സ്കൂളിൽ മൂവായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സൗകര്യമുണ്ട് . ഇംഗ്ലീഷ്, മലയാളം ,ഹിന്ദി,ഉറുദു ,അറബിക് എന്നീ  ഭാഷകളിലുള്ള പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട് . കഥ ,കവിത ,നോവൽ, യാത്രവിവരണങ്ങൾ .....തുടങ്ങിയ സാഹിത്യരചനകൾ ലൈബ്രറിയിൽ ലഭ്യമാണ്.യു പി വഭാഗം അധ്യാപിക ശ്രീപത്മ ടീച്ചർ ലെെബ്രറിയുടെ ചുമതല നിർവ്വഹിക്കുന്നു.


ലെെബ്രറി നവീകരണം

വയനാട് ജില്ലാ പഞ്ചായത്തിൻെറ അഞ്ച് ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് സ്കൂൾ ലെെബ്രറി നവീകരിച്ചു. ഇതിൻെറ ഉദഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. എം മുഹമ്മദ് ബഷീർ നിർവ്വഹിച്ചു.

പുസ്‍തക വിതരണം

കുട്ടികൾക്ക് പുസ്തകങ്ങൾ എടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ട‍ുണ്ട്.കൂടുതൽ സൗകര്യാർത്ഥം ക്ലാസ് ടീച്ചേഴ്സ് മുഖേന പുസ്തകങ്ങൾ വിതരണം ചെയ്യുന്നു.വായന ദിനവുമായി ബന്ധപ്പെട്ടും മറ്റും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.

വായനാ കോർണർ

ലെെബ്രറിയിൽ വായനാ കോർണർ ഒരുക്കിയിട്ടുണ്ട്. ലെെബ്രറി പുസ്തകങ്ങളെ കൂടാതെ വിവിധ ആനുകാലികങ്ങൾ, സുപ്രഭാതം, ദേശാഭിമാനി, ചന്ദ്രിക,മാതൃഭൂമി,ഹിന്ദു, സിറാജ് തുടങ്ങിയ പത്രങ്ങളും വായനാ കോർണറിൽ ലഭ്യമാണ്.

റീഡിംഗ് കോർണർ വിപ‍ുലപ്പെട‍ുത്തി

 

2024-25 അധ്യയന വർഷം പതിനാറോളം പത്രങ്ങള‍ും മറ്റ് പ്രസിദ്ധീകരണങ്ങളും ഒരുക്കി സ്‍കൂളിലെ റീഡിംഗ് കോർണർ വിപ‍ുലപ്പെട‍ുത്തി.വിവിധ ഏജൻസികളും വ്യക്തികള‍ുമാണ് ഇവ സ്പോർൺസർ ചെയ്തത്.സുപ്രഭാതം അഞ്ച് കോപ്പി, മാതൃഭൂമി നാല്, ചന്ദ്രിക മൂന്ന് , സിറാജ് മ‍ൂന്ന് കോപ്പി, ദോശാഭിമാനി ഒരു കോപ്പി -എന്നീ പത്രങ്ങൾ നിലവിൽ ലഭ്യമാണ്.