സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/മികവ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കലോത്സവം, മേളകൾ

കലോത്സവം

  • 2018 - 2019 ലെ കലോത്സവത്തിൽ ഫസ്റ്റ് ഓവറോൾ സബ്ജില്ലാ തലത്തിലും ഫസ്റ്റ് ഓവറോൾ ഡിസ്ട്രിക്ട് തലത്തിലും ഈ സ്കൂൾ ചാമ്പ്യന്മാരായി. കൂടാതെ സ്റ്റേറ്റ് ലെവൽ വർഷങ്ങളായി സ്ഥിരം എഗ്രേഡ് നേടുന്ന ബാൻഡ് സെറ്റ്, ചവിട്ടുനാടകം, മാർഗംകളി, ഗ്രൂപ്പ് സോങ് എന്നിവയും കൂടാതെ മറ്റു ഇനങ്ങളുമായി ധാരാളം കുട്ടികൾ പങ്കെടുക്കുകയും, സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
  • 2017 -18 കലോത്സവത്തിൽ ഓവറോൾ ഫസ്റ്റ്, സബ് ജില്ലാ തലത്തിലും സെക്കൻഡ് ഓവറോൾ ഡിസ്ട്രിക്ട് തലത്തിലും സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂൾ നേടുകയുണ്ടായി. സ്ഥിരമായി എ ഗ്രേഡ് നേടി ബാൻഡ് സെറ്റ്,ചവിട്ടുനാടകം, മാർഗ്ഗംകളി ഇവ സ്റ്റേറ്റ് തലത്തിൽ മത്സരിച്ചു. കൂടാതെ മറ്റു ഇനങ്ങളും സ്റ്റേറ്റിൽ പോയി എഗ്രേഡ് ലഭിക്കുകയുണ്ടായി.

IT മേള

  • 2019-2020 മേളയിൽ കുട്ടികൾ പങ്കെടുത്തു. ധാരാളം സമ്മാനങ്ങൾ നമ്മുടെ കുട്ടികൾ കരസ്ഥമാക്കി 2018 - 2019 ൽ ഓവറോൾ ഫസ്റ്റ് സബ്ജില്ലാ തലത്തിൽ എച്ച് എസ് ഉം യുപി ഉം കരസ്ഥമാക്കി. ജില്ലാ തലത്തിലും ബി ഗ്രേഡ് അവർ കരസ്ഥമാക്കി
  • 2017 - 2018 ഐടി മേളയിൽ മുൻ വർഷങ്ങളിൽ തുടർച്ചയായി നേടിയെടുത്തത് പോലെ സബ്ജില്ലാ തലത്തിൽ ഓവറോൾ ഫസ്റ്റ് എച്ച് എസ് വിഭാഗത്തിനും യുപി വിഭാഗത്തിനും നേടിയെടുക്കാൻ സാധിച്ചു. ഡിസ്ട്രിക്ട് തലത്തിൽ വിജയിയായ മരിയ റാണി മാത്യു പ്രൊജക്ടുമായി നവംബർ 24 ന് കോഴിക്കോട് വെച്ച് നടന്ന സ്റ്റേറ്റ് ലെവൽ മത്സരത്തിൽ ഉയർന്ന ഗ്രേഡ് വാങ്ങിയ സ്കൂളിന് അഭിമാനമായി.

മാത്‍സ് മേള

  • 2019-2020 ൽ 12 ഇനങ്ങളിൽ സബ്ജില്ലാ തലത്തിൽ മത്സരിച്ച് 4 ഇനങ്ങളിൽ എ ഗ്രേഡും 5 ഇനങ്ങളിൽ 2nd എ ഗ്രേഡും,B ഗ്രേഡും കരസ്തമാക്കി, എല്ലാ കുട്ടികളും നല്ല പ്രകടനം കാഴ്ചവച്ചു.
  • 2018-2019 ൽ - 12 ഇനങ്ങളിൽ മത്സരിച്ചു.5 ഇനങ്ങളിൽ 1st എ ഗ്രേഡും 5 ഇനങ്ങളിൽ സെക്കന്റ്‌ എ ഗ്രേഡും കുട്ടികൾ കരസ്തമാക്കി.1st എ ഗ്രേഡ് കിട്ടിയ കുട്ടികൾ സ്റ്റേറ്റ് ലെവലിൽ മത്സരിച്ച് സമ്മാനങ്ങളും ഗ്രേസ് മാർക്കും നേടുകയുണ്ടായി.
  • 2017-2018 ൽ - mathematics ന്റെ 12 ഇനങ്ങളിൽ സബ്ജില്ലാ തലത്തിൽ മത്സരിച്ച് 4 ഇനങ്ങളിൽ 1st എ ഗ്രേഡും 5 ഇനങ്ങളിൽ 2nd എ ഗ്രേഡും കരസ്തമാക്കി, എല്ലാ കുട്ടികളും നല്ല പ്രകടനം കാഴ്ചവച്ചു. കൂടാതെ 1st എ ഗ്രേഡ് കിട്ടിയവർ സ്റ്റേറ്റ് ലെവലിലും മത്സരിച്ച് അവർ ഗ്രേസ് മാർക്കിന് അർഹരായി.

സയൻസ് മേള

  • 2019-2020 ൽ സയൻസ് മേളയിൽ സയൻസ് ഡ്രാമ മാറ്റിനങ്ങളിലും ഒക്കെ സമ്മാനങ്ങൾ നേടുകയുണ്ടായി. സ്റ്റേറ്റ് ലെവൽ വരെ കുട്ടികൾക്ക് പങ്കെടുക്കാൻ സാധിച്ചു.
  • 2018-2019 ൽ സയൻസ് മേളയിൽ സയൻസ് ഡ്രാമ മാറ്റിനങ്ങളിലും ഒക്കെ സമ്മാനങ്ങൾ നേടുകയുണ്ടായി. സ്റ്റേറ്റ് ലെവൽ വരെ കുട്ടികൾക്ക് പങ്കെടുക്കാൻ സാധിച്ചു.
  • 2017-2018 :സി വി രാമൻ ഉപന്യാസ മത്സരത്തിൽ എ ഗ്രേഡ്, സോന എലിസബേത് തോമസ് കരസ്തമാക്കി. അധ്യാപകരെ പ്രതിനിധീകരിച്ച് ശാസ്ത്ര പ്രൊജക്റ്റ്‌ അവതരിപ്പിച്ച് ശ്രീമതി എലിസബേത് മാത്യു ന് സ്റ്റേറ്റ് ലെവൽ 1st ലഭിച്ചു.സ്കൂളിന് അതൊരു അഭിമാനം തന്നെയായിരുന്നു!.

സോഷ്യൽ സയൻസ് മേള

സോഷ്യൽ സയൻസ് മേളയിലും സബ്ജില്ലാത്തലത്തിലും ജില്ലാത്തലത്തിലും സ്റ്റേറ്റ് ലെവലിലും ധാരാളം സമ്മാനങ്ങൾ നേടാനും, ഗ്രേസ് മാർക്കിന് അർഹരാവനും നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.

പ്രവർത്തി പരിചയ മേള 2019-2020ൽ - പ്രവർത്തി പരിചയ മേളയിൽ കുട്ടികൾ പങ്കെടുത്തു. ധാരാളം സമ്മാനങ്ങൾ,സ്റ്റേറ്റ് ലെവൽ വരെ നമ്മുടെ കുട്ടികൾക്ക് എത്തിപ്പെടാൻ സാധിച്ചു. 2018-2019ൽ - മേളയിൽ കുട്ടികൾ പങ്കെടുത്തു. ധാരാളം സമ്മാനങ്ങൾ,സ്റ്റേറ്റ് ലെവൽ വരെ നമ്മുടെ കുട്ടികൾക്ക് എത്തിപ്പെടാൻ സാധിച്ചു. 2017-2018 ൽ - 18 ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. ധാരാളം സമ്മാനങ്ങൾ,സ്റ്റേറ്റ് ലെവൽ വരെ നമ്മുടെ കുട്ടികൾക്ക് എത്തിപ്പെടാൻ സാധിച്ചു.

  • കായിക മേള

ഈ സ്കൂളിലെ ഹാൻഡ് ബോൾ ടീം സബ്ജില്ലാത്തലത്തിലും ജില്ലാത്തലത്തിലും നാഷണൽ ലെവലിലും വർഷങ്ങളായി മത്സരിക്കുകയും അവർ സമ്മാനങ്ങൾ നേടിയെടുക്കുകയും ചെയ്യുന്നു