ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2024-27
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
2024-27 ബാച്ചിൽ 24 അംഗങ്ങളാണ് അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്.11 ആൺകുട്ടികളും 13 പെൺകുട്ടികളുമടങ്ങുന്ന ഈ ബാച്ചിൻെറ എട്ടാം ക്ലാസിലെ റൊട്ടീൻ ക്ലാസുകൾ പ്രിലിമിനറി ക്ലാസിന് മുമ്പേ തന്നെ തുടങ്ങിയിരുന്നു.നാടിനെ നടുക്കിയ വയനാട് മുണ്ടക്കെെ,ചൂരൽമല പ്രകൃതി ദുരന്തവും ശക്തമായ മഴയും കാരണം പ്രാദേശിക അവധികൾ പ്രഖ്യാപിക്കപ്പെട്ടതിനാൽ പ്രിലിമിനറി ക്യാമ്പ് അല്പം വെെകിയാണ് സംഘടിപ്പിക്കപ്പെട്ടത്.ജൂലെെ മാസം തന്നെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം, ഐ ഡി കാർഡ് എന്നിവ ഒരുക്കി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ജില്ലയിൽ തന്നെ ഇത്രയും നേരത്തെ 2024-27 ബാച്ചിനുള്ള യൂണിഫോം, ഐ ഡി കാർഡ് എന്നിവ തയ്യാറാക്കിയ ആദ്യ യൂണിറ്റ് എന്ന ക്രഡിറ്റിന് നമ്മുക്ക് അർഹതയുണ്ട്.
15088-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 15088 |
യൂണിറ്റ് നമ്പർ | LK/2018/15088 |
അംഗങ്ങളുടെ എണ്ണം | 24 |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വെെത്തിരി |
ലീഡർ | ഷിഫാന ഷെറിൻ |
ഡെപ്യൂട്ടി ലീഡർ | മുഹമ്മദ് റിജാസ് സി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഹാരിസ് കെ. |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അനില എസ് |
അവസാനം തിരുത്തിയത് | |
10-09-2024 | Haris k |
പ്രധാന പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ
കുറുമ്പാല ഗവ. ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് 2024-27 ബാച്ചിലേയ്ക്കുളള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2024 ജൂൺ 15 ശനിയാഴ്ച്ച സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കപ്പെട്ടു. സോഫ്റ്റ്‍വെയർ മുഖേന നടത്തിയ പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിൽ പരീക്ഷ എഴുതിയ 28 കുട്ടികളിൽ നിന്ന് 24 പേർക്ക് സെലക്ഷൻ ലഭിച്ചു.പരീക്ഷയ്ക്ക് എൽ കെ മാസ്റ്റർ ഹാരിസ് കെ, അനില എസ്, സിബി ടി വി എന്നിവർ നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് യൂണീഫോം, ഐ ഡി കാർഡ്
2024-27 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള യൂണീഫോം, ഐ ഡി കാർഡ് എന്നിവയുടെ വിതരണോദ്ഘാടനം 19-08-2024 ന് ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.2024-27 ബാച്ചിലെ അംഗങ്ങളുടെ യൂണിഫോം,ഐ ഡി കാർഡ് എന്നിവ വയനാട് ജില്ലയിൽ ആദ്യം പൂർത്തിയാക്കിയത് കുറുമ്പാല ഹെെസ്കൂളിലെ യൂണിറ്റാണ് എന്നതിൽ അഭിമാനിക്കാം. യൂണീഫോമിൻെറ സാമ്പത്തിക ചെലവ് രക്ഷിതാക്കളാണ് വഹിച്ചത്.ചടങ്ങിൽ ലിറ്റിൽ കെെറ്റ്സ് മാസ്റ്റർമാരായ ഹാരിസ് കെ, അനില എസ് എന്നിവർ സംബന്ധിച്ചു.
സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ്
2024-25 വർഷത്തെ സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ് സോഷ്യൽ സയൻസ് ക്ലബ്ബും ലിറ്റിൽ കെെറ്റ്സ് യൂണിറ്റും സംയുക്തമായിട്ടാണ് ചുക്കാൻ പിടിച്ചത്.പ്രത്യേക സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പ്.ആകെയുള്ള പതിനഞ്ച് ബൂത്തുകളിലേയ്ക്കും റിസർവ്വ് സിസ്റ്റത്തിലേയ്ക്കുമുള്ള മെഷീനുകളിൽ തെരഞ്ഞെടുപ്പ് സോഫ്‍റ്റ്‍വെയർ ഇൻസ്ററലേഷൻ കെെറ്റ്സ് അംഗങ്ങൾ നിർവ്വഹിച്ചു.ഒന്നാം പോളിംഗ് ഓഫീസർ, രണ്ടാം പോളിംഗ് ഓഫീസർ, മൂന്നാം പോളിംഗ് ഓഫീസർ തുടങ്ങിയ പോളിംഗ് ഓഫീസർമാരുടെ ചുമതലയും ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കായിരുന്നു.തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിംഗ് ഓഫീസർമാർക്കുള്ള പരിശീലനം നൽകിയിരുന്നു.തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങും പ്രഥമ പാർലമെൻററി യോഗവും ചേർന്നു. പത്താം ക്ലാസ്‍കാരിയും ലിറ്റിൽ കെെറ്റ്സ് അംഗവുമായ റനാ ഷെറിനെ സ്‍കൂൾ ലീഡറായും, ആറാം ക്ലാസിലെ സന ഫാത്തിമയെ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു.
പ്രിലിമിനറി ക്യാമ്പ്
2024-27 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 19-08-2024 ന് സ്കൂളിൽ സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും ബോധ്യപ്പെടുത്തുക, ലിറ്റിൽ കൈറ്റ്സ് പ്രവർത്തനപദ്ധതികളെക്കുറിച്ചുള്ള പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്മുറികളിലെ പിന്തുണാപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ സജ്ജമാക്കുക, ലിറ്റിൽ കൈറ്റ്സ് പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാവിന്റെ പങ്കാളിത്തം ഉറപ്പു വരുത്തുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ പത്ത് മണി മുതൽ മൂന്ന് മണിവരെ കുട്ടികൾക്കും മൂന്ന് മുതൽ 4.45 മണി വരെ രക്ഷിതാക്കൾക്കുമായിരുന്നു പരിശീലനം. ബാച്ചിലെ 24 കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കെെറ്റ് മാസ്‍റ്റർ ട്രെെനർ ജിൻഷാ തോമസ് പരിശീലനത്തിന് നേതൃത്വം നൽകി.ലിറ്റിൽ കെെറ്റ്സ് മാസ്റ്റർമാരായ ഹാരിസ് കെ, അനില എസ് എന്നിവർ സംബന്ധിച്ചു.
സ്നേഹാദരവുമായി ലിറ്റിൽ കൈറ്റ്സ്
ദേശീയ അധ്യാപക ദിനത്തിൽ അധ്യാപകർക്ക് കുട്ടികളുടെ സ്നേഹാദരവ്. കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരെയും ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എൽ കെ ലീഡർ ശിവന്യ കെ എസ് അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ഷറഫുദ്ദീൻ ഇ കെ , ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ എന്നിവർ പ്രസംഗിച്ചു.സ്കൂളിന്റെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഇത്തരമൊരു ആദരിക്കൽ ചടങ്ങ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അവതരണവും സംഘാടനവും വ്യത്യസ്ത പുലർത്തി.ചടങ്ങിൽ മൂന്ന് ബാച്ചുകളിലെയും അംഗങ്ങൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് ലീഡർമാരായ മുഹമ്മദ് നാഫിൽ സ്വാഗതവും നാജിയ ഫാത്തിമ നന്ദിയും പറഞ്ഞു.
2024-27 ബാച്ച് അംഗങ്ങൾ
ലിറ്റിൽ കെെറ്റ്സ് 2024-27 | |||||
---|---|---|---|---|---|
1 | 4992 | അദീല ഫാത്തിമ പി എം | 13 | 4978 | സുഹെെല ഫാത്തിമ സി എച്ച് |
2 | 4986 | അഫ്‍ന ഷെറിൻ | 14 | 5273 | ഫവാസ് തമീം പി എ |
3 | 4977 | അഫ്‍സില പി എം | 15 | 5279 | മുഹമ്മദ് ഫായിസ് പി |
4 | 4990 | അൻസില ഫാത്തിമ | 16 | 4982 | മുഹമ്മദ് ഇഫ്‍നാസ് എം |
5 | 4994 | ആയിഷ ഫിദ എം കെ | 17 | 4976 | മുഹമ്മദ് ഇർഫാൻ |
6 | 4988 | ഫരീദ | 18 | 5272 | മുഹമ്മദ് മുസമ്മിൽ എസ് എം |
7 | 5274 | ഫാസില പി കെ | 19 | 4985 | മുഹമ്മദ് നബീൽ ഇ ജെ |
8 | 4984 | നജീബ പി പി | 20 | 4991 | മുഹമ്മദ് നാഫിഹ് |
9 | 4998 | നിദ ഫാത്തിമ സി | 21 | 4979 | മുഹമ്മദ് റിജാസ് സി |
10 | 4997 | സഫ്‍ന ഷെറിൻ സി എച്ച് | 22 | 5296 | മുഹമ്മദ് സിനാൻ വി |
11 | 4981 | ഷിഫാന ഷെറിൻ | 23 | 5467 | മുഹമ്മദ് സുഫിയാൻ ടി കെ |
12 | 5468 | സിത്താര | 24 | 5233 | മുഹമ്മദ് യാസീൻ വി യു |