ്യുന്നു.അതിൽ നിന്ന് കിട്ടുന്ന സാമ്പത്തികം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു. കുട്ടികളിൽ നിന്നും രഷിതാക്കളിലിൽ നിന്നും മികച്ച സഹായസഹകരണങ്ങൾ ഫുഡ്‌ ഫെസ്റ്റിനു ലഭിക്കാറുണ്ട്.

ഇംഗ്ലീഷ് കാർണിവൽ

ആംഗലേയ ഭാഷയുടെ മാഹാത്മ്യം കുട്ടികളെ മനസ്സിലാക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും കുട്ടികൾക്ക് നൽകുന്ന വേദിയാണ് ഇംഗ്ലീഷ് കാർണിവൽ. ആധുനിക ലോകത്തിൽ ആംഗലേയഭാഷാപഠനം വളരെയധികം പ്രാധാന്യമർഹിക്കുന്നു. ഇന്ത്യക്കകത്തും പുറത്തും ആംഗലേയ ഭാഷാപഠനം വളരെയധികം അത്യാവശ്യമാണ്. പ്രസംഗം, കവിത, നാടകം, സ്കിറ്റുകൾ, രചനകൾ ഇവ ഉൾപ്പെടുന്നു. വൈവിധ്യവും മികവാർന്ന പരിപാടികളാണ് ഇംഗ്ലീഷ് കാർണിവലിൽ ഉൾപ്പെടുന്നത്. സ്കൂൾ കലോത്സവങ്ങളിലും സബ്ജില്ല ,ജില്ല ,സംസ്ഥാന കലോത്സവങ്ങളിലും സമ്മാനം കരസ്ഥമാക്കിയ പരിപാടികൾ ഇംഗ്ലീഷ് കാർണിവലിൽ ഉൾപ്പെടുത്താറുണ്ട്. കഴിഞ്ഞ വർഷം ജില്ലാ കലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റിന് ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ B ഗ്രേഡും ലഭിച്ചത് സെൻറ് തെരേസാസിന് ഒരു പൊൻതൂവൽ ആണ്. ക്ലാസ് തിരിച്ച് പരിപാടികൾ നടത്തുമ്പോൾ വ്യത്യസ്തമായ കഴിവുകളാണ് കണ്ടെത്തുന്നതും അവതരിപ്പിക്കുന്നതും. ഇംഗ്ലീഷ് കാർണിവൽ കുട്ടികളിലെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ആംഗലേയ ഭാഷയോട് കൂടുതൽ താൽപര്യം ജനിപ്പിക്കാനും അത്യന്താപേക്ഷിതമാണ്. യുപി മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ കണ്ടെത്തി വളർത്തി പരിപോഷിപ്പിക്കുന്ന ഒരു സുവർണ്ണ വേദിയാണ് ഇംഗ്ലീഷ് കാർണിവൽ.

(പ്രവർത്തനങ്ങൾ കാണാൻ വർഷങ്ങളിൽ ക്ലിക്ക് ചെയ്യുക)

പ്രവർത്തനങ്ങൾ 2017-2018

പ്രവർത്തനങ്ങൾ: 2018-2019

പ്രവർത്തനങ്ങൾ: 2019-2020

  • 2019-20 ലെ പഠനത്സവം പി. റ്റി. എ പ്രസിഡന്റി ന്റെ അധ്യ ക്ഷ തയിൽ 12/02/2020ൽ നടത്തി. ഉത്ഘാടനം നിർവഹിച്ചത് പഞ്ചായത്ത്‌ പ്രസിഡന്റ് ആയിരുന്നു. വാർഡ് മെമ്പർ സന്നിഹി തനായിരുന്നു. വിവിധ യിനം പരിപാടി കൾ കൊണ്ട് ഈ സുദിനം കുട്ടികൾ ആഘോഷമാക്കി തീർത്തു   
  • 2019-2020 അധ്യായന വർഷത്തിൽ SSLC പരീക്ഷ യിൽ 174 കുട്ടികൾ പരീക്ഷ എഴുതുകയും എല്ലാവരും ഉന്നത വിജയം കൈവരിക്കുകയും ചെയ്തു.19  കുട്ടികൾ എല്ലാ വിഷയത്തിനും A+ ഗ്രേഡ് നേടി സ്കൂളിന് അഭിമാനമായി .

പ്രവർത്തനങ്ങൾ 2020-21

പ്രവേശനോത്സവം 2020

2020 - 2021 അധ്യയന വർഷം കോവിഡ് 19 ന്റെ പിടിയിലമർന്നപ്പോൾ കുഞ്ഞുങ്ങളുടെ പഠനം എങ്ങനെ തുടങ്ങും എന്ന ചോദ്യത്തിന് മുൻപിൽ വിദ്യാഭ്യാസ വകുപ്പ് ഉണർന്നു പ്രവർത്തിച്ചതിന്റെ ഫലമായി ജൂൺ 1 ന്  ഓണ്ലൈൻ വിദ്യാഭ്യാസത്തിന്റെ ബാലപാഠങ്ങൾ അദ്ധ്യാപകരും കുഞ്ഞുങ്ങളും പ്രവേഷനോത്സവത്തോട് കൂടെ മനസിലാക്കുവാൻ സാധിച്ചു. അതാത് ക്ലാസ് അദ്ധ്യാപകർ,  അധ്യാപകരേയും വിദ്യാർത്ഥികളെയും പരിച്ചയപ്പെടുത്തുന്നതിനായി  വീഡിയോ ക്ലിപ്പ് കൾ ഉണ്ടാക്കി. കുട്ടികളുടെ കലാപരിപാടികളും ക്ലിപ്പുകളും പ്രദർശനം നടത്തി.

മനസ്സറിഞ്ഞ് :ഓൺലൈൻ വിദ്യാഭ്യാസം അതിന്റെ പരിപൂര്ണതയിൽ എത്തിക്കാൻ സാധിക്കാതിരുന്ന കുഞ്ഞുങ്ങളെ കണ്ടെത്തി അധ്യാപകരുടെയും പി.റ്റി. എ യുടെയും നേതൃത്വത്തിൽ

കുട്ടികൾക്ക് ടി.വി, മൊബൈൽ നൽകുവാൻ സാധിച്ചു.

പരിസ്ഥിതി ദിനം:കുട്ടികൾക്ക് പരിസ്‌ഥിതി ദിനത്തിന്റെ പ്രധാന്യം മനസിലാക്കികൊണ്ടുള്ള പ്രഭാഷണം സംഘടിപ്പിച്ചു. കുഞ്ഞുങ്ങൾ അവരവരുടെ വീടും പരിസരവും വൃത്തിയാക്കുകയും വൃക്ഷതൈകൾ നടുകയും ചെയ്തു.

വയനാദിനം:ഭാഷാ അധ്യാപകരുടെ നേതൃത്വത്തിൽ വായനാ ദിനവും, വായന വരാചാരണവും സംഘടിപ്പിച്ചു.

അണ്ണാൻ കുഞ്ഞും തന്നാലായത്: ഗൈഡിങിന്റെ നേതൃത്വത്തിൽ വ്യക്‌തി ശുചിത്വത്തെക്കുറിച്ചുള്ള ക്ലാസ്സ്‌കളും മറ്റ്‌ പ്രവർത്തനങ്ങളും നടന്നു. കുട്ടികൾ മസ്‌ക്ക് നിർമിച്ച് വിതരണം ചെയ്തു.

സ്വാതന്ത്ര്യദിനം: ഗൈഡിങിന്റെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പാതകഉയർത്തലും മറ്റുപരിപാടികളും നടത്തപ്പെട്ടു.

ഒരുമയുടെ ആഘോഷം: കോവിഡ്19 അദ്ധ്യാപകരേയും കുഞ്ഞുങ്ങളെയും വീടുകളിൽ തളച്ചിട്ടപ്പോൾ  ഓണത്തിന്റെ ഒത്തൊരുമ നഷ്ടപ്പെടുത്താൻ സെന്റ് തെരേസാസ് ന്റെ മക്കൾ അനുവദിച്ചില്ല. അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് ഗ്രൂപ്പകളായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ‘ വീട്ടിലെ ഓണം സെൽഫി’, ‘അധ്യാപകർകായി നടത്തപ്പെട്ട പാചക റാണി മത്സരവും’ പുതിയൊരു അനുഭവം ആയിരുന്നു.ഇത്തവണ ഓൺലൈൻ ഓണഘോഷമായിരുന്നു വിവിധ തരം ഓൺലൈൻ  മത്സരങ്ങൾ (മലയാളി മങ്ക, മാവേലി മന്നൻ, പ്രചാന്ന വേഷം, ഓണാപാട്ട്, സെൽഫി കോണ്ടെസ്റ്റ്, പാചക മത്സരം നടത്തി.

ഹിന്ദി ദിനാചരണം :ഹിന്ദി അധ്യാപകരുടെ  നേതൃത്വം ത്തിൽ എല്ലാ ക്ലാസ്സ്‌കളിലും വിവിധ പ്രവർത്തനം നടത്തപ്പെട്ടു. അതുവഴി രാഷ്ട്ര  ഭാഷയിൽ കൂടുതൽ പ്രവർത്തനം നടത്തുവാനും പ്രാവീണ്യം നേടുവാനും കുഞ്ഞുങ്ങൾക്ക് സാധിച്ചു.

തെരേസിയൻ ഡേ :സ്‌കൂൾ ന്റ് പേരിന് കാരണഭൂതയായ വിശുദ്ധ കൊച്ചുത്രേസിയുടെ  തിരുന്നാൾ ദിനമായ ഒക്ടോബർ1  വിവിധ പരിപാടികളോടെ ആചരിച്ചു.

തെരേസിയൻ കലോൽസവം :കുഞ്ഞുങ്ങൾ വീടുകളിലാണെങ്കിലും അവരുടെ ഉള്ളിലെ കാലവസനകളെ തട്ടിഉണർത്തുവാൻ ‘തെരേസിയൻ കലോത്സവം’ എന്ന പേരിൽ  ഓൺലൈനായി കലോത്സവം നടത്തപ്പെട്ടു.

കേരളപ്പിറവി :64 മത് കേരളപ്പിറവി വാരാഘോഷം വിവിധ പരിപാടികളോട് കൂടി ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി.

വായന ദിനാചരണം :അവധിക്കാലത്തു കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ ചിത്രങ്ങൾ ക്ലാസ്സ്‌ ഗ്രൂപ്പിൽ പങ്കുവയ്ക്കൽ, വായന ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി ഉള്ളു പ്രസംഗ മത്സരം, ഉപന്യാസ മത്സരം ഇവ നടത്തി.

ലോക ഹൃദയ ദിനം :ലോക ഹൃദയ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്കായി ഓൺലൈൻ  ചിത്രരചന മത്സരവും ക്വിസ് മത്സരവും നടത്തി.

ഗാന്ധി ജയന്തി :ഗാന്ധി ജയന്തി യോട് അനുബന്ധിച്ച്  കുട്ടികൾക്കായി ഒരു ഓൺലൈൻ  ക്വിസ് മത്സരം നടത്തി.

വ്യക്തി ശുചിത്വത്തെ കുറിച്ചുള്ള ഒരു ബോധവൽക്കരണ ക്ലാസ്സ്‌ എല്ലാ ക്ലാസ്സ്‌ അദ്ധ്യാപകരും അതാത് ക്ലാസ്സിൽ ഓൺലൈൻ ആയി നൽകി..പരിസര ശുചിത്വം  വിഷയമാക്കി ഒരു ഓൺലൈൻ പോസ്റ്റർ മത്സരവും നടത്തി

 ദേശീയ ഗണിത ദിന തോടു അനുബന്ധിച്ച് school തലത്തിൽ ഓൺലൈൻ ആയി ഗണിത വാരാചരണം നടത്തി. കുട്ടികൾ അവരവരുടെ ഗണിത പരമായ പ്രവർത്തനങ്ങൾ സൃഷ്ടികളും ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. കുട്ടികളിൽ ഗണിതത്തോടുള്ള താത്പര്യം വളർത്താൻ  പ്രസ്തുത പ്രവർത്തനങ്ങൾ സഹായകമായി.

പ്രവർത്തനങ്ങൾ 2021-22

പ്രവേശനോത്സവം : November 1 മുതൽ വിവിധ ദിവസങ്ങളിലായി പ്രവേശനോത്സവം ആഘോഷമായി നടത്തുകയുണ്ടായി. സ്കൂൾ PTA യുടെയിം അധ്യാപക അനധ്യാപക രുടെയും രക്ഷിതാക്കളുടെയും സഹായ സഹകരണത്തോടെ മികച്ച രീതിയിൽ ഉള്ള പ്രവേശനോത്സവം ആഘോഷമായി നടത്താൻ സാധിച്ചു.

  • ഇംഗ്ലീഷ് ക്ളബിൻ്റെ നേതൃത്വത്തിൽ English short film നിർമിച്ചു. Short film ൻ്റ ലിങ്ക്  : https://youtu.be/VGfoJ2N0h8g


School digital magazine link: https://online.fliphtml5.com/ngccs/vtde/

മികവ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

തിരുവല്ല രൂപതയുടെ ദ്വിതീയമെത്രാനായ അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് തിരുമേനിയുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാലയം. 1953 ൽ സെൻറ് തെരേസാസ് എന്ന പേരിൽ ഈ സരസ്വതി ക്ഷേത്രം നിലവിൽ വന്നു.ബഥനി എജ്യുക്കേ‍‍ഷൻ ട്രസ്റ്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 4 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കോർപ്പറേറ്റ് മാനേജറായി സി.ജിയോവാനി എസ്.ഐ.സി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ സിസ്റ്റർ .ലീമാ റോസ്സ് എസ്.ഐ.സിയൂം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പിൾ ഇൻ ചാർജ്ജ് ജോയ്സി പി പാവുവും പ്രവർത്തിക്കുന്നു.

സ്റ്റാഫ് (2020-21)

ക്രമ നമ്പർ ജീവനക്കാർ തസ്തിക
1 Sr. റീമ സി ജേക്കബ് HM
2 ശ്രീമതി എൽസമ്മ സ്‌കറിയ HST ഫിസിക്കൽ സയൻസ്
3 ശ്രീമതി അനു എം അലക്സാണ്ടർ HST മാത്‍സ്
4 Sr. മറിയാമ്മ കുര്യക്കോസ് HST സോഷ്യൽ സയൻസ്
5 ശ്രീമതി ജിലു മെറിൻ ഫിലിപ്പ് HST മാത്‍സ്
6 ശ്രീമതി എലിസബത്ത് ജേക്കബ് HST മാത്‍സ്
7 ശ്രീമതി സുധ ചാക്കോ HST നാച്ചുറൽ സയൻസ്
8 ശ്രീമതി റീന മാത്യു HST നാച്ചുറൽ സയൻസ്
9 ശ്രീമതി ബിജിമോൾ കെ HST ഇംഗ്ലീഷ്
10 ശ്രീമതി ബിനി മാത്യു HST ഇംഗ്ലീഷ്
11 ശ്രീമതി ഷിജി ട്രീസ കെ HST മലയാളം
12 ശ്രീമതി ഡെയ്സി കെ സി HST മലയാളം
13 ശ്രീമതി ജയ വര്ഗീസ് HST മലയാളം
14 Sr. ലിൻസി ജോസഫ് HST ഹിന്ദി
15 ശ്രീമതി ജിൻസി ജോസഫ് HST ഹിന്ദി
16 സി. മേബിൾ എസ് ഐ സി
17 ഈവാ സാറാ ജേക്കബ് Physical Education
18 ശ്രീമതി സുജാമ്മ കെ എൻ UPST
19 ശ്രീമതി ബിന്ദുമോൾ വര്ഗീസ് UPST
20 ശ്രീമതി ജാൻസി ജോർജ് UPST
21 ശ്രീമതി മിനിമോൾ സി തോമസ് UPST
22 ശ്രീമതി അന്നറോസ് z UPST
23 Sr. സാലി എം ജെ UPST
24 Sr. ലിജോ സി ജെ UPST
25 റിന്റു സി മാനുവൽ UPST
26 ശ്രീമതി ഷീനു കെ സെബാസ്റ്റ്യൻ UPST HINDI
27 Sr. മറിയാമ്മ പുന്നൂസ് ക്ലാർക്ക്
28 ശ്രീ ഉമ്മൻ സി മാത്യു ഓഫീസ് അസിസ്റ്റന്റ്
29 ശ്രീമതി അച്ചാമ്മ ചാക്കോ ഓഫീസ് അസിസ്റ്റന്റ്
30 ശ്രീമതി സിനി വര്ഗീസ് FTM
31 ശ്രീമതി രജനി കോശി FTM

മുൻ സാരഥികൾ

  • സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
  1. Sr.Rose SIC: 1953-1975
  2. Sr. Philomina SIC 1975-1982
  3. Sr. Jain SIC: 1982-1989
  4. Sr. Maria Gorethi SIC:1989-1993
  5. Sr.Lora SIC :1993-1996
  6. Sr. Hilaria SIC :1996-1998
  7. Sr. Geovani SIC: 1998-2004
  8. Sr. Josiya SIC:2004-2005
  9. Sr.Deepthi SIC:2006-2008
  10. Sr.Luciya SIC: 2008-2016
  11. Sri.Saji Varghese: 2016-2020
  12. Sr.Leema Rose SIC:2020-___

.

1.സി.റോസ് എസ്.ഐ.സി 1953-1975

SR ROSE S I C

2.സി. ഫിലോമിന എസ്.ഐ.സി 1975-1982

SR PHILOMINA S I C

3.സി.ജയിൻ എസ്.ഐ സി 1982-1989

SR JAINE S I C

4.സി.മരിയ ഗൊരേത്തി എസ്.ഐ.സ് 1989-1993

SRMARIA GORATHI S I C

5.സി.ലോറാ എസ്.ഐ.സി 1993-1996

SR LAURA S I C

6.സി.ഹിലാരിയ എസ്.ഐ.സി 1996-1998

SR HILARI S I C

7.സി.ജിയോവാനി എസ്.ഐ.സി 1998-2004

SR GIOVANI S I C

8.സി.ജോസിയ എസ്.ഐ.സി 2004-2005

9.സി.ദീപ്തി എസ്.ഐ.സി 2005-2008

sr Deepthi S I C

10.സി.ലൂസിയ എസ്.ഐ.സി 2009-2016

SR LUCIYA S I C

11.സജി വര്ഗീസ് 2016-2020

പി. ടി. എ

സ്കൂളിലെ സർവോന്മുഖമായ വളർച്ചയുടെ അവിഭാജ്യ ഘടകമാണ്.. പി. ടി. എ കുട്ടികളുടെ സമഗ്രവികസനത്തിന് അധ്യാപകരുമായി സഹകരിച്ചു രക്ഷിതാക്കൾ ഒട്ടേറെ സഹായ സഹകരണങ്ങൾ സ്കൂളിന് വേണ്ടി ചെയ്തു തരുന്നു.

പി.ടി.എ. പ്രസിഡണ്ട് അഡ്വ. സാം പട്ടേരിൽ

എം.പി.ടി.എ. പ്രസിഡണ്ട് ശ്രീമതി. രമ കുറുപ്പ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • JAYAPRABHA, ANILA GEORGE,MARIAM SALOMI,VIBITHA BABU-അഭിഭാഷകർ
  • ആൻ മേരി അലക്സ് ,ANJU THOMAS,ANIE DEENA MATHEW,SARITHA- എഞ്ചിനിയർ
  • ANJALI KRISHNA, DIMPILE JOSEPH - ചലച്ചിത്ര നടികൾ
  • അഞ്ചു സൂസൻ അലക്സ്, SUPRABHA G S, MINI KUTTY, LEKSHMI M, BINDHU ABRAHAM-ഡോക്ടർ
  • ഷാരോൺ എബ്രഹാം,ANN VARGHESE, SINDHU K N, JAYA MATHEW-കോളേജ് അധ്യാപിക

ചിത്രശാല

വഴികാട്ടി

തിരുവല്ലായിൽ നിന്നും 12 km അകലെ മല്ലപ്പള്ളി റൂട്ടിൽ ചെങ്ങരൂർ മലങ്കരകത്തോലിക്കാ പള്ളിക്കു സമീപം ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ചങ്ങനാശ്ശേരിയിൽ നിന്നും 13 km സഞ്ചരിച്ചാലും മല്ലപ്പള്ളിയിൽ നിന്ന് 3 km സഞ്ചരിച്ചാലും ഈ വിദ്യാലയത്തിൽ എത്തിച്ചേരാം.

{{#multimaps:9.434075, 76.630958|zoom=15}}