ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 15088-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 15088 |
| യൂണിറ്റ് നമ്പർ | LK/2018/15088 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | വെെത്തിരി |
| ലീഡർ | കീർത്തന എൻ പി |
| ഡെപ്യൂട്ടി ലീഡർ | നിദ ഫാത്തിമ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഹാരിസ് കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അനില എസ് |
| അവസാനം തിരുത്തിയത് | |
| 26-01-2026 | Haris k |
അംഗങ്ങൾ
| ലിറ്റിൽ കെെറ്റ്സ് 2025-28 ബാച്ച് | |||||
|---|---|---|---|---|---|
| 1 | 5059 | കീർത്തന എൻ പി | 16 | 5370 | മുഹമ്മദ് തസ്‍നീം |
| 2 | 5165 | മുഹമ്മദ് ലൈസ് ഇ | 17 | 5076 | ഫാത്തിമത്തുൽ ലുത്വ‍്‌ഫിയ പി എസ് |
| 3 | 5127 | നിദ ഫാത്തിമ | 18 | 5095 | സാംക്രിസ്റ്റി സനിൽ |
| 4 | 5121 | ഷംസിയ ഫാത്തിമ | 19 | 5073 | റിൻഷാ ഫാത്തിമ എം |
| 5 | 5071 | മുഹമ്മദ് മുനീഫ് | 20 | 5311 | റന ഫാത്തിമ ടി പി |
| 6 | 5054 | ഫാസില ടി | 21 | 5046 | മുർഷിദ ഷെറിൻ വി |
| 7 | 5048 | അനശ്വര അഭിലാഷ് | 22 | 5094 | നാസിഹ പി എസ് |
| 8 | 5093 | റിൻഷാ ഫാത്തിമ പി ഐ | 23 | 5082 | നാദിയ ഷെറിൻ എം |
| 9 | 5315 | പാർവതി കെ എസ് | 24 | 5344 | ജോഷ്വാ സി എസ് |
| 10 | 5287 | മിൻഹ ഫാത്തിമ പി | 25 | 5318 | ഫാത്തിമ അൻസില എം |
| 11 | 5065 | ഫസലിൻ റൈഹാൻ വി | 26 | 5079 | മുഹമ്മദ് മിസ്ഹബ് |
| 12 | 5074 | ഫെമിന ടി | 27 | 5316 | അഫ്‍ന ഫാത്തിമ കെ |
| 13 | 5310 | അർഷിൻ പി എഫ് | 28 | 5320 | സന ഫാത്തിമ കെ |
| 14 | 5313 | മുഹമ്മദ് റജ്‍നാസ് വി | 29 | 5541 | മിസ്‍ന ജെബീൻ ഇ |
| 15 | 5089 | നാഫിയ എ | 30 | 5049 | റിയ ഫാത്തിമ പി |
പ്രവർത്തനങ്ങൾ
യോഗം ചേർന്നു
വിദ്യാലയത്തിലെ എട്ടാംക്ലാസിൽ പഠിക്കുന്ന 2025-28 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളാകാൻ അപേക്ഷ നൽകിയ കുട്ടികളുടെ യോഗം 14-06-2025 ന് സ്‍മാർട്ട് റൂമിൽ ചേർന്നു.ക്ലബ്ബിൻെറ പ്രവർത്തന രീതികളെ കുറിച്ചും,അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്തു. കെെറ്റ് മാസ്റ്റർ ഹാരിസ് കെ,മിസ്ട്രസ് അനില എസ് എന്നിവർ നേതൃത്വം നൽകി.
അഭിരുചി പരീക്ഷ നടത്തി

2025-28 ബാച്ച് ലി റ്റിൽ കെെറ്റ്സ് ക്ലബ്ബ് അംഗങ്ങ ളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭി രുചി പരീക്ഷ 25-6-2025 ന് നട ത്തി.കെെറ്റിൻെറ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രത്യേ ക സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചാണ് പരീക്ഷ നടത്തിയത്.ക്ലബ്ബംഗത്തിനായി അപേക്ഷിച്ച് രജിസ്റ്റർ ചെയ്‍ത എട്ടാം ക്ലാസിലെ 34 കുട്ടികളാണ് പരീക്ഷ എഴുതിയത്.പ്രത്യേക സോഫ്‍റ്റ്‍വെയർ ഉപയോഗിച്ച് കുട്ടികൾക്ക് മോഡൽ പരീക്ഷ ചെയ്ത് പരിശീലിക്കാനും അവസരമൊരുക്കിയിരുന്നു.
ലിറ്റിൽ കെെറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു


2025-28 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമി നറി ക്യാമ്പ് 24-09-2025 ന് ബു ധനാഴ്ച്ച സ്കൂളിൽ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും ബോധ്യപ്പെടുത്തുക, ലിറ്റിൽകൈറ്റ്സ് പ്രവർത്തനപദ്ധതികളെക്കുറിച്ചുള്ള പൊതുവായ ധാരണ നൽകുക, ഹൈ ടെക് ക്ലാസ്മുറികളിലെ പിന്തുണാ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ സജ്ജമാക്കുക, ലിറ്റിൽ കൈറ്റ്സ് പദ്ധതി പ്രവർത്തനങ്ങളെ പിന്തുണ യ്ക്കുന്നതിന് രക്ഷിതാവിന്റെ പങ്കാ ളിത്തം ഉറപ്പു വരുത്തുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെയാണ് ക്യാമ്പ് സം ഘടിപ്പിച്ചത്.
രാവിലെ പത്ത് മണി മുതൽ മൂന്ന് മണിവരെ കുട്ടികൾക്കും മൂന്ന് മുതൽ 4.30 വരെ രക്ഷിതാ ക്കൾക്കുമായിരുന്നു പരിശീലനം.ബാ ച്ചിലെ 30 കുട്ടികളും അവരുടെ രക്ഷി താക്കളും പങ്കെടുത്തു.
ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കെെറ്റ് മാസ്‍റ്റർ ട്രെെനർ ജിൻഷാ തോമസ്,ലിറ്റിൽ കെെറ്റ്സ് മെൻറർമാരായ ഹാരിസ് കെ, അ നില എസ് എന്നിവർ പരിശീലന ത്തിന് നേതൃത്വം നൽകി.
ഈ വർഷ വും ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്ക് യൂണിഫോം,ഐ ഡി കാർഡ് എന്നി വ ജില്ലയിൽ ഏറ്റവും ആദ്യം ഒരു ക്കിയ യൂണിറ്റാണ് കുറുബാല.
ഗോത്ര വിദ്യാർത്ഥികൾക്ക് ലിറ്റിൽ കെെറ്റ്സിൻെറ TEP


ഗോത്ര വർഗ വി ദ്യാർത്ഥികൾക്ക് TEP (Tribal Enrichment Programme) പദ്ധ തിയുമായി ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ്.വിദ്യാലയത്തിലെ ഗോത്രവ ർഗ്ഗ വിദ്യാർത്ഥികളുടെ കൊഴി ഞ്ഞ്പോക്ക് തടയുക, വിദ്യാല യ പ്രവർത്തനങ്ങളിൽ താത്പ ര്യം ജനിപ്പിക്കുക,കമ്പ്യൂട്ടർ ഉ പയോഗത്തിൽ പരിജ്ഞാനം ന ൽകുക,വിവിര വിനിമയ സാങ്കേ തിക വിദ്യയുടെ സാധ്യതകൾ പരിചയപ്പെടുത്തുക,കളികളിലുടെ പഠനം എളുപ്പമാക്കുക, കുട്ടി കൾക്ക് ആത്മിശ്വാസവും കെെ താങ്ങും നൽകി ഉയർത്തികൊ ണ്ട് വരിക തുടങ്ങിയ ഉദ്ദേശ്യ ങ്ങളോടെയാണ് TEP പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഭാവിയിൽ വിവിധ ഐ ടി മത്സരങ്ങളിൽ പങ്കെടുക്കു ന്നതിനുള്ള പ്രാപ്‍തിയും ആത്മ വിശ്വാസവും നൽകാൻ ഈ പരിശീലനം ലക്ഷ്യമിടുന്നു. അ ഞ്ച് മുതൽ ഒമ്പത് വരെ ക്ലാ സുകളിലുള്ള കുട്ടികൾക്കാണ് പരിശീലനം സംഘടിപ്പിക്കുന്നത്. വളരെ താത്പര്യപൂർവ്വമാണ് കുട്ടികൾ പ്രോഗ്രാം ഏറ്റെടുത്തി ട്ടുള്ളത്.
അറിവ് പകർന്നുനൽകി കുറുമ്പാലയിലെ 'കൊച്ചു ഐ.ടി വിദ്വാന്മാർ'; ലിറ്റിൽ കൈറ്റ്സ് പരിശീലനം മാതൃകയാകുന്നു.

അറിവ് പങ്കുവെക്കുമ്പോഴാണ് പൂർണ്ണമാകുന്നത് എന്ന തത്വം പ്രാവർത്തികമാക്കുകയാണ് കുറുമ്പാല ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. കൈറ്റ് മുഖേന തങ്ങൾക്ക് ലഭിച്ച നൂതന ഐ.ടി പഠനാനുഭവങ്ങൾ സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾക്ക് പകർന്നുനൽകുന്ന തിരക്കിലാണിവർ.അനിമേഷൻ നിർമ്മാണം,സ്ക്രാച്ച് ഉപയോഗിച്ച് ഗെയിമുകൾ തയ്യാറാക്കൽ,വീഡിയോ എഡിറ്റിംഗ്, മലയാളം ടൈപ്പിംഗ് -മലയാളം ടൈപ്പിംഗിൽ പ്രാവീണ്യം നൽകൽ,ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ തുടങ്ങിയ വിവിധങ്ങളായ വിഷയങ്ങളുമായി ബന്ധപ്പെട്ട പരിശീലനങ്ങളാണ് നൽകുന്നത്.2026 ഫെബ്രുവരി 20 ന് മുമ്പായി പരിശീലനം പൂർത്തിയാക്കണം.രണ്ട് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്ക് ഒരു കുട്ടി എന്ന രുപത്തിലാണ് പരിശീലനം നൽകുന്നത്.ഒഴിവ് സമയങ്ങൾ,അധിമ സമയങ്ങൾ കണ്ടെത്തി പരിശീലനം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.ഒമ്പാതാം ക്ലാസിലെ അംഗങ്ങൾ ക്ലാസ് 9 സെഷനിലും, എട്ടാം ക്ലാസിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ എട്ടാം ക്ലാസ് സെഷനിലും പരിശീലനം നൽകി വരുന്നു. സാധാരണയായി അധ്യാപകർ മാത്രം ക്ലാസുകൾ എടുക്കുന്ന രീതിയിൽ നിന്ന് മാറി, തങ്ങളുടെ കൂട്ടുകാരൻ തന്നെ കാര്യങ്ങൾ വിശദീകരിക്കുന്നത് കുട്ടികളിൽ വലിയ താല്പര്യമുണ്ടാക്കുന്നു. സംശയങ്ങൾ ചോദിക്കാനുള്ള മടി മാറുകയും സാങ്കേതിക വിദ്യയെ ഭയമില്ലാതെ സമീപിക്കാൻ ഇത് സഹപാഠികളെ സഹായിക്കുകയും ചെയ്തു.കുട്ടികൾ കുട്ടികൾക്ക് നൽകുന്ന ഈ പരിശീലന രീതി സ്കൂളിലെ ഐ.ടി അധിഷ്ഠിത പഠനത്തെ കൂടുതൽ കരുത്തുറ്റതാക്കുന്നു.
തിളക്കത്തോടെ കുറുമ്പാല ഹൈസ്കൂൾ; കൈറ്റ് ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മാറ്റുരച്ചു
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ മികവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കൈറ്റ് വിക്ടേഴ്സ് 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ മൂന്നാം സീസണിൽ കുറുമ്പാല ഹൈസ്കൂൾ തങ്ങളുടെ സാന്നിധ്യം അറിയിച്ചു. തിരുവനന്തപുരം കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രതിനിധികൾ പങ്കെടുത്തു.അത്യാധുനിക സംവിധാനങ്ങളുള്ള സ്റ്റുഡിയോ ഫ്ലോറിൽ നടന്ന മത്സരത്തിൽ സ്കൂളിന്റെ അക്കാദമിക് മികവുകളും, ഭൗതിക സാഹചര്യങ്ങളും, ഐ.ടി അധിഷ്ഠിത പഠനരീതികളും, കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ നടത്തുന്ന നൂതന പദ്ധതികൾ,സ്കൂളിലെ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ, കൃഷിരീതികൾ തുടങ്ങിയ കാര്യങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ജൂറിക്ക് മുന്നിൽ അവതരിപ്പിച്ചു. കേരളത്തിലെ ആയിരക്കണക്കിന് സ്കൂളുകളിൽ നിന്നും പ്രാഥമിക പരിശോധനകൾക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം സ്കൂളുകളിൽ ഒന്നാകാൻ കഴിഞ്ഞത് കുറുമ്പാല ഹൈസ്കൂളിന് വലിയ നേട്ടമായി. ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ്,അധ്യാപകരായ ഹാരിസ് കെ,അനില എസ്,പിടിഎ പ്രതിനിധി ശ്രീനിവാസൻ,വിദ്യാർത്ഥി പ്രതിനിധികളായ റിസ്‍വാന ഷെറിൻ (10എ),ഫാത്തിമ ഫിദ വി (10എ),ഫാത്തിമ ഫിദ കെ (10എ),മുഹമ്മദ് അൽത്താഫ് (10എ),ഷിഫാന ഷെറിൻ (9എ),മുഹമ്മദ് റിജാസ് (9എ),കീർത്തന എൻ പി (8എ),നിവേദ് കെ എസ് (6എ) എന്നിവരടങ്ങുന്ന ടീമാണ് തിരുവനന്തപുരത്ത് നടന്ന ഷൂട്ടിംഗിൽ പങ്കെടുത്തത്.വിദ്യാഭ്യാസ വിചക്ഷണരടങ്ങുന്ന വിധിനിർണ്ണയ സമിതി സ്കൂളിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. വരും ദിവസങ്ങളിൽ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ഈ എപ്പിസോഡ് സംപ്രേഷണം ചെയ്യും.സ്കൂളിന്റെ ഈ വലിയ നേട്ടത്തിൽ പി.ടി.എയും നാട്ടുകാരും അഭിനന്ദനങ്ങൾ അറിയിച്ചു.
ഇമെെൽ വിലാസമൊരുക്കി ലിറ്റിൽ കെെറ്റ്‍സ്
കുറുമ്പാല ഗവ. ഹെെസ്കൂളിലെ ഹെെസ്‍കൂൾ വി ഭാഗത്തിലെ മുഴുവൻ കുട്ടികൾ ക്കും ഇ മെെൽ വിലാസം ഒരുക്കി വിദ്യാലയത്തിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ്.യൂണിറ്റിൻെറ തനത് പ്രവർത്തനത്തിൻെറ ഭാ ഗമായി നടത്തിയ പരിപാടിക്ക് 2023-26 ബാച്ച് അംഗങ്ങൾ നേതൃത്വം നൽകി.