LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
15088-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15088
യൂണിറ്റ് നമ്പർLK/2018/15088
അംഗങ്ങളുടെ എണ്ണം34
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വെെത്തിരി
ലീഡർഅർഷിദ എം എം
ഡെപ്യൂട്ടി ലീഡർമ‍ുഹമ്മദ് റബീഹ് സി എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഹാരിസ് കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വിദ്യ എ
അവസാനം തിരുത്തിയത്
24-07-2025Haris k

2019-21,2019-22 ബാച്ച് അംഗങ്ങൾ

2019-21 ബാച്ച്
1 ഫർസാന 18 റിഷാന ടി എ
2 അൻഷിത ഷെറിൻ 19 മുഹമ്മദ് ഫവാസ് കെ
3 മുഹമ്മദ് റബീഹ് സി 20 സന പർവ്വീൻ കെ എ
4 ഷഫ്‍ന ഷെറിൻ 21 മുഹമ്മദ് റിഷാൻ
5 അർഷിത 22 ഫാത്തിമ നിദ വി പി
6 ഷറീന തസ്‍നി 23 റിസ്‍വാന തസ്‍നി കെ
7 ഹംന ഫാത്തിമ 24 അർഷിത എം എം
8 റബീഹ് എസ് യു 25 ബബിഷ്‍ണ
9 അബ്ദുൾ ബാസിത്ത് പി 26 ഫാത്തിമ ഫിദ
10 സെമിയ പി എച്ച് 27 റിസ ഫാത്തിമ
11 അജിത്ത് എൻ പി 28 മുഹമ്മദ് ഷുമെെൽ
12 ഷുഹെെൽ എടവെട്ടൻ 29 ഫാത്തിമ ജാനിഷ പി എ
13 മുഹമ്മദ് അനസ് എ 30 റിഫ്‍ന ഫാത്തിമ
14 ഹസ്‍ന ഷെറിൻ എം 31 സഫ്‍വാൻ ആർ
15 ഷഹന ഷെറിൻ 32 അനുശ്രീ വി ബി
16 മുഹമ്മദ് ഫർഹാൻ ടി പി 33 അർഷാദ് ടി
17 നാജിയ ഫർഹാന 34 ഫസീഹ തസ്‍നി

2019-22 ബാച്ച്

1 റമിസ സി എച്ച് 14 ഫിൻസിയ പർവ്വീൻ വി
2 ഫിദ ഫാത്തിമ എ 15 തൗഫീഖ് റഹ്‍മാൻ
3 ഫാത്തിമ മുഫീദ കെ എം 16 മുഹമ്മദ് സിനാൻ സി കെ
4 തസ്‍നി ബാനു പി 17 മുഹമ്മദ് അജ്നാസ് എം ഐ
5 മിസ്‍രിയത്ത് പി 18 മുഹമ്മദ് റാസി
6 റിഫ ഫാത്തിമ കെ കെ 19 അശ്വിൻ പി എഫ്
7 സഹ്‍ല ഷെറിൻ വി യു 20 ഹനിയ ഫാത്തിമ ടി എ
8 അഷ്‍മിന ഷെറിൻ എം 21 നാജിയ ഷെറിൻ എം
9 അനീസ ടി 22 നാഫിയ ഷെറിൻ എം
10 നസ്‍മിയ നസ്‍റിൻ 23 ഫാത്തിമ നാജിയ പി എ
11 മുഹമ്മദ് ഷുഹെെൽ 24 മുഹമ്മദ് ഫയാസ് കെ
12 നാജിയ ഫാത്തിമ 25 മുഹമ്മദ് ജുമെെൽ കെ എസ്
13 അസ്‍നിയ ഫാത്തിമ

2019-21 വർഷത്തെ ബാച്ചിൽ 34 അംഗങ്ങളും 2019-22 ബാച്ചിൽ 25 അംഗങ്ങളുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, മൊബെെൽ ആപ്പ്,ഹാർഡ്‍വെയർ, തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.

കോവിഡ് കാലഘട്ടങ്ങളിലെ ബാച്ചുകളായതിനാൽ പൂർണ്ണമായ രീതിയിലുള്ള പ്രവർത്തനങ്ങൾ സാധ്യമായിരുന്നില്ല. 2019-21 ബാച്ചിന് പ്രാക്ടിക്കൽ ക്ലാസുകൾ ലഭിച്ചു.ഫീൽഡ് ട്രിപ്പുകൾ ഉൾപ്പെടെയുള്ള ധാരാളം പ്രവർത്തനങ്ങൾ നടത്തി.വ്യക്തിഗത അസെെൻമെൻറുകൾ പൂർത്തിയാക്കി.ഗ്രൂപ്പ് അസെെൻമെൻറ് ഒഴിവാക്കിയായിരുന്നു മൂല്യനിർണ്ണയം നടത്തിയത്.2019-22 ബാച്ച് ഏറെക്കുറെ പൂർണ്ണമായും കോവിഡ് ബാച്ചായിരുന്നു.ഓൺലെെൻ ക്ലാസുകളായിരുന്നു നൽകിയരുന്നത്. പിന്നീട് കോവിഡ് മാനദണ്ഢങ്ങൾ പാലിച്ച് കൊണ്ട് അധികാരികളുടെ പ്രത്യേക അനുമതിയോടെ വിവിധ ബാച്ചുകളായി പ്രാക്ടിക്കൽ ക്ലാസുകൾ നൽകിയിട്ടുണ്ട്.വ്യക്തിഗത അസെെൻമെൻറുകൾ ഉണ്ടായിരുന്നില്ല. ഗ്രൂപ്പ് അസെെൻമെൻറ് ഓൺലെെൻ പ്രവർത്തനമായി ചെയ്യാനായിരുന്ന നി‍ർദ്ദേശം പൂർണ്ണമാക്കുകയും ചെയ്തു.രണ്ട് ബാച്ചിലേയും മുഴുവൻ അംഗങ്ങളും A ഗ്രേഡോടെ ബോണസ് മാർക്കിന് അർഹത നേടി.

പ്രധാന പ്രവർത്തനങ്ങൾ

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കെെറ്റ്സ് 2019-21 ബാച്ചിൻെറ പ്രിലിമിനറി ക്യാമ്പ് പടിഞ്ഞാറത്തറ ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. ബാച്ചിലെ മുവുവൻ അംഗങ്ങളും പങ്കെടുത്തു.

ഐ ഡി കാർഡ്

ലിറ്റിൽ കെെറ്റ്സിലെ മ‍ുഴ‍ുവൻ കുട്ടികൾക്കും ഐ ഡി കാർഡ് നിർമ്മിച്ച് നൽകി.കെെറ്റിൻെറ നിർദ്ദേശം പാലിച്ച് കൊണ്ടാണ് കാർഡ് തയ്യാറാക്കിയത്. ഇതിനായി കെെറ്റിൻെറ ഫണ്ട് ഉപയോഗപ്പെടുത്തുന്നു.

ഇൻറസ്ട്രിയൽ വിസിറ്റ്

ലിറ്റിൽ കെെറ്റ്സിൻെറ ഏറ്റവും പ്രധാന പ്രവർത്തനങ്ങളിലൊന്നാണ് ഫീൽഡ് വിസിറ്റുകൾ/ഇൻറസ്ട്രിയൽ വിസിറ്റ്.2019-21 ബാച്ച് അംഗങ്ങൾ വയനാട് കൽപ്പറ്റയിലുള്ള മിൽമ ഡെയറിയാണ് വിസിറ്റ് ചെയ്‍തത്.മിൽമയുടെ വലിയ പ്ലാൻറാണ് കൽപ്പറ്റയിലുള്ളത്.വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തിക്കുന്ന പാലിൻെറ സംഭരണം,സൂക്ഷിപ്പ്,പാക്കുകളിലായി പുറത്തിറക്കി വിപണനം വരെയുള്ള കാര്യങ്ങളെ കുറിച്ചും,മിൽമയുടെ വിവിധ ഉൽപ്പന്നങ്ങൾ, നിർമ്മാണം,പാക്കിംഗ് തുടങ്ങിയവയെല്ലാം മനസ്സിലാക്കാൻ ഈ സന്ദർശനം കൊണ്ട് കുട്ടികൾക്ക് സാധിച്ചു.വിവിധ ഉപകരണങ്ങൾ,അവയുടെ ഉപയോഗം എന്നിവ നേരിൽ കണ്ട് മനസ്സിലാക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമായി.മുൻ കൂട്ടി അനുമതി വാങ്ങിയായിരുന്നു സന്ദർശനം.ലിറ്റിൽ കെെറ്റ്സ് കെെറ്റസ് അംഗങ്ങളെ മിൽമ അധിക്യതർ ഹൃദ്യമായി സ്വീകരിക്കുകയും പ്രവർത്തനരീതികൾ വിശദീകരിച്ച് നൽകുകയും ചെയ്തു.

സ്കൂൾ തല ക്യാമ്പ്

 

ലിറ്റിൽ കെെറ്റ്സ് 2019-21 ബാച്ച് അംഗങ്ങൾക്കുള്ള സ്കൂൾ ലെവൽ ക്യാമ്പ് 11-10-2019 ന് സംഘടിപ്പിച്ച‍ു. കെെറ്റ് മാസ്റ്റർ ട്രെെനറായ മുഹമ്മദലി സി, കെെറ്റ് മിസ്ട്രസ് ഹാരിസ് കെ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. രാവിലെ 9:30 ന് ആരംഭിച്ച് വെെകുന്നേരം 4:30 വരെ നീണ്ട് നിൽക്കുന്ന ഏകദിന ക്യാമ്പാണ് സ്കൂൾ ലെവൽ ക്യാമ്പ്.ക്യാമ്പിലൂടെ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനും,പരിശീലിക്കാനും കഴിയുന്നു.ക്യാമ്പ് പ്രവർ ത്തനങ്ങളിൽ കൂടുതൽ മികവ് പുലർത്തുന്നവർക്ക് സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നു.കുട്ടികൾക്ക് ഉച്ചഭക്ഷണവും ചായയും ലഘുപലഹാരവും നൽകുന്നു.ആനിമേഷൻ,പ്രോഗ്രാമിംഗ് എന്നീ മേഖലകളിലാണ് പരിശീലനം നൽകിവരുന്നത്.ക്യാമ്പിലെ ഹാജറിന് 100 മാർക്കാണ് ലഭിക്കുന്നത്.പങ്കെടുത്തവരിൽ നിന്ന് മികച്ച പ്രകടനം കാഴ്ച്ചവെച്ച എട്ട് കുട്ടികളെ സബ് ജില്ലാതല ക്യാമ്പിലേക്ക് തെഞ്ഞെ ടുത്തു. കോവിഡ് കാലമായിരുന്നതിനാൽ 2019-22 ബാച്ച്കാർക്ക് സ്കൂൾ തല ക്യാമ്പ് ഉണ്ടായിരുന്നില്ല.

സബ് ജില്ലാതല ക്യാമ്പ്

സ്കൂൾ തല ക്യാമ്പിൽ കൂടുതൽ മികവ് പുലർത്തുന്നവർക്കാണ് സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.രണ്ട് ദിവസമായിട്ടാണ് സബ് ജില്ലാ തല ക്യാമ്പ് സംഘടിപ്പിക്കുന്നത്. നമ്മുടെ സ്കൂളിൽ നിന്ന് എട്ട് കുട്ടികൾക്കാണ് സെലക്ഷൻ ലഭിച്ചത്.പടിഞ്ഞാറത്തറ ഹയർസെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച വെെത്തിരി സബ് ജില്ലാതല ക്യാമ്പിൽ ആനിമേഷൻ വിഭാഗത്തിൽ നാല് കുട്ടികളും പ്രോഗ്രാമിംഗ് വിഭാഗത്തിൽ നാല് കുട്ടികളും പങ്കെടുത്തു.

എക്സ്പേർട്ട് ക്ലാസുകൾ

ലിറ്റിൽ കെെറ്റ്സ് പ്രവർത്തനത്തിൻെറ ഭാഗമായി നിരവധി പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ട് വിവിധ വിഷയങ്ങളിൽ എക്സ്പേർട്ട് ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്.മാനന്തവാടി ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ കെെറ്റ് മാസ്റ്റർ സുരേന്ദ്രൻ സാറിനെ പങ്കെടുപ്പിച്ച് ആനിമേഷൻ ക്ലാസും കോഴിക്കോട് സെെബർ പാർക്കിലെ ഹോളോ വേൾഡ് സി ഇ ഒ ശ്രീനാഥ് മൂർച്ചിലോട്ടിനെ പങ്കെടുപ്പിച്ച് ഫ്യ‍ൂച്ചർ ടെക്നേളജി എന്ന വിഷയത്തിൽ നൽകിയ എക്സ്പേർട്ട് ക്ലാസും മികച്ചതായിരുന്നു.റോബോട്ടിക്സ് എന്ന വിഷയത്തിൽ കെെറ്റ് മാസ്റ്റർ ട്രെെനർ ഷാജു എം കെ യെ പങ്കെടുപ്പിച്ച് എക്സ്പേർട്ട് ക്ലാസ് നൽകിയിട്ടുണ്ട്.

ഡിജിറ്റൽ മാഗസിൻ

ലിറ്റിൽ കെെറ്റ്സിൻെറ പ്രധാന പ്രവർത്തനമാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണം.സ്കൂളിലെ കുട്ടികളുടെ സർഗ സൃഷ്ടികൾ ചേർത്ത് 'എഴ‍ുത്തിടം' എന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.

ക്യ‍ു ആർ കോഡ്

വിദ്യാലയ വിവരങ്ങൾ ഉൾക്കൊള്ളുന്ന ക്യ‍ു ആർ കോഡ് തയ്യാറാക്കി പ്രദശിപ്പിച്ചിട്ടുണ്ട്. ഇതിൻെറ ഉദ്ഘാടനം 22-02-2020 ന് സ്കൂൾ ഹെഡ്‍മാസ്റ്റർ നിർവ്വഹിച്ച‍ു.

അസെെൻമെൻറ് വർക്കുകൾ

കോവിഡ് കാലഘട്ടങ്ങളിലെ ബാച്ചുകളായതിനാൽ പൂർണ്ണമായ രീതിയിലുള്ള പ്രവർത്തനങ്ങൾ സാധ്യമായിരുന്നില്ല. 2019-21 ബാച്ച് വ്യക്തിഗത അസെെൻമെൻറുകൾ പൂർത്തിയാക്കി.ഗ്രൂപ്പ് അസെെൻമെൻറ് ഒഴിവാക്കിയായിരുന്നു മൂല്യനിർണ്ണയം നടത്തിയത്.

2019-22 ബാച്ചിന് വ്യക്തിഗത അസെെൻമെൻറുകൾ ഉണ്ടായിരുന്നില്ല. ഗ്രൂപ്പ് അസെെൻമെൻറ് ഓൺലെെൻ പ്രവർത്തനമായി ചെയ്യാനായിരുന്ന നി‍ർദ്ദേശം. പൂർണ്ണമാക്കുകയും ചെയ്തു.രണ്ട് ബാച്ചിലേയും മുഴുവൻ അംഗങ്ങളും A ഗ്രേഡോടെ ബോണസ് മാർക്കിന് അർഹത നേടി.