കുട്ടികളിൽ വിവര സാങ്കേതിക വിദ്യയിൽ തത്പര്യം ഉണ്ടാക്കുന്നതിനും ആ മേഖലയിൽ അവരെ ആഗ്രഗണ്യരാക്കുന്നതിനും സഹായിക്കുന്നു.
സുരക്ഷിതമായി വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനും അവ വിദ്യാഭ്യാസ മേഖലയിൽ അനുയോജ്യമായി ഉപയോഗിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു.
ആധുനിക ലോകത്ത് വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം മനസിലാക്കി അത് സമൂഹത്തിന്റെ പുരോഗതിക്കായ് ഉപയോഗിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു.
ഞങ്ങളുടെ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. മല്ലപ്പള്ളി പ്രദേശത്തിന് തിലകക്കുറിയായി ജാതിമതഭേദമെന്യേ ഏവർക്കും വിജഞാനത്തിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു കൊടുത്തുകൊണ്ടിരിക്കുന്ന ചെങ്ങരൂർ സെന്റ് തെരേസാസ് സ്കൂളിൽ 11/6/2018 തിങ്കളാഴ്ച ഉച്ചയ്ക്ക് ഉദ്ഘാടനത്തിനു ശേഷം ലിറ്റിൽകൈറ്റ്സ് പ്രവർത്തനമാരംഭിച്ചു.
2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥിനികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് 40 ലിറ്റിൽ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുത്ത
എല്ലാ വർഷവും എട്ടാം ക്ലാസ്സിലെ കുട്ടികളിൽ നടത്തുന്ന ഒരു ഐ ടി അധിഷ്ഠിത പ്രേവശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് ലിറ്റിൽ കൈറ്റ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്.40 കുട്ടികൾക്കാണ് അംഗത്വം നൽകുന്നത്.
മാസത്തിൽ നാല് മണിക്കൂർ സ്കൂൾതലത്തിൽ ലിറ്റിൽകൈറ്റ്സ് ക്ലാസുണ്ട്. സ്കൂൾ പ്രവർത്തനങ്ങളെ ബാധികാതെ അവധി ദിവസങ്ങൾ ഉപയോഗപ്പെടുത്താതെ ആണ് പ്രേത്യേക പരിശീലനം നൽകുന്നത്.
അമ്മമാർക്കായി പ്രത്യേക ഏക ദിന കമ്പ്യൂട്ടർ പരിശീലനം ലിറ്റിൽ കൈറ്റ് അംഗങ്ങൾ നൽകി.
സ്കൂൾ പ്രേവേശനോത്സവം, കലോത്സവം, വാർഷികം up ലാബ് ഉത്ഘാടനം തുടങ്ങി സ്കൂളിലെ എല്ലാ പരിപാടികളിലും ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സാങ്കേതിക സഹായം ലഭിക്കുന്നുണ്ട്.
കലാ കായിക പ്രവർത്തി പരിചയ മേളകൾക്ക് എല്ലാം ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സഹായം ഒഴിചു കൂടാത്തതാണ്.
ലിറ്റിൽ കൈറ്റ് അംഗങ്ങൾ സ്കൂളിൽ ഒരു ഷോർട് ഫിലിം നിർമ്മിച്ചു.
ലിറ്റിൽ കൈറ്റ് കുട്ടികൾ സ്കൂളിലെ മറ്റു കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനം നൽകുന്നുണ്ട്.
'സൈബർ ക്രൈം ‘ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാർ സംഘടിപ്പിച്ചു. കുട്ടികൾ തന്നെ വിവിധ ഉപവിഷയങ്ങൾ എടുത്ത് ക്ലാസുകൾ എടുത്തു.
ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഒരു ഡിജിറ്റൽ മാഗസിൻ എല്ലാ വർഷവും പ്രസീധീകരിക്കാറുണ്ട്.അത് സ്കൂൾ വിക്കിയിൽ എല്ലാ വർഷവും അപ്‌ലോഡ് ചെയ്യാറുണ്ട്
വിവിധ പരിശീലനങ്ങൾ, വിദഗ്ധരുടെ ക്ലാസുകൾ, ക്യാംപുകൾ തുടങ്ങിയവയും ഉണ്ട്.
2019-2020 അധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളിൽ ഒൻപതാം ക്ലാസ്സിലെ 8 പേർ ഉപജില്ല ക്യാമ്പിലും 2 പേര് ജില്ലാ ക്യാമ്പിലും പങ്കെടുത്തു.
2019-2020 അധ്യയന വർഷത്തിൽ 14 കുട്ടികൾക്ക് പത്താം ക്ലാസ്സിൽ ഗ്രേസ് മാർക്ക് ലഭിച്ചു.
2018-19 അധ്യയന വർഷത്തിൽ കൈറ്റ് മിസ്ട്രെസ്സ് മാരായി ശ്രീമതി അനു എം അലക്സാണ്ടർ ഉം ശ്രീമതി ബിനി മാത്യു ഉം 2019-2020 അധ്യയന വർഷത്തിൽ ശ്രീമതി ബിനി മാത്യു ഉം ശ്രീമതി ജിൻസി ജോസഫ് ഉം സ്തുതിയർഹമായ സേവനം അനുഷ്ഠിച്ചു.
ഇപ്പോൾ ലിറ്റിൽ കൈറ്റ്ന് നേതൃത്വം നൽകുന്നത് കൈറ്റ് മിസ്ട്രെസ് മാരായ ശ്രീമതി ജിൻസി ജോസഫ്, ശ്രീമതി ജിലു മെറിൻ ഫിലിപ്പ് എന്നിവരാണ്.
2020-21 അധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആയി 10 ൽ 40 കുട്ടികളും ക്ലാസ്സ് 9 ൽ 37 കുട്ടികളും ഉണ്ടായിരുന്നു.
(2023-24) പത്താം ക്ലാസ്സിൽ 36 കുട്ടികളും ഒൻപതാം ക്ലാസ്സിൽ 41 കുട്ടികളും എട്ടാം കുട്ടികളുംക്ലാസ്സിൽ 40 കുട്ടികളും അംഗങ്ങളാണ്.
നിലവിൽ (2024-25) പത്താം ക്ലാസ്സിൽ 42 കുട്ടികളും ഒൻപതാം ക്ലാസ്സിൽ 44 കുട്ടികളും എട്ടാംക്ലാസ്സിൽ 41 കുട്ടികളും അംഗങ്ങളാണ്.
2024- 25 അധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ പ്രവർത്തനങ്ങൾ
സ്കൂൾ പാർലമെന്റ് ഇലെക്ഷൻഅമ്മമാർക്കായി പ്രത്യേക ഏക ദിന സൈബർ സുരക്ഷ പരിശീലനംനിർമ്മിത ബുദ്ധി (AI) seminarഅമ്മമാർക്കായി പ്രത്യേക ഏക ദിന സൈബർ സുരക്ഷ പരിശീലനം ലിറ്റിൽ കൈറ്റ് അംഗങ്ങൾ നൽകി.
സ്കൂൾ പ്രേവേശനോത്സവം, കലോത്സവം, വാർഷികം തുടങ്ങി സ്കൂളിലെ എല്ലാ പരിപാടികളിലും ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സാങ്കേതിക സഹായം നൽകി. .
ലിറ്റിൽ കൈറ്റ് കുട്ടികൾ സ്കൂളിലെ മറ്റു കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനം നൽകി.
ലിറ്റിൽ കൈറ്റ് കുട്ടികൾ സ്കൂളിലെ ഭിന്ന ശേഷി കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനം നൽകി.
ലിറ്റിൽ കൈറ്റ് കുട്ടികൾ സ്കൂളിലെ മറ്റു കുട്ടികൾക്കായി നിർമ്മിത ബുദ്ധി (AI) എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാർ സംഘടിപ്പിച്ചു.
സ്കൂൾ പാർലമെന്റ് എലെക്ഷൻ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ഭംഗിയായി നടത്തി .സ്കൂൾ പാർലമെന്റ് ഇലക്ഷൻകുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനം