സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ: 2019-2020

Schoolwiki സംരംഭത്തിൽ നിന്ന്
  • സ്കൂൾ തലത്തിൽ ഗണിത ശാസ്ത്ര പ്രദർശനം നടത്തി. കുട്ടികളിൽ നിന്ന് മികച്ച പ്രതികരണം ആണ് ലഭിച്ചത്. പാഠ പുസ്തകങ്ങൾക്കും ഉപരിയായി ഗണിതത്തെ കൂടുതൽ അറിയുവാൻ കുട്ടികൾക്ക് സഹായകമായി. കുട്ടികളുടെ ഗണിത പൂക്കളം, ഗണിത കളികൾ തുടങ്ങിയവ നവ്യാനുഭവമായി.
  • സ്കൂൾ കലോത്സവം

സബ്ജില്ല - ജില്ല - സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത് നമ്മുടെ കുട്ടികൾ അഭിനന്ദനാർഹമായ പ്രകടനം കാഴ്ച വച്ചു. കാഞ്ഞങ്ങാട് വച്ചു നടന്ന സംസ്ഥാന മത്സരത്തിൽ സമ്മാനർഹമായ ഇനങ്ങൾ ചുവടെ ചേർക്കുന്നു.

HS വിഭാഗം

ബാഡ്മിന്റൺ - A grade

ചവിട്ടുനാടകം - A grade

English Skit - B grade

ചിത്രരചന ജലച്ചായം -B grade

ഉറുദു കവിതാ രചന, ഉറുദു ഉപന്യാസം - A grade

HSS വിഭാഗം

ബാൻഡ് മേളം, ചവിട്ടുനാടകം, ഒപ്പന - A grade

ഉറുദു ഉപന്യാസം, ഉറുദു കവിതാരചന - B grade

  • കായികം

കുട്ടികൾ ശാരീരികമായും മാനസികമായും കരുത്തുള്ളവരാകുക എന്ന ലക്ഷ്യത്തോടെ സ്കൂൾ കായിക മേള സംഘടിപ്പിക്കുന്നു.

ഹാൻഡ് ബോൾ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു.

  • മാതൃഭൂമി ജില്ലാടിസ്ഥാനത്തിൽ നടത്തിയ ഷട്ടിൽ ബാഡ്മിന്റൺ മത്സരത്തിൽ ഭാഗ്യശ്രീ എം, കാവ്യ എം, ജയ്‌സി എസ്, അക്സ അന്ന തോമസ് എന്നീ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും, കോഴിക്കോട് വച്ചു നടന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.
  • ആദിത്യ മനോജ്‌ സംസ്ഥാന ജൂണിയർ കരാട്ടെ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ദേശീയതലത്തിൽ പങ്കെടുക്കാൻ അർഹത നേടുകയും ചെയ്തു.
  • മേളകൾ

ശാസ്ത്ര - ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - ഐ ടി മേളകളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു.

സംസ്ഥാന തലത്തിൽ സമ്മാനർഹരായവർ

ഗണിത ശാസ്ത്ര മേള HSS

വർഷ മറിയം റെജി - Applied Construction - A ഗ്രേഡ്

പ്രവർത്തി പരിചയ മേള  HSS

Papercraft- അമല മരിയ ഏബ്രഹാം - A grade

Card & Straw ball -    - B grade

Net making - അക്സ മറിയം അലക്സ്‌ - A grade

HS വിഭാഗം

Beads work - സിമോണി അച്ചാമ്മ മാത്യു