"ഗവ. എച്ച് എസ് കുറുമ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 216: | വരി 216: | ||
പ്രമാണം:15088 build inauguration.jpg|2022 സ്കൂൾ കെട്ടിടോദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവ്വഹിക്കുന്നു. | പ്രമാണം:15088 build inauguration.jpg|2022 സ്കൂൾ കെട്ടിടോദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവ്വഹിക്കുന്നു. | ||
പ്രമാണം:15088 lkmagazine 2023.jpg|2023 ലിറ്റിൽ കെെറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ നിർവ്വഹിക്കുന്നു. | പ്രമാണം:15088 lkmagazine 2023.jpg|2023 ലിറ്റിൽ കെെറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ നിർവ്വഹിക്കുന്നു. | ||
പ്രമാണം:15088 lkmagazine 2022.jpg|2022 ലിറ്റിൽ കെെറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം | പ്രമാണം:15088 lkmagazine 2022.jpg|2022 ലിറ്റിൽ കെെറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം. | ||
പ്രമാണം:15088 lk members.jpg| ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ | പ്രമാണം:15088 lk members.jpg| ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ | ||
പ്രമാണം:15088 laibrary.jpg|2023 നവീകരിച്ച സ്‍കൂൾ ലെെബ്രറി | |||
</gallery> | </gallery> | ||
15:58, 2 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ വൈത്തിരി ഉപജില്ലയിലെ കുപ്പാടിത്തറ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ഹെെസ്കൂൾ കുറുമ്പാല .
ഗവ. എച്ച് എസ് കുറുമ്പാല | |
---|---|
വിലാസം | |
കുപ്പാടിത്തറ മുണ്ടക്കുറ്റി , മുണ്ടക്കുറ്റി പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഇമെയിൽ | ghskurumbala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15088 (സമേതം) |
യുഡൈസ് കോഡ് | 32030301201 |
വിക്കിഡാറ്റ | Q64522511 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പടിഞ്ഞാറത്തറ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 186 |
പെൺകുട്ടികൾ | 174 |
ആകെ വിദ്യാർത്ഥികൾ | 360 |
അദ്ധ്യാപകർ | 18 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൾ റഷീദ് കെ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഷാഫി കെ എ |
എം.പി.ടി.എ. പ്രസിഡണ്ട് | സഫിയ |
അവസാനം തിരുത്തിയത് | |
02-08-2024 | Haris k |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വയനാട്ടിലെ പ്രകൃതി മനോഹരമായ ഗ്രാമമാണ് കുപ്പാടിത്തറ.ജനസംഖ്യയിലേറെയും കർഷകരും താെഴിലാളികളും പ്രവാസികളുമടങ്ങുന്ന സാധാരണക്കാർ.വിദ്യാഭ്യാസത്തിൻെറ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് ഈ പ്രദേശത്തുകാർ.ആ തിരിച്ചറിവാണ് ജി.എച്ച് എസ് കുറുമ്പാല.ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം നൽകിയ ഈ കലാലയം പ്രദേശത്തിൻറെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ വിജ്ഞാനത്തിൻെറ പ്രകാശം ചൊരിഞ്ഞു നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. നൂറ്റാണ്ടിന്റെ പ്രൗഡിയേടെ കുപ്പാടിത്തറയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വയനാട്ടിലെ മികച്ച ഹൈടെക് വിദ്യാലയമായി മികച്ച നിലവാരത്തോടെ പ്രവർത്തിക്കുന്നു.
ചരിത്രം
പഴശ്ശിരാജാവ് കുറുമ്പാലക്കോട്ടയിൽ ഭരണത്തിലായിരിയ്ക്കുമ്പോൾ ഭരണസൗകര്യത്തിന് ഓരോ തറയായി ദേശങ്ങളെ തിരിച്ചു.തെക്ക് ഭാഗത്തെ ദേശം തെക്കുംതറയെന്നും പടിഞ്ഞാറ് ഭാഗത്തെ ദേശം പടിഞ്ഞാറത്തറയെന്നും കോട്ട നിൽക്കുന്ന ഭാഗം കോട്ടത്തറയെന്നും കുപ്പാടി അമ്പലം സ്ഥിതി ചെയ്യുന്നയിടം കുപ്പാടിത്തറയെന്നും അറിയപ്പെട്ടു.ഇന്നത്തെ പടിഞ്ഞാറത്തറ ഉൾക്കൊള്ളുന്ന ഭാഗം ഒരു കാലത്ത് കുറുമ്പാല അംശം എന്നായിരുന്നു അറിയപ്പെട്ടത്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- 1.25 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- സ്കൂളിൽ പ്രീ പ്രെെമറി മുതൽ ഹെെസ്കൂൾ വരെ 8 കെട്ടിടങ്ങളിലായി 25 മുറികളുണ്ട്.ഇതിൽ 17 ക്ലാസ് മുറികളും,രണ്ട് കമ്പ്യൂട്ടർ ലാബുകളും,സയൻസ് ലാബ്,ലെെബ്രറി,സ്മാർട്ട് റൂം എന്നിവയുമുണ്ട്.
- പ്രെെമറി, ഹെെസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി അമ്പതിലേറെ കമ്പ്യൂട്ടറുകളുണ്ട്.
- ലാബുകളിൽ ഇന്റർനെറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
- ഹൈസ്കൂൾ ക്ലാസുകൾ പൂർണ്ണമായും പ്രെെമറി ക്ലാസുകൾ ഭാഗികമായും ഹൈടെക്കായി മാറി.
- സ്കൂൾ ബസ് സൗകര്യം നിലവിലുണ്ട്.
ക്ലബ്ബുകൾ
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്.
- ഡിസാസ്റ്റർ മാനേജ്മന്റ് ക്ലബ്ബ്
- ssss ക്ലബ്ബ്
- ടീൻസ് ക്ലബ്ബ്
- ഉർദു ക്ലബ്ബ്
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | ചാർജ്ജെടുത്ത തീയതി |
---|---|---|
1 | മേഴ്‌സി ഡിസൂസ | 1980 |
2 | കുഞ്ഞികൃഷ്‌ണൻ നായർ | 9/6/1980 |
3 | വി.സതീശൻ | 24/1/1983 |
4 | വി.ഗോപാലകൃഷ്ണകുറുപ്പ് | 31/10/1983 |
5 | സോമരാജൻ പി. കെ | 21/3/1985 |
6 | നാരായണൻ .റ്റി | 19/9/1985 |
7 | എം.കെ മുരളീധരൻ നായർ | 6/6/1996 |
8 | ജോസഫ് കെ.പി | 5/6/2003 |
9 | എം.എം ദേവസ്യ | 3/6/2004 |
10 | ശേഖരൻ പി.കെ | 6/6/2005 |
11 | കെ.എ മോഹനൻ | 1/6/2007 |
12 | ഗ്രേസി പി.എ | 16/7/2007 |
13 | ടി.സി ചിന്നമ്മ | 13/6/2011 |
14 | മാത്യു പി.കെ | 17/8/2012 |
15 | ഫിലിപ്പ് എ.കെ | 6/6/2016 |
16 | ബാബു വി.വി | 28/12/2017 |
17 | ശശീന്ദ്രൻ തയ്യിൽ | 2/6/2018 |
18 | ജോസഫ് ജെറാർഡ് | 18/10/2019 |
19 | ഗീതബായ് എൻ .പി | |
20 | അബ്ദുൾ റഷീദ് കെ |
നേട്ടങ്ങൾ
- ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023 - ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടി.
- 2022-23, 2023-24 അധ്യയന വർഷങ്ങളിൽ SSLC പരീക്ഷയിൽ 100% വിജയം.
- SSLC പരീക്ഷയിലെ നൂറ് ശതമാനം വിജയത്തിന് തുടർച്ചയായി രണ്ടാം തവണയും അഡ്വ. ടി സിദ്ധിഖ് എം എൽ എ യുടെ എൿസലൻറ്സ് അവാർഡിന് അർഹത നേടി.
- സ്കൂളിൻെറ ചരിത്രത്തിലാധ്യമായി രണ്ട് കുട്ടികൾ NMMS സ്കോളർഷിപ്പിന് അർഹത നേടി.(മുഹമ്മദ് നാഫിൽ,മുബഷിറ എന്നിവർ)
- 2022-23 വർഷം സക്കിയ ഫാത്തിമ കെ എ, ശിവന്യ കെ എസ് എന്നീ രണ്ട് കുട്ടികൾ USS സ്കോളർഷിപ്പും, അനീസ് ഇബ്രാഹീം എന്ന കുട്ടി LSS സ്കോളർഷിപ്പിനും അർഹത നേടി.
- 2023 ൽ ഐ ടി മേളയിൽ അനിമേഷനിൽ മുഹമ്മദ് റംനാസ് സംസഥാന തലത്തിലേക്ക് അർഹത നേടി.
- 2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക് രണ്ട് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫിലും ആനിമേഷൻ വിഭാഗത്തിൽ മുബഷിറയും അർഹത നേടി.
- 2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിൽ നിന്നും സംസ്ഥാന തല ക്യാമ്പിലേക്ക് പ്രോഗ്രാമിങിൽ മുഹമ്മദ് നാഫിൽ അർഹത നേടി.
- 2023-24 അധ്യയന വർഷം ആദില ഫാത്തിമ,ഷിഫാന ഷെറിൻ എന്നീ രണ്ട് കുട്ടികൾ യു എസ് എസ് സ്കോളർഷിപ്പിന് അർഹത നേടി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
-
2023 ലിറ്റിൽ കെെറ്റസ് അവാർഡ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയിൽ നിന്നും ഏറ്റുവാങ്ങുന്നു.
-
2023 എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കെെവരിച്ചതിന് അഡ്വ.ടി സിദ്ധിഖ് എം എൽ എയുടെ ആദരം ഏറ്റുവാങ്ങുന്നു.
-
2022 സ്കൂൾ കെട്ടിടോദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവ്വഹിക്കുന്നു.
-
2023 സ്കൂൾ ബസിൻെറ ഉദ്ഘാടനം അഡ്വ.ടി സിദ്ധിഖ് എം എൽ എ നിർവ്വഹിക്കുന്നു.
-
2023 നവീകരിച്ച പ്രീപ്രെെമറിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി ബാലൻ നിർവ്വഹിക്കുന്നു.
-
2022 സ്കൂൾ കെട്ടിടോദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവ്വഹിക്കുന്നു.
-
2023 ലിറ്റിൽ കെെറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ നിർവ്വഹിക്കുന്നു.
-
2022 ലിറ്റിൽ കെെറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം.
-
ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ
-
2023 നവീകരിച്ച സ്‍കൂൾ ലെെബ്രറി
വഴികാട്ടി
വയനാട് ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്നും പതിനെട്ട് കിലോമീറ്റർ യാത്ര ചെയ്ത് പടിഞ്ഞാറത്തറ എത്തുക. പടിഞ്ഞാറത്തറ ബസ്സ് സ്റ്റാൻഡിൽ നിന്ന് പടിഞ്ഞാറത്തറ-മുണ്ടക്കുറ്റി റൂട്ടിൽ 4 കിലോ മീറ്റർ യാത്ര ചെയ്‍ത് കുപ്പാടിത്തറ എത്താം. ഇവിടെയാണ് കുറുമ്പാല ഗവ.ഹെെസ്കൂൾ സ്ഥിതിചെയ്യുന്നത്. ട്രെെൻ മാർഗം വരുന്നതിനായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം കൽപ്പറ്റയിൽ എത്തുക.കൽപ്പറ്റയിൽ നിന്നും പടിഞ്ഞാറത്തറ-കുപ്പാടിത്തറ.
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15088
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ