സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ ക്ലബുകളുടെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യവേദി മത്സരങ്ങളിൽ മാറ്റുരയ്ക്കുന്ന വിദ്യാർത്ഥികൾ വർഷങ്ങളായി സ്കൂൾ യുവജനോത്സവത്തിൽ സെന്റ് തെരേസാസ് എന്ന പേര് ആവർത്തിക്കുവാൻ ഇടം നൽകുന്നു. നാടൻപാട്ട്, കഥ, കവിത, ഉപന്യാസം, പഴഞ്ചൊല്ല് തുടങ്ങിയ രചനാമത്സരങ്ങൾ നടത്തപ്പെടുന്നു. വായനാദിനത്തോടനുബന്ധിച്ച് വായനാവാരം ക്വിസ്, രചനാമത്സരങ്ങൾ, പ്രസംഗം എന്നിവ നടത്തുന്നു.കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന കഴിവുകൾ പ്രകടമാക്കാൻ ഈ വേദിയെ വിനിയോഗിക്കുന്നു.
2019-2020: അയിരൂർ കഥകളി ഗ്രാമത്തിന്റെ നേതൃത്വത്തിൽ കഥകളി നടത്തിയത് പുതുമയാർന്ന ഒരു അനുഭവമായിരുന്നു. സമകാലിക സംഭവങ്ങളെ കോർത്തിണക്കി ഓട്ടൻതുള്ളൽ, സംവാദം എന്നിവയും നടത്തി.
  • ക്ലാസ് മാഗസിൻ

കുട്ടികളുടെ ഐക്യവും അദ്ധ്വാനവും സൗഹൃദവും പ്രകടമാക്കുന്ന ഉത്പന്നമായ മാഗസിൻ എല്ലാ വർഷവും ക്ലാസുകളിൽ പല വിഷയങ്ങളിലായി ചെയ്യുന്നു.

  • IT Club

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികളെ വിവരസാങ്കേതികവിദ്യയിൽ മികവുറ്റർ ആക്കാൻ വേണ്ടി വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. മാതാപിതാക്കൾക്ക് വിവരസാങ്കേതികവിദ്യയിൽ അവബോധം ഉളവാക്കാൻ വേണ്ടി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. കൂടാതെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂൾ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി.

  • സോഷ്യൽ സയൻസ് ക്ലബ്

ചരിത്ര ക്വിസ്, അറ്റ്ലസ് നിർമ്മാണം, സംവാദം, കോയിൻ കളക്ഷൻ, കാർഷിക ഉപകരണ പ്രദർശനം, പ്രാദേശിക ചരിത്രം എന്നിവയിൽ മികവു പുലർത്തുന്നു. ഗാന്ധിജയന്തി യുമായി ബന്ധപ്പെട്ട മത്സരങ്ങൾ, ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു. പ്രാചീന ഉപകരണങ്ങൾ എന്നിവയെല്ലാം ശേഖരിച്ച് എക്സിബിഷൻ നടത്തപ്പെടുകയും ചെയ്യുന്നു.

  • ഹിന്ദി ക്ലബ്

ഭാഷാ രംഗത്ത് മികവ് പുലർത്തുന്നതിനായി ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ ഹിന്ദി ക്ലബ് ഉദ്ഘാടനം ചെയ്തു. ഹിന്ദി ഭാഷയ്ക്ക് പ്രാധാന്യം നൽകുന്നതിനായി കഥ, കവിത, ഉപന്യാസം, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടത്തി വരുന്നു. ഹിന്ദി ദിനാചരണം, ഹിന്ദി കാർണിവൽ എന്നിവയും സംഘടിപ്പിച്ചു.

  • ലിറ്റററി ക്ലബ്

വിദ്യാർത്ഥികളുടെ ഭാഷാഭിമുഖ്യത്തിനും പ്രാവീണ്യത്തിനും ഇംഗ്ലീഷ് അധ്യാപകരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ചെയ്തു. ഭാഷാ രംഗത്ത് മികവ് പുലർത്തുന്നതിനായി ഇംഗ്ലീഷ് അധ്യാപകരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് കാർണിവൽ, ഇംഗ്ലീഷ് സ്കിറ്റ് മറ്റും സംഘടിപ്പിച്ചു വരുന്നു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഇംഗ്ലീഷ് സ്കിറ്റ് സംസ്ഥാനതലത്തിൽ മത്സരത്തിൽ പങ്കെടുക്കുകയും A ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.

  • സയൻസ് ക്ലബ്

ശാസ്ത്രരംഗത്ത് കുട്ടികളുടെ മികവുപുലർത്തുന്ന തിനായി ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ ശാസ്ത്ര ക്ലബ് ഉദ്ഘാടനം ചെയ്തു. ശാസ്ത്രദിനത്തോട് അനുബന്ധിച്ച് ധാരാളം പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. സബ് ജില്ല, ജില്ലാതലത്തിൽ കുട്ടികൾ ക്വിസ് വർക്കിങ്ങ് മോഡൽ, സ്റ്റിൽ മോഡൽ പ്രൊജക്റ്റ്‌, ടാലെന്റ്റ് സെർച്ച്‌ എന്നിവയിൽ പങ്കെടുത്തു സമ്മാനാർഹരാവുകയും ചെയ്തു.സയൻസ് സെമിനാറിൽ ദേശീയ തലത്തിൽ കുട്ടികൾ പങ്കെടുത്തു.പെൺകുട്ടികളുടെ മികവ് പുലർത്തുന്ന സയൻസ് ഡ്രാമ എല്ലാവർഷവും സമ്മാനം നേടുന്നു.

ജൂൺ 5. :പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് HM ൻ്റെ നേതൃത്വത്തിൽ വ്യക്ഷത്തൈകൾ നടുകയും, പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസുകൾ നയിക്കുകയും ചെയ്യുന്നു.

  • മാത്‍സ് ക്ലബ്‌

മാത്‍സ് ക്ലബ്ബിന്റെ പ്രവർത്തനഫലമായി മാത്‍സ് എക്സിബിഷൻ സംഘടിപ്പിച്ചു. ഇതിനോടൊപ്പം മാത്‍സ് കുട്ടികൾക്ക് രസകരമാക്കി മാറ്റുന്നതിനായി വള്ളംകളി രൂപേണ ഗണിതപാട്ടുകൾ അവതരിപ്പിച്ചു. ഒപ്പം നാടകങ്ങളും സംഘടിപ്പിച്ചു. ശാസ്ത്രമേളയുടെ ഭാഗമായി പസ്സിൽ, നമ്പർ ചാർട്, മാത്‍സ് ഗെയിം, അദർ ചാർട്ട്, ചാർട്ട് പ്രസന്റേഷൻ, പ്യൂർ കൺസ്ട്രക്ഷൻ, അപ്പ്ലൈഡ് കൺസ്ട്രക്ഷൻ, വർക്കിങ്ങ് മോഡൽ, സ്റ്റിൽ മോഡൽ എന്നിവയിൽ സബ് ജില്ലാ, ജില്ലാ തലത്തിൽ പങ്കെടുക്കുകയും ചെയ്യുന്നു.

  • പരിസ്ഥിതി ക്ലബ്‌

പരിസ്ഥിതി ക്ലബ്‌ അംഗങ്ങളുടെ നേതൃത്വത്തിൽ പരിസരം ശുദ്ധീകരിക്കുകയും ഔഷധസസ്യത്തോട്ടം നിർമ്മിക്കുകയും ചെയ്യുന്നു.

  • കാർഷിക ക്ലബ്ബ്

ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പച്ചക്കറി തോട്ടം നിർമ്മിക്കുകയും. അത് ഉച്ചക്കഞ്ഞിക്കായി ഉപയോഗിക്കുകയും ചെയ്യുന്നു. ഒപ്പം നെൽകൃഷിയും നടത്തി വരുന്നു. ജൈവ പച്ചക്കൃഷിയിലൂടെ ആരോഗ്യകരമായ ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യപ്രാപ്തിയ്ക്കായി ജൈവ പച്ചക്കറിത്തോട്ടം പ്രവർത്തിച്ചു വരുന്നു .വിഷവിമുക്തമായ പച്ചക്കറി ഉണ്ടാക്കുന്നതിനും, കുട്ടികളിൽ അദ്ധ്വാനശീലത്തിൻ്റെ സവിശേഷത മനസിലാക്കുന്നതിനും ഇതുവഴി സഹായിക്കുന്നു.

  • സ്പോർട്സ് ക്ലബ്

സബ്ജില്ല, ജില്ലാതലത്തിൽ കുട്ടികൾ സ്പോർട്സിൽ പങ്കെടുത്തു. സംസ്ഥാനതലത്തിലും ദേശീയ തലത്തിലും ഹാൻഡ് ബോളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒരു നല്ല ടീം തന്നെ സെന്റ് തെരേസാസിന് സ്വന്തമായിട്ടുണ്ട്.

  • ലഹരി വിരുദ്ധ ക്ലബ്ബ്

സജജീവമായി പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ ക്ലബ്ബ് ഈ സ്കൂളിൽ ഈ സ്കൂളിനുണ്ട്.ലഹരി വിരുദ്ധ കബ്ബിന്റെ നേതൃത്വത്തിൽ വിവിധ ക്ലാസുകളും മൽസരങ്ങളും സംഘടിപ്പിച്ച് വരുന്നു. ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ  ലഹരി വിരുദ്ധ പ്രതിജ്ഞയും റാലിയും നടത്തി വരുന്നു. വിദ്യാർത്ഥികളിൽ ലഹരി പദാർത്ഥങ്ങൾ വർജ്ജിക്കേണ്ടതിന്റെ ആവശ്യകതയും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിന് വിവിധ സ്ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്. സ്കൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ശ്രീമതി. ഈവാ സാറാ ജേക്കബ് ലഹരിവിരുദ്ധ ക്ലബ്ബിന്റെ ടീച്ചർ ഇൻ ചാർജ് ആയി പ്രവർത്തിക്കുന്നു. സ്പോർട്സ് ക്ലബ്ബ് സ്കൂളിന്റെ മുതൽ കൂട്ടാണ്. യോഗാദിനം, അന്തരാഷ്ട്ര ഒളിംപിക് ദിനം, സ്വാതന്ത്ര്യദിനം,ദേശീയ കായിക ദിനം, സംസ്ഥാന കായികദിനം, ഫിറ്റ്നസ് ചാലഞ്ച് മാസാചരണം എന്നിങ്ങനെ മികച്ച പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ശ്രീമതി ഈവാ സാറാ ജേക്കബ് സ്പോർട്സ് ക്ലബ്ബിന്റെ ടീച്ചർ ഇൻ ചാർജ് ആയി പ്രവർത്തിക്കുന്നു.