ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

വിജ്ഞാനത്തിൻെറയും ന്യൂതന ആശയ നിർമ്മിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവന്തപുരത്ത് വെച്ച് സ്വതന്ത്ര വിജ്‍ഞാനേത്സവം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. അറിവിൻെറ ജനകീയ വത്ക്കരണവും സ്വതന്ത്ര വിനിമയവും എന്നതാണ് ഇതിൻെറ പ്രധാന ആശയം. സ്വതന്ത്ര വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ ലിറ്റിൽ കെെസ്റ്റിൻെറ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ഒാപ്പൺ ഹാർഡ്‍വെയർ, സോഫ്‍റ്റ്‍വെയർ തുടങ്ങിയവ പരിചയപ്പെടുത്തുന്ന ഐ ടി കോർണർ,ഡിജിറ്റൽ പേസ്റ്റർ രചനാ മത്സരം,ക്ലാസുകൾ, ഇൻസ്റ്റാൾ ഫെസ്റ്റ്, സ്കൂൾ അസംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് സന്ദേശം...തുടങ്ങിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

2025-26 അധ്യയന വർഷം

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ആചരിക്കുന്നതിതിന്റെ ഭാഗമായി ക‍ുറ‍ുമ്പാല ഗവ.ഹെെസ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻെറ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു.രക്ഷിതാക്കൾക്കുള്ള അവബോധ ക്ലാസ‍ുകൾ, റോബോട്ടിക് എൿസിബിഷൻ,ഡിജിറ്റൽ ചിത്ര രചന,പ്രദർശനം, ക‍ുട്ടികൾക്ക് ക്ലാസ‍ുകൾ,പ്രതിജ്ഞ, ലിറ്റിൽ കെെറ്റ്സ് ഡിജിറ്റൽ പത്രം ലിറ്റിൽ ന്യ‍ൂസ് പ്രദർശനം ത‍ുടങ്ങിയ വിവിധ പ്രവ‍ർത്തനങ്ങൾ നടത്ത‍ുകയ‍ുണ്ടായി.പരിപാടികള‍ുടെ ഉദ്ഘാടനം സ്‍കൂൾ ഹെഡ്‍മാസ്റ്റർ കെ അബ്‍ദ‍ുൾ റഷീദ് ഉദ്ഘാടനം ചെയ്ത‍ു.സീനിയർ അസിസ്റ്റൻറ് സിബി ടി വി, ലിറ്റിൽ കെെറ്റ്സ് മെൻറർമാരായ ഹാരിസ് കെ,അനില എസ് എന്നിവർ പ്രസംഗിച്ച‍ു.