ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/
| 15088-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 15088 |
| യൂണിറ്റ് നമ്പർ | LK/2018/15088 |
| അംഗങ്ങളുടെ എണ്ണം | 74 |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | വെെത്തിരി |
| ലീഡർ | നാജിയ ഫാത്തിമ |
| ഡെപ്യൂട്ടി ലീഡർ | ഷിഫാന ഷെറിൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഹാരിസ് കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അനില എസ് |
| അവസാനം തിരുത്തിയത് | |
| 27-01-2026 | Haris k |

കുറുമ്പാല ഗവ: ഹെെസ്കൂളിലെ പ്രധാന ക്ലബ്ബുകളിൽ ഒന്നാണ് ലിറ്റിൽ കെെറ്റ്സ്.
സംസ്ഥാനത്ത് ലിറ്റിൽ കെെറ്റ്സ് പദ്ധതി ആരംഭിച്ചത് മുതൽ ഇവിടെ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.വളരെ സജീവമായ നിൽക്കുന്ന ഈ യൂണിറ്റ് ശ്രദ്ധേയമായ ധാരാളം പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഒരു ലിറ്റിൽ കെെറ്റ് അംഗം എന്ന നിലയിൽ കുട്ടികൾക്ക് ലഭിക്കേണ്ട പരമാവധി അനുഭവങ്ങൾ നൽകാൻ യൂണിറ്റ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
ലിറ്റിൽ കെെറ്റ്സ് പ്രവർത്തനങ്ങൾക്കായി ലഭിച്ച മൊഡ്യൂൾ വളരെ ഫലപ്രദമായിരുന്നു. സ്കൂൾ തലത്തിൽ ആനിമേഷൻ, ഗ്രാഫിക് ഡിസെെനിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, മൊബെെൽ ആപ്പ് ,ഇലക്ട്രോണിക്സ്, റോബോർട്ടിക്സ്, നിർമ്മിത ബുദ്ധി, ഡെസ്‍ൿടോപ്പ് കമ്പ്യൂട്ടിംഗ്, മൾട്ടി മീഡിയ തുടങ്ങിയ വിഷയങ്ങളിൽ അടിസ്ഥാന ശേഷി നേടുന്നതിനൊപ്പം മികച്ച അഭിരുചിയുള്ള കുട്ടികൾക്ക് സബ് ജില്ലാ- ജില്ലാ തല ക്യാമ്പുകളിലൂടെ പുതുമായർന്ന കാര്യങ്ങൾ പഠിക്കാനും കഴിയുന്നു. കലാനുസൃതമായി പരിഷ്‍ക്കരിച്ച നിലവിലുള്ള മൊഡ്യൂൾ കുട്ടികൾ വളരെ ആവേശപൂർവ്വം ഏറ്റെടുത്തിട്ടുണ്ട്.

ലിറ്റിൽ കെെറ്റ്സിൻെറ പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കപ്പെട്ട കുറച്ച് കുട്ടികളിൽ മാത്രം ഒതുങ്ങുന്നില്ല.അംഗങ്ങളല്ലാത്ത മറ്റ് കുട്ടികൾക്കും ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ പരിശീലനം നൽകുന്നു.ക്ലാസുകളിലെ ഹെെടെക് ഉപകരണങ്ങളുടെ സജ്ജീകരണം, പരിപാലനം, ടെൿനിക്കൽ സപ്പോർട്ട്, വിദ്യാലയത്തിൽ നടക്കുന്ന പൊതുപരിപാടികളുടെ ഡിജിറ്റൽ ഡോക്യുമെൻേറഷൻ, വാർത്ത തയ്യാറാക്കൽ, പ്ലസ് വൺ ഏകജാലക ഹെൽപ്പ് ഡെസ്‍ക്, തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തിനാകമാനം ഉപകാരപ്പെടുന്നു. കൂടാതെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും, ഹോം ബേസ്ഡ് വിദ്യാർത്ഥികൾക്കും ഐ ടി പരിശീലനം നൽകി ചേർത്ത്പിടിക്കുന്നു.

രക്ഷിതാക്കളെ വിദ്യാലയവുമായി ബന്ധിപ്പിക്കുന്നതിൽ ലിറ്റിൽ കെെറ്റ്സ് യൂണിറ്റ് വലിയ പങ്ക് വഹിക്കുന്നു. രക്ഷിതാക്കൾക്കായി സംഘടിപ്പിക്കുന്ന ഐ ടി പരിശീലനം, സെെബർ സുരക്ഷാ പരിശീലനം എന്നവയിലെല്ലാം വലിയ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. അമ്മമാർക്കായി സംഘടിപ്പിച്ച 'അമ്മ അറിയാൻ' എന്ന സെെബർ സുരക്ഷാ പരിശീലനത്തിൽ നൂറ്റി അമ്പത്തിലേറെ അമ്മമാരെ പങ്കെടുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.കുട്ടികളുടെ ഫീൽഡ് വിസിറ്റുകൾ, യൂണിഫോം എന്നിവക്കെല്ലാം രക്ഷിതാക്കൾ നൽകുന്ന പിന്തുണയും സഹായവും വളരെ വിലപ്പെട്ടതാണ്.
കുറുമ്പാല ഹെെസ്കൂളിനെ ജില്ലയിലെ മികച്ച ഹെെടെക് വിദ്യാലയമാക്കി മാറ്റുന്നതിൽ കെെറ്റിൻെറ ഹെെടെക് പദ്ധതിയും അതിൻെറ ഭാഗമായ ലിറ്റിൽ കെെറ്റ്സ് സംവിധാനവും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ ബാലപാഠങ്ങൾ നേടുന്നതിനൊപ്പം LoT, AI തുടങ്ങിയ സാങ്കേതിക പരിജ്‍ഞാനം നേടുന്നതിനും ലിറ്റിൽ കെെറ്റ്സ് പ്രവർത്തനങ്ങൾ അവരെ പ്രാപത്‍രാക്കിയിട്ടുണ്ട്.ഐ ടി മേളയിൽ ആനിമേഷൻ ഇനത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ വിദ്യാർത്ഥികളെ ഒരുക്കാൻ കഴിഞ്ഞത് തീർച്ചയായും ലിറ്റിൽ കെെറ്റ്സ് പ്രവർത്തനങ്ങളുടെ അനുഭവം തന്നെയാണെന്ന് നിസംശയം പറയാം.
വിവര സാങ്കേതിക വിദ്യ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ കഴിയുന്ന പുതുതലമുറയെ വളർത്തിയെടുക്കുന്നതിനോടൊപ്പം സാമൂഹിക ഉത്തരവാദിത്തമുള്ള നല്ല മനുഷ്യനെ സ്യഷ്ടിക്കാനും ലിറ്റിൽ കെെറ്റ്സ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നു എന്നത് വളരെ സന്തോഷകരമാണ്.
ലിറ്റിൽ കെെറ്റ്സ് ബാച്ചുകൾ
പ്രധാന പ്രവർത്തനങ്ങൾ
- അഭിരുചി പരീക്ഷ
- പ്രിലിമിനറി ക്യാമ്പ്
- റൊട്ടീൻ ക്ലാസുകൾ
- സ്കൂൾ തല ക്യാമ്പുകൾ
- സബ് ജില്ലാ തല ക്യാമ്പുകൾ
- ഡിജിറ്റൽ മാഗസിൻ
- വ്യക്തിഗത-ഗ്രൂപ്പ് അസെെൻമെൻറ് പ്രവർത്തനങ്ങൾ
- ഇൻഡസ്ട്രിയൽ വിസിറ്റ്
- സ്കൂൾ വിക്കി അപ്‍ഡേഷൻ
- എക്സ്പേർട്ട് ക്ലാസുകൾ
- ക്യാമറാ പരിശീലനം
- ഫ്രീഡം ഫെസ്റ്റ്- 2023
- സെെബർ സുരക്ഷാ പരിശീലനം- "സത്യമേ വ ജയതേ"
- YIP പരിശീലനം
- വിക്ടേഴ്സ് ചാനലിലേക്ക് വാർത്തകൾ തയ്യാറാക്കൽ
- നിർവ്വഹണ സമിതി യോഗങ്ങൾ
- രക്ഷിതാക്കളുടെ യോഗം
- അനുമോദന യോഗങ്ങൾ
- ഏകജാലക പ്രവേശനം - ഹെൽപ്പ് ഡെസ്‍ക്
തനത് പ്രവർത്തനങ്ങൾ
- "പാരൻറ് @ സ്കൂൾ" - രക്ഷിതാക്കൾക്കുള്ള ഐ ടി പരിശീലനം
- അമ്മമാർക്കുള്ള ഐ ടി പരിശീലനം
- "ചങ്ങാതിക്കൊപ്പം”, "കെെത്താങ്ങ്" ഭിന്ന ശേഷിക്കാർക്കുള്ള ഐ ടി പരിശീലനം
- ലിറ്റിൽ കെെറ്റ്സ് ഇതര കുട്ടികൾക്കുള്ള ഐ ടി പരിശീലനം
- ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള യൂണീഫോം
- ബോധവത്ക്കരണ - ഡോക്യുമെൻററി തയ്യാറാക്കൽ, പ്രദർശനം
- ഷോട്ട് ഫിലിം നിർമ്മാണം
- അഭിമുഖങ്ങൾ, ഡോക്യുമെൻററി തയ്യാറാക്കൽ
- ആനിമേഷൻ,പ്രോഗ്രാമിംങ് ശിൽപശാല
- മികവുകളുടെ പ്രദർശനം
- എക്സ്പേർട്ട് ക്ലാസുകൾ
- റോബോട്ടിക് ഫെസ്‍റ്റ്
- ലിറ്റിൽ ന്യൂസ് - ഡിജിറ്റൽ പത്രം
- ലിറ്റിൽ കെെറ്റ്സ് ഫോട്ടോ ഗാലറി
- എൽ കെ ഇല്ലുമിനേഷൻ അവാർഡ് - ജില്ലാ തല അനിമേഷൻ മത്സരം
- മൊബെെൽ ആപ്പ് - പ്രെെമറി കുട്ടികൾക്കായി
- പ്രാദേശിക ചരിത്രരചന
- പ്രാദേശിക ചരിത്രരചന- ഡോക്യുമെൻററി നിർമ്മാണം
- എല്ലാവർക്കും ഇ മെെൽ വിലാസം (ഹെെസ്‍കൂൾ വിഭാഗത്തിൽ)
അവാർഡിൻെറ നിറവിൽ ജി എച്ച് എസ് കുറുമ്പാല
വയനാട്ടിലെ മികച്ച ഹൈടെക് വിദ്യാലയമായ ജി.എച്ച് എസ് കുറുമ്പാല 2023 വർഷത്തെ വയനാട് ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനുള്ള മൂന്നാം സ്ഥാനത്തിനുള്ള അവാർഡിന് അർഹത നേടി. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായി കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിനുള്ള 2023 - 24 വർഷത്തെ പ്രവർത്തന മികവിനാണ് അവാർഡ് ലഭിച്ചിട്ടുള്ളത്.പ്രവർത്തന കലണ്ടർ പ്രകാരം അടുക്കും ചിട്ടയോടും കൂടി നടത്തിയ പരിശീലന പ്രവർത്തനങ്ങൾ, അമ്മമാർക്ക് നടത്തിയ സൈബർ സുരക്ഷാ പരിശീലനം, രക്ഷിതാക്കൾക്കുള്ള ഐ ടി പരിശീലനം, ഭിന്നശേഷി വിദ്യാർത്ഥികൾക്കും, മറ്റ് ലിറ്റിൽ കൈറ്റ്സ് ഇതര വിദ്യാർത്ഥികൾക്കും നൽകി പരിശീലനങ്ങൾ, വിവിധ വിഷയങ്ങളിൽ തയ്യാറാക്കിയ ഡിജിറ്റൽ ഡോകുമെന്ററികൾ, ഫീൽഡ് ട്രിപ്പുകൾ, ഡിജിറ്റൽ മഗസിൻ , ജില്ലാ - സംസ്ഥാന ഐ.ടി.മേളകൾ, ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ എന്നിവയിലെ മികവ്, പ്ലസ് വൺ - ഏകജാലക ഹെൽപ് ടെസ്ക് , സ്കൂൾ വിക്കി അപ്ഡേഷൻ, വിവിധ ക്യാമ്പുകൾ, ലിറ്റിൽ കൈറ്റ്സ് കോർണർ, ഫ്രീഡം ഫെസ്റ്റ്, സത്യമേവ ജയതേ , YIP പരിശീലനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളുടെ മികവാണ് ജില്ലയിലെ മികച്ച യൂണിറ്റിനുള്ള മൂന്നാം സ്ഥാനത്തിനുള്ള പുരസ്ക്കാരത്തിനായി പരിഗണിച്ചത്. തിരുവനന്തപുരത്ത് നിയമ സഭാമന്ദിരത്തിലെ ആറ് ശങ്കരനാരായണ തമ്പി ഹാളിൽ വെച്ച് 2024 ജൂലെെ 6 ന് നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ബഹു. കേരള വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടിയിൽ നിന്ന് ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ്,ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ കെ ഹാരിസ്, മിസ്‍ട്രസ് അനില എസ്, ലിറ്റിൽ കെെറ്റ്സ് അംഗങ്ങളായ മുഹമ്മദ് നാഫിൽ,മുബശ്ശിറ, മുഹമ്മദ് അസ്‍ലം, ഫാത്തിമ ഫർഹ എന്നിവരടങ്ങിയ പ്രതിനിധി സംഘം പുരസ്കാരം സ്വീകരിച്ചു.
ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് ഗ്രേഡിംഗ് - A ഗ്രേഡോടെ ജില്ലയിൽ മുൻ നിരയിൽ
2024-25 അധ്യയന വർഷ ത്തെ പ്രവർത്തന മികവിന് കുറുമ്പാല ഗവ: ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് ക്ല ബ്ബ് എ ഗ്രേഡ് നേട്ടത്തിന് അർഹത നേടി. നൂറിൽ 93 മാർക്കോടെയാണ് അഭിമാന നേട്ടം കെെവരിച്ചത്. സംസ്ഥാനത്ത് ലിറ്റി ൽ കെെറ്റ്സ് പദ്ധതി ആരംഭിച്ച 2018 മുതൽ ഇവിടെ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. വളരെ സജീവമായ നിൽക്കുന്ന ഈ യൂ ണിറ്റ് ശ്രദ്ധേയമായ ധാരാളം പ്രവർത്തന ങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൻെറ അംഗീകാരമെന്ന നിലയിൽ 2023 വർഷത്തെ ജില്ല യിലെ മികച്ച മൂന്നാമത്തെ യൂണിറ്റിനുള്ള അവാർഡിന് വിദ്യാലയം അർഹത നേടിയിരുന്നു.ഒരു ലിറ്റിൽ കെെറ്റ് അംഗം എന്ന നിലയിൽ കുട്ടികൾക്ക് ലഭിക്കേണ്ട പരമാവധി അനുഭവങ്ങൾ നൽകാൻ യൂണിറ്റ് പ്രത്യേകംശ്രദ്ധിക്കുന്നുണ്ട്. റൊട്ടീൻ ക്ലാസുകൾ,സ്കൂൾതല ക്യാമ്പുകൾ, ഡിജിറ്റൽ മാഗസിൻ,ഇൻഡസ്ട്രിയൽ വി സിറ്റ്,സ്കൂൾവിക്കി അപ്‍ഡേഷൻ, പ്ലസ് വ ൺ ഹെൽപ്പ് ഡെസ്‍ക്, എക്സ്പേർട്ട് ക്ലാസു കൾ,വിക്ടേഴ്സ് ചാനലിലേക്ക് വാർത്തകൾ തയ്യാറാക്കൽ... തുടങ്ങിയവയ്ക്ക് പുറമേ രക്ഷിതാക്കൾക്കും, അമ്മമാർക്കും, ഭിന്ന ശേഷി വിദ്യാർത്ഥിക ൾക്കും, മറ്റ് ലിറ്റിൽ കെെറ്റ്സ് ഇതര കുട്ടികൾക്കുള്ള ഐ ടി പരിശീലനങ്ങൾ, സെെബർ ബോധവത്ക്ക രണ ക്ലാസുകൾ, റോബോർട്ടിക് ഫെസ്റ്റ്, പ്രെെമറി കുട്ടികൾക്കായി ലേണിംഗ് മൊ ബെെൽ ആപ്പ്, ലിറ്റിൽ കെെറ്റ്സ് ഡിജി റ്റൽ ന്യൂസ് പേപ്പർ-ലിറ്റിൽ ന്യൂസ്, പ്രാദേ ശിക ചരിത്രരചന,വിവിധ വിഷയങ്ങളു മായി ബന്ധപ്പെട്ട് ഡോക്യുമെൻററി തയ്യാ റാക്കൽ, പ്രദർശനം, ആനിമേഷൻ ശിൽപ ശാല, അഭിമുഖങ്ങൾ, മറ്റ് പരിശീലനങ്ങൾ... തുടങ്ങിയ തനത് പ്രവർത്തനങ്ങളും സംഘ ടിപ്പിച്ച് വരുന്നു.എൽ കെ ഇല്ലുമിനേഷൻ അവാർഡ് എന്ന പേരിൽ ജില്ലാ തലത്തിൽ അനിമേഷൻ മത്സരവും സംഘടിപ്പിച്ച്‌വരു ന്നു.എൽ കെ അവാർഡ് തുക ഉപയോഗ പ്പെടുത്തി മനോഹരമായൊരു ലിറ്റിൽ കെെറ്റ്സ് ഫോട്ടോ ഗാലറിയും സജ്ജമാ ക്കിയിട്ടുണ്ട്.സബ് ജില്ലാതലം മുതൽ സം സ്ഥാന തലംവരെയുള്ള ലിറ്റിൽ കെെറ്റ്സ് ക്യാമ്പുകളിൽ അംഗങ്ങളെ പങ്കെടുപ്പി ക്കാൻ കഴിഞ്ഞതും വലിയ നേട്ടമാണ്.വി ദ്യാലയത്തിലെ മറ്റ് ക്ലബ്ബുകളുമായി ചേർ ന്ന് പ്രധാന പ്രവർത്തനങ്ങളിലും, പരിപാടി കളിലും സജീവമായി പ്രവർത്തിക്കുന്ന എൽ കെ യൂണിറ്റ് മുഴുവൻ പ്രവർത്തന ങ്ങളും ഡോക്യുമെൻറ് ചെയ്യുകയും ചെ യ്യുന്നു.അംഗങ്ങളുടെ വ്യക്തിഗത-ഗ്രൂപ്പ് അ സെെൻമെൻറുകളിൽ ഉയർന്ന ഗ്രേഡുകൾ നേടി ഗ്രേസ് മാർക്കിന് അർഹത നേടി കൊടുക്കാനും യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട്. സ്കൂൾ തലത്തിൽ ആനിമേഷൻ, ഗ്രാഫിക് ഡിസെെനിംഗ്,മലയാളം കമ്പ്യൂട്ടിംഗ്,മൊ ബെെൽ ആപ്പ്, ഇലക്ട്രോണിക്സ്, റോബോ ർട്ടിക്സ്, നിർമ്മിത ബുദ്ധി, ഡെസ്‍ൿ ടോപ്പ് കമ്പ്യൂട്ടിംഗ്,മൾട്ടിമീഡിയ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകിവരുന്നു.യൂണിഫോം എന്നിവക്കെല്ലാം രക്ഷിതാക്കൾ നൽകുന്ന പിന്തുണയും സഹായവും വളരെ വിലപ്പെട്ടതാണ്. കുറുമ്പാല ഹെെസ്കൂളിനെ ജില്ലയിലെ മികച്ച ഹെെടെക് വിദ്യാലയമാക്കി മാറ്റുന്നതിൽ കെെറ്റിൻെറ ഹെെടെക് പദ്ധതിയും അതി ൻെറ ഭാഗമായ ലിറ്റിൽ കെെറ്റ്സ് സംവിധാ നവും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ലിറ്റിൽ കെെറ്റ്സ് ക്യാമ്പുകളിലും, ഐ ടി മേളയിലും പ്രോഗ്രാമിംഗ്,ആനിമേഷൻ ഇന ങ്ങളിൽ സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ വിദ്യാർത്ഥികളെ ഒരുക്കാൻ കഴിഞ്ഞത് തീർച്ചയായും യൂണിറ്റിലെ ലിറ്റിൽ കെെറ്റ്സ് പ്രവർത്തനങ്ങളുടെ അനുഭവം തന്നെയാണെന്ന് നിസംശയം പറയാം.
ലിറ്റിൽ ന്യൂസ് - ഡിജിറ്റൽ പത്രം
വിദ്യാലയത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ,വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പ്രധാന പൊതുവാർത്തകൾ,പൊതു ജനങ്ങൾക്ക് ഉപകാര പ്രധമാകുന്ന മറ്റ് വാർത്തകൾ,അറിയിപ്പുകൾ,സെെബർ സുരക്ഷ, ലഹരി വിരുദ്ധ സന്ദേശം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി എല്ലാ മാസവും ലിറ്റിൽ ന്യൂസ് എന്ന പേരിൽ പത്രം പുറത്തിറക്കുന്നു.സ്ക്രെെ ബസ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചാണ് പത്രം ഡിസെെൻ ചെയ്യുന്നത്. സ്കൂളിൾ ലിറ്റിൽ കെെറ്റ്സ് അംഗങ്ങളാണ് ഈ പ്രവർത്തനം ചെയ്യുന്നത്. കുട്ടികളുടെ വിവിധ ഗ്രൂപ്പകൾ ഇതിനായി വാർത്തകൾ ശേഖരിച്ച് പത്രം ഒരുക്കുന്നു.ഒപ്പം ലിറ്റിൽ കെെറ്റ് മിസ്ട്രസ്‍മാരും.2024 ജൂൺ മാസം മുതലാണ് പത്രം പ്രസിദ്ധീകരിച്ച് തുടങ്ങിയത്. പത്രത്തിൻെറ പ്രകാശന കർമ്മം ഹെഡ്‍മാസ്‍റ്റർ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.എൽ കെ മാസ്റ്റർ ഹാരിസ് കെ സ്വാഗതവും മിസ്‍ട്രസ് നന്ദിയും പറഞ്ഞു. 2025 മാർച്ച് മാസം മുതൽ ലിറ്റിൽ ന്യൂസിൽ കുട്ടികളുടെയും,രക്ഷിതാക്കളുടെയും,അധ്യാപകരുടെയും, ജീവനക്കാരുടെയും,പൂർവ്വ വിദ്യാർത്ഥികളുടെയും സാഹിത്യ സൃഷ്‍ടികൾ കൂടി ഉൾപ്പെടുത്തിവരുന്നു.കൂടാതെ പൂർവ്വ വിദ്യാർത്ഥികളുടെ സ്‍കൂൾ ഓർമ്മകളും പ്രസിദ്ധീകരിക്കുന്നുണ്ട്.
ലിറ്റിൽ കെെറ്റ്സ് ഫോട്ടോ ഗാലറി
കുറുമ്പാല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2023 വർഷത്തെ ലിറ്റിൽകൈറ്റ്സ് അവാർഡ് തുക ഉപയോഗപ്പെടുത്തി ഫോട്ടോ ഗാലറി ഒരുക്കി പ്രധാന കെട്ടിടത്തിൽ ഓഫീസിന് ചേർന്ന് സ്ഥാപിച്ചിട്ടുണ്ട്.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ എല്ലാ മാസവും തയ്യാറാക്കുന്ന ലിറ്റിൽ ന്യൂസ് ഡിജിറ്റൽ പത്രത്തിൻെറ കളർ പ്രിൻറ് കോപ്പി ഫോട്ടോ ഗാലറിയിൽ പ്രദർശിപ്പിക്കുന്നു. ഫോട്ടോ ഗാലറിയുടെ ഉദ്ഘാടന കർമ്മം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസീല ളംറത്ത് നിർവ്വഹിച്ചു.
എൽ കെ ഇല്ലുമിനേഷൻ അവാർഡ് - ജില്ലാ തല അനിമേഷൻ മത്സരം
കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് ഒരുക്കുന്ന പുരസ്‌കാരമാണ് എൽ കെ ഇല്ലുമിനേഷൻ അവാർഡ്.വയനാട് ജില്ലയിലെ ഗവൺമെൻറ്, എയ്ഡഡ് സ്കൂളുകളിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി അനിമേഷൻ മത്സരത്തിലൂടെയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തുന്നത്.ആയിരത്തി ഒന്ന് രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‍കാരം.
അനിമേഷൻ മേഖലകളിൽ പ്രതിഭ യുള്ള കുട്ടികളെ കണ്ടെത്തുക, പ്രോത്സാഹിപ്പിക്കുക, അംഗീകരിക്കുക, സാങ്കേതിക ശേഷികൾ ശരിയായ രൂപത്തിൽ ഉപയോഗപ്പെടുത്തി സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പുരസ്കാരം ഒരുക്കുന്നത്. 2024-25 വർഷത്തെ പ്രഥമ അവാർഡിന് പൂതാടി ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാർഥിയായ അദ്വെെത് എസ് കൃഷ്ണ അർഹനായി.റോഡ് സുരക്ഷാ ബോധവത്ക്കരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംഘടിപ്പിച്ച അനിമേഷൻ നിർമ്മാണ മത്സരത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ പങ്കെടുത്തിരുന്നു.
എൽ കെ ഇല്ലുമിനേഷൻ അവാർഡ് 2024-25
പാരൻറ് @ സ്കൂൾ"- രക്ഷിതാക്കൾക്കുള്ള ഐ ടി പരിശീലനം
"പാരൻറ് @ സ്കൂൾ" എന്നത് കുറുമ്പാല ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് യൂണിറ്റിൻെറ ഒരു തനത് പ്രവർത്തനമായിരുന്നു.രക്ഷിതാക്കൾക്കും ഐ ടി പരിശീലനം നൽകി ശാക്തീകരിക്കുക എന്നതായിരുന്നു ഇതിൻെറ ഉദ്ദേശ്യം.ഇത്തരത്തിൽ രക്ഷിതാക്കളെ സ്കൂളിലേയ്ക്ക് ക്ഷണിച്ച് ക്ലാസുകൾ നൽകിയിട്ടുണ്ട്.2018 മുതൽ എല്ലാ വർഷവും വിവിധ ബാച്ചുകളുടെ നേതൃത്വത്തിൽ പരിശീലനം നൽകി വരുന്നു.സമഗ്ര, സമഗ്രാ പ്ലസ്, മറ്റ് ഓൺലെെൻ സേവനങ്ങൾ എന്നിവയിൽ പ്രാൿടിക്കൽ പരിശീലനങ്ങൾ നൽകി വരുന്നു.ഒപ്പം സെെബർ സുരക്ഷാ പരിശീലനങ്ങളും നൽകുന്നു.
അമ്മമാർക്കുള്ള ഐ ടി പരിശീലനം
രക്ഷിതാക്കൾ പൊതുവായി നൽകുന്ന ക്ലാസുകൾക്ക് പുറമെ "അമ്മ അറിയാൻ" എന്ന പേരിൽ അമ്മമാർക്കുള്ള സെെബർ സുരക്ഷാ പരിശീലനം നല്ല രൂപത്തിൽ സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.റിസോഴസ് പേർസൺമാർ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ തന്നെയായിരുന്നു.അഞ്ചോളം ബാച്ചുകളായി സംഘടിപ്പിച്ച പരിശീലനത്തിൽ നൂറിലേറെ അമ്മമാർ പങ്കെടുത്തു.
"ചങ്ങാതിക്കൊപ്പം”, "കെെത്താങ്ങ്" ഭിന്നശേഷിക്കാർക്കുള്ള ഐ ടി പരിശീലനം
വിദ്യാലയത്തിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഐ ടി പരിശീലനം നൽകി വരുന്നു.ലിറ്റിൽ കെെറ്റ്സിൻെറ എല്ലാ ബാച്ചുകളും ഈ പ്രവർത്തനം ഏറ്റെടുത്ത് വരുന്നു.അംഗങ്ങളെ വിവിധ ഗ്രൂപ്പുകളാക്കി. ഓരോ ഗ്രൂപ്പും വിവിധ മേഖലകൾ ഏറ്റെടുത്ത് സ്കൂൾ സമയത്തിന് ശേഷവും മറ്റ് ഒഴിവ് സമയം കണ്ടെത്തി ക്ലാസുകൾ നൽകുന്നു.കുട്ടികളുടെ വീടുകളിൽ പോയും ക്ലാസുകൾ നൽകിയിട്ടുണ്ട്.
ഡിജിറ്റൽ മാഗസിൻ
ലിറ്റിൽ കെെറ്റ്സ് ബാച്ചിൻെറ ഒരു പ്രധാന പ്രവർത്തനമെന്ന നിലയിൽ എല്ലാ വർഷവും ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കിവരുന്നു. പ്രഥമ ലിറ്റിൽ കെെറ്റ്സ് ബാച്ച് (2018-20) മുതൽ എല്ലാ ബാച്ചുകാരും (കോവിഡ് കാലമൊഴികെ) ഇതിന് നേതൃത്വം നൽകിയിട്ടുണ്ട്. ലിറ്റിൽ അംഗങ്ങളുടെയും വിദ്യാലയത്തിലെ പ്രെെമറി മുതൽ പത്താം തരം വരെയുള്ള കുട്ടികളുടെയും സാഹിത്യ സൃഷ്‍ടികൾ, പിടിഎ റിപ്പോട്ടുകൾ,ലിറ്റിൽ കെെറ്റ്സ് പ്രവർത്തന റിപ്പോർട്ടുകൾ, ജന പ്രതിനിധികളുടെ ആശംസകൾ തുടങ്ങിയ മുഴുവൻ കാര്യങ്ങളും ഉൾപ്പെടുത്തിയാണ് മാഗസിൻ തയ്യാറാക്കുന്നത്. കുട്ടികളെയും,രക്ഷിതാക്കളെയും, പൊതു ജനങ്ങളെയും പങ്കെടുപ്പിച്ച് പ്രമുഖരായ ജനപ്രതിനിധികളെകൊണ്ടാണ് മാഗസിൻ പ്രാകാശനം നടത്താറുള്ളത്.
ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള യൂണീഫോം
2023-25 ബാച്ച് മുതലിങ്ങോട്ട് എല്ലാ ബാച്ചിനും യൂണിഫോം നടപ്പിലാക്കിയിട്ടുണ്ട്. പ്രിലിമിനറി ക്യാമ്പിന് മുമ്പ് തന്നെ യൂണിഫോം ഒരുക്കി മാതൃകയാകാറുണ്ട്. അംഗങ്ങളുടെ യൂണിഫോം,ഐ ഡി കാർഡ് എന്നിവ വയനാട് ജില്ലയിൽ ആദ്യം പൂർത്തിയാക്കുന്ന യൂണിറ്റുകളിലൊന്നാണ് നമ്മുടെത്. യൂണീഫോമിൻെറ സാമ്പത്തിക ചെലവ് രക്ഷിതാക്കളാണ് വഹിക്കുന്നത്.
ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള ഐ ഡി കാർഡ്
2018-20 ബാച്ച് മുതലിങ്ങോട്ട് എല്ലാ ബാച്ചിനും ഐ ഡി കാർഡ് നടപ്പിലാക്കിയിട്ടുണ്ട്. ലിറ്റിൽ കെെറ്റ്സ് ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ഐ ഡി കാർഡ് തയ്യാറാക്കുന്നത്
പ്രാദേശിക ചരിത്ര രചന
സ്കൂൾ നില കൊള്ളുന്ന കുപ്പാടിത്തറ പ്രദേശത്തിൻറെ പ്രാദേശിക ചരിത്രം തയ്യാറാക്കുക എന്ന ഉദ്യമത്തിലാണ് ടീം ലിറ്റിൽ കെെറ്റ്സ്. ഇതിനായി വിവിധ വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്നെല്ലാം പരമാവധി വിവരങ്ങൾ ശേഖരിച്ചുവരുന്നു. ലഭ്യമായ വിവരങ്ങൾ ഉപയോഗപ്പെടുത്തി ചരിത്രരചന നടത്തുകയും, അവ സ്കൂൾ വിക്കിയിൽ അപ്‍ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒപ്പം ഇതിൻെറ ഡോക്യുമെൻററി തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
ഇൻഡസ്ട്രിയൽ വിസിറ്റ്
ലിറ്റിൽ കൈറ്റ്സിൻെറ പ്രവർത്തനത്തിൻെറ ഭാഗമായി എല്ലാ വർഷവും ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിക്കുന്നുണ്ട്. കൽപ്പറ്റയിലെ കിൻഫ്രാ പാർക്കിലെ വി കെ സി പോളിമേസ് പ്രൈവറ്റ് ലിമിറ്റഡ്, വയനാട് മിൽമ, പി കെ കെ ബേൿസ് വെള്ളമുണ്ട തുടങ്ങിയ സ്ഥാപനങ്ങളിലെയ്ക്ക് പലപ്പോഴായി വിസിറ്റ് നടത്തിയിട്ടുണ്ട്.എല്ലാ ബാച്ചിലെ കുട്ടികൾക്കും ഐ വി സന്ദർശനാനുഭവം നൽകി വരുന്നു.കോവിഡ് കാല ബാച്ചുകൾ ഒഴികെ മറ്റ് എല്ലാ ബാച്ചുകളും ഇൻഡസ്ട്രിയൽ വിസിറ്റ് നടത്തിയിട്ടുണ്ട്.
ലേണിംങ് ആപ്പുമായി ലിറ്റിൽ കെെറ്റ്സ്
കുട്ടികൾക്കായി ലേണിംഗ് ആപ്പ് ഒരുക്കി ജി എച്ച് എസ് കുറുമ്പാലയിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. പ്രെെമറി കുട്ടികൾക്ക് ഇംഗ്ലീഷ് അക്ഷരങ്ങളും, നമ്പറുകളും രസകരമായി പഠിക്കാൻ ഉതകുന്ന രൂപത്തിലാണ് മൊബെെൽ ആപ്പ് തയ്യാറാക്കിയത്.പ്രീപ്രെെമറി പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ആപ്പിൻെറ നിർമ്മാണം.ലേണിംഗ് ആപ്പിൻെറ ലോഞ്ചിംഗ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ ബുഷറ വൈശ്യൻ നിർവ്വഹിച്ചു.ചടങ്ങിൽ പി ടി എ പ്രതിനിധികൾ , അധ്യാപകർ,വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, എന്നിവർ പങ്കെടുത്തു.ലിറ്റിൽ കെെറ്റ്സ് മാസ്ററർ ഹാരിസ് കെ സ്വാഗതവും മിസ്‍ട്രസ് അനില എസ് നന്ദിയും പറഞ്ഞു.
റോബോട്ടിക് ഫെസ്‍റ്റ്
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻെറ നേതൃതത്തിൽ റോബോട്ടിക് ഫെസ്‍റ്റുകൾ സംഘടിപ്പിച്ച് വരുന്നു.ഇത് ക്ലബ്ബിൻെറ ഒരു ശ്രദ്ധേയമായ പ്രവർത്തനമാണ്.ജനപ്രിതിനിധികളെ പങ്കെടുപ്പിച്ചാണ് ഫെസ്‌റ്റിൻെറ ഉദ്ഘാടനം നടത്താറുള്ളത്.കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും പ്രദർശനം കാണാനും പ്രവർത്തനരീതികൾ മനസ്സിലാക്കാനും സൗകര്യമൊരുക്കി വരുന്നു.
ലിറ്റിൽ കെെറ്റ്സ് - ആർ പി ക്ലാസ്
ലിറ്റിൽറ്റ്സ് അംഗങ്ങൾ റിസോഴ്സ് പേഴ്സൺമാരായുള്ള ക്ലാസുകൾ നടത്തിവരുന്നു.സബ് ജില്ലാ-ജില്ലാ - സംസ്ഥാന തല ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകളിൽ ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ പങ്കെടുത്ത അംഗങ്ങൾ ബാച്ചിലെ മറ്റംഗങ്ങൾക്ക് ക്ലാസുകൾ നൽകുന്നു. കൂടാതെ ലിറ്റിൽ കെെറ്റ്സ് ഇതര വിദ്യാർത്ഥികൾക്കും, മറ്റ് ഭിന്നശേഷി വിദ്യാർത്ഥികൾക്കും പരിശീലനം നൽകി വരുന്നുണ്ട്.ഇവയെല്ലാം ക്ലബ്ബിൻെറ എല്ലാ ബാച്ചുകളുടെ തനത് പ്രവർത്തനമായി തുടർച്ചയായി നടപ്പിലാക്കി വരുന്നു.
ഡോക്യുമെൻററി തയ്യാറാക്കൽ
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഡോക്യുമെൻ്ററികൾ ലിറ്റിൽ കെെറ്റ്സിൻെറ നേതൃത്വത്തിൽ തയ്യാറാ ക്കിയിട്ടുണ്ട്. 2018 പ്രളയവുമായി ബന്ധപ്പെട്ട്-നാടിനൊപ്പം കുട്ടിപട്ടം,ലഹരി വിരുദ്ധ ബോധവത്ക്കരണം, പ്രതിഭക്കൊപ്പം, ചരിത്രത്താളുകളിലെ കുറുമ്പാല തുടങ്ങിയ നിരവധി ഡോക്യുമെൻറികൾ ക്ലബ്ബിൻെറ മുതൽക്കൂട്ടാണ്. ബോധവ ത്ക്കരണവുമായി ബന്ധപ്പെട്ട ഡോക്യുമെൻററികൾ തയ്യാറാക്കുകയും അവ ക്ലാസുകളിലും, പൊതുവേദികളിലും അവതരിപ്പിക്കുന്നു. കൂടാതെ വിദ്യാലയത്തിലെ വിവിധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റൽ വാർത്തകളുടെ ഡോക്യുമെൻററികൾ തയ്യാറാക്കിയിട്ടുണ്ട്.ഇവ വിൿടേഴ്‍സ് ചാനലിലേയ്ക്ക് അപ്‍ലോഡ് ചെയ്തുവരുന്നു.
നാടിനൊപ്പം കുട്ടിപട്ടം
1924 ന് ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു 2018ൽ സംഭവിച്ചത്.മഹാപ്രളയം അവശേഷിപ്പിച്ച ദുരിതങ്ങൾ നാടിനെതന്നെ ഇല്ലാതാക്കിയിരുന്നു. അതിൽ പ്രധാനപ്പെട്ടതായുരുന്നു വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഒപ്പം മഹാരോഗങ്ങളും.നിരവധിപേർ രോഗബാധിതരായി ദീർഘകാലം ആശുപത്രികളിൽ കഴിയേണ്ടി വന്നു.പ്രളയാനന്തരം ഉണ്ടാവാൻ സാധ്യതയുള്ള രോഗങ്ങളും അവയുടെ ലക്ഷണങ്ങളും പ്രതിരോധവും ഉൾക്കൊള്ളിച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നാടിനൊപ്പം കുട്ടിപട്ടം എന്ന പേരിൽ ഡിജിറ്റൽ ഡോക്യമെന്ററി തയാറാക്കി. പ്രൊജക്റ്റിന് വേണ്ടുന്ന വിവരങ്ങൾ മുണ്ടക്കുറ്റി പി എച്ച് സിയിലെ ഡേ.കിഷോർ സാറിൽ നിന്നും മറ്റും ശേഖരിച്ച്, MIT ആപ് ഇൻവെറ്റർ ഉപയോഗിച്ച് നിർമ്മിച്ച ആപ്പ് മുഖേനെ സർവ്വേ നടത്തിയാണ് ഡോക്യുമെൻററി തയ്യാറാക്കിയത്. 2018-20 ബാച്ചിലെ കാവ്യ.എൻ.പി,ഫാത്തിമത്ത്ഫവാന, അഖില.കെ.എ, ഫാത്തിമ നസീഹ, ഷാക്കിറബാനു, ഹരിപ്രസാദ്.പി.കെ, സവാദ്.വി, സൗമിനി.സി.ബി, ആര്യ.വി.എസ് എന്നിവർ നേതൃത്വം നൽകി.
പ്രതിഭയ്‍ക്കൊപ്പം കുറുമ്പാല
വയനാട്ടിലെ പ്രമുഖ കർഷകനും തരുവണ ആറുവാൾ സ്വദേശിയുമായ അയ്യൂബ് തോട്ടോളിയുടെ ന്യൂതന കൃഷി രീതി മനസ്സിലാക്കുക, കുട്ടികളിലും പൊതു സമൂഹത്തിലും കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുക എന്ന ഉദ്ദേശ്യങ്ങളോടെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ അദ്ദേഹത്തിൻെറ വീട് സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ച് ഡോക്യുമെൻെററി തയ്യാറാക്കിയിട്ടുണ്ട്.പ്രതിഭയ്‍ക്കൊപ്പം കുറുമ്പാല എന്ന ടെെറ്റിലിൽ തയ്യാറാക്കിയ ഈ ഡോക്യുമെൻററിയ്ക്ക് വലിയ സ്വീകാര്യതയാണ് രക്ഷിതാക്കളിൽ നിന്നും, കുട്ടികളിൽ നിന്നും ലഭിച്ചത്. 2018-20 ബാച്ചിലെ കുട്ടികളാണ് ഇതിന് ചുക്കാൻ പിടിച്ചത്.
സെെബർ സുരക്ഷ
സൈബർ ലോകത്തെ ഒളിഞ്ഞു കിടക്കുന്ന അപകടങ്ങളും മാനുഷിക ബന്ധങ്ങളിൽ വരുത്തുന്ന മാറ്റങ്ങളും എന്തൊക്കെയാണെന്ന് ഈ ഡോക്യുമെൻററി സംവധിക്കുന്നു. സമകാലിക സമൂഹത്തിൽ യുവജനത സോഷ്യൽ മീഡിയയുടെ ദുരൂഹതകളിൽ അകപ്പെട്ട് നൂലറ്റ പട്ടം പോലെയായി മാറുന്നു . ഇത്തരമൊരു കാലത്തിൽ ' സെെബർ സുരക്ഷ 'എന്ന വിഷയത്തിൽ കുട്ടികളെ ബോധവൽക്കരിക്കുക എന്നതാണ് ഈ ഡോക്യൂമെൻററിയുടെ പ്രസക്തി. ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ തന്നെ വിവിധ ക്ലാസുകളിലും പാരൻറ്സ് യോഗങ്ങളിലും ഡോക്യുമെൻററി പ്രദർശിപ്പിക്കുകയുണ്ടായി.2021-24 ബാച്ച് അംഗങ്ങളായ ആയിഷ തഹ്ലിയ, ഫെെറൂസ ഫാത്തിമ,ഫാത്തിമ മുബഷിറ,ഫിദ ഫാത്തിമ .സി, ഷംന ഷെറിൻ, അൻഷിദ.കെ,മുഹമ്മദ് അജ്നാസ്, ആയിഷ ശമീമ, ലുൿമാനുൽ ഹകീം എന്നീ അംഗങ്ങളാണ് ഡോക്യുമെൻററിയ്ക്ക് നേതൃത്വം നൽകിയത്.
2022-25,2023-26,2024-27 ബാച്ച് അംഗങ്ങൾ ലിറ്റിൽ കെെറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യലയത്തിലെ വിവിധ പരിപാടികളുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഡോക്യുമെൻററികൾ തയ്യാറാക്കിയിട്ടുണ്ട്.പിറന്നാളിനൊരു പൂച്ചെടി എൻെറ വിദ്യാലയത്തിന്, സ്കൂൾ ബസ് ഉദ്ഘാടനം, പുരസ്കാര നിറവിൽ ലിറ്റിൽ കെെറ്റ്സ്, തുടങ്ങിയ ഡിജിറ്റൽ ഡോക്യുമെൻററികൾ തയ്യാറാക്കിയിട്ടുണ്ട്.
ക്യാമ്പുകൾ
ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി പ്രിലിമിനറി ക്യാമ്പുകൾ,സ്കൂൾ തല ക്യാമ്പുകൾ,സബ് ജില്ലാ ക്യാമ്പുകൾ, സംസ്ഥാന തല ക്യാമ്പുകൾ നടക്കുന്നു.സംസ്ഥാന തലം വരെയുള്ള ക്യാമ്പുകളിൽ കുറുമ്പാല ഗവ ഹെെസ്കൂളിലെ യൂണിറ്റ് അംഗങ്ങൾക്ക് പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.
പ്രിലിമിനറി ക്യാമ്പ്
നവാഗതരായ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള പ്രാഥമിക പരിശീലനമാണ് പ്രിലിമിനറി ക്യാമ്പിൽ നൽകുന്നത്. ലിറ്റിൽ കെെറ്റ്സിൻെറ പ്രാധാന്യം,പ്രവർത്തന രീതികൾ എന്നിവ മനസ്സിലാക്കുക, ഡ്യൂട്ടികൾ ബോധ്യപ്പെടുത്തുക, ക്ലബ്ബ് പ്രവർത്തനങ്ങളിൽ താത്പര്യം ജനിപ്പിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെയാണ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിക്കുന്നത്. കുറുമ്പാല ഗവ. ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് പ്രഥമ ബാച്ചിൻെറ പ്രിലിമിനറി ക്യാമ്പിൻെറ ഉദ്ഘാടനം 2018 ജൂൺ 23- ന് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സജേഷ് പി നിർവ്വഹിച്ചു.പി ടി എ പ്രസിഡൻറ് കെ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്‍മാസ്റ്റർ ശശീന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.റിസോർഴ്സ് പേർസൺ കെ അബ്ദുൾ റഷീദ് പ്രിലിമിനറി ക്യാമ്പിന് നേത്യത്വം നൽകി. ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ഹാരിസ് കെ സ്വാഗതവും, മിസ്ട്രസ് വിദ്യ എ നന്ദിയും പറഞ്ഞു.
സ്കൂൾ തല ക്യാമ്പ്
കാലത്ത് 9:30 ന് ആരംഭിച്ച് വെെകുന്നേരം 4:30 വരെ നീണ്ട് നിൽക്കുന്ന ഏകദിന ക്യാമ്പാണ് സ്കൂൾ ലെവൽ ക്യാമ്പ്.ക്യാമ്പിലൂടെ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനും,പരിശീലിക്കാനും കഴിയുന്നു.ക്യാമ്പ് പ്രവർത്തനങ്ങളിൽ കൂടുതൽ മികവ് പുലർത്തുന്നവർക്ക് സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നു.കുട്ടികൾക്ക് ഉച്ചഭക്ഷണവും ചായയും ലഘുപലഹാരവും നൽകുന്നു.ആനിമേഷൻ,പ്രോഗ്രാമിംഗ് എന്നീ മേഖലകളിലാണ് പരിശീലനം നൽകിവരുന്നത്.ക്യാമ്പിലെ ഹാജറിന് 100 മാർക്കാണ് ലഭിക്കുന്നത്.
സബ് ജില്ലാ തല ക്യാമ്പ്
സ്കൂൾ തല ക്യാമ്പിൽ കൂടുതൽ മികവ് പുലർത്തുന്നവർക്കാണ് സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.രണ്ട് ദിവസമായിട്ടാണ് സബ് ജില്ലാ തല ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ ആനിമേഷൻ, പ്രോഗ്രാ മിംഗ് വിഭാഗങ്ങളിൽ മികച്ച പരിശീലനം ലഭിക്കുന്നു.ക്യാമ്പിലെ പങ്കാളിതത്തിന് 20 മാർക്കാണ് ലഭിക്കുന്നത്.ക്യാമ്പ് പ്രവർത്തനങ്ങളിൽ കൂടുതൽ മികവ് പുലർത്തുന്നവർക്ക് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നു.സബ് ജില്ലാ ക്യാമ്പുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നവർ സ്‍കൂളിലെ മറ്റ് ക്ലബ്ബ് അംഗങ്ങൾക്ക് പരിശീലനം നൽകുന്നു.
ജില്ലാ തല ക്യാമ്പ്
ലിറ്റിൽ കെെറ്റ്സ് സബ് ജില്ലാതല ക്യാമ്പുകളിൽ കൂടുതൽ മികവ് പുലർത്തുന്നവരെയാണ് ജില്ലാ തല ക്യാമ്പിലേക്ക് സെലക്ട് ചെയ്യുന്നത്.രണ്ട് ദിവസത്തെ സഹവാസ ക്യാമ്പായിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്.2020-23 ബാച്ചിലെ മാജിദ സുൽത്താന എന്ന അംഗത്തിന് ലിറ്റിൽ കെെറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് ആനിമേഷനിൽ വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചു. ആദ്യമായിട്ടായിരുന്നു നമ്മുടെ വിദ്യാലയത്തിൽ നിന്ന് ഒരു കുട്ടിക്ക് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിക്കുന്നത്.2022-25 ബാച്ചിലെ രണ്ട് കുട്ടികൾക്ക് സെലക്ഷൻ ലഭിക്കുകയുണ്ടായി.2024 ഫെബ്രുവരി 17 ന് പനമരം കെെറ്റ് ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിച്ച ജില്ലാ ക്യാമ്പിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫിലും ആനിമേഷൻ വിഭാഗത്തിൽ മുബഷിറ പി പിയും പങ്കെടുത്തു.2024 ഡിസംബർ 27,28 തിയ്യതികളിലായി പനമരത്തെ വയനാട് കെെറ്റ് ആസ്ഥാനത്ത് സംഘടിപ്പിച്ച 2023-26 ബാച്ചിൻെറ ജില്ലാതല സഹവാസ ക്യാമ്പിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് അൽത്താഫും, അനിമേഷൻ വിഭാഗത്തിൽ റിസ്‍വാന ഷെറിനും പങ്കെടുത്തു.2025-26 വർഷത്തെ ലിറ്റിൽ കെെറ്റ്സ് വെെത്തിരി സബ് ജില്ലാ ക്യാമ്പിൽ നിന്ന് വിദ്യാലയത്തിലെ ഷിഫാന ഷെറിൻ (പ്രോഗ്രാമിംഗ്),മുഹമ്മദ് റിജാസ്,അഫ്‍സില പി എം (അനിമേഷൻ)എന്നീ മൂന്ന് പേർക്കാണ് ജില്ലാ ക്യാമ്പിലേയ്ക്ക് സെലക്ഷൻ ലഭിച്ചത്.
സംസ്ഥാന തല ക്യാമ്പ്
ലിറ്റിൽ കെെറ്റ്സ് ജില്ലാതല ക്യാമ്പുകളിൽ കൂടുതൽ മികവ് പുലർത്തുന്നവർക്കാണ് സംസ്ഥാന തല ക്യാമ്പിലേക്ക് സെലക്ഷൻ.രണ്ട് ദിവസത്തെ സഹവാസ ക്യാമ്പായിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്.കുറുമ്പാല ഗവ.ഹെെസ്കൂളിൽ നിന്ന് 2022-25 ബാച്ചിലെ മുഹമ്മദ് നാഫിൽ എന്ന കുട്ടിക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചത് വലിയ അഭിമാനകരമായ നേട്ടമാണ്.ആദ്യമായിട്ടാണ് സംസ്ഥാന തല ക്യാമ്പിലേക്ക് കുറുമ്പാലയിൽ നിന്ന് സെലക്ഷൻ ലഭിക്കുന്നത്.
നാടിൻെറ ചരിത്രം തേടി ലിറ്റിൽ കെെറ്റ്സ്
2018 ൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് രൂപീകരിച്ചത് മുതൽ ഓരോ വർഷവും വ്യത്യസ്തങ്ങളായ പരിപാടികൾ കുറുമ്പാല ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സംഘടിപ്പിച്ചിട്ടുണ്ട്. ഇത്തരം പ്രവർത്തന ങ്ങൾക്ക്കിട്ടിയ വലിയ അംഗീകാരമായിരുന്നു 2013 ലെ ലിറ്റിൽ കൈ റ്റ്സ് അവാർഡ്.2022-25 ബാച്ചിലെ കൈറ്റ്സ്അംഗങ്ങൾ മറ്റൊരു പ്രധാന പ്രവർത്തനം കൂടി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. സ്കൂൾ നില കൊള്ളുന്ന കുപ്പാടിത്തറ പ്രദേശത്തിൻറെ പ്രാദേശിക ചിത്രം തയ്യാറാക്കുക എന്നതാണ് ആ ഉദ്യമം. ഇതിനായി വിവിധ വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്നെല്ലാം പരമാവധി വിവരങ്ങൾ ശേഖരിച്ച് വരുന്നു.ലഭ്യമായ വിവരങ്ങൾ ഉപയോഗപ്പെടുത്തി ഗ്രാമ ത്തിൻറെ ചരിത്രരചനയ്ക്ക് തുടക്കം കുറിക്കുക ഒപ്പം ഇതിൻെറ ഡോക്യുമെൻററി തയ്യാറാക്കാനുമുള്ള ഉദ്യമത്തിലാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.
ലിറ്റിൽ കെെറ്റ്സ് സബ് ജില്ലാതല ക്യാമ്പ്
2024 നവംബർ 23,24 തിയ്യതികളിലായി വയനാട് കെെറ്റിൽ (പനമരം) സംഘടിപ്പിച്ച ലിറ്റിൽ കെെറ്റ്സ് വെെത്തിരി സബ് ജില്ലാതല ക്യാമ്പിൽ(2023-26 ബാച്ച്) ആനിമേഷൻ വിഭാഗത്തിൽ നാജിയ ഫാത്തിമ,റിസ്‍വാന ഷെറിൻ,മുഹമ്മദ് നിഹാൽ വി എന്നിവരും പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് അൽത്താഫ് എൻ,മുഹമ്മദ് ഫയാസ് എം,നജ ഫാത്തിമ എന്നിവരുമാണ് പങ്കെടുത്തു.സ്കൂൾ തല ക്യാമ്പിൽ കൂടുതൽ മികവ് പുലർത്തുന്നവർക്കാണ് സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.രണ്ട് ദിവസമായിട്ടാണ് സബ് ജില്ലാ തല ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഫോട്ടോ ഗാലറി ഉദ്ഘാടനം ചെയ്തു.
കുറുമ്പാല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കിയ ഫോട്ടോ ഗാലറി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസീല ളംറത്ത് ഉദ്ഘാടനം ചെയ്തു.2023 വർഷത്തെ ലിറ്റിൽകൈറ്റ്സ് അവാർഡ് തുക ഉപയോഗപ്പെടുത്തിയാണ് ഫോട്ടോ ഗാലറി ഒരുക്കിയത്.03-12-2024 ന് സംഘടിപ്പിച്ച ചടങ്ങിൽ വാർഡ് മെമ്പർ ബുഷറ വൈശ്യൻ,പി ടി എ പ്രസിഡൻ്റ് ഇകെ ശറഫുദ്ദീൻ, എം.പി.ടി എ പ്രസിഡൻ്റ് ഗീത ചന്ദ്രശേഖരൻ, ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ് , അധ്യാപകരായ വിദ്യ എ, ഗോപീദാസ് എം.എസ്, അന്നമ്മ പി യു, അനില എസ്, ഹാരിസ് കെ എന്നിവർ പ്രസംഗിച്ചു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ, അവരുടെ രക്ഷിതാക്കൾ,മറ്റ് അധ്യാപകർ പങ്കെടുത്തു.
"റാന്തൽ" പ്രകാശനം ചെയ്തു.
കുറുമ്പാല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കിയ 2024 വർഷത്തെ ഡിജിറ്റൽ മാഗസിൻ "റാന്തൽ" ലിൻെറ പ്രകാശന കർമ്മം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസീല ളംറത്ത് നിർവ്വഹിച്ചു.വിദ്യാലയത്തിലെ കുട്ടികളുടെ സർഗ്ഗ സൃഷ്ടികൾ കോർത്തിണക്കി സ്ക്രെെബസ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചാണ് മാഗസിന് തയ്യാറാക്കിയത്. മുൻ വർഷങ്ങളിലും ലിറ്റിൽ കെെറ്റ്സിൻെറ നേതൃതത്തിൽ മാഗസിന് ഒരുക്കിയിട്ടുണ്ട്. 03-12-2024 ന് സംഘടിപ്പിച്ച ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് ഇകെ ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ബുഷറ വൈശ്യൻ,എം.പി.ടി എ പ്രസിഡൻ്റ് ഗീത ചന്ദ്രശേഖരൻ, ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ് , അധ്യാപകരായ വിദ്യ എ, ഗോപീദാസ് എം.എസ്, അന്നമ്മ പി യു, അനില എസ്, ഹാരിസ് കെ എന്നിവർ പ്രസംഗിച്ചു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ, അവരുടെ രക്ഷിതാക്കൾ,മറ്റ് അധ്യാപകർ പങ്കെടുത്തു.
റോബോട്ടിക് ഫെസ്‍റ്റ്
കുറുമ്പാല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് നേതൃതത്തിൽ സംഘടിപ്പിച്ച റോബോട്ടിക് ഫെസ്‍റ്റ് ശ്രദ്ധേയമായി. ഫെസ്‍റ്റിൻെറ ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ ബുഷറ വൈശ്യൻ നിർവ്വഹിച്ചു.കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും പ്രദർശനം കാണാനും പ്രവർത്തനരീതികൾ മനസ്സിലാക്കാനും സൗകര്യമൊരുക്കിയിരുന്നു.ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് ഇകെ ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. എം.പി.ടി എ പ്രസിഡൻ്റ് ഗീത ചന്ദ്രശേഖരൻ, ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ് , അധ്യാപകർ,വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, എന്നിവർ പങ്കെടുത്തു.ലിറ്റിൽ കെെറ്റ്സ് മാസ്ററർ ഹാരിസ് കെ സ്വാഗതവും മിസ്‍ട്രസ് അനില എസ് നന്ദിയും പറഞ്ഞു.
ലേണിംങ് ആപ്പുമായി ലിറ്റിൽ കെെറ്റ്സ്.
കുട്ടികൾക്കായി ലേണിംഗ് ആപ്പ് ഒരുക്കി ജി എച്ച് എസ് കുറുമ്പാലയിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. പ്രെെമറി കുട്ടികൾക്ക് ഇംഗ്ലീഷ് അക്ഷരങ്ങളും, നമ്പറുകളും രസകരമായി പഠിക്കാൻ ഉതകുന്ന രൂപത്തിലാണ് മൊബെെൽ ആപ്പ് തയ്യാറാക്കിയത്. പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ആപ്പിൻെറ നിർമ്മാണം.ലേണിംഗ് ആപ്പിൻെറ ലോഞ്ചിംഗ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ ബുഷറ വൈശ്യൻ നിർവ്വഹിച്ചു.ചടങ്ങിൽ പി ടി എ പ്രതിനിധികൾ , അധ്യാപകർ,വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, എന്നിവർ പങ്കെടുത്തു.ലിറ്റിൽ കെെറ്റ്സ് മാസ്ററർ ഹാരിസ് കെ സ്വാഗതവും മിസ്‍ട്രസ് അനില എസ് നന്ദിയും പറഞ്ഞു.
സമഗ്രാപ്ലസ് പരിശീലനം
കുറുമ്പാല ഗവ. ഹൈസ്കൂളിലെ രക്ഷിതാക്കൾക്കായി സമഗ്രാ പ്ലസ് പരിശീലനം നൽകി വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.പരിഷ്‍ക്കരിച്ച സമഗ്ര പ്ലസ് പോർട്ടലിലെ വിവിധ ടാബുകൾ രക്ഷിതാക്കളെ പരിചയപ്പെടുത്തുകയും പ്രായോഗിക പരിശീലനം നൽകുകയും ചെയ്‍തു. ലേണിംഗ് റൂം, പോഡ് കാസ്റ്റ്, ഇ റിസോഴ്‍സുകൾ, ഡിജിറ്റൽ ടെക്സ്റ്റ് ബുക്ക് , മോഡൽ ക്വസ്റ്റ്യൻ പേപ്പറുകൾ ഡൗൺലോഡിംഗ് തുടങ്ങിയ കാര്യങ്ങളെ ഫോക്കസ് ചെയ്തായിരുന്നു പരിശീലനം നൽകിയത്. ഒപ്പം സെെബർ സുരക്ഷാ ബോധവത്ക്കരണം നൽകുകയും ചെയ്തു.പരിശീലന ക്ലാസിൻെറ ഉദ്ഘാടനം പി ടി എ പ്രസിഡൻ്റ് ഇ കെ ശറഫുദ്ദീൻ നിർവ്വഹിച്ചു.ചടങ്ങിൽ ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു. പരിശീനത്തിന് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളായ റെന ഷെറിൻ, മുബഷിറ പി പി, സക്കിയ ഫാത്തിമ, സഹല ഫാത്തിമ, മുഹമ്മദ് നാഫിൽ എന്നിവർ നേതൃത്തം നൽകി. ലിറ്റിൽ കെെറ്റ്സ് മാസ്ററർ ഹാരിസ് കെ സ്വാഗതവും മിസ്‍ട്രസ് അനില എസ് നന്ദിയും പറഞ്ഞു.
നിർവ്വഹണ സമിതി യോഗം ചേർന്നു
കുറുമ്പാല ഗവ. ഹൈ സ്കൂളിലെ ലിറ്റിൽ കെെറ്റ്സ് യൂണി റ്റ് നിർവ്വഹണസമിതി യോഗം ചേർന്നു.ചെയർമാൻ ഇ കെ ശറ ഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ക്ലബ്ബി ൻെറ പ്രവർത്തനങ്ങൾ അവലോ കനം ചെയ്‍തു.അനിമേഷൻ അവാ ർഡ് ഉൾപ്പെടെയുള്ള നവീന പ്രവർ ത്തനങ്ങൾ ആവിഷ്ക്കരിച്ച് നടപ്പി ലാക്കാൻതീരുമാനിച്ചു.ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ്, പിടിഎ വെെ. പ്രസിഡൻറ് ഫെെസൽ,ലിറ്റിൽ കെെറ്റ്സ് കൺ വർമാരായ ഹാരിസ് കെ, അനില എസ്,ക്ലബ്ബ് ലീഡർമാരായ മുഹ മ്മദ്നാഫിൽ, നാജിയ ഫാത്തിമ, സ്‍കൂൾ ലീഡർ റെന ഷെറിൻ എ ന്നിവർപങ്കെടുത്തു
ജില്ലാ ക്യാമ്പ് സെലക്ഷൻ നേടി അൽത്താഫും, റിസ്‍വാനയും
അഭിമാന നേട്ട ത്തോടെ കുറുമ്പാല ഗവ.ഹൈസ്കൂ ളിലെ കൈറ്റ്സ് യൂണിറ്റ്. ലിറ്റിൽ കെെറ്റ്സ് വെെത്തിരി സബ് ജില്ലാ ക്യാമ്പിൽ നിന്ന് വിദ്യാല യത്തിലെ രണ്ട്പേർക്കാണ് ജില്ലാ ക്യാമ്പിലേയ്ക്ക് സെലക്ഷൻ ലഭിച്ച ത്.ഡിസംബർ 27,28 തിയ്യതിക ളിലായി പനമരത്തെ വയനാട് കെെറ്റ് ആസ്ഥാനത്ത് സംഘടിപ്പി ച്ച ജില്ലാതല സഹവാസ ക്യാമ്പി ൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് അൽത്താഫും, അനിമേ ഷൻ വിഭാഗത്തിൽ റിസ്‍വാന ഷെറിനും പങ്കെടുത്തു.ക്യാമ്പിന് മുമ്പായി ഡിസംബർ 21 ന് നട ത്തിയ പ്രീ ക്യാമ്പിൽ, സെലക്ഷൻ നേടിയ കുട്ടികളും അവരുടെ രക്ഷി താക്കളുംപങ്കെടുത്തു. കഴിഞ്ഞ വർഷം ജില്ലാ ക്യാമ്പി ലേക്ക് രണ്ട് പേർക്കും, സംസ്ഥാന തല ക്യാമ്പിൽ ഒരാൾക്കും കുറു മ്പാല ഹെെസ്‍കൂളിൽ നിന്ന് സെല ക്ഷൻലഭിച്ചിരുന്നു. പനമരത്ത് വെച്ച് നടന്ന വെെത്തിരി സബ് ജില്ലാ ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിൽ നാജി യ ഫാത്തിമ, മുഹമ്മദ് നിഹാൽ, റിസ്‍വാന ഷെറിൻ എന്നിവരും പ്രോഗ്രാമിംഗ് വിഭാഗത്തിൽ നജ ഫാത്തിമ, മുഹമ്മദ് അൽത്താഫ്, മുഹമ്മദ് ഫയാസ് എന്നിവരും പങ്കെടുത്തു.
നിർവ്വഹണ സമിതി യോഗം ചേർന്നു
കുറുമ്പാല ഗവ. ഹൈ സ്കൂളിലെ ലിറ്റിൽ കെെറ്റ്സ് യൂണി റ്റ് നിർവ്വഹണസമിതി അംഗങ്ങ ളുടെ യോഗം 20-01-2025 ന് സ്‍കൂ ൾ ലെെബ്രറിയിൽ ചേർന്നു. ചെയ ർമാൻ ഇ കെ ശറഫുദ്ദീൻ അധ്യ ക്ഷത വഹിച്ചു. ക്ലബ്ബിൻെറ പ്രവർ ത്തനങ്ങൾ അവലോകനം ചെയ്‍ തു. എൽ കെ ഇല്ലുമിനേഷൻ അവാ ർഡ‍് ജേതാവിനെ കണ്ടെത്തുന്നതു മായി നടത്തിയ അനിമേഷൻ മ ത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങ ൾ ചർച്ച ചെയ്തു. അവാർഡിനായി പുരസ്കാര സമിതി നിർദ്ദേശിച്ച ലിസ്റ്റ് യോഗം അംഗീകരിച്ചു. അ നിമേഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി പ്രഥമ എൽ കെ ഇല്ലുമിനേഷൻ അവാർഡിന് അർ ഹത നേടിയ ശ്രീ നാരായണ ഹ യർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അദ്വെെത് എസ് കൃഷ്‍ണയെ യോഗം അഭിന ന്ദിച്ചു.കൂടാതെ മത്സരത്തിൽ പ ങ്കെടുത്ത ജില്ലയിലെ വിവിധ ഹെെസ്കൂളുകളിലെ കുട്ടികളെയും അഭിനന്ദിക്കുകയും ലിറ്റിൽ കെെറ്റ് സ് യൂണിറ്റിൻെറ നന്ദി രേഖപ്പെ ടുത്തുകയും ചെയ്‍തു. സ്‍കൂൾ വാർ ഷിക വേദിയിൽ വെച്ച് പുരസ്‍ കാര വിതരണം നടത്താമെന്നും തീരുമാനിച്ചു. ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ്, എം പി ടി എ പ്രസിഡൻറ് ഗീത ചന്ദ്രശേഖരൻ,ലിറ്റിൽ കെെറ്റ്സ് കൺവർമാരായ ഹാരിസ് കെ, അനില എസ്,ക്ലബ്ബ് ലീഡ ർമാരായ മുഹമ്മദ്നാഫിൽ, സ്‍കൂ ൾ ലീഡർ റെന ഷെറിൻ, ഡെ പ്യൂട്ടി ലീഡർ സന ഫാത്തിമ എ ന്നിവർ പങ്കെടുത്തു.
എൽ കെ ഇല്ലുമിനേഷൻ അവാർഡ് അദ്വെെത് എസ് കൃഷ്ണയ്ക്ക്
കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് ഒരുക്കിയ പ്രഥമ എൽ കെ ഇല്ലുമിനേഷൻ -2024 അവാർഡിന് പൂതാടി ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാർഥിയായ അദ്വെെത് എസ് കൃഷ്ണ അർഹനായി.ആയിരത്തി ഒന്ന് രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‍ കാരം. വയനാട് ജില്ലയിലെ ഗവൺമെൻറ്, എയ്ഡഡ് സ്കൂളുകളിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച അനിമേഷൻ മത്സരത്തിലൂടെയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്.റോഡ് സുര ക്ഷാ ബോധവത്ക്കരണവുമായി ബന്ധപ്പെട്ട വിഷയ ത്തിൽ സംഘടിപ്പിച്ച അനിമേഷൻ നിർമ്മാണ മത്സര ത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ പങ്കെടുത്തിരുന്നു.അനിമേഷൻ മേഖലകളിൽ പ്രതിഭ യുള്ള കുട്ടികളെ കണ്ടെത്തുക, പ്രോത്സാഹിപ്പിക്കുക, അംഗീകരിക്കുക, സാങ്കേതിക ശേഷികൾ ശരിയായ രൂപത്തിൽ ഉപയോഗപ്പെടുത്തി സാമൂഹിക പ്രതിബ ദ്ധതയുള്ളവരാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർ ത്തിയാണ് പുരസ്കാരം ഒരുക്കുന്നത്.
ലിറ്റിൽ കെെറ്റ്സ് അസെെൻമെൻറ് വെരിഫിക്കേഷൻ
2022-25 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെ അസെെൻമെൻറ് വെരിഫിക്കേഷൻ നടത്തി.വയനാട് കെെറ്റിലെ മാസ്റ്റർ ട്രെെനർ റൗഫ് പരിശോധന നടത്തുകയും, വർക്കുകൾ മികച്ച നിലവാരം പുലർത്തുന്നതാണെന്ന് അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.

റോബോട്ടിക് ഫെസ്‍റ്റ് സംഘടിപ്പിച്ചു.

സമഗ്രാപ്ലസ് പരിശീലനം നൽകി

ഒപ്പം ചേർത്തുനിർത്തി -ലിറ്റിൽ കെെറ്റ്സ്
ഭിന്നശേഷി വിദ്യാർത്ഥി കളെ ചേർത്ത്നിർത്തി ജി എച്ച് എസ് കുറുമ്പാലയിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ.ക്ലബ്ബിൻെറ തനത് പ്രവർ ത്തനത്തിൻെറ ഭാഗമായി വെള്ളമുണ്ട അൽ-കരാമ സ്‍പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഐ ടി പരിശീലനംനൽകിയത്. കുട്ടികൾക്ക് പഠനാർഹമായ ഗെെമുകൾ,മലയാളം കമ്പ്യൂട്ടിംഗ്, ഗ്രാഫിക് സോ ഫ്റ്റ്‍വെയറുകൾ എന്നിവയി ലാണ് പരിശീലനം നൽകി യത്. ക്ലബ്ബ് രൂപികരിച്ച 2018 വർ ഷം മുതൽ നടപ്പിലാക്കി വരുന്ന പ്രവ ർത്തനമാണ് ഭിന്ന ശേഷിക്കാരായ കുട്ടികൾക്കുള്ള ഐ ടി പരിശീല നം.ക്ലബ്ബ് അംഗങ്ങൾ എന്ന നിലയിൽ തങ്ങൾക്ക് ലഭിക്കുന്ന അറിവുകൾ മറ്റുള്ളവർക്കും ഷെയർ ചെയ്യുക, ഭി ന്നശേഷി വിദ്യാർത്ഥികൾക്ക് ഐ ടി സങ്കേതങ്ങൾ പരിചയപ്പെടുത്തി ആത്മവിശ്വാസം നൽകി കൂടെ ചേർ ക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ യാണ് പരിശീലനം നൽകുന്നത്. പരിശീലന പരിപാടിയുടെ ഉദ് ഘാടനം വെള്ളമുണ്ട ഗ്രാമ പഞ്ചായ ത്ത് പ്രസിഡൻറ് സുധി രാധാകൃഷ്‍ ണൻ നിർവ്വഹിച്ചു.ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ്,അൽ-കറാമ സ്‍കൂൾ പ്രിൻസിപ്പാൾ ദിവ്യ, പി ടി എ വെെ. പ്രസിഡൻറ് ശ്രീനിവാസൻ കെ എസ്,സ്‍പെഷ്യൽ എജു ക്കേറ്റർ റീജ,ലിറ്റിൽ കെെറ്റ് സ് മെൻറർമാരായ ഹാരിസ് കെ, അനില എസ്, അൽ കറാമ സ്‍കൂളിലെഅധ്യാ പികമാർ, മറ്റ് സ്റ്റാഫ് അംഗങ്ങൾ,ലിറ്റിൽ കെെറ്റ്സ് അംഗങ്ങ ൾസംബന്ധിച്ചു.സ്‍പെഷ്യൽ സ്‍കൂളിലെ മുഴുവൻ കുട്ടിക ൾക്കും സ്‍നേഹോപഹാരം നൽകിയാണ് കെെറ്റ്സ് അം ഗങ്ങൾ മടങ്ങിയത്.
ഗോത്ര വിദ്യാർത്ഥികൾക്ക് ലിറ്റിൽ കെെറ്റ്സിൻെറ TEP
ഗോത്ര വർഗ വി ദ്യാർത്ഥികൾക്ക് TEP (Tribal Enrichment Programme) പദ്ധ തിയുമായി ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ്.വിദ്യാലയത്തിലെ ഗോത്രവ ർഗ്ഗ വിദ്യാർത്ഥികളുടെ കൊഴി ഞ്ഞ്പോക്ക് തടയുക, വിദ്യാല യ പ്രവർത്തനങ്ങളിൽ താത്പ ര്യം ജനിപ്പിക്കുക,കമ്പ്യൂട്ടർ ഉ പയോഗത്തിൽ പരിജ്ഞാനം ന ൽകുക,വിവിര വിനിമയ സാങ്കേ തിക വിദ്യയുടെ സാധ്യതകൾ പരിചയപ്പെടുത്തുക,കളികളിലുടെ പഠനം എളുപ്പമാക്കുക, കുട്ടി കൾക്ക് ആത്മിശ്വാസവും കെെ താങ്ങും നൽകി ഉയർത്തികൊ ണ്ട് വരിക തുടങ്ങിയ ഉദ്ദേശ്യ ങ്ങളോടെയാണ് TEP പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഭാവിയിൽ വിവിധ ഐ ടി മത്സരങ്ങളിൽ പങ്കെടുക്കു ന്നതിനുള്ള പ്രാപ്‍തിയും ആത്മ വിശ്വാസവും നൽകാൻ ഈ പരിശീലനം ലക്ഷ്യമിടുന്നു. അ ഞ്ച് മുതൽ ഒമ്പത് വരെ ക്ലാ സുകളിലുള്ള കുട്ടികൾക്കാണ് പരിശീലനം സംഘടിപ്പിക്കുന്നത്. വളരെ താത്പര്യപൂർവ്വമാണ് കുട്ടികൾ പ്രോഗ്രാം ഏറ്റെടുത്തി ട്ടുള്ളത്.
അറിവ് പകർന്നുനൽകി കുറുമ്പാലയിലെ 'കൊച്ചു ഐ.ടി വിദ്വാന്മാർ'; ലിറ്റിൽ കൈറ്റ്സ് പരിശീലനം മാതൃകയാകുന്നു.
അറിവ് പങ്കുവെക്കുമ്പോഴാണ് പൂർണ്ണമാകുന്നത് എന്ന തത്വം പ്രാവർത്തികമാക്കുകയാണ് കുറുമ്പാല ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. കൈറ്റ് മുഖേന തങ്ങൾക്ക് ലഭിച്ച നൂതന ഐ.ടി പഠനാനുഭവങ്ങൾ സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾക്ക് പകർന്നുനൽകുന്ന തിരക്കിലാണിവർ.അനിമേഷൻ നിർമ്മാണം,സ്ക്രാച്ച് ഉപയോഗിച്ച് ഗെയിമുകൾ തയ്യാറാക്കൽ,വീഡിയോ എഡിറ്റിംഗ്, മലയാളം ടൈപ്പിംഗ് -മലയാളം ടൈപ്പിംഗിൽ പ്രാവീണ്യം നൽകൽ,ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ തുടങ്ങിയ വിവിധങ്ങളായ വിഷയങ്ങളുമായി ബന്ധപ്പെട്ട പരിശീലനങ്ങളാണ് നൽകുന്നത്.2026 ഫെബ്രുവരി 20 ന് മുമ്പായി പരിശീലനം പൂർത്തിയാക്കണം.രണ്ട് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്ക് ഒരു കുട്ടി എന്ന രുപത്തിലാണ് പരിശീലനം നൽകുന്നത്.ഒഴിവ് സമയങ്ങൾ,അധിമ സമയങ്ങൾ കണ്ടെത്തി പരിശീലനം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.ഒമ്പാതാം ക്ലാസിലെ അംഗങ്ങൾ ക്ലാസ് 9 സെഷനിലും, എട്ടാം ക്ലാസിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ എട്ടാം ക്ലാസ് സെഷനിലും പരിശീലനം നൽകി വരുന്നു. സാധാരണയായി അധ്യാപകർ മാത്രം ക്ലാസുകൾ എടുക്കുന്ന രീതിയിൽ നിന്ന് മാറി, തങ്ങളുടെ കൂട്ടുകാരൻ തന്നെ കാര്യങ്ങൾ വിശദീകരിക്കുന്നത് കുട്ടികളിൽ വലിയ താല്പര്യമുണ്ടാക്കുന്നു. സംശയങ്ങൾ ചോദിക്കാനുള്ള മടി മാറുകയും സാങ്കേതിക വിദ്യയെ ഭയമില്ലാതെ സമീപിക്കാൻ ഇത് സഹപാഠികളെ സഹായിക്കുകയും ചെയ്തു.കുട്ടികൾ കുട്ടികൾക്ക് നൽകുന്ന ഈ പരിശീലന രീതി സ്കൂളിലെ ഐ.ടി അധിഷ്ഠിത പഠനത്തെ കൂടുതൽ കരുത്തുറ്റതാക്കുന്നു.
തിളക്കത്തോടെ കുറുമ്പാല ഹൈസ്കൂൾ; കൈറ്റ് ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മാറ്റുരച്ചു
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ മികവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കൈറ്റ് വിക്ടേഴ്സ് 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ മൂന്നാം സീസണിൽ കുറുമ്പാല ഹൈസ്കൂൾ തങ്ങളുടെ സാന്നിധ്യം അറിയിച്ചു. തിരുവനന്തപുരം കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രതിനിധികൾ പങ്കെടുത്തു.അത്യാധുനിക സംവിധാനങ്ങളുള്ള സ്റ്റുഡിയോ ഫ്ലോറിൽ നടന്ന മത്സരത്തിൽ സ്കൂളിന്റെ അക്കാദമിക് മികവുകളും, ഭൗതിക സാഹചര്യങ്ങളും, ഐ.ടി അധിഷ്ഠിത പഠനരീതികളും, കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ നടത്തുന്ന നൂതന പദ്ധതികൾ,സ്കൂളിലെ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ, കൃഷിരീതികൾ തുടങ്ങിയ കാര്യങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ജൂറിക്ക് മുന്നിൽ അവതരിപ്പിച്ചു. കേരളത്തിലെ ആയിരക്കണക്കിന് സ്കൂളുകളിൽ നിന്നും പ്രാഥമിക പരിശോധനകൾക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം സ്കൂളുകളിൽ ഒന്നാകാൻ കഴിഞ്ഞത് കുറുമ്പാല ഹൈസ്കൂളിന് വലിയ നേട്ടമായി. ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ്,അധ്യാപകരായ ഹാരിസ് കെ,അനില എസ്,പിടിഎ പ്രതിനിധി ശ്രീനിവാസൻ,വിദ്യാർത്ഥി പ്രതിനിധികളായ റിസ്‍വാന ഷെറിൻ (10എ),ഫാത്തിമ ഫിദ വി (10എ),ഫാത്തിമ ഫിദ കെ (10എ),മുഹമ്മദ് അൽത്താഫ് (10എ),ഷിഫാന ഷെറിൻ (9എ),മുഹമ്മദ് റിജാസ് (9എ),കീർത്തന എൻ പി (8എ),നിവേദ് കെ എസ് (6എ) എന്നിവരടങ്ങുന്ന ടീമാണ് തിരുവനന്തപുരത്ത് നടന്ന ഷൂട്ടിംഗിൽ പങ്കെടുത്തത്.വിദ്യാഭ്യാസ വിചക്ഷണരടങ്ങുന്ന വിധിനിർണ്ണയ സമിതി സ്കൂളിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. വരും ദിവസങ്ങളിൽ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ഈ എപ്പിസോഡ് സംപ്രേഷണം ചെയ്യും.സ്കൂളിന്റെ ഈ വലിയ നേട്ടത്തിൽ പി.ടി.എയും നാട്ടുകാരും അഭിനന്ദനങ്ങൾ അറിയിച്ചു.
ഇമെെൽ വിലാസമൊരുക്കി ലിറ്റിൽ കെെറ്റ്‍സ്
കുറുമ്പാല ഗവ. ഹെെസ്കൂളിലെ ഹെെസ്‍കൂൾ വി ഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും ഇ മെെൽ വിലാസം ഒരുക്കി വിദ്യാലയത്തിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ്.യൂണിറ്റിൻെറ തനത് പ്രവർത്തനത്തിൻെറ ഭാഗമായി നടത്തിയ പരിപാടിക്ക് 2023-26 ബാച്ച് അംഗങ്ങൾ നേതൃത്വം നൽകി.
മികവുകൾ
- ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023 - ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടി.
- 2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക് (2021-24 ബാച്ച്)രണ്ട് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫിലും ആനിമേഷൻ വിഭാഗത്തിൽ മുബഷിറയും അർഹത നേടി.
- 2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിൽ നിന്നും സംസ്ഥാന തല ക്യാമ്പിലേക്ക് പ്രോഗ്രാമിങിൽ മുഹമ്മദ് നാഫിൽ (2021-24 ബാച്ച്)അർഹത നേടി.
- 2018-20 വർഷത്തെ പ്രഥമ ബാച്ചിൽ ആകെയുള്ള 36 അംഗങ്ങളിൽ 19 കുട്ടികൾക്ക് A ഗ്രേഡോടെ ഗ്രെെസ് മാർക്കിന് അർഹത നേടാൻ കഴിഞ്ഞു.ബാക്കി അംഗങ്ങൾക്ക് B ഗ്രേഡും ലഭിച്ചു.
- 2020-23 ബാച്ചിലെ മാജിദ സുൽത്താന എന്ന അംഗത്തിന് ലിറ്റിൽ കെെറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് ആനിമേഷനിൽ വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചു.
- 2020-23 ബാച്ചിലെ മുഴുവൻ ലിറ്റിൽ കെെറ്റ്സ് അംഗങ്ങളും എ ഗ്രെെഡോടെ ഗ്രെെസ് മാർക്കിന് അർഹത നേടി.
- അമ്മ അറിയാൻ എന്ന പേരിൽ നൂറ്റി അമ്പതിലേറെ അമ്മമാർക്ക് സെെബർ സുരക്ഷാ ബോധവത്ക്കരണ ക്ലാസ് നൽകി.
- 2023 ൽ ഐ ടി മേളയിൽ അനിമേഷനിൽ മുഹമ്മദ് റംനാസ് സംസഥാന തലത്തിലേക്ക് അർഹത നേടി.
- വെെത്തിരി സബ് ജില്ലാ ഐ ടി മേള - ഹെെസ്കൂൾ വിഭാഗം പ്രോഗ്രാമിഗിൽ മുഹമ്മദ് നാഫിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി ജില്ലാ തലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
- 2024-25 വർഷത്തെ ഐ ടി മേളയിൽ അനിമേഷനിൽ മുബഷിറ പി പി ജില്ലാ തലത്തിലേക്ക് അർഹത നേടി.
- 2024-25 വർഷത്തെ (2023-26 ബാച്ച്) ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക് രണ്ട് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് അൽത്താഫും ആനിമേഷൻ വിഭാഗത്തിൽ ഷിഫാന ഷെറിനും അർഹത നേടി.
- 2025-26 വർഷത്തെ (2024-27 ബാച്ച്) ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക് മൂന്ന് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ റിസ്‍വാന ഷെറിനും അനിമേഷൻ വിഭാഗത്തിൽ മുഹമ്മദ് റിജാസ്, അഫ്‍സില പി എം എന്നിവർ അർഹത നേടി.
ചിത്രശാല
-
2023 ലിറ്റിൽ കെെറ്റസ് അവാർഡ്
-
2023 ഡിജിറ്റൽ മാഗസിൻ പ്രകാശനം
-
2022 ഡിജിറ്റൽ മാഗസിൻ പ്രകാശനം.
-
ലിറ്റിൽ കെെറ്റ്സ് യൂണിഫോം
-
ലിറ്റിൽ കെെറ്റ്സ് ഐ ഡി കാർഡ്
-
അമ്മ അറിയാൻ
-
ലിറ്റിൽ ന്യൂസ്
-
ഇൻറസ്ട്രിയൽ വിസിറ്റ്
-
ഫ്രീഡം ഫെസ്റ്റ്
-
ലിറ്റിൽ കെെറ്റ്സ് ആക്ടിവിറ്റി
-
ലിറ്റിൽ കെെറ്റ്സ് റൊട്ടീൻ ക്ലാസ്
-
ഹെെടെക് ക്ലാസ് റൂം സജീകരണം
-
ലിറ്റിൽ കെെറ്റ്സ് കോർണർ
-
പാരൻറ്സ് @ സ്കൂൾ
-
2024 പ്രിലിമിനറി ക്യാമ്പ്
-
ഡോക്യുമെൻററി പ്രദർശനം
-
എൽ കെ സംസ്ഥാന ക്യാമ്പ്
-
2024 സ്കൂൾ ഇലക്ഷൻ
-
2024-25 ഇല്ലുമിനേഷൻ അവാർഡ്
-
എൽ കെ നിർവ്വഹണ സമിതി
-
സമഗ്രാ പ്ലസ് പരിശീലനം
-
എൽ കെ മൊബെെൽ ആപ്പ്
-
2024-25 റോബോട്ടിക് ഫെസ്റ്റ്
-
2024-25 ഫോട്ടോ ഗാലറി
-
2024-25 ഫോട്ടോ ഗാലറി ഉദ്ഘാടനം
-
2024-25 ഡിജിറ്റൽ മാഗസിൻ
-
2024-25 പ്രാദേശിക ചരിത്ര രചന
-
2024-25 ഭിന്നശേഷി-കുട്ടികൾക്ക്
-
2024-25 അധ്യാപകരെ ആദരിക്കൽ
-
അഭിരുചി പരീക്ഷ